Connect with us

kerala

ഭിന്നശേഷി യുവാവിന് കാരുണ്യ ഭവനമൊരുക്കി സ്മാർട്ട്

ബൈത്തുറഹ്മയുടെ സമർപ്പണം ഏപ്രിൽ 3 ന് ഉച്ചക്ക് 2 മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും

Published

on

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: അനാഥനും ബഹുതല ഭിന്നശേഷിക്കാരനുമായ യുവാവിന് വീടൊരുക്കി മാതൃകയായിരിക്കുകയാണ് പടിഞ്ഞാറ്റുമുറിയിലെ ജീവകാരുണ്യ സാമൂഹ്യ സേവന സന്നദ്ധ സംഘടനയായ ശിഹാബ് തങ്ങൾസ് മോണ്യൂമെന്റ് ഫോർ അഡോപ് റിലീഫ് ട്രീറ്റ്മെന്റ് (സ്മാർട്ട് ).

കൂട്ടിലങ്ങാടി പാറടിയിൽ താമസിക്കുന്ന നൂറു ശതമാനം മൾട്ടിപ്പിൾ ഡിസബിലിറ്റിയുള്ള പരേതനായ പാറമ്മൽ കൊച്ചുണ്ണിയുടെ മകൻ 32 കാരനായ റിയാസിനാണ് സ്മാർട്ടിന്റെ കാരുണ്യ ഭവനം ഒരുങ്ങിയിട്ടുള്ളത്.

മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റിയുടെ എല്ലാ അവശതകളോടും കൂടിയായിരുന്നു റിയാസിന്റെ ജനനം. തന്റെ ആവശ്യങ്ങള്‍ അറിയിക്കണമെങ്കില്‍ സംസാരിക്കാന്‍ കഴിയില്ലെന്ന് മാത്രമല്ല ആംഗ്യം പോലും സാധ്യമാകാത്ത തരത്തിലുള്ള അവശതയും ശാരീരിക ബുദ്ധിമുട്ടുകളും. ഏതാവശ്യത്തിനും വലിയ അലര്‍ച്ചകളിലൂടെ മാത്രം പ്രതികരണം. വസ്ത്രം ധരിക്കാന്‍ ശീലിക്കാത്തതിനാല്‍ ഈ 32 ആം വയസ്സിലും ഊരിയെറിയുന്ന പ്രകൃതം, നടക്കാനാകാത്ത കാലുകള്‍, വായിലെത്തിക്കുന്ന ഭക്ഷണം മാത്രം ആഹരിക്കാന്‍ കഴിയുന്ന രീതി . ഓടിട്ട വീടിന്റെ വരാന്തയിലിട്ട മരപ്പടിയില്‍ ഒതുങ്ങിയിരുന്നു അവന്റെ ജീവിതം.
പിതാവ് നേരത്തെ മരണപ്പെട്ട റിയാസിന്റെ മുഴുവൻ തണലായിരുന്ന മാതാവും കൂടി 8 വർഷം മുമ്പ് വിട പറഞ്ഞതോടെ ഭാവി ചോദ്യചിഹ്നമായി. വിദ്യാർത്ഥികളായ ഒരു സഹോദരനും സഹോദരിയുമായിരുന്നു വീട്ടിൽ അവശേഷിച്ചിരുന്നത്.

റിയാസിനെ ഏറ്റെടുക്കാന്‍ ആളില്ലാതിരുന്ന സമയത്താണ് സ്മാര്‍ട്ട് പ്രവർത്തകരുടെ കരങ്ങള്‍ റിയാസിന് തണലേകാനിറങ്ങിത്തിരിച്ചത്. നാട്ടുകാരെക്കൂട്ടി കേരളത്തിലെ പല കെയർ സെന്ററുകളും സദനങ്ങളും കയറിയിറങ്ങിയെങ്കിലും റിയാസിന്റെ അവസ്ഥ കണ്ടപ്പോൾ അവർക്കെല്ലാം ഏറ്റെടുക്കാന്‍ പ്രയാസം. അവസാനം വടകരയിലെ തണൽ എന്ന സന്നദ്ധ സംഘടന നിബന്ധനകളോടെ ഏറ്റെടുക്കാന്‍ തയ്യാറായെങ്കിലും റിയാസിന്റെ അമ്മാവനും കുടുംബവും സംരക്ഷണ ചുമതല ഏറ്റെടുക്കാൻ മുന്നോട്ട് വന്നതോടെ പുനരധിവാസത്തെക്കുറിച്ചായിരുന്നു പിന്നീട് സ്മാർട്ടിന്റ ചിന്ത.

കാലപ്പഴക്കം കാരണം ജീർണ്ണിച്ച് തകർന്ന് വീഴാറായ ഓടിട്ട വീട് പൊളിച്ച് പുതിയ ബൈത്തുറഹ്മ നിർമ്മിച്ചു നൽകാൻ സ്മാർട്ട് തീരുമാനമെടുക്കുകയും വീടിന്റെ ഓരോ നിർമ്മാണ ഘട്ടങ്ങളിലും സ്മാർട്ട് വളണ്ടിയർമാരുടെ കൈയ് മെയ് മറന്ന സേവന പ്രവർത്തനങ്ങളിലൂടെ റിയാസിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയ പ്രത്യേക മുറിയുൾപ്പെട്ട വീട് നിർമ്മാണം പൂർത്തീകരിക്കുകയായിരുന്നു.

ബൈത്തുറഹ്മയുടെ സമർപ്പണം ഏപ്രിൽ 3 ന് ഉച്ചക്ക് 2 മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സിപിഐ നേതാവിനെതിരെ പോക്സോ കേസ്

തിരുവനന്തപുരം അമ്പലത്തറ ലോക്കൽ കമ്മിറ്റി അംഗം വിഷ്ണു ബാബുവിനെതിരെയാണ് പരാതി.

Published

on

സിപിഐ നേതാവിനെതിരെ പോക്സോ കേസ്. തിരുവനന്തപുരം അമ്പലത്തറ ലോക്കൽ കമ്മിറ്റി അംഗം വിഷ്ണു ബാബുവിനെതിരെയാണ് പരാതി.

കഴിഞ്ഞ സെപ്തംബറിൽ വീട്ടിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. പ്ലസ് ടു വിദ്യാർഥിനിയായ പെൺകുട്ടിയുടെ പരാതിയിലാണ് പോക്സോ കേസ്.

Continue Reading

kerala

സ്വര്‍ണ അമ്പും വില്ലും വെള്ളി ആനകളും അയ്യപ്പന് കാണിക്ക വച്ച് തെലങ്കാന സംഘം

120 ഗ്രാം സ്വർണത്തിൽ തീർത്ത അമ്പും വില്ലും, 400 ഗ്രാം തൂക്കം വരുന്ന വെള്ളി ആനകളും ശബരിമല സന്നിധാനത്തെത്തി കാണിക്കയായി നൽകിയത്

Published

on

ശബരിമല: അയ്യപ്പന് സ്വർണത്തിൽ നിർമിച്ച അമ്പും വില്ലും വെള്ളി ആനകളും കാണിക്കയായി സമർപ്പിച്ച് തെലങ്കാന സംഘം. തെലങ്കാന സെക്കന്തരാബാദ് സ്വദേശിയും കാറ്ററിങ് ബിസിനസുകാരനുമായ അക്കാറാം രമേശാണ് 120 ഗ്രാം സ്വർണത്തിൽ തീർത്ത അമ്പും വില്ലും, 400 ഗ്രാം തൂക്കം വരുന്ന വെള്ളി ആനകളും ശബരിമല സന്നിധാനത്തെത്തി കാണിക്കയായി നൽകിയത്.

തന്റെ മകനായ അഖിൽ രാജിന് എം.ബി.ബി.എസിന് ഗാന്ധി മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിച്ചതിനെതുടർന്ന് താനും ഭാര്യ അക്കാറാം വാണിയും മകനുവേണ്ടി നേർന്ന കാണിക്കയാണിതെന്ന് അക്കാറാം രമേശ് പറഞ്ഞു.

ഇപ്പോൾ മെഡിക്കൽ കോളേജിൽ രണ്ടാം വർഷ വിദ്യാർത്ഥിയാണ് മകൻ. ഒമ്പതംഗ സംഘമായി പ്രഭുഗുപ്ത ഗുരുസ്വാമിയുടെ നേതൃത്വത്തിലാണ് ഇരുമുടിയുമേന്തി രമേശും കൂട്ടരും മല ചവിട്ടി കാണിക്കയർപ്പിച്ചത്. മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയാണ് ശ്രീകോവിലിന് മുന്നിൽവെച്ച് കാണിക്ക ഏറ്റുവാങ്ങിയത്.

അതേസമയം മാളികപ്പുറം ശ്രീകോവിലിനുമുകളിലേക്ക് വസ്ത്രം എറിയുന്നതുപോലുള്ള ദുരാചാരങ്ങൾ ചെയ്യരുതെന്ന് മാളികപ്പുറം മേൽശാന്തി വാസുദേവൻ നമ്പൂതിരി പറഞ്ഞു. ദേവസ്വം ബോർഡിന്റെയും തന്ത്രിയുടെയും നിർദേശങ്ങൾ പാലിച്ച് ആചാരാനുഷ്ഠാനങ്ങൾ കൃത്യമായി പാലിച്ച് സുഗമമായ തീർഥയാത്രയാക്കി മാറ്റാൻ ഭക്തർ ശ്രദ്ധിക്കണം.

Continue Reading

kerala

അമ്മു സജീവന്റെ മരണം: ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ കേസ്

നവംബര്‍ പതിനഞ്ചിനാണ് അമ്മു സജീവന്‍ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കിയത്

Published

on

നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവന്റെ മരണത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ കേസ്. ഹോസ്റ്റൽ കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് വീണ് പരുക്കേറ്റ അമ്മുവിന് കൃത്യമായ ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടത്തിയാണ് പൊലീസ് പുതിയ കേസെടുത്തത്.

നവംബര്‍ പതിനഞ്ചിനാണ് അമ്മു സജീവന്‍ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. അമ്മുവിനെ ആദ്യം പ്രവേശിപ്പിച്ചത് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ആയിരുന്നു. നില ഗുരുതമായതോടെ ആശുപത്രി അധികൃതർ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് റെഫർ ചെയ്തു. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അമ്മുവിന്റെ മരണം.

വീഴ്ചയിൽ അമ്മുവിൻറെ തലച്ചോറിലെ വിവിധ ഭാഗങ്ങളിൽ ആഴത്തിലുള്ള ക്ഷതം ഏറ്റിട്ടുണ്ടെന്നും തുടയ്ക്കും ഇടുപ്പിനും ഏറ്റ മാരകമായ പൊട്ടലുമാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. അമ്മൂവിന്റെ ശരീരത്തിൽ ജലാംശം തീരെ കുറവായിരുന്നു. അമ്മുവിൻ്റെ സഹപാഠികളായ മൂന്ന് പെൺകുട്ടികളും സൈക്യാട്രി വിഭാഗം അധ്യാപകനും മാനസികമായി വേട്ടയാടി എന്നാണ് കുടുംബത്തിന്റെ ആരോപണം.

Continue Reading

Trending