Connect with us

kerala

വേങ്ങരയില്‍ സഹോദരിമാര്‍ മുങ്ങി മരിച്ചു

മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Published

on

വേങ്ങരയില്‍ സഹോദരിമാര്‍ മുങ്ങിമരിച്ചു. വെട്ടുതോട് സ്വദേശിനികളായ അജ്മല(21), ബുഷ്റ (26) എന്നിവരാണ് മരിച്ചത്. വേങ്ങര കോട്ടുമലയില്‍ കടലുണ്ടി പുഴയിലാണ് അപകടം. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവര്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

kerala

തൃശൂര്‍ പൂരം; ആന വിരണ്ടോടിയത് കണ്ണിലേക്ക് ലേസര്‍ അടിച്ചതു കാരണം; ആരോപണവുമായി പാറമേക്കാവ് ദേവസ്വം

പൂരപറമ്പില്‍ ലേസറുകള്‍ നിരോധിക്കണമെന്നും എഴുന്നള്ളിപ്പില്‍ ആനകളെ ഉപയോഗിക്കുന്നതിനെതിരെ നില്‍ക്കുന്ന സംഘടനകളുടെ പങ്ക് അന്വേഷിക്കണമെന്നും പാറമേക്കാവ് ദേവസ്വം

Published

on

തൃശൂര്‍ പൂരത്തിനിടെ ആന വിരണ്ടോടിയത് കണ്ണിലേക്ക് ലേസര്‍ അടിച്ചതു കാരണമെന്ന ആരോപണവുമായി പാറമേക്കാവ് ദേവസ്വം. പൂരപറമ്പില്‍ ലേസറുകള്‍ നിരോധിക്കണമെന്നും എഴുന്നള്ളിപ്പില്‍ ആനകളെ ഉപയോഗിക്കുന്നതിനെതിരെ നില്‍ക്കുന്ന സംഘടനകളുടെ പങ്ക് അന്വേഷിക്കണമെന്നും പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

ലേസര്‍ അടിച്ചതില്‍ ചില സംഘടനകള്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നെന്നും ലേസര്‍ ഉപയോഗിച്ചവരുടെ റീലുകള്‍ നവമാധ്യമങ്ങില്‍ ഉണ്ടെന്നും ഇത്തരം റീലുകള്‍ സഹിതം പൊലീസിന് പരാതി നല്‍കുമെന്നും പാറമേക്കാവ് ദേവസ്വം അറിയിച്ചു. ഇത്തരം റീലുകള്‍ സഹിതം പരാതി നല്‍കുമെന്നും പാറമേക്കാവ് ദേവസ്വം പറഞ്ഞു.

തൃശൂര്‍ പൂരത്തിനിടെ ആന വിരണ്ടോടിയ സംഭവത്തില്‍ 42 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഊട്ടോളി രാമന്‍ എന്ന ആനയാണ് പൂരത്തിനിടെ പാണ്ടി സമൂഹം മഠം എം.ജി റോഡിലേക്കുള്ള വഴിയിലൂടെ വിരണ്ടോടിയത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.

Continue Reading

kerala

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ രണ്ടിന് തുറക്കും: മന്ത്രി ശിവന്‍കുട്ടി

‘ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ പാടില്ല’

Published

on

സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ രണ്ടിന് തുറക്കും. സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം ആലപ്പുഴയില്‍ നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കലവൂര്‍ ഗവ. എച്ച് എസ് എസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അതേസമയം സ്‌കൂള്‍ സമയക്രമത്തില്‍ മാറ്റം വരുത്തുന്നതില്‍ തീരുമാനം പിന്നീട് അറിയിക്കും. വിദഗ്ധ സമിതി റിപ്പോര്‍ട്ട് ലഭിച്ചെന്നും ചര്‍ച്ച നടക്കുന്നതായും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് എല്ലാ സ്‌കൂളുകളിലും ഈ മാസം 20 ന് പിടിഎ യോഗം ചേരണമെന്നും മെയ് 25, 26 തിയ്യതികളില്‍ സ്‌കൂളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തണമെന്നം മന്ത്രി അറിയിച്ചു. ക്ലാസുകളും പരിസരവും വൃത്തിയാക്കണമെന്നും പിടിഎയും അധ്യാപകരും തദ്ദേശ സ്ഥാപനങ്ങളും സുരക്ഷാ അവലോകനം നടത്തണമെന്നും മന്ത്രി പറഞ്ഞു. കൂടാതെ കുടിവെള്ളത്തിന്റെ നിലവാരം ഉറപ്പാക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

സ്‌കൂള്‍ ബസുകളുടെ ഫിറ്റ്നസ്, കുട്ടികള്‍ എത്തുന്ന വാഹനങ്ങള്‍ എന്നിവയ്ക്ക് സുരക്ഷിതത്വം ഉണ്ടോയെന്ന് ഉറപ്പാക്കണം. ക്ലാസ് മുറികളുടെ സുരക്ഷ ഉറപ്പ് വരുത്തണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്‌കൂളുകളില്‍ ഫിറ്റ്നസ് ഉറപ്പാക്കണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലം പ്രത്യേകം വേര്‍തിരിക്കണം. ഒന്നാം ക്ലാസ് പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷ നടത്താന്‍ പാടില്ല. പിടിഎയുടെ അനധികൃത പിരിവും അനുവദിക്കില്ല.

സ്‌കൂള്‍ കാമ്പസുകളില്‍ സ്‌കൂള്‍ സമയത്ത് അന്യര്‍ക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. കുട്ടികളുമായി പുറത്തു നിന്നുള്ളവര്‍ ഇടപെടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കുട്ടികളുടെ ബാഗുകള്‍ അധ്യാപകര്‍ പരിശോധിക്കണം. പുകയില, ലഹരി വിരുദ്ധ ബോര്‍ഡുകള്‍ സ്‌കൂളില്‍ സ്ഥാപിക്കണം. തുടര്‍ച്ചയായി മൂന്ന് വര്‍ഷം ആയിരിക്കും പി ടി എ പ്രസിഡന്റിന്റെ കാലാവധിയെന്നും മന്ത്രി വ്യക്തമാക്കി.

Continue Reading

kerala

പിണറായിക്കാലം, കലിക്കാലം; മുസ്‌ലിം യൂത്ത് ലീഗ് സമരക്കാലം മെയ് 19ന്

Published

on

കോഴിക്കോട് : ജനദ്രോഹ നയങ്ങൾ തുടരുന്ന പിണറായി സർക്കാറിനെതിരെ മെയ് 19ന് ജില്ലാ തലങ്ങളിൽ മുസ്‌ലിം യൂത്ത് ലീഗ് സമരക്കോലം സംഘടിപ്പിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി കെ ഫിറോസും പറഞ്ഞു. ജനവഞ്ചനയുടെ ഒമ്പത് വർഷങ്ങളാണ് പിണറായി സർക്കാർ പിന്നിടുന്നത്. കേരളത്തിൻ്റെ സാമൂഹ്യ – സാമ്പത്തിക – വ്യാവസായിക – വിദ്യാഭ്യാസ മേഖലകൾ ഉൾപ്പടെ എല്ലാ രംഗത്തും വലിയ പരാജയമായ പിണറായി സർക്കാർ കേരളം കണ്ട ഏറ്റവും കഴിവ് കെട്ട ഭരണകൂടമായി മാറി ജനങ്ങൾക്ക് വലിയ വെല്ലുവിളിയായിരിക്കുന്നു. പാവങ്ങൾക്ക് ലഭ്യമാക്കേണ്ട ക്ഷേമ പെൻഷനുകൾ പൂർണ്ണമായും അവതാളത്തിലായിരിക്കുകയാണ്.

എന്നാൽ ജനക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിന് പകരം സർക്കാറിൻ്റെ വാർഷികാഘോഷം ആഢംബരപൂർവ്വം നടത്തുന്ന തിരക്കിലാണ് ഇടത്പക്ഷ സർക്കാർ. വേതന വർധനവിനായി ആശാ വർക്കർമാർ മാസങ്ങളായി നടത്തുന്ന സമരം സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. സാധാരണക്കാരുടെ ആശ്രയമായ റേഷൻ കടകളും സപ്ലൈകോ സ്റ്റാളുകളും അവശ്യസാധനങ്ങളില്ലാതെ കാലിയായി കിടക്കുന്ന സാഹചര്യമാണുള്ളത്. ആശുപത്രികളിൽ ആവശ്യമായ മരുന്നും ജീവനക്കാരുമില്ലാതെ ആരോഗ്യവകുപ്പ് പാവങ്ങൾക്ക് നിരന്തരമായി ദുരിതം സമ്മാനിക്കുന്നു. വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണ വിതരണം പോലും ഫണ്ടില്ലാത്തതിൻ്റെ പേരിൽ താറുമാറായിരിക്കുന്നു. എന്നാൽ മന്ത്രിസഭാ വാർഷികാഘോഷങ്ങൾക്ക് കോടികൾ മുടക്കാൻ സർക്കാറിന് ഫണ്ടുണ്ട്. സാധാരണക്കാർക്ക് ദുരിതം മാത്രം നൽകുന്ന പിണറായി സർക്കാറിനെതിരെ ശക്തമായ യുവ രോഷം ഉയർത്താൻ നടത്തുന്ന സമരക്കോലം പരിപാടി വിജയിപ്പിക്കാൻ പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് നേതാക്കൾ ആഹ്വാനം ചെയ്തു.

Continue Reading

Trending