Connect with us

News

കുതിരപ്പുറത്തുനിന്ന് വീണ് മിസ് യൂണിവേഴ്സ് ഫൈനലിസ്റ്റ് സിയന്ന വെയർ മരിച്ചു

കഴിഞ്ഞമാസം ഓസ്‌ട്രേലിയയിൽ വിന്റ്സർ പോളൊ മൈതാനത്ത് കുതിരസവാരി ചെയ്യുമ്പോഴായിരുന്നു അപകടം

Published

on

കുതിരപ്പുറത്ത് നിന്ന് വീണുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മിസ് യൂണിവേഴ്സ്   ഫൈനലിസ്റ്റ് സിയന്ന വെയർ ( 23) മരിച്ചു.ഓസ്ട്രേലിയൻ ഫാഷൻ മോഡലാണ് സിയന്ന. കഴിഞ്ഞമാസം ഓസ്‌ട്രേലിയയിൽ വിന്റ്സർ പോളൊ മൈതാനത്ത് കുതിരസവാരി ചെയ്യുമ്പോഴായിരുന്നു അപകടം. 2022ലെ ഓസ്ട്രേലിയൻ മിസ് യൂണിവേഴ്സ് മത്സരത്തിൽ 27 ഫൈനലിസ്റ്റുകളിൽ ഒരാളായിരുന്നു സിയന്ന വെയർ . മോഡലിംഗിന് പുറമെ കുതിര സവാരിയിലും ശ്രദ്ധേയയായിരുന്നു.

kerala

മുന്‍ എംഎല്‍എ പി.അയിഷപോറ്റിയെ സിപിഎം ഏരിയ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി

എംഎല്‍എ ആയിരിക്കെ മുന്‍കൈ എടുത്ത് നടപ്പിലാക്കിയ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകളില്‍ തന്റെ പേര് പരാമര്‍ശിക്കാത്തതാണ് ഭിന്നതയ്ക്ക് കാരണമെന്നാണ് സൂചന.

Published

on

മുന്‍ എംഎല്‍എ പി.അയിഷപോറ്റിയെ സിപിഎം ഏരിയ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. പാര്‍ട്ടിയുമായി ചില വിഷയങ്ങളില്‍ ഭിന്നതയുള്ള അയിഷപോറ്റി കമ്മിറ്റികളില്‍ പങ്കെടുത്തിരുന്നില്ല. ആരോഗ്യപരമായ കാരണങ്ങളാണെന്നായിരുന്നു വിശദീകരണം.

എന്നാല്‍ എംഎല്‍എ ആയിരിക്കെ മുന്‍കൈ എടുത്ത് നടപ്പിലാക്കിയ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകളില്‍ തന്റെ പേര് പരാമര്‍ശിക്കാത്തതാണ് ഭിന്നതയ്ക്ക് കാരണമെന്നാണ് സൂചന.

ജില്ലാ കമ്മിറ്റി അംഗമായതിനാലാണ് ഒഴിവാക്കിയതെന്നാണ് പാര്‍ട്ടി നേതാക്കളുടെ വിശദീകരണം. എന്നാല്‍ നിലവിലെ മറ്റൊരു ജില്ലാ കമ്മിറ്റി അംഗമായ ജി.സുന്ദരേശനെ ഏരിയ കമ്മിറ്റിയില്‍ നിലനിര്‍ത്തുകയും ചെയ്തു.

സിപിഎം ജില്ലാ സെക്രട്ടറിയെ വിമര്‍ശിച്ച ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ ഏരിയ കമ്മിറ്റി അംഗ ലിസ്റ്റില്‍ നിന്നും വെട്ടിമാറ്റി. ഇന്നലെ നടന്ന പ്രതിനിധി സമ്മേളനത്തില്‍ 21 അംഗ ഏരിയ കമ്മിറ്റി അംഗങ്ങളില്‍ തൃക്കണ്ണമംഗല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ ഉള്‍പ്പെടുത്തിയിരുന്നില്ല.

Continue Reading

kerala

‘ചന്ദ്രിക ഔറ’ എജ്യുഎക്സ്പോ ലോഗോ പ്രകാശനം ചെയ്തു

ലോഗോ പ്രകാശനം പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു

Published

on

കോഴിക്കോട്: ചന്ദ്രിക എജ്യു എക്സലിന്റെ ഭാഗമായി മിഡില്‍ ഈസ്റ്റില്‍ നടക്കുന്ന വിദ്യാഭ്യാസ പ്രദര്‍ശനവും ശില്പശാലയും ‘ചന്ദ്രിക ഔറ എജ്യുഎക്സ്പോ 2024’ ലോഗോ പ്രകാശനം പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. ചടങ്ങില്‍ പി.എം.എ സലാം, ഡോ. എം.കെ മുനീര്‍, ഉമ്മര്‍ പാണ്ടികശാല, മുന്‍വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി, പാറക്കല്‍ അബ്ദുല്ല, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, അബ്ദുറഹിമാന്‍ കല്ലായി, എ.ഐ.ഇ.സി.എ നാഷണല്‍ പ്രസിഡന്റ് മനോജ് മണ്ണായത്തൊടി, ഭാരതീയ എഞ്ചിനീയറിങ് സയന്‍സ് ആന്റ് ടെക്നോളജി ഇന്നോവേഷന്‍ യൂണിവേഴ്സിറ്റി ഡയറക്ടര്‍ നിതിന്‍ കുമാര്‍, പി.എം.എ സമീര്‍, പത്രാധിപര്‍ കമാല്‍ വരദൂര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നജീബ് അലിക്കല്, കെ എം സല്‍മാന്‍, എ.ബി.സി ഇവന്റ്സ് ഡയറക്ടര്‍ സാബിഖ്, തുടങ്ങിയവര്‍ പങ്കെടുത്തു.

ചന്ദ്രിക ഔറ എജ്യുഎക്സ്പോ 2024 ഡിസംബര്‍ 7, 8 ദിവസങ്ങളില്‍ കെ.എം.സി.സിയുടെ സഹകരണത്തോടെ അജ്മാനിലെ ഉമ്മുല്‍ മുഅ്മിന്‍ ഓഡിറ്റോറിയത്തിലാണ് നടക്കുക. പ്രോഗ്രാമില്‍ വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമുള്ള യൂണിവേഴ്സിറ്റിയുടെ പ്രതിനിധികളും പങ്കെടുക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രദര്‍ശനവും നടക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രദര്‍ശനത്തിന്റെ ലോഗോ ചടങ്ങില്‍ ഡോ. എം.കെ മുനീര്‍ പ്രകാശനം ചെയ്തു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി കേരളത്തിലെ വിവിധ ജില്ലകളില്‍ നടന്ന ചന്ദ്രിക എജ്യു എക്സലിന്റെ തുടര്‍ച്ചയായാണ് മിഡില്‍ ഈസ്റ്റില്‍ ചന്ദ്രിക ഔറ സംഘടിപ്പിക്കുന്നത്.

Continue Reading

india

അദാനിക്കെതിരെ വീണ്ടും രൂക്ഷവിമർശനവുമായി രാഹുൽ; അധികാരത്തിലെത്തിയാൽ ധാരാവി കരാറിൽ നിന്ന് ഒഴിവാക്കും

പ്രധാനമത്രിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യമായ ‘ഏക് ഹേ തോ സേഫ് ഹേ’ ജനങ്ങൾക്ക് വേണ്ടിയല്ലെന്ന് അദ്ദേഹം പറഞ്ഞു. 

Published

on

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് റാലിയുടെ അവസാന ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമത്രിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യമായ ‘ഏക് ഹേ തോ സേഫ് ഹേ’ ജനങ്ങൾക്ക് വേണ്ടിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

അദാനിയുടെയും മോദിയുടെയും ഒന്നിച്ചുള്ള ചത്രങ്ങൾ ഉയർത്തിപ്പിടിച്ച അദ്ദേഹം അവർ രണ്ടുപേരും ഒന്നിച്ചാൽ അവരാണ് സേഫ് ആവുന്നതെന്നും മോദിയും അദാനിയും ജനങ്ങളെ പറ്റിക്കുകയായണെന്നും പറഞ്ഞു.

ധാരാവിയുടെ മാപ്പും മോദിയുടെയും അദാനിയുടെയും ഒന്നിച്ചുള്ള ചിത്രങ്ങളും ഉയർത്തിപ്പിടിച്ച രാഹുൽ ഗാന്ധി ധാരാവിയിലെ ജനങ്ങൾ ഒറ്റപ്പെട്ടു പോയെന്നും മോദിയുടെ ‘സേഫിൽ’ അവർ പെടുന്നില്ലെന്നും പറഞ്ഞു. ഒരുലക്ഷം കോടിയുടെ പദ്ധതിയാണ് അദാനിക്ക് വേണ്ടി മോഡി ഒരുക്കുന്നതെന്നും ആ പദ്ധതി സാധാരണ ജനവിഭാഗത്തെ സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

‘മുദ്രാവാക്യത്തിൽ പറയുന്ന ഏക് എന്നത് നരേന്ദ്ര മോദിയാണ്, അദാനിയാണ്, അമിത് ഷാ ആണ്. ‘സേഫ് ഹേ’ അല്ലെങ്കിൽ സുരക്ഷിതരാണെന്ന് പറയുന്നത് ആരാണ്. ഇവിടെ സുരക്ഷിതരാകുന്നത് അദാനിയാണ് മോദിയാണ് അമിത് ഷാ ആണ്.

കഷ്ടപ്പാടും ദുരിതവും ആർക്കാണ് ഉണ്ടാവുക ? അത് ധാരാവിയിലെ ജനതയ്‌ക്കാണ് ഉണ്ടാവുക. ഈ തെരഞ്ഞെടുപ്പിൽ മോഡി നൽകിയ മുദ്രാവാക്യം വളരെ കൃത്യമായതാണ്. എന്നാൽ അതിന്റെ ഗുണങ്ങൾ ഉണ്ടാവുക മോദിക്കും അദാനിക്കും അമിത് ഷാക്കും ആയിരിക്കും എന്ന് മാത്രം,’ രാഹുൽ ഗാന്ധി പറഞ്ഞു.

Continue Reading

Trending