Connect with us

kerala

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്

80 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്

Published

on

തുടർച്ചയായ വർദ്ധനവിന് ശേഷം സംസ്ഥാനത്ത് സ്വർണത്തിന് നേരിയ കുറവ്. കഴിഞ്ഞ ദിവസം വലിയ വർദ്ധനവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. എന്നാൽ ഇന്ന് സ്വർണവ്യാപാരികളുടെ സ്വർണാഭരണ മോഹികൾക്കുമെല്ലാം ചെറിയ ആശ്വാസമായാണ് വിലകുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.

കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 57,200 രൂപയായി. 80 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. കഴിഞ്ഞ ദിവസം 56,280 രൂപയിലായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വ്യാപാരം നടന്നത്. 7160 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഇതോടെ ​ഗ്രാമിന് 10 രൂപ കുറഞ്ഞ് 7,150 രൂപയായി. ഇന്നലെ ഇത് 7,160 ആയിരുന്നു.

ഇന്നലെ ഒറ്റയടിക്ക് 560 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വർധിച്ചത്. ഇതോടെ ‌ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 57,280 രൂപയായി വർദ്ധിച്ചു. 7160 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ വില.

അതേസമയം, നവംബർ 14,16,17 എന്നീ തീയതികളിലാണ് നവംബർ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണ നിരക്ക് രേഖപ്പെടുത്തിയത്. 55,000 രൂപയിലായിരുന്നു ഈ ദിവസങ്ങളിൽ സ്വർണ വ്യപാരം നടന്നത്. എന്നാൽ ഈ മാസത്തിന്റെ തുടക്കത്തിൽ 59,080 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഉണ്ടായിരുന്നത്. ആ വിലയിലേക്ക് പിന്നീട് സ്വർണം ഉയർന്നില്ല എന്നതാണ് ശ്രദ്ധേയം.

kerala

കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു

താമരശ്ശേരി അമ്പായത്തോട് ജിതിന്‍ ആണ് മരിച്ചത്.

Published

on

കോഴിക്കോട്: മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു. താമരശ്ശേരി അമ്പായത്തോട് ജിതിന്‍ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം.

മൂന്ന് ദിവസം മുമ്പ് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിക്കുന്നത്.

 

Continue Reading

film

‘എത്ര മൂടിവയ്ക്കാന്‍ ശ്രമിച്ചാലും ചരിത്ര സത്യങ്ങള്‍ തെളിഞ്ഞുതന്നെ നില്‍ക്കുമെന്നത് മറക്കരുത്’: വി ഡി സതീശന്‍

സംഘ്പരിവാറിന് ചരിത്രത്തെ കുറിച്ച് കാര്യമായ അറിവില്ലെന്നും ചരിത്രത്തെ വളച്ചൊടിച്ചാണ് ശീലമെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

Published

on

മോഹന്‍ലാലിനെ നായകനാക്കി പ്രിഥ്വിരാജ് ഒരുക്കിയ എമ്പുരാന്‍ ചിത്രത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംഘ്പരിവാറിന് ചരിത്രത്തെ കുറിച്ച് കാര്യമായ അറിവില്ലെന്നും ചരിത്രത്തെ വളച്ചൊടിച്ചാണ് ശീലമെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. ആവിഷ്‌കാര സ്വാതന്ത്ര്യം എന്നാല്‍ തങ്ങള്‍ക്ക് അനുകൂലമായി സൃഷ്ടിക്കപ്പെടുന്ന നിര്‍മ്മിതികള്‍ക്കുള്ള സ്വാതന്ത്ര്യമാണെന്നാണ് സംഘ്പരിവാര്‍ കരുതുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. വികലമായ അത്തരം സൃഷ്ടികളെ ആഘോഷിക്കുക എന്നതാണ് അവരുടെ അജണ്ടയെന്നും അദ്ദേഹം പ്രതികരിച്ചു.

സിനിമ ഒരു കൂട്ടം കലാകാരന്‍മാരുടെ സൃഷ്ടിയാണെന്നും ഭീഷണിപ്പെടുത്തിയും സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിച്ചും അപമാനിച്ചും ഒരു കലാസൃഷ്ടയുടെ ഉള്ളടക്കത്തെ തിരുത്തിക്കുന്നത് വിജയമല്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. അത് സമൂലമായ പരാജയത്തിന്റെയും ഭീരുത്വത്തിന്റെയും ലക്ഷണമാണെന്നും എത്ര മൂടിവയ്ക്കാന്‍ ശ്രമിച്ചാലും ചരിത്ര സത്യങ്ങള്‍ തെളിഞ്ഞുതന്നെ നില്‍ക്കുമെന്നതും മറക്കരുതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

സിനിമ തിയേറ്ററിലേക്ക് എത്തിയതിനു പിന്നാലെ വ്യാപക പ്രതിഷേധവും സൈബര്‍ ആക്രമണവുമാണ് മോഹന്‍ലാലിനെതിരെയും പ്രിഥ്വിരാജിനെതിരെയും ഉയരുന്നത്. സിനിമയ്‌ക്കെതിരെ ബിജെപിയും സംഘപരിവാറും രംഗത്തുവന്നിരുന്നു. സിനിമ ബഹിഷ്‌കരിക്കാനു ആഹ്വാനം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ആര്‍എസ്എസ് മുഖപത്രത്തിലും സിനിമയ്‌ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. സംഘപരിവാര്‍ ആക്രമണത്തിനു പിന്നാലെ സിനിമയിലെ ചില ഭാഗങ്ങള്‍ കട്ട് ചെയ്യാനു പുതിയ പതിപ്പ് അടുത്തയാഴ്ച ഇറങ്ങാനും തീരുമാനമായിരുന്നു.

 

വി ഡി സതീശന്റെ ഫേസബുക്ക് കുറിപ്പ്:

 

സംഘ്പരിവാറിന് ചരിത്രത്തെ കുറിച്ച് കാര്യമായ അറിവില്ല. മാത്രമല്ല ചരിത്രത്തെ വളച്ചൊടിച്ചാണ് ശീലം. ആവിഷ്‌കാര സ്വാതന്ത്ര്യം എന്നാല്‍ തങ്ങള്‍ക്ക് അനുകൂലമായി സൃഷ്ടിക്കപ്പെടുന്ന നിര്‍മ്മിതികള്‍ക്കുള്ള സ്വാതന്ത്ര്യമാണെന്നാണ് സംഘ്പരിവാര്‍ കരുതുന്നത്. വികലമായ അത്തരം സൃഷ്ടികളെ ആഘോഷിക്കുക എന്നതാണ് അവരുടെ അജണ്ട.

സിനിമ ഒരു കൂട്ടം കലാകാരന്‍മാരുടെ സൃഷ്ടിയാണ്. ഭീഷണിപ്പെടുത്തിയും സമൂഹ മാധ്യമങ്ങളിലൂടെ അവഹേളിച്ചും അപമാനിച്ചും ഒരു കലാസൃഷ്ടയുടെ ഉള്ളടക്കത്തെ തിരുത്തിക്കുന്നത് വിജയമല്ല. അത് സമൂലമായ പരാജയത്തിന്റെയും ഭീരുത്വത്തിന്റെയും ലക്ഷണമാണ്. എത്ര മൂടിവയ്ക്കാന്‍ ശ്രമിച്ചാലും ചരിത്ര സത്യങ്ങള്‍ തെളിഞ്ഞുതന്നെ നില്‍ക്കുമെന്നതും മറക്കരുത്.

എമ്പുരാനൊപ്പം അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം.

 

Continue Reading

kerala

കോഴിക്കോട് പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം; വിദ്യാര്‍ത്ഥിക്കെതിരെ പോലീസ് സോഷ്യല്‍ ബാക്ക് ഗ്രൗണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കും

വിദ്യാര്‍ത്ഥി പ്രായപൂര്‍ത്തി ആകാത്ത സാഹചര്യത്തിലാണ് നടപടി.

Published

on

കോഴിക്കോട് നാദാപുരത്ത് പ്ലസ് വണ്‍ ഇമ്പ്രൂവ്‌മെന്റ് പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കെതിരെ പോലീസ് സോഷ്യല്‍ ബാക്ക് ഗ്രൗണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കും. വിദ്യാര്‍ത്ഥി പ്രായപൂര്‍ത്തി ആകാത്ത സാഹചര്യത്തിലാണ് നടപടി. അതേസമയം പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് പകരം പരീക്ഷ എഴുതിയ ബിരുദ വിദ്യാര്‍ത്ഥിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

നാദാപുരം കടമേരി ആര്‍എസി എച്ചഎസ്എസിലായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് മുഹമ്മദ് ഇസ്മയില്‍ ആണ് അറസ്റ്റില്‍ ആയത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കെതിരായ റിപ്പോര്‍ട്ട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും. കുട്ടിയോടും ഹാജരാകണമെന്ന് പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇംഗ്ലീഷിന്റെ ഇമ്പ്രൂവ്‌മെന്റ് പരീക്ഷയ്ക്കിടെയായിരുന്നു ആള്‍മാറാട്ടം നടന്നത്.

പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിയില്‍ ഇന്‍വിജിലേറ്റര്‍ക്ക് സംശയം തോന്നി ഹാള്‍ ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് ക്രമക്കേട് നടന്നിട്ടുണ്ടെന്ന് മനസിലായത്. തുടര്‍ന്ന് പ്രിന്‍സിപ്പാളിനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് ആള്‍മാറാട്ടം നടന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് ബിരുദ വിദ്യാര്‍ത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആള്‍മാറാട്ടത്തിന് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് മുഹമ്മദ് ഇസ്മയിലിനെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

 

 

Continue Reading

Trending