Connect with us

Video Stories

കത്വ:കണ്ണീര്‍ വീഴ്ത്തിയ വയലറ്റ് പൂക്കള്‍

Published

on

ഭുവനചന്ദ്രന്‍
കത്വ, ഒരു വര്‍ഷത്തിലധികമായി ഇന്ത്യയുടെ വേദനയുടെ പേര് അതായിരുന്നു. വയലറ്റ് പൂക്കളുള്ള വസ്ത്രം ധരിച്ച ഒരു എട്ടുവയസുകാരിയുടെ ചിത്രം രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളുടെ നൊമ്പരവും കണ്ണീരുമായാണ് പിന്നീട് മാറിയത്. രാജ്യം ഇന്നുവരെ കേട്ടിട്ടില്ലാത്ത ക്രൂരതക്ക് ഇരയായ ആ പാവം പെണ്‍കുട്ടിക്കു വേണ്ടി മനുഷ്യത്വം മരവിക്കാത്ത മുഴുവന്‍ പേരും പ്രതിഷേധവുമായി തെരുവിലിറങ്ങി. ‘നിങ്ങളുടെ മതവും ലിംഗവും വിശ്വാസവും ഏതുമായിക്കൊള്ളട്ടെ എല്ലാവരും വരിക, മാനവികതക്കും നീതിക്കുമായി’ എന്നായിരുന്നു കത്വയിലെ പെണ്‍കുട്ടിക്ക് നീതി തേടിയുള്ള പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ഏക്താ കപൂര്‍ ട്വിറ്ററിലൂടെ ആഹ്വാനം നടത്തിയത്. ഇത് കേവലം ഒരു ഏകത കപൂറിന്റെ ആഹ്വാനം മാത്രമായിരുന്നില്ല.
ആ എട്ട് വയസുകാരിയ്ക്ക് നീതി ലഭ്യമാക്കാനായി പരശതങ്ങളാണ് ശബ്ദമുയര്‍ത്തിയത്. നിയമ സഹായം ലഭ്യമാക്കേണ്ടവര്‍ പോലും നിയമം തേടിയെത്തിയ പെണ്‍കുട്ടിയുടെ കുടുംബത്തിന് മുന്നില്‍ കണ്ണടച്ചപ്പോള്‍ നീതിക്കു വേണ്ടി അവര്‍ നടത്തിയ പോരാട്ടം ഇന്നോളം മറ്റൊരു കുടുംബവും അനുഭവിക്കാത്തതാണ്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുമോ എന്നാണ് ഏവരും ഉറ്റു നോക്കിയതെങ്കിലും മൂന്ന് പേര്‍ക്ക് ജീവപര്യന്തവും മൂന്നു പേര്‍ക്ക് അഞ്ചു വര്‍ഷത്തെ കഠിന തടവ് ശിക്ഷയുമാണ് പത്താന്‍കോട്ടിലെ കോടതി വിധിച്ചത്. നിയമ പാലകര്‍ തന്നെ കാപാലികരായ കേസില്‍ പെണ്‍കുട്ടിയുടെ ഘാതകര്‍ക്ക് കിട്ടിയ ശിക്ഷ രാജ്യത്തെ വനിതകള്‍ക്കും കുട്ടികള്‍ക്കും ലഭിച്ച നീതികൂടിയായാണ് വിലയിരുത്തുന്നത്. 2018 ജനുവരി പത്തിനാണ് രാജ്യം വിറങ്ങലിച്ച ആ സംഭവത്തിന് തുടക്കം. ഏഴ് ദിവസത്തെ കൊടിയ പീഡനങ്ങള്‍ക്കു ശേഷം കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ മൃതദേഹം ജനുവരി 17ന് വനത്തിനകത്ത് കണ്ടെത്തുകയായിരുന്നു.
ബഖര്‍വാള്‍ വിഭാഗത്തില്‍ പെട്ട നാടോടി മുസ്്‌ലിം കുടുംബങ്ങളെ പ്രദേശത്തു നിന്നും ഓടിക്കാന്‍ ക്ഷേത്ര പൂജാരി കൂടിയായ സഞ്ജീവ് റാമിന്റെ നേതൃത്വത്തില്‍ നടത്തിയ ആസൂത്രണത്തിന്റെ ഫലമായാണ് മനസാക്ഷി മരവിപ്പിക്കുന്ന ഈ ക്രൂരത അരങ്ങേറിയത്. പതിനാറ് മാസത്തിന് ശേഷം വിചാരണപൂര്‍ത്തിയാക്കി ഗ്രാമമുഖ്യനും പൊലീസുകാരുമുള്‍പ്പെടെ കേസില്‍ ശിക്ഷിക്കപ്പെടുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാനും രാജ്യം തലകുനിക്കാതിരിക്കാനും ജാഗ്രത ഇനിയെങ്കിലും ഉണ്ടാവണമെന്നാണ് ഏവരും ആഗ്രഹിക്കുന്നത്. കേസിലെ പ്രതികളും അവരുടെ മേല്‍ ചുമത്തിയ കുറ്റങ്ങളും, ലഭിച്ച ശിക്ഷയും ഇങ്ങനെയാണ്. കേസില്‍ പ്രതികളായ ഏഴു പേരില്‍ ആറു പേരെ പത്താന്‍കോട്ടിലെ വിചാരണ കോടതി കുറ്റക്കാരെന്ന് കണ്ടെത്തുകയും വിശാല്‍ ഗംഗോത്ര എന്ന പ്രതിയെ വെറുതെ വിടുകയും ചെയ്തു.
ഇവരില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവും മൂന്ന് പേര്‍ക്ക് അഞ്ചു വര്‍ഷം തടവു ശിക്ഷയുമാണ് ജഡ്ജി തേജീന്ദര്‍ സിങ് വിധിച്ചത്. സംഭവത്തിന്റെ മുഖ്യ ആസൂത്രകനായ സഞ്ജീവ് റാമിന്റെ അനന്തരവനും പ്രായപൂര്‍ത്തിയാവാത്ത ആളുമായ പ്രതിക്കെതിരെ തട്ടിക്കൊണ്ടു പോകല്‍, കൂട്ടബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ടെങ്കിലും പ്രായം കണക്കിലെടുത്ത് പത്താന്‍കോട്ടിലെ വിചാരണ കോടതി ഇയാള്‍ക്കെതിരായ വിചാരണ നടത്തിയിട്ടില്ല. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഏഴു പേരും അവര്‍ക്കെതിരെ ചുമത്തപ്പെട്ട കുറ്റവും ഇങ്ങനെ.
(ഇന്ത്യന്‍ പീനല്‍കോഡ് ജമ്മുകശ്മീരിന് ബാധകമല്ല. എങ്കിലും ഇതിന് സമാനമായ രണ്‍ബീര്‍ പീനല്‍ കോഡ് ആര്‍.ബി.സി പ്രകാരമാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുള്ളത്.) ആര്‍.ബി.സിയിലെ 120-ബി (ഗൂഡാലോചന), 363 (തട്ടിക്കൊണ്ടുപോകല്‍), 343 (അന്യായമായി തടങ്കലില്‍ പാര്‍പ്പിക്കല്‍), 376 ഡി (കൂട്ടബലാത്സംഗം), 302 (കൊലപാതകം), 201 (തെളിവ് നശിപ്പിക്കല്‍) എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.

  1. സാഞ്ജി റാം
    മുന്‍ റവന്യൂ ഓഫീസറും എട്ടുവയസുകാരിയെ തടവില്‍പാര്‍പ്പിക്കുകയും, ബലാത്സംഗത്തിനിരയാക്കുകയും ചെയ്ത ക്ഷേത്രമായ ‘ദേവിസ്ഥാനിന്റെ’ മേല്‍നോട്ടക്കാരനും സംരക്ഷകനുമായ സാഞ്ജി റാമാണ് കത്വ സംഭവത്തിന്റെ മുഖ്യഗൂഡാലോചകന്‍
    ബഖര്‍വാള്‍ വിഭാഗത്തില്‍ പെട്ട (ആട്ടിടയന്‍മാര്‍)മുസ്്‌ലിംകളെ പ്രദേശത്തു നിന്നും ആട്ടിയോടിക്കുന്നതിനായി ആസൂത്രണം ചെയ്ത പദ്ധതിയുടെ ശില്‍പി. എട്ടുവയസുകാരിക്കെതിരെ ക്രൂരമായ കൃത്യങ്ങള്‍ ചെയ്യാന്‍ എല്ലാവര്‍ക്കും നിര്‍ദേശം നല്‍കിയത് സാഞ്ജി റാമാണ്. കേസ് മൂടിവെക്കാന്‍ പൊലീസുകാര്‍ക്ക് പണം നല്‍കിയതും ഇദ്ദേഹം തന്നെ. ആര്‍.പി.സി 120-ബി, 302, 376 ഡി പ്രകാരം പത്താന്‍കോട്ടിലെ പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
  2. വിശാല്‍ ജംഗോത്ര എന്ന ഷമ്മ
    സഞ്ജി റാമിന്റെ മകന്‍. ഉത്തര്‍പ്രദേശിലെ മിരാപൂരിലെ അകന്‍ഷാ കോളജിലെ ബി.എസ്.സി അഗ്രികള്‍ച്ചര്‍ വിദ്യാര്‍ത്ഥി.
    കൊലപാതകം നടന്ന സ്ഥലത്തു വെച്ച് എട്ടു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നായിരുന്നു ഇയാള്‍ക്കെതിരെ ചുമത്തിയിരുന്ന കുറ്റം. കൃത്യം ചെയ്യാനായി ഇയാളെ 800 കിലോമീറ്റര്‍ അകലെ നിന്നും കത്വയിലേക്ക് വിളിച്ചു വരുത്തി എന്നായിരുന്നു ജമ്മുകശ്മീര്‍ പൊലീസിന്റെ സി.ഐ.ഡി വിഭാഗത്തിന്റെ അന്വേഷണ വിഭാഗം ആരോപിച്ചിരുന്നത്. അതേ സമയം ഇയാളെ കോളജ് രജിസ്റ്റര്‍ തിരുത്തിയും, എഴുതാത്ത പരീക്ഷ എഴുതിയെന്ന് രേഖയുണ്ടാക്കിയുമാണ് രക്ഷിച്ചെടുത്തതെന്നും ആരോപണമുണ്ട്. എന്തായാലും തെളിവുകളുടെ അഭാവത്തില്‍ ഇയാളെ കോടതി വെറുതെ വിട്ടു.
  3. എസ്.പി.ഒ ദീപക് കജൂരിയ
    സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍, പി.എസ് ഹിരാനഗര്‍. സഞ്ജി റാമിനൊപ്പം കേസിന്റെ തുടക്കം മുതല്‍ ഗൂഡാലോചനയില്‍ പങ്കാളി.
    സാഞ്ജി റാമിനൊപ്പം ഗൂഡാലോചനയില്‍ പങ്കാളി. ഇതോടൊപ്പം കേസ് മൂടിവെക്കുന്നതിനു പദ്ധതി തയാറാക്കി. എട്ടുവയസുകാരിയെ തട്ടിക്കൊണ്ടു പോകാന്‍ പ്രായപൂര്‍ത്തിയാവാത്ത പ്രതിയെ പ്രേരിപ്പിച്ചത് കജൂരിയയാണ്.
    ഇതിന് പകരമായി പ്രതിയെ പരീക്ഷ പാസാകാന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കി. തട്ടിക്കൊണ്ടു വന്ന ശേഷം പെണ്‍കുട്ടിക്ക് മയക്കു മരുന്ന് നല്‍കുകയും കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും ചെയ്തു. കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചെങ്കിലും കൊലപ്പെടുത്താന്‍ കഴിഞ്ഞില്ല.
    ആര്‍.പി.സി 302, 376 ഡി പ്രകാരം കുറ്റക്കാരന്‍ ജീവപര്യന്തം തടവ്.
  4. എസ്.പി.ഒ സുരീന്ദര്‍ കുമാര്‍
    സ്‌പെഷ്യല്‍ പൊലീസ് ഉദ്യോഗസ്ഥന്‍, പി.എസ് ഹിരാനഗര്‍
    കജൂരിയക്കൊപ്പം ഗൂഡാലോചനയില്‍ പങ്കാളി. ദേവിസ്ഥാന് സമീപത്തേക്കുള്ള ബകര്‍വാള്‍ വിഭാഗക്കാരുടെയും പെണ്‍കുട്ടിയുടേയും യാത്രയെ കുറിച്ച് എല്ലാവിവരവും കജൂരിയക്ക് കൈമാറിയത് സുരീന്ദര്‍ കുമാറാണ്. കേസ് മൂടിവെക്കുന്നതിലും പങ്കാളി.
    ആര്‍.പി.സി 201 പ്രകാരം കുറ്റക്കാരന്‍. അഞ്ചുവര്‍ഷത്തെ കഠിന തടവ്.
  5. പര്‍വേശ് കുമാര്‍ എന്ന മന്നു
    പ്രായപൂര്‍ത്തിയാവാത്ത പ്രതിയുടെ സുഹൃത്ത്. തട്ടിക്കൊണ്ടു പോകുന്നതിന് മുമ്പ് ഗൂഡാലോചനയെ കുറിച്ച് ഇയാള്‍ക്ക് വിവരം ലഭിച്ചിരുന്നു.
    സാഞ്ജി റാമിന്റെ നിര്‍ദേശപ്രകാരം പ്രായപൂര്‍ത്തിയാവാത്ത പ്രതിക്കൊപ്പം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ദേവസ്ഥാനത്ത് അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചതില്‍ കൂട്ടു പങ്കാളി. ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പ്രായപൂര്‍ത്തിയാവാത്ത പ്രതി പെണ്‍കുട്ടിയെ കൊലപ്പെടുത്തുമ്പോള്‍ സ്ഥലത്ത് കൂടെയുണ്ടായിരുന്നു.
    ആര്‍.പി.സി 302, 376 ഡി പ്രകാരം കുറ്റക്കാരന്‍. ജീവപര്യന്തം തടവ്.
  6. സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്ത
    എട്ടുവയസുകാരിയുടെ കൊലപാതകവും കൂട്ടബലാത്സംഗവും ഉള്‍പ്പെടെയുള്ള കേസ് ആദ്യം അന്വേഷിക്കാന്‍ നേതൃത്വം നല്‍കിയത് ആനന്ദ് ദത്തയാണ്. ഗൂഡാലോചനയെ കുറിച്ച് അറിയാമായിരുന്ന ഇയാള്‍ കുറ്റം മറച്ചുവെക്കാനായി കൈക്കൂലിയും കൈപ്പറ്റി.
    കുറ്റം മറച്ചുവെക്കാന്‍ സഞ്ജി റാമില്‍ നിന്നും അഞ്ചു ലക്ഷം കൈപ്പറ്റുകയും പെണ്‍കുട്ടിയെ കുറിച്ചുള്ള അന്വേഷണം വഴിതിരിച്ചു വിടുകയും ചെയ്തു. പെണ്‍കുട്ടിയുടെ വസ്ത്രത്തില്‍ നിന്നും രക്തം, മണ്ണ്, ശുക്ലം എന്നിവ നീക്കം ചെയ്യുന്നതിനായി ദത്ത, തിലക് രാജ് എന്നിവരാണ് വസ്ത്രങ്ങള്‍ കഴുകി തെളിവ് നശിപ്പിച്ചത്. മറ്റു സുപ്രധാന തെളിവുകള്‍ കണ്ടെത്താന്‍ ശ്രമിക്കാതിരിക്കുകയോ, നശിപ്പിക്കുകയോ ചെയ്തു.
    ആര്‍.പി.സി 201 പ്രകാരം കുറ്റക്കാരന്‍. അഞ്ചു വര്‍ഷം കഠിന തടവ്.
  7. ഹെഡ്‌കോണ്‍സ്റ്റബിള്‍ തിലക് രാജ്
    കേസ് അന്വേഷിച്ച ആദ്യ സംഘത്തിലെ അംഗം, കേസ് മൂടിവെക്കാനായി സഞ്ജി റാം, എസ്.ഐ ദത്ത എന്നിവരില്‍ നിന്നും കൈക്കൂലി കൈപ്പറ്റി.
    സഞ്ജി റാമില്‍ നിന്നും ആനന്ദ് ദത്തക്ക് നാലു ലക്ഷം രൂപ കൈക്കൂലി വാങ്ങി നല്‍കുന്നതില്‍ ഇടനിലക്കാരനായി. എട്ടു വയസുകാരി ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട് കൊലചെയ്യപ്പെട്ട സംഭവത്തില്‍ കുട്ടിയുടെ വസ്ത്രങ്ങള്‍ കഴുകി തെളിവ് നശിപ്പിക്കാന്‍ പങ്കാളിയായി. മറ്റു നിര്‍ണായക തെളിവുകള്‍ നശിപ്പിക്കുന്നതിലും പങ്കാളി.
    ആര്‍.പി.സി 201 പ്രകാരം കുറ്റക്കാരന്‍. അഞ്ചു വര്‍ഷം കഠിന തടവ്.

kerala

മന്ത്രിമാറ്റ നീക്കം നടക്കാത്തതിൽ കടുത്ത അതൃപ്തി; എൻസിപി അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് പി.സി ചാക്കോ

പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു.

Published

on

മന്ത്രിമാറ്റ നീക്കം നടക്കാത്തതില്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ കടുത്ത അതൃപ്തിയില്‍. സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് ദേശീയ വര്‍ക്കിങ് പ്രസിഡന്റായി മാത്രം തുടരാമെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

മന്ത്രിമാറ്റത്തില്‍ പി.സി ചാക്കോ അനാവശ്യ ചര്‍ച്ചയുണ്ടാക്കുകയാണെന്ന് എ.കെ ശശീന്ദ്രന്‍ ആരോപിച്ചിരുന്നു. തുടക്കത്തില്‍ ശശീന്ദ്രനൊപ്പം നിന്ന ചാക്കോ പിന്നീട് തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

എന്നാല്‍ തോമസ് കെ. തോമസ് ചില ഇടത് എംഎല്‍എമാരെ അജിത് പവാര്‍ പക്ഷത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത് തിരിച്ചടിയായി. എന്‍സിപി ദേശീയ നേതൃത്വം മന്ത്രിമാറ്റത്തിന് പിന്തുണ അറിയിച്ചെങ്കിലും തോമസ് കെ. തോമസിനെ മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി വിസമ്മതിക്കുകയായിരുന്നു.

Continue Reading

Video Stories

വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവം; യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം

Published

on

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം. തുടരെയുള്ള അക്രമസംഭവങ്ങളുടെ പശ്ചാതലത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് നിര്‍ദേശം. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്.

കഴിഞ്ഞ ദിവസവും യൂണിവേഴ്‌സിറ്റി കോളജിലെ യൂണിറ്റില്‍ നിന്നും നാല് പേരെ എസ്എഫ്‌ഐ പുറത്താക്കിയിരുന്നു. ലക്ഷദ്വീപ് സ്വദേശികളായ വിദ്യാര്‍ഥികളെ അധിക്ഷേപിച്ച സംഭവത്തിലാണ് ആകാശ്, ആദില്‍, കൃപേഷ്, അമീഷ് എന്നിവരെ പുറത്താക്കിയത്. ലക്ഷദ്വീപ് വിദ്യാര്‍ഥി നടത്തുന്ന എല്ലാ നിയമ പോരാട്ടത്തിനും പിന്തുണയെന്നും എസ്എഫ്‌ഐ അറിയിച്ചു.തുടര്‍ന്ന് വിദ്യാര്‍ഥിയെ കോളജ് ഹോസ്റ്റലിലിട്ട് ക്രൂരമായി ഏഴംഗസംഘം മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി ദിവസങ്ങള്‍ക്ക് മുമ്പ് ഈ സംഘത്തിന്റെ മര്‍ദനത്തിനിരയായിരുന്നു. ഈ സംഭവത്തില്‍ മര്‍ദനമേറ്റ വിദ്യാര്‍ഥിക്കൊപ്പം നിന്നതിനാണ് ലക്ഷദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്.

Continue Reading

kerala

‘സര്‍ക്കാരിന്‍റേത് കള്ളക്കളി’; വൈദ്യുതി നിരക്ക് വര്‍ധന കാര്‍ബൊറണ്ടം ഗ്രൂപ്പിനെ സഹായിക്കാനെന്ന് രമേശ് ചെന്നിത്തല

നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Published

on

മണിയാറിൽ നായനാർ സ‍ർക്കാർ കാലത്ത് 30 വർഷത്തേക്ക് ഒപ്പിട്ട വൈദ്യുത പദ്ധതി കരാർ നീട്ടാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നുവെന്നും ഇതിന് പിന്നിൽ അഴിമതിയെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡിസംബർ 30 ന് ബിഒടി കാലാവധി അവസാനിക്കാനിരിക്കെ 30 ദിവസം മുമ്പ് നോട്ടീസ് നൽകി പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതാണ്. എന്നാൽ അതിന് സർക്കാർ തയ്യാറാകുന്നില്ലെന്നും ഇത് കള്ളകളിയാണെന്നും അദ്ദേഹം ദില്ലിയിൽ ആരോപിച്ചു.

2023 ൽ ഈ ഗ്രൂപ്പുമായി സർക്കാർ ചർച്ച നടത്തി. വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായെന്ന് വാദിച്ച് കരാർ നീട്ടാനാണ് കമ്പനി ശ്രമിച്ചത്. മുഖ്യമന്ത്രിയും, വൈദ്യുതി മന്ത്രിയും, വ്യവസായ മന്ത്രിയും ഗൂഢാലോചന നടത്തി കമ്പനിക്ക് വേണ്ടി കള്ളക്കളി കളിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ കാര്യമായ പ്രശ്നങ്ങളൊന്നും മണിയാറിൽ ഉണ്ടായില്ല. നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ അഴിമതിയുടെ കൂടുതൽ വിവരങ്ങൾ നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

നായനാർ സർക്കാരിന്‍റെ കാലത്ത് ബിഒടി വ്യവസ്ഥയിൽ സ്വകാര്യ വ്യക്തികൾക്ക് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഇതിന്‍റെ ഭാഗമായി കാർബോറാണ്ടം യൂണിവേഴ്സൽ ഗ്രൂപ്പിന് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഒരു യൂണിറ്റിന് 50 പൈസക്കാണ് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകിയത്. ബിഒടി അടിസ്ഥാനത്തിലുള്ള കരാർ 30 വർഷത്തേക്കാണ് ഒപ്പിട്ടത്. 2024 ഡിസംബർ 30 ന് കരാർ കാലാവധി കഴിയും. ഇതിന് 30 ദിവസം മുൻപ് നോട്ടീസ് നൽകി സംസ്ഥാന സർക്കാർ പദ്ധതി ഏറ്റെടുക്കുകയാണ് വേണ്ടത്. എന്നാൽ അതൊന്നും ചെയ്യുന്നില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

Continue Reading

Trending