Connect with us

india

സിക്കിം മിന്നല്‍ പ്രളയം; ആറു സൈനികര്‍ ഉള്‍പ്പടെ 17 മരണം; നൂറോളം പേരെ കാണാതായി

പ്രളയത്തില്‍ ഒലിച്ചുപോയവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

Published

on

സിക്കിമില്‍ മേഘസ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തില്‍ 6 സൈനികര്‍ ഉള്‍പ്പടെ 17 പേര്‍ മരിച്ചു. സൈനികരടക്കം 100 പേരെ കാണാതായി. കാണാതായ സൈനികരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പ്രളയത്തില്‍ ഒലിച്ചുപോയവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ കൂടുതല്‍ സംഘങ്ങളെ കേന്ദ്ര സര്‍ക്കാര്‍ സിക്കിമിലേക്ക് അയച്ചു.

ഒക്ടോബര്‍ 15 വരെ സിക്കിമിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ടീസ്റ്റ നദിയിലൂടെ കുത്തിയൊലിച്ചെത്തിയ പ്രളയജലം വടക്കന്‍ സിക്കിമിലെ ചുങ്താം ഡാമും ജലവൈദ്യുതിനിലയവും തകര്‍ത്തെറിയുകയായിരുന്നു.

ടീസ്റ്റ നദിക്കരയില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയതായി അധികൃതര്‍ അറിയിച്ചു. കരസേന, ദുരന്ത നിവാരണ സേന എന്നിവയുടെ നേതൃത്വത്തില്‍ ഇവര്‍ക്ക് ഭക്ഷണവും മറ്റു സഹായങ്ങളുമെത്തിച്ചു. മിന്നല്‍ പ്രളയം സംഹാരതാണ്ഡവമാടിയ സിക്കിമില്‍ 11 പാലങ്ങളും 277 വീടുകളും ഒലിച്ചുപോയിട്ടുണ്ട്.

സിക്കിമിനെ രാജ്യത്തിന്റെ മറ്റുഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ദേശീയപാത പലയിടങ്ങളിലും ഒലിച്ചുപോയതോടെ, സംസ്ഥാനവുമായി കരമാര്‍ഗമുള്ള ബന്ധം ഏറെക്കുറെ വിച്ഛേദിക്കപ്പെട്ടു. ഗാങ്‌ടോക്കില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ഇന്ദ്രേനി പാലം അടക്കം 14 പാലങ്ങളും തകര്‍ന്നു.

india

ഗുജറാത്തില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായ പാലം തകര്‍ന്ന് ഒരു മരണം

അപകടം നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് സ്ഥിരീകരിച്ചു.

Published

on

ഗുജറാത്തില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമായ പാലമാണ് തകര്‍ന്നത്. ആനന്ദ് ജില്ലയിലാണ് സംഭവം. അപകടത്തില്‍ ഒരാള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. രണ്ട് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അപകടം നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് സ്ഥിരീകരിച്ചു.

ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. അപകടത്തില്‍ നാല് തൊഴിലാളികള്‍ കുടുങ്ങിയതായി ആനന്ദ് എസ് പി ഗൗരവ് ജസാനി പറഞ്ഞു. രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇവര്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും എസ് പി പറഞ്ഞു.

Continue Reading

india

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നവംബര്‍ 25 മുതല്‍ ഡിസംബര്‍ 20വരെ

നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനുശേഷമുള്ള ആദ്യ സമ്മേളനമാണ് നവംബര്‍ 25 മുതല്‍ ആരംഭിക്കുന്നത്.

Published

on

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം നവംബര്‍ 25 മുതല്‍ ഡിസംബര്‍ 20വരെ നടക്കുമെന്ന് പാര്‍ലമെന്റികാര്യമന്ത്രി കിരണ്‍ റിജിജു. സമ്മേളനത്തിന്റെ രണ്ടാം ദിവസം, നവംബര്‍ 26ന് ഭരണഘടന ദിവസത്തിന്റെ 75ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കുമെന്നും കിരണ്‍ റിജിജു പറഞ്ഞു.

നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനുശേഷമുള്ള ആദ്യ സമ്മേളനമാണ് നവംബര്‍ 25 മുതല്‍ ആരംഭിക്കുന്നത്. ഇതില്‍ ജമ്മു കശ്മീരില്‍ ഇന്ത്യാ സഖ്യം വിജയിച്ച് ഭരണത്തില്‍ കയറിയിരുന്നു. മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് നിയമസഭകളിലേക്കുളള തെരഞ്ഞെടുപ്പ് നവംബര്‍ 13നും നവംബര്‍ 20നും നടക്കും.

 

Continue Reading

india

മീഷോ വെബ്സൈറ്റില്‍ ലോറന്‍സ് ബിഷ്ണോയി ടീ-ഷര്‍ട്ടുകള്‍; വിമര്‍ശനങ്ങള്‍ക്കൊടുവില്‍ നീക്കം ചെയ്തു

വെള്ള ടീ ഷര്‍ട്ടുകളില്‍ ലോറന്‍സ് ബിഷ്ണോയിയുടെ ചിത്രം അച്ചടിച്ചിട്ടുണ്ട്, ചിലതില്‍ ‘ഗുണ്ടാസംഘം’ എന്ന വാക്കും ഉള്‍പ്പെടുന്നു.

Published

on

ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോയില്‍ ഗുണ്ടാസംഘം ലോറന്‍സ് ബിഷ്ണോയിയുടെ ചിത്രമുള്ള ടീ-ഷര്‍ട്ടുകള്‍ വിറ്റ സംഭവത്തില്‍ കടുത്ത് വിമര്‍ശനം നേരിട്ടു. പരിശോധനയ്ക്ക് വിധേയമായത്‌നു ശേഷം അവ നീക്കം ചെയ്തു. ‘ഇന്ത്യയിലെ ഏറ്റവും പുതിയ ഓണ്‍ലൈന്‍ റാഡിക്കലൈസേഷന്റെ’ ഉദാഹരണമായി ഇതിനെ വിശേഷിപ്പിച്ച ചലച്ചിത്ര നിര്‍മ്മാതാവ് അലിഷാന്‍ ജാഫ്രി ഈ വിഷയം എടുത്തുകാണിച്ചു.

വെണ്ടര്‍മാരും ഉപഭോക്താക്കളും തമ്മിലുള്ള വ്യാപാരം സുഗമമാക്കുന്ന ഓണ്‍ലൈന്‍ വിപണിയായ മീഷോയില്‍ ലോറന്‍സ് ബിഷ്ണോയി ടീ-ഷര്‍ട്ടുകള്‍ വില്‍ക്കുന്നതായി കാണിക്കുന്ന ഒരു പോസ്റ്റ് ജാഫ്രി പങ്കിട്ടു. വെള്ള ടീ ഷര്‍ട്ടുകളില്‍ ലോറന്‍സ് ബിഷ്ണോയിയുടെ ചിത്രം അച്ചടിച്ചിട്ടുണ്ട്, ചിലതില്‍ ‘ഗുണ്ടാസംഘം’ എന്ന വാക്കും ഉള്‍പ്പെടുന്നു. മീഷോയിലും ഫ്‌ലിപ്കാര്‍ട്ട് പോലുള്ള മറ്റ് പ്ലാറ്റ്ഫോമുകളിലും അവര്‍ 168 രൂപയ്ക്ക് ചില്ലറ വില്‍പ്പന നടത്തുന്നു.

കുറ്റകൃത്യങ്ങളെ മഹത്വവല്‍ക്കരിക്കുന്നതിന്റെ പേരില്‍ ടി-ഷര്‍ട്ടുകള്‍ വിമര്‍ശനത്തിന് വിധേയമായെങ്കിലും, ബ്രാന്‍ഡഡ് ചരക്കുകളില്‍ ചിലത് കുട്ടികളെ ലക്ഷ്യം വച്ചുള്ളതാണ് എന്ന വസ്തുത അതിലും ആശങ്കാജനകമാണ്.

”മീഷോ, ടീഷോപ്പര്‍ തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ ആളുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ഗുണ്ടാ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നു. ഇത് ഇന്ത്യയുടെ ഏറ്റവും പുതിയ ഓണ്‍ലൈന്‍ റാഡിക്കലൈസേഷന്റെ ഒരു ഉദാഹരണം മാത്രമാണ്,” ജാഫ്രി എക്സില്‍ കുറിച്ചു.

യുവാക്കളെ കൂട്ട കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് തടയാന്‍ പോലീസും എന്‍ഐഎയും പാടുപെടുന്ന ഈ സമയത്ത്, സോഷ്യല്‍ മീഡിയ സ്വാധീനം ചെലുത്തുന്നവര്‍ ഗുണ്ടാ ഉള്ളടക്കം പ്രമോട്ട് ചെയ്തും ഗുണ്ടാസംഘങ്ങളെ മഹത്വവത്കരിച്ചും വേഗത്തില്‍ പണം സമ്പാദിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

കുപ്രസിദ്ധ ഗുണ്ടാസംഘം ലോറന്‍സ് ബിഷ്ണോയിയും സംഘവും പഞ്ചാബി ഗായകന്‍ സിദ്ധു മൂസ് വാലയെ വെടിവെച്ചുകൊന്നതും നടന്‍ സല്‍മാന്‍ ഖാനെതിരെ വധഭീഷണി മുഴക്കുന്നതും ഉള്‍പ്പെടെ നിരവധി ഉയര്‍ന്ന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മാസം എന്‍സിപി നേതാവ് ബാബ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിലും ബിഷ്ണോയ് സംഘത്തിന് ബന്ധമുണ്ട്.

 

Continue Reading

Trending