ന്യൂഡല്‍ഹി: ഒട്ടേറെ പ്രതിഷേധങ്ങളെ തുടര്‍ന്ന് കന്നുകാലി കശാപ്പ് നിയന്ത്രണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് മാറ്റുന്നു. കശാപ്പ് നിയന്ത്രണം വിവാദമായതോടെ വിജ്ഞാപത്തില്‍ മാറ്റം വരുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കശാപ്പ് നിയന്ത്രണം സംബന്ധിച്ച പരാതികള്‍ പരിശോധിച്ച ശേഷം ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്ന് കേന്ദ്ര വനം -പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ദ്ധന്‍ അറിയിച്ചു. നിര്‍ദേശങ്ങള്‍ പരിഗണിക്കും. സര്‍ക്കാരിന്റെ അന്തസിന്റെ വിഷയമല്ല. ഹര്‍ഷവര്‍ദ്ധന്‍ കൂട്ടിച്ചേര്‍ത്തു.കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിനോ മാട്ടിറച്ചി കഴിക്കുന്നതിനോ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ സര്‍ക്കാര്‍ പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിജ്ഞാപനം പുറത്തു വന്നതോടെ രാജ്യത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലുമായിരുന്നു വന്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നത്. കശാപ്പ് നിയന്ത്രണം ജനാധിപത്യ വിരുദ്ധമെന്നും ഭരണഘടനാ വിരുദ്ധമാണെന്നും പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യക്തമാക്കിയിരുന്നു.
കശാപ്പ് നിയന്ത്രണം; മാറ്റം വരുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍
Tags: cow