സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ സ്ഥാനത്തു നിന്ന് വിരമിക്കുന്ന ഡോ. സിസ തോമസിന് കുറ്റാരോപണ മെമോ. സര്‍ക്കാര്‍ അനുമതിയില്ലാതെ വിസിയുടെ തത്കാലിക ചുമതല ഏറ്റെടുത്തതിന് മെമോ. എന്നാല്‍, സിസയ്‌ക്കെതിരെ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.
സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ ചുമതലകള്‍ നടത്തുന്നതില്‍ വീഴ്ചയുണ്ടായി, ഫയലുകള്‍ അലക്ഷ്യമായി കൈകാര്യം ചെയ്തുവെന്നും മെമ്മോയില്‍ പറയുന്നുണ്ട്. മെമ്മോയ്ക്ക് പതിനഞ്ച് ദിവസത്തിനകം മറുപടി നല്‍കണം.
ഇതിന് മുന്‍പ് ഡോ. സിസ തോമസിന്റെ നിയമനത്തില്‍ ഗവര്‍ണര്‍ക്കു ഹൈക്കോടതിയില്‍ നിന്നു തിരിച്ചടി ഉണ്ടായിരുന്നു. സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്നും വേണം നിയമനം എന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.