സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന കെ എം ബഷീറിനെ വാഹന മിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ശ്രീരാം വെങ്കട്ടരാമനെതിരെ നരഹത്യാ കുറ്റം നിലനില്‍ക്കുമെന്നു ഹൈക്കോടതി. വഫയെ കേസില്‍ നിന്ന് ഒഴിവാക്കി. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഉത്തരവ്.കേസിലെ പ്രതി ഐ എ എസുകാരനായ ശ്രീരാംവെങ്കിട്ടരാമനു തിരിച്ചടിയാവുന്നതാണു വിധി. പ്രതി ശ്രീരാം വെങ്കിട്ടരാമനെ രക്ഷിച്ചെടുക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം ഉയര്‍ന്ന കേസാണിത്.