Connect with us

kerala

ദീപാവലി ദിനത്തിലും ഡൽഹിയെ പുതഞ്ഞ് പുകമഞ്ഞ്; വായു മലിനീകരണം അതിരൂക്ഷം

അടുത്ത രണ്ട് ദിവസങ്ങളിൽ മലിനീകരണം കൂടുതൽ കടുക്കും എന്നാണ് മുന്നറിയിപ്പ്.

Published

on

ഡൽഹിയിലെ വായു മലിനീകരണം അതീവ രൂക്ഷം. ദീപാവലി ആഘോഷങ്ങൾ ആരംഭിച്ചതോടെ വായുഗുണ നിലവാര നിരക്ക് വീണ്ടും 300 നു മുകളിൽ എത്തി. അടുത്ത രണ്ട് ദിവസങ്ങളിൽ മലിനീകരണം കൂടുതൽ കടുക്കും എന്നാണ് മുന്നറിയിപ്പ്.

അതേസമയം ഡൽഹിയിലെ വായു മലിനീകരണത്തിന്റെ പ്രധാനകാരണം അയൽ സംസ്ഥാനങ്ങളിലെ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് അല്ലെന്ന് സെന്റർ ഫോർ സയൻസ് ആൻഡ് എൻവിയോൺമെന്റ് വ്യക്തമാക്കി.

മലിനീകരണത്തിന്റെ 95 ശതമാനവും വാഹനങ്ങളിൽ നിന്നുള്ള പുകയിൽ നിന്ന് ആണെന്നാണ് റിപ്പോർട്ട്. 4.44% മാത്രമാണ് കാർഷിക അവശിഷ്ടങ്ങളിൽ നിന്നും ഉള്ളതെന്നും റിപ്പോർട്ടിലുണ്ട്.

അതിനിടെ വായു മലിനീകരണത്തിൽ പ്രതിഷേധത്തിന്‍റെ ഭാഗമായി യമുന നദിയിൽ മുങ്ങിയ ബിജെപി ഡൽഹി അധ്യക്ഷൻ വീരേന്ദ്ര സച്ദേവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

യമുനയില്‍ മുങ്ങിയതിന് 48 മണിക്കൂറിന് ശേഷം ത്വക്ക് രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെത്തുടർന്നാണ് ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2025-ഓടെ യമുന ശുചീകരിക്കുമെന്ന കെജ്‌രിവാളിന്‍റെ വാഗ്‌ദാനം പരാജയപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് വീരേന്ദ്ര സച്ദേവ് യമുനയിൽ മുങ്ങിയത്.

kerala

കേരളത്തിന് ഇന്ന് അറുപത്തിയെട്ടാം പിറന്നാൾ; കേരളപ്പിറവി ആഘോഷത്തിൽ മലയാളികൾ

1956 നവംബര്‍ ഒന്നിനാണ് ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കാനുള്ള ഇന്ത്യാ സര്‍ക്കാരിന്റെ തീരുമാനപ്രകാരം തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് കേരളം രൂപീകരിക്കുന്നത്.

Published

on

ഇന്ന് കേരളപ്പിറവി ദിനം. കേരളത്തിന്റെ 68-ാം പിറന്നാള്‍. ആരോഗ്യ രംഗവും വിദ്യാഭ്യാസ രംഗവുമടക്കം വിവിധ മേഖലകളില്‍ കേരളം സൃഷ്ടിച്ച മാതൃകകള്‍ മറ്റു സംസ്ഥാനങ്ങള്‍ അനുകരിച്ചു. പക്ഷേ മാറിയ കാലത്ത് പല പുതിയ വെല്ലുവിളികളും സംസ്ഥാനം നേരിടുന്നുണ്ട്.

മഞ്ഞും മഴയും ഒളിച്ചുകളിക്കുന്ന പച്ചപ്പരവതാനി വിരിച്ച മലനിരകളും കണ്ണെത്താദൂരത്തോളം പൊന്നണിഞ്ഞു നില്‍ക്കുന്ന നെല്‍പ്പാടങ്ങളും ശാന്തസുന്ദരമായ കായല്‍പ്പരപ്പുകളും കളകളാരവം പുറപ്പെടുവിക്കുന്ന അരുവികളും നീര്‍ച്ചാലുകളും ഒത്തിണങ്ങിയ സ്വര്‍ഗമാണ് നമ്മുടെ സ്വന്തം കേരളം. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഇതുപോലെ മറ്റൊരിടവും ഭൂമിയില്‍ വേറെയുണ്ടാകാനില്ല.

1956 നവംബര്‍ ഒന്നിനാണ് ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കാനുള്ള ഇന്ത്യാ സര്‍ക്കാരിന്റെ തീരുമാനപ്രകാരം തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് കേരളം രൂപീകരിക്കുന്നത്.

പിന്നെ വളര്‍ച്ചയുടെ കാലമായിരുന്നു. നവോത്ഥാനത്തിന്റെ വെളിച്ചം വീശിയ നാളുകള്‍. സാമൂഹ്യനീതിയേയും സാമ്പത്തിക സമരങ്ങളേയും കൂട്ടിയോജിപ്പിച്ചുള്ള ഇടപെടലുകള്‍. ഭൂപരിഷ്‌കരണ ബില്‍, വിദ്യാഭ്യാസ ബില്‍, അധികാര വികേന്ദ്രീകരണം, സാക്ഷരതാ യജ്ഞം, ജനകീയാസൂത്രണം, പരിസ്ഥിതി സംരക്ഷണ സമരങ്ങള്‍ തുടങ്ങി എത്രയേറെ വിളക്കുമാടങ്ങള്‍.

രാജ്യത്ത് ആദ്യമായി നൂറുശതമാനം സാക്ഷരത കൈവരിച്ച സംസ്ഥാനമായി കേരളം. ആരോഗ്യരംഗത്തെയും വിദ്യാഭ്യാസരംഗത്തെയും നേട്ടങ്ങള്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി. കാടും പുഴകളും കായലുകളുമൊക്കെ ആടയാഭരണങ്ങളായുള്ള സംസ്ഥാനം വിനോദസഞ്ചാരരംഗത്തും വലിയ മുന്നേറ്റമുണ്ടാക്കി.

അന്തസായി ജീവിക്കുന്നതിനും സാമ്പത്തിക കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ബിസിനസ് സുഗമമാക്കുന്നതിനും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള നവകേരള സൃഷ്ടിയാണ് ഇന്ന് സംസ്ഥാനം ലക്ഷ്യമിടുന്നത്. പക്ഷേ നിരവധി വെല്ലുവിളികള്‍ മുന്നിലുണ്ട്. സാമ്പത്തിക പരിമിതികള്‍ക്കിടയിലും സാമൂഹിക പ്രതിബദ്ധതയില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കേണ്ടിയിരിക്കുന്നു.

വര്‍ഗീയ ധ്രുവീകരണം നടത്താനുള്ള ശ്രമങ്ങളെ ഒരുമിച്ച് ചെറുക്കേണ്ടിയിരിക്കുന്നു. മതേതതര പാരമ്പര്യത്തെ ശക്തിപ്പെടുത്താനും മലയാള ഭാഷയേയും സംസ്‌കാരത്തേയും മാറോട് ചേര്‍ക്കാനും മലയാളികളായ നാം ഉണര്‍ന്നിരിക്കേണ്ടിയിരിക്കുന്നു.

 

Continue Reading

kerala

‘കര്‍ഷകനും തൊഴിലാളിയും പ്രതിസന്ധിയില്‍’: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

Published

on

കൂലിനൽകേണ്ട കർഷകനും കൂലിവാങ്ങുന്ന തൊഴിലാളിയും ഒരുപോലെ പ്രതിസന്ധിയിലാണെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സ്വതന്ത്ര കർഷക സംഘം സുവർണ്ണ ജൂബിലി ആഘോഷ പ്രഖ്യാപന സമ്മേളനം കോഴിക്കോട് ലീഗ് ഹൗസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകനും കർഷക തൊഴിലാളികളും വല്ലാത്ത അവസ്ഥയിലൂടെയാണ് കടന്നുപോവുന്നത്. ഇരു സർക്കാരുകളും ഇരുവിഭാഗത്തെയും സംരക്ഷിക്കാതെ പിന്നിട്ട് നിൽക്കുന്നു. നാളികേര കൃഷി കേരളത്തിന്റെ മുഖമുദ്രയായപ്പോഴും പലഘട്ടങ്ങളിലും നാളികേര കൃഷി പ്രതിസന്ധിയിലായിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ പാമോയിൽ കൃഷിയെല്ലാം സർക്കാരിന്റെ പ്രോത്സാഹനത്തിൽ വല്ലാതെ മുന്നിട്ടു നിൽക്കുന്ന വ്യവസായങ്ങളായിട്ടുണ്ട. വിവിധ രാജ്യങ്ങളിൽ ഒരു പാട് കാർഷിക ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കാൻ സാധിച്ചിട്ടും ഇന്ത്യയിലും കേരളത്തിലും സർക്കാരുകൾ പിന്നിട്ടു നിൽക്കുകയാണ്. ഉരുളക്കിഴങ്ങ് ഉപയോഗിച്ച് തന്നെ വിവിധ രാജ്യങ്ങൾ നല്ല ഉൽപന്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. കൃഷിക്കാർക്ക് രാജ്യത്ത് ഒരു സ്ഥാനവുമില്ലാത്ത അവസ്ഥയാവുകയാണ്. കർഷകരോടുള്ള കേന്ദ്ര സർക്കാരിന്റെ നിഷേധാത്മക നിലപാടിന് തെളിവാണ് കർഷക സമരമെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര കർഷക സംഘം സുവർണ്ണജൂബി ആഘോഷ സമാപന സമ്മേളനം 2025 ഏപ്രിൽ 4,5,6 തീയ്യതികളിലായി നടക്കുമെന്ന് സാദിഖലി തങ്ങൾ പ്രഖ്യാപിച്ചു.

സ്വതന്ത്ര കർഷക സംഘം പത്താം വാർഷിക പതിപ്പ് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലി കുട്ടി പ്രകാശനം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ഏറ്റുവാങ്ങി. പ്രസിഡന്റ് കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷനായി. ജനറൽ സെക്രട്ടറി കളത്തിൽ അബ്ദുള്ള സ്വാഗതം പറഞ്ഞു. കെ.കെ അബ്ദുറഹിമാൻ മാസ്റ്റർ, ഡോ. സജ്ജാദ് അലി പാലക്കാട് , പി ടി ജോൺ, പാറക്കൽ അബ്ദുള്ള, അഹമ്മദ് കുട്ടി ഉണ്ണിക്കുളം, പി. കുൽസു ടീച്ചർ, മൺവിള സൈനുദ്ദീൻ, പി.പി മുഹമ്മദ് കുട്ടി,ശ്യാം സുന്ദർ, അഡ്വ. അഹമ്മദ് മാണിയൂർ, സി. മുഹമ്മദ് കുഞ്ഞ്, അഡ്വ. ഖാലിദ് രാജ, ഒ.പി മൊയ്തു, നസീർ വളയം, ഇ. അബൂബക്കർ ഹാജി, പി.കെ അബ്ദുൽ അസീസ്, പി.പി യൂസഫലി, പി.കെ അബ്ദുറഹിമാൻ,മാഹിൻ അബൂബക്കർ, എം.പി.എ റഹീം സംസാരിച്ചു.

Continue Reading

kerala

108 ആംബുലന്‍സ് ജീവനക്കാര്‍ സമരത്തിൽ; സര്‍ക്കാര്‍ കുടിശിക നൽകാനുള്ളത് 90 കോടി

ഈ ആംബുലന്‍സുകള്‍ സമരത്തിലായതോടെ രോഗികള്‍ക്കു സ്വകാര്യ ആംബുലന്‍സുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്

Published

on

തിരുവനന്തപുരം: 2 മാസമായി ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് സമരം ആരംഭിച്ച 108 ആംബുലന്‍സ് ജീവനക്കാര്‍ സെക്രട്ടേറിയറ്റിലേക്കു പ്രതിഷേധമാര്‍ച്ച് നടത്തി. ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ സ്ഥാപനവുമായുള്ള നടത്തിപ്പു കരാര്‍ റദ്ദാക്കണമെന്നു ജീവനക്കാര്‍ ആവശ്യപ്പെട്ടു. പല കാരണങ്ങള്‍ പറഞ്ഞു കമ്പനി ശമ്പളം മുടക്കുന്നതു പതിവാണെന്നും ജീവനക്കാര്‍ പറയുന്നു. സര്‍ക്കാര്‍ 90 കോടി രൂപയിലേറെ കുടിശിക കൊടുക്കാനുണ്ടെന്നാണ് ഇപ്പോള്‍ കമ്പനി പറയുന്നത്. സംസ്ഥാനത്താകെ 325 എണ്ണം 108 ആംബുലന്‍സുകളും 1400 ജീവനക്കാരും ആണുള്ളത്.

ഈ ആംബുലന്‍സുകള്‍ സമരത്തിലായതോടെ രോഗികള്‍ക്കു സ്വകാര്യ ആംബുലന്‍സുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഒക്ടോബര്‍ അവസാനമായിട്ടും സെപ്റ്റംബറിലെ ശമ്പളം കിട്ടാതായതോടെയാണു ജീവനക്കാര്‍ സര്‍വീസ് നിര്‍ത്തിവച്ച് പ്രതിഷേധം ആരംഭിച്ചത്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണു ശമ്പളം മുടങ്ങാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

Continue Reading

Trending