Connect with us

india

സിദ്ദിഖ് കാപ്പന്റെ അറസ്റ്റ്: ഹര്‍ജി നാലാഴ്ചയ്ക്കു ശേഷം പരിഗണിക്കാമെന്ന് സുപ്രീം കോടതി

എന്നാല്‍ കുടുംബാംഗങ്ങള്‍ക്കു മാത്രമേ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കാനാവൂ എന്ന് കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നു ഹര്‍ജി ഭേദഗതി ചെയ്തു സമര്‍പ്പിക്കാം എന്ന്, യൂണിയനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ അറിയിച്ചു.

Published

on

ന്യൂഡല്‍ഹി: മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്ത യുപി പൊലീസിന്റെ നടപടിക്കെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി നാലാഴ്ചയ്ക്കു ശേഷം പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജി കേള്‍ക്കുക. സിദ്ദിഖ് കാപ്പനെ ഉടന്‍ കോടതിയില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയാണ് യൂണിയന്‍ സമര്‍പ്പിച്ചത്. ഹാത്രസിലേക്കുള്ള യാത്രാമധ്യേയാണ് സിദ്ധീഖ് കാപ്പന്‍ അറസ്റ്റിലാവുന്നത്.

എന്നാല്‍ കുടുംബാംഗങ്ങള്‍ക്കു മാത്രമേ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കാനാവൂ എന്ന് കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നു ഹര്‍ജി ഭേദഗതി ചെയ്തു സമര്‍പ്പിക്കാം എന്ന്, യൂണിയനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ അറിയിച്ചു.

ഹര്‍ജിയുമായി അലഹാബാദ് ഹൈക്കോടതിയെയാണ് സമീപിക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. എന്നാല്‍ ഈ കേസില്‍ യുഎപിഎ ചുമത്തിയുണ്ടെന്നും ഹൈക്കോടതി ഇതില്‍ ജാമ്യം നല്‍കില്ലെന്നും കേസ് വര്‍ഷങ്ങളോളം നീളുമെന്നും കപില്‍ സിബല്‍ അറിയിച്ചു. തുടര്‍ന്ന് ഹര്‍ജി കേള്‍ക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു.

 

india

പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കേന്ദ്രസര്‍ക്കാര്‍ മറുപടി പറയണം; കോണ്‍ഗ്രസ്

ജമ്മുകശ്മീരിലെ സുരക്ഷ ചുമതല കേന്ദ്രസര്‍ക്കാരിനാണെന്നും ഉയരുന്ന ചോദ്യങ്ങള്‍ക്ക് കേന്ദ്രം ഉത്തരം പറയാന്‍ ബാധ്യസ്ഥരാണെന്നും കോണ്‍ഗ്രസ് പറഞ്ഞു

Published

on

ജമ്മു കാശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ കേന്ദ്രസര്‍ക്കാര്‍ മറുപടി പറയണമെന്ന് കോണ്‍ഗ്രസ്. ജമ്മുകശ്മീരിലെ സുരക്ഷ ചുമതല കേന്ദ്രസര്‍ക്കാരിനാണെന്നും ഉയരുന്ന ചോദ്യങ്ങള്‍ക്ക് കേന്ദ്രം ഉത്തരം പറയാന്‍ ബാധ്യസ്ഥരാണെന്നും കോണ്‍ഗ്രസ് പറഞ്ഞു.

നടക്കാനിരിക്കുന്ന സര്‍വകക്ഷി യോഗത്തിന് പ്രധാനമന്ത്രി അധ്യക്ഷത വഹിക്കണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ വൈകിട്ട് ചേരുന്ന സര്‍വകക്ഷിയോഗത്തില്‍ രാഹുല്‍ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഉന്നയിക്കും.

Continue Reading

india

പെഹല്‍ഗാമില്‍ സുരക്ഷാ വീഴ്ച ഉണ്ടായത് എല്ലാവരും കാണുന്നതല്ലേ; കേന്ദ്രസര്‍ക്കാരിനെതിരെ രാജീവ് ചന്ദ്രശേഖര്‍

ആക്രമണം എങ്ങനെ നടന്നുവെന്നത് സര്‍ക്കാര്‍ പരിശോധിക്കുമെന്നും ഭീകരവാദത്തിനെതിരെ എല്ലാവരും ഒന്നിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു

Published

on

പെഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ കേന്ദ്രസര്‍ക്കാരിനേയും ബിജെപി ദേശീയനേതൃത്വത്തിനേയും കുറ്റപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പെഹല്‍ഗാമില്‍ സുരക്ഷാ വീഴ്ച ഉണ്ടായി എന്ന് എല്ലാവരും കാണുന്നതല്ലേയെന്ന് എന്ന് രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. ആക്രമണം എങ്ങനെ നടന്നുവെന്നത് സര്‍ക്കാര്‍ പരിശോധിക്കുമെന്നും ഭീകരവാദത്തിനെതിരെ എല്ലാവരും ഒന്നിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

അതേസമയം, പെഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്താനിലെ ഹൈകമ്മീഷനിലെ സുരക്ഷ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഹൈ കമ്മീഷന് മുന്നിലെ പൊലീസ് ബാരിക്കേടുകള്‍ നീക്കം ചെയ്തു. പാകിസ്താന്റെ എക്‌സ് അക്കൗണ്ടും ഇന്ത്യ മരവിപ്പിച്ചു. ഇന്ത്യയില്‍ പാകിസ്താന്‍ എക്‌സ് അക്കൗണ്ട് ഇനി ലഭിക്കില്ല.

 

Continue Reading

india

ഉത്തരേന്ത്യയില്‍ കാശ്മീരി വിദ്യാര്‍ഥികള്‍ക്ക് നേരെ ഭീഷണിയുമായി ഹിന്ദുത്വ സംഘങ്ങള്‍

പത്ത് മണിക്ക് മുമ്പ് കാശ്മീരി മുസ്ലികള്‍ ഡെറാഡൂണ്‍ വിട്ടില്ലെങ്കില്‍ സര്‍ക്കാരിനെ കാത്തിരിക്കില്ല എന്നായിരുന്നു സംഘത്തിന്റെ ഭീഷണി.

Published

on

ഉത്തരേന്ത്യയിലുടനീളം കാശ്മീരി വിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെടുന്നുവെന്ന് ജമ്മുകാശ്മീര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍. പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ പഞ്ചാബ്, ഉത്തരഖണ്ഡ്, ഹിമാചല്‍ പ്രദേശങ്ങളില്‍ കാശ്മീരി മുസ്ലിംകള്‍ക്കെതിരെയും വിദ്യാര്‍ഥികള്‍ക്കെതിരെയും ഹിന്ദുത്വ സംഘടനകള്‍ വിദ്വേഷം പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

ഉത്തരാഖണ്ഡില്‍ കാശ്മീരി മുസ്ലിമിനെ ഡെറാഡൂണില്‍ കണ്ടാല്‍ ആക്രമിക്കും എന്ന് ഹിന്ദു രക്ഷാ ദള്‍ പ്രഖ്യാപിച്ചിരുന്നു. പത്ത് മണിക്ക് മുമ്പ് കാശ്മീരി മുസ്ലികള്‍ ഡെറാഡൂണ്‍ വിട്ടില്ലെങ്കില്‍ സര്‍ക്കാരിനെ കാത്തിരിക്കില്ല എന്നായിരുന്നു സംഘത്തിന്റെ ഭീഷണി. അതേസമയം, ഹിമാചല്‍ പ്രദേശിലെ ആര്‍നി സര്‍വകലാശാലയില്‍ കാശ്മീരി വിദ്യാര്‍ത്ഥികളെ ഹിന്ദുത്വവാദികള്‍ ഭീഷണി പെടുത്തുകയും ഭീകരവാദി മുദ്ര കുത്തി പ്രചാരണം നടത്തുകയു ചെയ്തിരുന്നു.

Continue Reading

Trending