Connect with us

kerala

നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ഭീകരവാദി എന്ന് വിളിക്കുന്നതില്‍ സന്തോഷമേ ഉള്ളൂ എന്ന് സിദ്ദീഖ് കാപ്പന്‍

മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്ന പ്രത്യശാസ്ത്രമാണ് രാജ്യം ഭരിക്കുന്നത്. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ഭീകരവാദി എന്ന് വിളിക്കുന്നതില്‍ സന്തോഷമേ ഉള്ളൂ.’

Published

on

നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ഭീകരവാദി എന്ന് വിളിക്കുന്നതില്‍ സന്തോഷമേ ഉള്ളൂ എന്ന്  ജയില്‍ മോചിതനായ ശേഷം സിദ്ദീഖ് കാപ്പന്‍ പറഞ്ഞു.

‘ ഉമ്മയില്ലാത്ത ലോകത്തേക്കാണ് ഞാന്‍ ജയലില്‍ നിന്ന് ഇറങ്ങി വരുന്നത്. എന്റെ ഉമ്മക്ക് സന്തോഷമുണ്ടാവും.നല്ലൊരു കാര്യത്തിന് വേണ്ടിയാണ് ഞാന്‍ ഇരുപത്തിയെട്ട് മാസം ജയിലില്‍ കിടന്നത്. ഒരു ദളിത് പെണ്‍കുട്ടിയുടെ നീതിക്ക് വേണ്ടി പോരട്ടത്തിനും അത് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടയിലുമാണ് എന്നെ കള്ളകഥയുണ്ടാക്കി അറസ്റ്റ് ചെയ്തത്. ഇരുപത്തിയെട്ട് മാസമല്ല ഇരുപത്തിയെട്ട് വര്‍ഷം ജയിലില്‍ ഇട്ടാലും രാജ്യത്തെ കരിനിയമം, ദളിത്, സ്ത്രീ, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം തുടരും. നെല്‍സണ്‍ മണ്ടേല ഇരുപത്തി ഏഴുവര്‍ഷം ജയിലില്‍ കിടന്നിട്ടുണ്ട് അതുകൊണ്ട് നീതിക്ക് വേണ്ടിയുള്ള പോരാട്ടം മാധ്യമപ്രവര്‍ത്തനത്തിലൂടെ തന്നെ തുടരും. നിയമ പോരാട്ടത്തില്‍ ഭാര്യയും മക്കളുമാണ് മുന്‍നിരയിലുണ്ടായത്. അവരോടൊപ്പം നിന്ന മാധ്യമ പ്രവര്‍ത്തകര്‍, പത്രപ്രവര്‍ത്തക യൂണിയന്‍ എന്നിങ്ങനെ എല്ലാവരോടും നന്ദിയുണ്ട്.’

ഭീകരവാദി എന്ന മുദ്രകുത്തപ്പെട്ടാണ് ജയിലില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുന്നത്. അങ്ങനെയൊരു ലോകത്തേക്ക് വരുമ്പോള്‍ എന്താണ് തോന്നുന്നത് എന്ന ചോദ്യത്തിന് മറുപടി: ‘ ബ്രിട്ടീഷുകാരുടെ കാലത്ത് ഗാന്ധിയും ഭഗത് സിങ്ങുമൊക്കെ അവര്‍ക്ക് ഭീരകരരായിരുന്നു. ഒരോ കാലഘട്ടത്തിലും ടെററിസം എന്ന് പറയുന്നത് പൊളിറ്റിക്കല്‍ ടൂളാണ്. അതുകൊണ്ടൊന്നും ആരെയും അടിച്ചമര്‍ത്താന്‍ സാധിക്കില്ല. മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്ന പ്രത്യശാസ്ത്രമാണ് രാജ്യം ഭരിക്കുന്നത്. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ഭീകരവാദി എന്ന് വിളിക്കുന്നതില്‍ സന്തോഷമേ ഉള്ളൂ.’

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യവെ യുവതി ട്രെയിനിൽ നിന്ന് വീണ് ദാരുണാന്ത്യം

പയ്യോളിയിലെ മൂരാട് റെയിൽവേ ഗേറ്റിന് സമീപമാണ് അപകടം.

Published

on

മാതാപിതാക്കൾ​ക്കൊപ്പം യാത്ര ചെയ്യവെ പയ്യോളിയിൽ യുവതി ട്രെയിനിൽ നിന്ന് വീണ് മരിച്ചു. മലപ്പുറം ചേലേമ്പ്ര മാമ്പഴക്കാട്ട് പുറായി സുബ്രഹ്മണ്യന്റെ മകൾ ജിൻസി(26)ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ ആറു മണിയോടെയാണ് അപകടം സംഭവിച്ചത്. പയ്യോളിയിലെ മൂരാട് റെയിൽവേ ഗേറ്റിന് സമീപമാണ് അപകടം.

കണ്ണൂരിൽ നിന്ന് ആലപ്പുഴയിലേക്കുള്ള എക്സിക്യുട്ടീവ് എക്സ്പ്രസിൽ നിന്നാണ് യുവതി വീണത്. കുടുംബസമേതം കണ്ണൂരിലെ സുഹൃത്തിനെ കണ്ട് നാട്ടിലേക്ക് പോവുകയായിരുന്നു. ഗിരിജയാണ് മാതാവ്. സഹോദരി: ലിൻസി.

Continue Reading

kerala

രക്ഷാപ്രവര്‍ത്തകരുടെ മുഖത്തേറ്റ അടി; കുറ്റം ചെയ്ത പൊലീസ് ഗുണ്ടകളെ വെറുതെ വിടില്ല; അബിന്‍ വര്‍ക്കി

വിഷയത്തില്‍ ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നടപടിയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.

Published

on

ആലപ്പുഴയില്‍ നവകേരള ബസിന് നേരെ കരിങ്കൊടി വീശി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവല്‍ കുര്യാക്കോസ് , കെഎസ്യു ജില്ലാ പ്രസിഡന്റ് എ.ഡി തോമസ് എന്നിവരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ മര്‍ദ്ദിച്ച കേസില്‍ ,ഗണ്‍മാന്മാര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കോടതി തള്ളിയ നടപടി സര്‍ക്കാരിന്റെ മുഖത്തേറ്റ തിരിച്ചടിയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി. വിഷയത്തില്‍ ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നടപടിയെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.

കോടതിയുടെ മേല്‍നോട്ടത്തിലുള്ള തുടരന്വേഷണത്തിലൂടെ സത്യം പുറത്തുവരും എന്ന് യൂത്ത് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. രക്ഷാപ്രവര്‍ത്തനം എന്ന ഓമനപ്പേരില്‍ കാക്കിയിട്ട ഗുണ്ടകളും ഡിവൈഎഫ്‌ഐ ഗുണ്ടകളും ചേര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ശ്രമിച്ചത് നാടാകെ കണ്ടതാണ്. ഇവരെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയും സര്‍ക്കാരും ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.

പക്ഷേ ഇന്നത്തെ കോടതി വിധിയിലൂടെ ‘രക്ഷാപ്രവര്‍ത്തനത്തെ’ ഏറ്റെടുത്ത പിണറായി വിജയനാണ് കോടതി മറുപടി പറഞ്ഞിരിക്കുന്നത്. നീതിന്യായ വ്യവസ്ഥയുടെ അവസാന ബഞ്ചുവരെ ഈ നിയമ പോരാട്ടം യൂത്ത് കോണ്‍ഗ്രസ് തുടരും. ഭരണകൂട ഭീകരതയുടെ ചുവന്ന ദണ്ഡു വെച്ച് ആക്രമിച്ച കൈകളില്‍ നിയമത്തിന്റെ കയ്യാമം വയ്ക്കും വരെ വിശ്രമരഹിതമായി പോരാടുമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.അബിന്‍ വര്‍ക്കി പറഞ്ഞു.

Continue Reading

kerala

മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ യൂത്ത് കോണ്‍ഗ്രസ്പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ്; തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

സംഭവത്തില്‍ തെളിലുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആലപ്പുഴ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പറഞ്ഞു.

Published

on

മുഖ്യമന്ത്രി പിണറായി വിജയന്‍ നയിച്ച നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു നേതാക്കളെ വളഞ്ഞിട്ടു തല്ലിയ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാറിനെയും സുരക്ഷാജീവനക്കാരന്‍ സന്ദീപിനെയും കുറ്റവിമുക്തരാക്കി ജില്ലാ ക്രൈം ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ട് കോടതി തള്ളി. അക്രമസംഭവത്തില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടു.

സംഭവത്തില്‍ തെളിലുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആലപ്പുഴ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പറഞ്ഞു. ഹര്‍ജിക്കാരായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അജയ് ജുവല്‍ കുര്യാക്കോസ്, കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ ഡി തോമസ് എന്നിവരുടെ അഭിഭാഷകന്റെ വാദം കോടതി നേരത്തെ കേട്ടിരുന്നു.

മുന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ മുഖ്യമന്ത്രിയുടെ സുരക്ഷാജീവനക്കാര്‍ രാഷ്ട്രീയവിരോധം തീര്‍ക്കുകയായിരുന്നെന്നും മര്‍ദനത്തെ കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി കാണരുതെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. മര്‍ദ്ദന ദൃശ്യങ്ങളും കോടതിക്ക് കൈമാറിയിരുന്നു.

കഴിഞ്ഞ ഡിസംബര്‍ 15നാണ് അജയ് ജുവല്‍ കുര്യാക്കോസിനെയും എ ഡി തോമസിനെയും സുരക്ഷാജീവനക്കാര്‍ വളഞ്ഞിട്ടുതല്ലിയത്. ആലപ്പുഴ ജനറല്‍ ആശുപത്രിക്ക് സമീപത്ത് വെച്ചായിരുന്നു മര്‍ദ്ദനം.

Continue Reading

Trending