Connect with us

kerala

എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് സ്ഥാ​പ​ക ദി​ന​മാ​ച​രി​ച്ചു

മ​നാ​മ ഗോ​ൾ​ഡ് സി​റ്റി​യി​ലെ സ​മ​സ്ത ബ​ഹ്റൈ​ൻ ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ന് സ​മ​സ്ത ബ​ഹ്റൈ​ൻ പ്ര​സി​ഡ​ന്‍റ് ഫ​ഖ്റു​ദ്ദീ​ൻ പൂ​ക്കോ​യ ത​ങ്ങ​ൾ പ​താ​ക ഉ​യ​ർ​ത്തി തു​ട​ക്കം​കു​റി​ച്ചു.

Published

on

ക​ർ​മ വീ​ഥി​യി​ൽ 36 ആ​ണ്ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ​യു​ടെ വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​നം എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് അ​തി​ന്റെ സ്ഥാ​പ​ക​ദി​ന​മാ​യ ഫെ​ബ്രു​വ​രി 19ന് ​ബ​ഹ്റൈ​നി​ലും സ്ഥാ​പ​ക ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു.

മ​നാ​മ ഗോ​ൾ​ഡ് സി​റ്റി​യി​ലെ സ​മ​സ്ത ബ​ഹ്റൈ​ൻ ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ന് സ​മ​സ്ത ബ​ഹ്റൈ​ൻ പ്ര​സി​ഡ​ന്‍റ് ഫ​ഖ്റു​ദ്ദീ​ൻ പൂ​ക്കോ​യ ത​ങ്ങ​ൾ പ​താ​ക ഉ​യ​ർ​ത്തി തു​ട​ക്കം​കു​റി​ച്ചു.

സ​മ​സ്ത ബ​ഹ്റൈ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​എം അ​ബ്ദു​ൽ വാ​ഹി​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മു​ഹ​മ്മ​ദ് യാ​സ​ർ ജി​ഫ്രി ത​ങ്ങ​ൾ, ഹാ​ഫി​ള് ശ​റ​ഫു​ദ്ദീ​ൻ മൗ​ല​വി, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി അ​ബ്ദു​ൽ മ​ജീ​ദ് ചോ​ല​ക്കോ​ട്, ട്ര​ഷ​റ​ർ നൗ​ഷാ​ദ് എ​സ്.​കെ, ബ​ഹ്റൈ​ൻ റേ​ഞ്ച് ജം​ഇ​യ്യ​തു​ൽ മു​അ​ല്ലി​മീ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ ദാ​രി​മി, എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ബ​ഹ്റൈ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​വാ​സ് കു​ണ്ട​റ, ട്ര​ഷ​റ​ർ ഉ​മൈ​ർ വ​ട​ക​ര, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജീ​ർ പ​ന്ത​ക്ക​ൽ, ജോ​യ​ന്റ് സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഹ​മ്മ​ദ് മു​നീ​ർ, മു​ഹ​മ്മ​ദ് പെ​രു​ന്ത​ൽ​മ​ണ്ണ, സ​മ​സ്ത ബ​ഹ്റൈ​ൻ ഹ​മ​ദ് ടൗ​ൺ ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ അ​ബ്ദു​ൽ റ​സാ​ഖ് ഫൈ​സി, സ​മ​സ്ത ബ​ഹ്റൈ​ൻ മ​നാ​മ ഏ​രി​യ നേ​താ​ക്ക​ളാ​യ ജാ​ഫ​ർ ക​ണ്ണൂ​ർ, അ​ബ്ദു​ൽ റൗ​ഹൂ​ഫ്, റ​ഫീ​ഖ് സാ​ലി​ഹ്, ഫാ​സി​ൽ വാ​ഫി, മ​റ്റു വി​വി​ധ ഏ​രി​യ നേ​താ​ക്ക​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ൽ ജ​ബ്ബാ​ർ മ​നാ​മ, റാ​ഷി​ദ്, അ​ന​സ് ഹ​സ​നി ഹി​ദ്ദ്, ഏ​രി​യ ക​ൺ​വീ​ന​ർ​മാ​രാ​യ ഫി​ർ​ദൗ​സ് ഹി​ദ്, സി​യാ​ദ്, ഷം​സീ​ർ ജി​ദാ​ലി, മു​നീ​ർ, മ​റ്റു വി​ഖാ​യ അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

kerala

ആശാ സമരം മാദ്ധ്യമങ്ങള്‍ക്കാണ് വലിയ വിഷയം, കേന്ദ്രവുമായി ഈ വിഷയം ചര്‍ച്ച ചെയ്യാനില്ലെന്നും കെ വി തോമസ്

കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തുന്നതിനു മുന്നോടിയായാണ് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസിന്റെ ഈ വെളിപ്പെടുത്തല്‍.

Published

on

ആശവര്‍ക്കര്‍മാരുടെ സമരം മാദ്ധ്യമങ്ങള്‍ക്കാണ് വലിയ വിഷയമെന്ന് കെ വി തോമസ്. ആശമാരുടെ വിഷയത്തില്‍ സംസാരിക്കാന്‍ കേരള സര്‍ക്കാര്‍ തന്നെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും കെ വി തോമസ് ഡല്‍ഹിയില്‍ പറഞ്ഞു. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തുന്നതിനു മുന്നോടിയായാണ് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസിന്റെ ഈ വെളിപ്പെടുത്തല്‍.

കേന്ദ്രം ആവശ്യപ്പെട്ടത് പ്രകാരമാണ് ചര്‍ച്ച. കൂടിക്കാഴ്ചയില്‍ കെ വി തോമസിനൊപ്പം കേരള ഹൗസ് റസിഡന്റ് കമ്മീഷണറും പങ്കെടുക്കുമെന്നറിയുന്നു. ആശാവര്‍ക്കര്‍മാരുടെ സമരം മാദ്ധ്യമങ്ങള്‍ക്കു വലിയ വിഷയമാണ് പക്ഷേ, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് അങ്ങനെയല്ല. എയിംസ്, ആര്‍ സി സിയുടെ നവീകരണം, വയനാട് മെഡിക്കല്‍ കോളേജ് , സംസ്ഥാനത്തിന് നല്‍കാനുള്ള 2022-23 ലെ കുടിശ്ശിക പണം ലഭ്യമാക്കണം, തുടങ്ങിയ വിഷയങ്ങള്‍ സംസാരിക്കാനാണ് സര്‍ക്കാര്‍ തന്നെ ചുമതലപ്പെടുത്തിയതെന്നും തോമസ് പറഞ്ഞു. ആശ വര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനല്ല താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ പോകുന്നത്. അതിന് എനിക്ക് ചുമതല ലഭിച്ചിട്ടില്ലെന്നും കെ.വി. തോമസ് വ്യക്തമാക്കി.

മന്ത്രാലയം പറയുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കും. ആശ വര്‍ക്കര്‍മാരുടെ സമരം മാത്രമല്ല സംസ്ഥാനത്തെ പ്രശ്‌നമെന്ന് കെ.വി. തോമസ് നേരത്തെ പറഞ്ഞത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

Continue Reading

kerala

ലഹരിക്കേസില്‍ തെറ്റിദ്ധരിച്ച് ആരെയും കുടുക്കരുത്; എക്‌സൈസിനെതിരെ വീണ്ടും യു.പ്രതിഭ

Published

on

ആലപ്പുഴ: ലഹരിക്കേസിൽ തെറ്റിദ്ധരിച്ച് ആരെയും കുടുക്കരുതെന്ന് യു പ്രതിഭ എംഎൽഎ. അത് വലിയ മാനസിക വിഷമം ഉണ്ടാക്കുമെന്നും പരിശോധനാ സംവിധാനങ്ങൾ കാര്യക്ഷമമാക്കണമെന്നും യു പ്രതിഭ പറഞ്ഞു. ലഹരിക്കേസിൽ പ്രതികൾക്കായി താൻ ഒരു പൊലീസ് സ്റ്റേഷനിലേക്കും വിളിച്ചിട്ടില്ലെന്നും പ്രതിഭ കൂട്ടിച്ചേർത്തു.

തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കൃത്യമായി ശിക്ഷ കൊടുക്കാൻ കഴിയണമെന്നും പിന്നീട് അവരുടെ പേര് വലിച്ചിഴച്ച് സമൂഹത്തിൽ മോശപ്പെടുത്തുന്ന രീതി ശരിയല്ലെന്നും യു പ്രതിഭ പറഞ്ഞു. നിഷ്കളങ്കരായ ഒരു കുട്ടിയോടും അങ്ങനെ ചെയ്യാൻ പാടില്ല എന്നും യു പ്രതിഭ കൂട്ടിച്ചേർത്തു. ഡിസംബർ 28-നാണ് തകഴിയിൽ നിന്ന് എംഎൽഎയുടെ മകൻ കനിവ് അടക്കം ഒൻപതുപേരെ കുട്ടനാട് എക്‌സൈസ് സംഘം പിടികൂടിയത്. കനിവ് കഞ്ചാവ് ഉപയോഗിച്ചതിന് തെളിവില്ലെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കേസിൽ നിന്നും ഒഴിവാക്കുമെന്ന് എക്‌സൈസ് അസിസ്റ്റന്‍റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥനായ കുട്ടനാട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജയരാജനെതിരെ നടപടിയുണ്ടാകും. കേസിൽ ആകെ 9 പ്രതികൾ ആണ് ഉണ്ടായിരുന്നത്. മകനെതിരായ കഞ്ചാവ് കേസിൽ പലതവണ ന്യായീകരണമായി യു. പ്രതിഭ രംഗത്തുവന്നിരുന്നു. ഇക്കാലത്ത് ചില കുട്ടികൾ പുകവലിക്കാറുണ്ട്. തന്‍റെ മകൻ അത് ചെയ്തെങ്കിൽ അത് താൻ തിരുത്തണമെന്നും പ്രതിഭ പറഞ്ഞു.

മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാർത്ത കൊടുത്തതാണ് എന്നും എംഎൽഎ പറഞ്ഞിരുന്നു. എന്നാൽ വിഷയത്തിൽ എംഎൽഎയെ സിപിഎം തള്ളിയിരുന്നു. പ്രതിഭയുടെ അഭിപ്രായമല്ല പാർട്ടിക്കെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ പറഞ്ഞു. പ്രതിഭയുടേത് ഒരു അമ്മ എന്ന നിലയിലുള്ള വികാരമാണ്. മകനെതിരെ അന്വേഷിച്ച ശേഷമാണ് എക്‌സൈസ് കേസെടുത്തതെന്നും നാസർ വ്യക്തമാക്കിയിരുന്നു.

Continue Reading

Film

പോക്‌സോ കേസ്: ഇടക്കാല സംരക്ഷണം നീട്ടി, കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കുക 26ന്

Published

on

ദില്ലി: നാല് വയസുകാരിയെ പീഡിപ്പിച്ച കേസിൽ കൂട്ടിക്കൽ ജയചന്ദ്രൻ നൽകിയ മുൻകൂർ ജാമ്യപേക്ഷ ബുധനാഴ്ച പരിഗണിക്കാൻ സുപ്രീംകോടതി മാറ്റി. കൂട്ടിക്കൽ ജയചന്ദ്രന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് നടപടി. ഇടക്കാല സംരക്ഷണവും മറ്റന്നാൾ വരെ നീട്ടി നൽകി. ജയചന്ദ്രൻ ഇരയെ ഭീഷണിപ്പെടുത്തുന്നുവെന്ന് സംസ്ഥാന സർക്കാർ വാദിച്ചു. ഇക്കാര്യങ്ങളെല്ലാം ബുധനാഴ്ചയാകും പരിഗണിക്കുക.

കഴിഞ്ഞ ജൂണ്‍ മാസം എട്ടാം തിയതി നഗരപരിധിയിലെ ഒരു വീട്ടിൽ വച്ച് നടൻ കൂട്ടിക്കൽ ജയചന്ദ്രൻ നാലു വയസുകാരിയെ ഉപദ്രവിച്ചെന്ന പരാതിയിൽ കോഴിക്കോട് കസബ പൊലീസാണ് പോക്സോ കേസെടുത്തത്. കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും ഏഴ് മാസത്തോളം ഒളിവിലായിരുന്ന നടൻ.

ഹൈക്കോടതിയടക്കം മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജനുവരി 27 ന് കേസ് പരിഗണിച്ച സുപ്രീം കോടതി, മൂൻകൂർ ജാമ്യ ഹർജി തീർപ്പാക്കുന്നത് വരെ നടനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കേസിലെ മെഡിക്കൽ റിപ്പോർട്ട് എങ്ങനെ അവഗണിക്കാനാകുമെന്ന് പ്രതിഭാഗത്തോട് സുപ്രീം കോടതി ചോദിച്ചിരുന്നു. കൂട്ടിക്കൽ ജയചന്ദ്രന് മുൻ‌കൂർ ജാമ്യം അനുവദിക്കുന്നതിനെ എതിർത്തുകൊണ്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ട് മുൻ നിർത്തിയായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം.

തനിക്കെതിരായ ആരോപണത്തിന് പിന്നിലെ കാരണം കുടുംബത്തിലെ പ്രശ്നങ്ങൾ ആണെന്നായിരുന്നു ജയചന്ദ്രന്റെ പ്രധാന വാദം. ഈ വാദമാണ് മെഡിക്കൽ റിപ്പോർട്ട് ഉയർത്തി സർക്കാർ ചോദ്യം ചെയ്തത്. കോഴിക്കോട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിക്ക് നൽകിയ മൊഴിയിലും, ചികിത്സിച്ച ഡോക്ടറോടും നേരിട്ട ലൈംഗീക പീഡനത്തെ സംബന്ധിച്ച് കുട്ടി വിശദീകരിച്ചിട്ടുണ്ട് എന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. പിന്നെ എങ്ങനെയാണ് കുടുംബ പ്രശ്നത്തെ തുടർന്നുള്ള കേസാകുക എന്നതായിരുന്നു സർക്കാരിന്‍റെ ചോദ്യം. തുടർന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ വിശദീകരിച്ചിരിക്കുന്ന പീഡന വിവരം എങ്ങനെ അവഗണിക്കാൻ ആകുമെന്ന് സുപ്രീം കോടതി പ്രതിഭാഗത്തോട് ചോദിച്ചത്.

Continue Reading

Trending