Connect with us

kerala

ക്ഷേമപെന്‍ഷനുകള്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയപരിധി നീട്ടണം: മുസ്‌ലിംലീഗ്

സാമ്പത്തികമായി ഏറ്റവും പിന്നില്‍ നില്‍ക്കുന്നവര്‍ മാത്രമേ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നവരുടെ പട്ടികയില്‍ അവശേഷിച്ചിരിക്കുന്നുള്ളൂ എന്നുള്ളതുകൊണ്ട് ഇടക്കുവെച്ച് ഇത്തരം ഒരു വരുമാന സര്‍ട്ടിഫിക്കറ്റ് തന്നെ അനാവശ്യമാണ്.

Published

on

വിവിധ ക്ഷേമ പെന്‍ഷനുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ദുര്‍ബല വിഭാഗത്തില്‍ പെടുന്ന ജനങ്ങള്‍ക്ക് അവ തുടര്‍ന്നും ലഭിച്ചുകൊണ്ടിരിക്കുവാന്‍ വില്ലേജ് ഓഫീസറില്‍ നിന്ന് ഒരു ലക്ഷം രൂപക്ക് താഴെയുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയപരിധി ഒരു മാസം കൂടി നീട്ടി നല്‍കണമെന്ന് മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ഇതിനുവേണ്ടി നിശ്ചയിച്ച സമയപരിധി ഇന്ന് അവസാനിക്കുകയാണ്. വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാത്തവര്‍ക്ക്, അവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പെന്‍ഷന്‍ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. പിന്നീട് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ തന്നെ, അന്നുമുതലുള്ള പെന്‍ഷന്‍ ലഭിക്കുമെങ്കിലും ഹാജരാക്കാന്‍ കഴിയാതിരുന്ന സമയത്ത് പെന്‍ഷന്‍ നല്‍കില്ല എന്നാണ് സര്‍ക്കാര്‍ നിലപാട്. നേരത്തെ തന്നെ പല പുതിയ നിബന്ധനകളും മുന്നോട്ടു വെച്ചുകൊണ്ട് ലക്ഷക്കണക്കിന് പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വ്യക്തികള്‍ ഗുണഭോക്താക്കളുടെ പട്ടികയില്‍ നിന്ന് പുറത്തായിട്ടുണ്ട്.
അതിനെല്ലാം ശേഷമാണ് പുതിയ ഇത്തരം ഒരു നിബന്ധന സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. നേരത്തെ നടപ്പിലാക്കിയ നിബന്ധന പ്രകാരം തന്നെ സാമ്പത്തികമായി ഏറ്റവും പിന്നില്‍ നില്‍ക്കുന്നവര്‍ മാത്രമേ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നവരുടെ പട്ടികയില്‍ അവശേഷിച്ചിരിക്കുന്നുള്ളൂ എന്നുള്ളതുകൊണ്ട് ഇടക്കുവെച്ച് ഇത്തരം ഒരു വരുമാന സര്‍ട്ടിഫിക്കറ്റ് തന്നെ അനാവശ്യമാണ്.

ദുര്‍ബലരായ ജനവിഭാഗങ്ങളുടെ മേല്‍ പുതിയ ഭാരങ്ങള്‍ അടിച്ചേല്‍പ്പിച്ച്, ലഭ്യമായിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കുവാന്‍ എന്തുമാര്‍ഗം എന്നാണ് സര്‍ക്കാര്‍ ആലോചിച്ചു കൊണ്ടിരിക്കുന്നത്. വില്ലേജ് ഓഫീസുകളില്‍ ഈ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുവേണ്ടി അഭൂദപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടുകൊണ്ടിരുന്നത്. വില്ലേജ് ഓഫീസര്‍മാര്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ താല്‍ക്കാലിക ചുമതലകള്‍ ലഭിച്ചവര്‍ക്ക് ഒന്നിലധികം വില്ലേജ് ഓഫീസിന്റെ പരിധിയില്‍ ഈ സര്‍ട്ടിഫിക്കറ്റ് കൊടുക്കുവാന്‍ യഥാസമയം സാധ്യമാവാത്ത സ്ഥിതിവിശേഷം ഉണ്ട്.
പെന്‍ഷന്‍ നിലവില്‍ വാങ്ങിക്കൊണ്ടിരിക്കുന്നവരുടെ കുറ്റം കൊണ്ടല്ലാതെ തന്നെ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ യഥാസമയം സാധ്യമല്ലാത്ത സ്ഥിതിവിശേഷം നിലവിലുണ്ട്. ഇതെല്ലാം പരിഗണിച്ച് ഈ പുതിയ നിബന്ധന പൂര്‍ണമായും ഒഴിവാക്കുകയോ അല്ലാത്തപക്ഷം വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുവാന്‍ ഒരു മാസത്തെ സമയം കൂടി അനുവദിക്കുകയോ ചെയ്യണമെന്ന് മുസ്‌ലിംലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് നല്‍കുവാനുള്ള കുടിശ്ശിക വളരെ പെട്ടെന്ന് കൊടുത്തു തീര്‍ക്കണം എന്നും കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. പി അബ്ദുല്‍ഹമീദ്. എം. എല്‍. എ, അഷറഫ് കോക്കൂര്‍, എം.എ ഖാദര്‍, എം.കെ ബാവ, ഇസ്മായില്‍ മൂത്തേടം, ഉമ്മര്‍ അറക്കല്‍, പി സൈതലവി മാസ്റ്റര്‍, കുഞ്ഞാപ്പു ഹാജി തുവൂര്‍, നൗഷാദ് മണിശ്ശേരി, കെ.എം അബ്ദുല്‍ ഗഫൂര്‍, അന്‍വര്‍ മുള്ളമ്പാറ, പി.എം. എ സമീര്‍, എ.പി ഉണ്ണികൃഷ്ണന്‍, അഡ്വ: പി.പി. ആരിഫ് പ്രസംഗിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലപ്പുറം കാളികാവില്‍ യുവാവിനെ കൊലപ്പെടുത്തിയ കടുവയെ കണ്ടെത്തി; മയക്കുവെടി വെക്കും

കേരള എസ്റ്റേറ്റിനു സമീപം മദാരി എസ്റ്റേറ്റിലെ എസ് വളവിലാണ് കടുവയെ കണ്ടത്.

Published

on

മലപ്പുറം കാളികാവ് അടയ്ക്കാകുണ്ടില്‍ യുവാവിനെ കടിച്ചു കൊന്ന കടുവയെ കണ്ടെത്തി. കടുവയെ മയക്കുവെടി വയ്ക്കാനായി ദൗത്യസംഘം പുറപ്പെട്ടു. നാല് സംഘങ്ങളായി തിരിഞ്ഞാണ് കടുവയെ മയക്കുവെടി വയ്ക്കാനുള്ള ശ്രമം. കേരള എസ്റ്റേറ്റിനു സമീപം മദാരി എസ്റ്റേറ്റിലെ എസ് വളവിലാണ് കടുവയെ കണ്ടത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കാളികാവില്‍ ടാപ്പിങ്ങ് തൊഴിലാളിയായ അബ്ദുല്‍ ഗഫൂറിനെ കടുവാ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. കടുവയെക്കണ്ടപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ഗഫൂറിന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിന്റെ പിറകിലും കശേരുക്കളിലും കടുവയുടെ കോമ്പല്ല് കൊണ്ടു ആഴത്തില്‍ കടിയേറ്റു. ശരീരമാസകലം പല്ലിന്റെയും നഖത്തിന്റെയും പാടുകളെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. അമിതമായ രക്തസ്രാവവും മരണത്തിനിടയാക്കിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

Continue Reading

kerala

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥി ആറ്റില്‍ വീണ് മരിച്ചു

അര്‍ക്കന്നൂരില്‍ സുഹൃത്തിന്റെ വീട്ടില്‍ എത്തിയ സംഘം ആറ് കാണാനായി പോകുമ്പോള്‍ നിഹാല്‍ കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു.

Published

on

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥി ആറ്റില്‍ വീണ് മരിച്ചു. അഞ്ചല്‍ പുത്തയം സ്വദേശി നിഹാലാണ് മരിച്ചത്. അര്‍ക്കന്നൂരില്‍ സുഹൃത്തിന്റെ വീട്ടില്‍ എത്തിയ സംഘം ആറ് കാണാനായി പോകുമ്പോള്‍ നിഹാല്‍ കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. നാട്ടുകാര്‍ നിഹാലിനെ കരയ്ക്കടുപ്പിച്ച് ആയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

kerala

സംസ്ഥാനത്ത് മഴ ശക്തമാകും; ഇടിമിന്നലിനും സാധ്യത

ഞായറാഴ്ച വരെ മഴക്കൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

Published

on

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഞായറാഴ്ച വരെയുള്ള ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത. ഞായറാഴ്ച വരെ മഴക്കൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത. ഇടിമിന്നല്‍ വ്യാപകമാകാനുള്ള സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. പൊതുജനങ്ങള്‍ താഴെപ്പറയുന്ന കാര്‍മേഘം കണ്ടുതുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍നിന്നും വിട്ടുനില്‍ക്കരുത്.

Continue Reading

Trending