Connect with us

More

സൂപ്പർ മെഗാ താരമായി സിമോൺ

Published

on

പാരീസ്: എക്കാലത്തെയും ഏറ്റവും മികച്ച വനിതാ ജിംനാസ്റ്റ് ആരാണെന്ന ചോദ്യത്തിന് ഉത്തരം റുമേനിയക്കാരി നാദിയ കോമനേച്ചിയാവാം. പക്ഷേ ആധുനിക കായിക ലോകം സിമോൺ ബെൽസ് എന്ന അമേരിക്കൻ ജിനാസ്റ്റിനെ നോക്കിപറയും-ഷീ ഈസ് ദി ഗോട്ട്-ഗ്രെയിറ്റസ്റ്റ് ഓഫ് ഓൾ ടൈം….

വെല്ലുവിളികൾ നിറഞ്ഞ കുട്ടിക്കാലം. പീഡനാനുഭവങ്ങളുടെ കൗമാരം,മാനസിക പിരിമുറുക്കത്തിൻറെ യുവത്വം. മൂന്ന് വർഷം മുമ്പ് ടോക്കിയോ ഒളിംപിക്സിനെത്തി മാനസികാരോഗ്യം ശരിയിലെന്ന് പറഞ്ഞ് മടങ്ങിയ സിമോൺ പാരീസിൽ മടങ്ങിയെത്തി സ്വന്തമാക്കിയത് സ്വർണമായിരുന്നു. 27-കാരിയായ താരം ടീം ഇനത്തിൽ അമേരിക്കക്കായി സ്വർണം സ്വന്തമാക്കിയ ശേഷം ഇന്നലെ വീണ്ടും റിംഗിലുണ്ടായിരുന്നു. വോൾട്ടിലും അൺഈവൻ ബാർസിലും, ബീമിലും, ഫ്ളോറിലും അസാധ്യ മികവ് പ്രകടിപ്പിക്കുന്ന സിമോണാണ് പാരീസിലെ സൂപ്പർതാരം. എവിടെയും ഫാൻസ്. എല്ലാവരോടും സൗഹൃദം. കായിക ലോകത്തെ മാനസികാരോഗ്യനിലയെകുറിച്ച് ആദ്യമായി ആധികാരികമായി സംസാരിച്ച താരമെന്ന നിലയിലാണ് യുവത്വം സിമോണിനെ മാതൃകയാക്കുന്നത്.

ടോക്കിയോ ഒളിംപിക്സ് വേദിയിൽ മാനസികമായി താൻ മൽസരസന്നദ്ധയലെന്ന് പറഞ്ഞതിന് സഹതാരങ്ങൾ പോലും സിമോണിനെ തള്ളിപ്പറഞ്ഞിരുന്നു. അവരിലൊരാൾ പാരീസ് മൽസരത്തിന് മുമ്പ് യു. എസ് ജിംനാസ്റ്റിക്സ് സംഘത്തിലെ പലരും അലസരാണെന്നും മെഡൽ സാധ്യതയിലെന്നും സ്വന്തം ബ്ളോഗിൽ കുറിച്ചപ്പോൾ അവർക്ക് സ്വർണം നേടിയാണ് സിമോൺ മറുപടി നൽകിയത്. താനുൾപെടെ നിരവധി വനിതാ ജിംനാസ്റ്റുകളെ അമേരിക്കൻ ടീമിലെ ഡോക്ടർ ലൈംഗീകമായി പീഡിപ്പിച്ചിരുന്നു എന്ന് പരസ്യമായി പറഞ്ഞ സിമോൺ അമേരിക്കൻ കായികലോകത്തെ കൊള്ളരുതായ്മകളെയും തുറന്ന് കാട്ടിയിരുന്നു.

india

നവാസ് കനി എം.പി തമിഴ്‌നാട് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍

Published

on

തമിഴ്‌നാട് വഖഫ് ബോർഡ് ചെയർമാനായി മുസ്‌ലിംലീഗ് നേതാവ് കെ. നവാസ് കനി എം.പി ചുമതലയേറ്റു. ഇന്ന് രാവിലെ 11 മണിക്കാണ് നവാസ് കനി എം.പി വഖഫ് ബോർഡ് ചെയർമാനായി ചുമതലയേറ്റത്.

രാമനാഥപുരത്ത്‌നിന്നുള്ള മുസ്‌ലിംലീഗിന്റെ പാർലമെന്റ് അംഗമാണ് നവാസ് കനി. 2019 മുതൽ ലോക്‌സഭാംഗമാണ്. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഒ.പന്നീർസെൽവത്തെയാണ് രാമനാഥപുരത്ത് നവാസ് കനി തോൽപിച്ചത്.

Continue Reading

Health

ഇരുപതുകാരനില്‍ ഡെങ്കിപ്പനിയുടെ അപൂര്‍വ്വ വകഭേദം

ഒരാഴ്ചയോളം തുടര്‍ന്ന പനിയും പേശിവേദനയുമായാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Published

on

ഡെങ്കിപ്പനിയുടെ അപൂര്‍വ്വ വകഭേദം കണ്ടെത്തിയതായി കോലഞ്ചേരി മെഡിക്കല്‍ കോളജ്. ചികിത്സയ്ക്കുവെണ്ടി എത്തിയ ഇരുപത് വയസ്സുകാരനിലാണ് വകഭേദം കണ്ടെത്തിയത്.

ഒരാഴ്ചയോളം തുടര്‍ന്ന പനിയും പേശിവേദനയുമായാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാധാരണ ഒരാഴ്ചയ്ക്കപ്പുറം ഡെങ്കിപ്പനി നീണ്ടുനില്‍ക്കാറില്ല. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും ശക്തമായ പനി തുടര്‍ന്നതിനാല്‍ രോഗിയെ മറ്റു പരിശോധനകള്‍ക്ക് വിധേയമാക്കി. പല അവയവങ്ങളെയും ഒരേസമയം ബാധിക്കുന്ന നീര്‍ക്കെട്ട് രോഗിക്കുള്ളതായി പരിശോധനയിലൂടെ കണ്ടെത്തി.

തുടര്‍ന്നുള്ള പരിശോധനകളില്‍ രോഗിക്ക് ഡെങ്കിപ്പനിയുടെ അപൂര്‍വ്വ രോഗാവസ്ഥയായ എച്ച്എല്‍എച്ച് സിന്‍ഡ്രോം(ഹീമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ്) ഉണ്ടെന്ന് സ്ഥിരീകരിച്ചു. ചികിത്സ പൂര്‍ത്തിയാക്കി രോഗി ആശുപത്രി വിട്ടതായും കോലഞ്ചേരി മെഡിക്കല്‍ കോളജ് പറഞ്ഞു. എച്ച്എല്‍എച്ച് സിന്‍ഡ്രോം ഡെങ്കിപ്പനിയില്‍ വളരെ അപൂര്‍വ്വമായേ കാണാറുള്ളൂവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

 

Continue Reading

kerala

‘സാമ്പത്തിക പ്രതിസന്ധി രൂക്ഷം’: ലൈഫ് ഭവന പദ്ധതി സ്തംഭിച്ചു; കിടപ്പാടത്തിന് വേണ്ടി നീണ്ട കാത്തിരിപ്പുമായി ആയിരങ്ങള്‍

ആറ് വർഷത്തിലേറെയാണ് ലൈഫിന് വേണ്ടി കാത്തിരിക്കുന്ന കുടുംബങ്ങളുണ്ട്

Published

on

സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഉൾപ്പെടെ പ്രശ്‌നങ്ങളുമായി സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ലൈഫ് ഭവന പദ്ധതിയും സ്തംഭിച്ചു. ഹഡ്‌കോ വായ്പ പരിധി കൂടി തീർന്നതോടെയാണ് ലൈഫ് ഭവന പദ്ധതിയുടെ വേഗം കുറഞ്ഞത്. ഭവനനിർമ്മാണത്തിൽ സർക്കാർ വിഹിതം കണ്ടെത്താനുള്ള നെട്ടോട്ടത്തിനിടെ പുതിയ വീടുകളുടെ കരാർ ഏറ്റെടുക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് കഴിയാത്തതാണ് പ്രതിസന്ധി.

ആയിരക്കണക്കിന് പേരാണ് വീടെന്ന സ്വപ്‌നത്തിന് വേണ്ടി വർഷങ്ങളായി കാത്തിരിക്കുന്നത്. ആറ് വർഷത്തിലേറെയാണ് ലൈഫിന് വേണ്ടി കാത്തിരിക്കുന്ന കുടുംബങ്ങളുണ്ട്. ഇവരിൽ പലരും വീടെന്ന സ്വപ്‌നം നടക്കാതെ മരിച്ച് പോയി. ഭവന പദ്ധതി വേഗത്തിലാക്കാൻ സംസ്ഥാന സർക്കാറിന് പ്രത്യേക പദ്ധതികളില്ലാത്തതും വെല്ലുവിളിയാണ്.

Continue Reading

Trending