Connect with us

kerala

സില്‍വര്‍ലൈന്‍; കടം 1,40,000 കോടി തിരിച്ചടവ് ഏഴ് ലക്ഷം കോടി

33,699 കോടിക്ക് 40 വര്‍ഷത്തെ പലിശ 5,093 കോടിയാണ്. 63,940 കോടിയാണ് സര്‍ക്കാര്‍ ഈ പദ്ധതിക്കുള്ള ചിലവ് കണക്കാക്കിയിരിക്കുന്നത്.

Published

on

സില്‍വര്‍ലൈന്‍ പദ്ധതിക്കായി കടമെടുക്കുന്ന 33,699 കോടിക്ക് പകരം 40 വര്‍ഷം കൊണ്ട് തിരിച്ചടക്കേണ്ടി വരുന്നത് രണ്ടു ലക്ഷം കോടിയിലേറെ രൂപ. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പറേഷന്‍ ഏജന്‍സി എന്ന ജൈക്കയില്‍ നിന്നും കാല്‍ ശതമാനം വാര്‍ഷിക പലിശയ്ക്ക് വായ്പ കിട്ടുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടല്‍. 33,699 കോടിക്ക് 40 വര്‍ഷത്തെ പലിശ 5,093 കോടിയാണ്. 63,940 കോടിയാണ് സര്‍ക്കാര്‍ ഈ പദ്ധതിക്കുള്ള ചിലവ് കണക്കാക്കിയിരിക്കുന്നത്.

വരും വര്‍ഷങ്ങളില്‍ നിര്‍മാണചിലവ് കൂടാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് സിമന്റിന്റേയും കമ്പിയുടെയും വില ഗണ്യമായി വര്‍ധിച്ചു. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ മൊത്തം ചെലവ് 1,33,000 കോടിയിലെത്തുമെന്നാണ് നിതി ആയോഗ് പറയുന്നത്. അങ്ങനെ വന്നാല്‍ പദ്ധതിക്കായി വീണ്ടും ഒരു ലക്ഷത്തോളം കോടി കടമെടുക്കേണ്ടി വരും. അതോടെ മൊത്തം കടബാധ്യത 1,40,000 കോടിയാകും. തിരിച്ചടക്കേണ്ടി വരിക ഏഴ് ലക്ഷത്തോളം കോടിയായി മാറും. സംസ്ഥാന ബജറ്റിന്റെ ഭൂരിഭാഗവും ശമ്പളത്തിനും പെന്‍ഷനുമായി ചെലവിടുന്ന കേരളത്തിന് ഒരു നൂറ്റാണ്ട് കഴിഞ്ഞാലും ഈ തുക തിരിച്ചടക്കാനാവില്ലെന്നാണ് വിലയിരുത്തല്‍.

ഇതിന് പുറമെ മറ്റൊരു അപകടസാധ്യതയും സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.നിലവിലെ രൂപയുടെ മൂല്യഗതിയനുസരിച്ച് ഭാവിയില്‍ ജാപ്പനീസ് യെന്നിന്റെ മൂല്യം കൂടുകയും രൂപയുടെ മൂല്യം താഴുകയും ചെയ്താല്‍ തിരിച്ചടയ്‌ക്കേണ്ട തുക ക്രമാതീതമായി വര്‍ധിച്ചേക്കാം. 2007ല്‍ ഒരു രൂപയ്ക്കു മൂന്ന് ജാപ്പനീസ് യെന്‍ കിട്ടുമായിരുന്നു. ഇന്ന് അത് 1.54 യെന്‍ ആയി കുറഞ്ഞു. അതുപോലെ പദ്ധതിയില്‍ നിന്നുള്ള വരുമാനവും ഉദ്ദേശിക്കുന്നതു പോലെ ലഭിക്കില്ലെന്നാണ് വിലയിരുത്തല്‍. കെ-റെയില്‍ വിഭാവനം ചെയ്യുന്നത് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 1,457 രൂപയാണ് യാത്രാനിരക്കായി നിശ്ചയിച്ചിട്ടുള്ളത്. 2025-26ല്‍ ഒരു ദിവസം ശരാശരി 79,934 യാത്രക്കാരുണ്ടാകുമെന്നാണ് കണക്കുകൂട്ടിയിരിക്കുന്നത്. ആ വര്‍ഷം 2,276 കോടി വരുമാനമുണ്ടാകുമെന്നും ഡി.പി.ആറില്‍ പറയുന്നു. 2032-33 4,504 കോടിയും 2042-43ല്‍ 10,361 കോടിയും ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.

ടിക്കറ്റ് നിരക്ക് എല്ലാവര്‍ഷവും 6% വെച്ച് കൂട്ടും എന്നാണ് ഡിപിആറില്‍ പറയുന്നത്. അതായതു അഞ്ചുവര്‍ഷം കഴിയുമ്പോള്‍ 1,950 ആകും ടിക്കറ്റ് നിരക്ക്. 2050ല്‍ 6,253ആണ് ടിക്കറ്റ് നിരക്ക് കണക്കാക്കിയിട്ടുള്ളത്. ഈ പദ്ധതി നടപ്പിലാക്കാനുള്ള ചിലവ് 1,33,000 കോടിയിലെത്തിയാല്‍, ടിക്കറ്റ് നിരക്ക് 79,93 രൂപയായി വര്‍ധിപ്പിക്കേണ്ടി വരും. ഫലത്തില്‍ വിമാനയാത്രയേക്കാള്‍ ചെലവാകും. കോവിഡിന് മുന്‍പ് ദിവസേന രണ്ടേകാല്‍ കോടി പേര്‍ യാത്ര ചെയ്തുകൊണ്ടിരുന്ന ഇന്ത്യന്‍ റയില്‍വെയുടെ ടിക്കറ്റില്‍ നിന്നുള്ള വാര്‍ഷിക വരുമാനം വെറും 48,809 കോടി രൂപയാണ്. കോവിഡിന് ശേഷം അത് 12,409 കോടിയായി കുറഞ്ഞതും കൂടി കണക്കിലെടുത്താല്‍ സില്‍വര്‍ലൈന്‍ കേരളത്തിലെ വരുംതലമുറക്ക് തീരാബാധ്യതയായി മാറുമെന്ന് ഉറപ്പായി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് പെട്രോള്‍ പമ്പുകളുടെ സമരം തുടങ്ങി

ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ പമ്പുകള്‍ അടച്ചിട്ട് സമരം

Published

on

സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ അടച്ചുള്ള സമരം തുടങ്ങി. പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ പമ്പുകള്‍ അടച്ചിട്ട് സമരം ചെയ്യുന്നത്.

കോഴിക്കോട് എച്ച്പിസിഎല്‍ ഓഫീസില്‍ ചര്‍ച്ചയ്‌ക്കെത്തിയ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ നേതാക്കളെ ടാങ്കര്‍ ലോറി ഡ്രൈവേഴ്‌സ് യൂണിയന്‍ നേതാക്കള്‍ കയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ചാണ് സമരം.

 

Continue Reading

kerala

പീച്ചി ഡാമില്‍ വീണ നാല് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മരിച്ചു; മൂന്ന് പേരുടെ നില ഗുരുതരം

പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.

Published

on

തൃശൂര്‍ പീച്ചി ഡാമില്‍ വീണ നാല് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മരിച്ചു. പട്ടിക്കാട് സ്വദേശി അലീന (16) ആണ് മരിച്ചത്. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 12.30ഓടെ ആയിരുന്നു മരണം. തൃശൂര്‍ സെന്റ് ക്ലയേഴ്സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് അലീന. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.

കഴിഞ്ഞ ദിവസം ഡാമിലേക്ക് വീണ നാല് കുട്ടികളെയും രക്ഷപ്പെടുത്തിയിരുന്നു. പീച്ചി സ്വദേശിനികളായ നിമ, അലീന, ആന്‍ ഗ്രീസ്, എറിന്‍ എന്നിവരാണ് ഡാമിലേക്ക് വീണത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് അപകടം. കുട്ടികള്‍ കുളിക്കുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നു. നാല് പേരെയും തുടര്‍ന്ന് തൃശൂരിലെ ജൂബിലി മിഷന്‍നിലെത്തിച്ചു.

മുതിര്‍ന്ന ഡോക്ടര്‍മാരെ അടക്കം ആശുപത്രിയിലേക്ക് വിളിച്ചുവരുത്തിയതായി അധികൃതര്‍ അറിയിച്ചിരുന്നു.

ബാക്കി മൂന്ന് പെണ്‍കുട്ടികളും വെന്റിലേറ്ററില്‍ തുടരുകയാണ്. നിമയുടെ വീട്ടില്‍ പെരുന്നാള്‍ ആഘോഷിക്കുന്നതിനു വേണ്ടിയാണ് കുട്ടികള്‍ എത്തിയത്. എന്നാല്‍ ഇതിനിടെ ഡാമിന്റെ റിസര്‍വോയറില്‍ കുളിക്കുന്നതിനായി കുട്ടികള്‍ പോവുകയായിരുന്നു. ഇതില്‍ ഒരു കുട്ടിയാണ് ആദ്യം അപകടത്തില്‍പ്പെട്ടു. ഈ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ബാക്കി മൂന്ന് പോരും അപകടത്തില്‍പ്പെടുകയായിരുന്നു. നിമയുടെ സഹോദരി നാട്ടുകാരെ അപകട വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ സംഭവസ്ഥലത്തെത്തി പെണ്‍കുട്ടികളെ രക്ഷിക്കുകയായിരുന്നു.

 

Continue Reading

kerala

ഇന്ന് പി.വി.അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ചേക്കും

രാവിലെ 9 മണിക്ക് സ്പീക്കറെ കണ്ടതിനു ശേഷം വാര്‍ത്താ സമ്മേളനത്തിലൂടെ നിര്‍ണായക പ്രഖ്യാപനം നടത്തുമെന്ന് പി വി അന്‍വര്‍ വ്യക്തമാക്കി.

Published

on

ഇന്ന് പി.വി.അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവച്ചേക്കും. രാവിലെ 9 മണിക്ക് സ്പീക്കറെ കണ്ടതിനു ശേഷം വാര്‍ത്താ സമ്മേളനത്തിലൂടെ നിര്‍ണായക പ്രഖ്യാപനം നടത്തുമെന്ന് പി വി അന്‍വര്‍ വ്യക്തമാക്കി. തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ നില്‍ക്കുന്ന പി വി അന്‍വറിന് നിലവിലുള്ള സ്ഥാനം അയോഗ്യത വരുത്തുമെങ്കില്‍ അത് തടയാനാണ് രാജിവയ്ക്കാന്‍ ആലോചിക്കുന്നത്.

ഒരു സ്വതന്ത്ര എംഎല്‍എ ഏതെങ്കിലും പാര്‍ട്ടിയില്‍ ചേര്‍ന്നു കഴിഞ്ഞാല്‍ അയോഗ്യനാക്കപ്പെടും. രാവിലെ 9 ന് പി വി അന്‍വര്‍ സ്പീക്കറെ കണ്ട് രാജിക്കത്ത് സമര്‍പ്പിക്കാനാണ് എന്നാണ് സൂചനകള്‍. തുടര്‍ന്ന് പി വി അന്‍വര്‍ മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തും.

മമതാ ബാനര്‍ജിയുമായി പി വി അന്‍വര്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. രാജിവെച്ചതിനു ശേഷം നിലമ്പൂരില്‍ വീണ്ടും മത്സരിക്കുമ്പോള്‍ സംരക്ഷണമുണ്ടാകുമെന്ന് മമത ഉറപ്പ് നല്‍കിയതായാണ് സൂചന. നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതല ടിഎംസി പി വി അന്‍വറിന് നല്‍കി.

 

Continue Reading

Trending