Connect with us

Culture

ഇനി വികസനത്തെക്കുറിച്ച് പഠിപ്പിക്കാന്‍ വരരുത്;യോഗിയോട് സിദ്ധരാമയ്യ

Published

on

ബെംഗളൂരു: ഇനി വികസനത്തെക്കുറിച്ച് തങ്ങളെ പഠിപ്പിക്കാന്‍ വരരുതെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. യു.പി ഉപതെരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിക്കുകയായിരുന്നു സിദ്ധരാമയ്യ. എസ്.പിയേയും ബി.എസ്.പിയേയും അഭിനന്ദിക്കുന്നുവെന്നും ബി.ജെ.പി ഇതര പാര്‍ട്ടികളുടെ ഐക്യം വിജയത്തില്‍ നിര്‍ണായകമായെന്നും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.

കര്‍ണാടക തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യോഗി ആദിത്യനാഥ് നാലുതവണ കര്‍ണാടക സന്ദര്‍ശിച്ചിരുന്നു. ഹൂബ്ലി, ബെംഗളൂരു, ദാവനാഗെരെ, മംഗളൂരു എന്നിവിടങ്ങളില്‍ പ്രസംഗിച്ച യോഗി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചിരുന്നു. കോണ്‍ഗ്രസിനെ ഇല്ലാതാക്കിയാല്‍ മാത്രമേ കര്‍ണാടകയില്‍ വികസനം വരൂ എന്നായിരുന്നു യോഗിയുടെ പ്രസ്താവന. ഇതിന് മറുപടിയായാണ് ഇനി വികസനത്തെക്കുറിച്ച് പഠിപ്പിക്കരുതെന്ന് സിദ്ധരാമയ്യ മറുപടി പറഞ്ഞത്.

കഴിഞ്ഞ ദിവസം യു.പിയിലെ ഗൊരഖ്പൂര്‍, ഫുല്‍പൂര്‍ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എസ്.പി സ്ഥാനാര്‍ഥികള്‍ വന്‍ വിജയം നേടിയിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെച്ച മണ്ഡലമാണ് ഗൊരഖ്പൂര്‍. ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യയുടെ മണ്ഡലമായിരുന്നു ഫുല്‍പൂര്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഉത്തര്‍പ്രദേശില്‍ യൂട്യൂബ് നോക്കി യുവാവിന്റെ സ്വയം ശസ്ത്രക്രിയ

ബു​ധ​നാ​ഴ്ച​യാ​ണ് രാ​ജ ബാ​ബു എ​ന്ന 32കാ​ര​ൻ സ്വ​ന്തം വ​യ​റു​കീ​റി​യ​ത്. വൃ​ന്ദാ​വ​ന​ടു​ത്തു​ള്ള സു​ൻ​ര​ഖ് ഗ്രാ​മ​വാ​സി​യാ​ണ് ഇ​യാ​ൾ.

Published

on

വ​യ​റു​വേ​ദ​ന ക​ല​ശ​ലാ​യ യു​വാ​വ് യൂ​ട്യൂ​ബ് നോ​ക്കി സ്വ​യം ശ​സ്ത്ര​ക്രി​യ ന​ട​ത്തി. വി​പ​ണി​യി​ൽ നി​ന്ന് സ​ർ​ജി​ക്ക​ൽ ​ബ്ലേ​ഡും സൂ​ചി​യും നൂ​ലു​മെ​ല്ലാം വാ​ങ്ങി, ബു​ധ​നാ​ഴ്ച​യാ​ണ് രാ​ജ ബാ​ബു എ​ന്ന 32കാ​ര​ൻ സ്വ​ന്തം വ​യ​റു​കീ​റി​യ​ത്. വൃ​ന്ദാ​വ​ന​ടു​ത്തു​ള്ള സു​ൻ​ര​ഖ് ഗ്രാ​മ​വാ​സി​യാ​ണ് ഇ​യാ​ൾ.

കൈ​ക്രി​യ​ക്ക് പി​ന്നാ​​ലെ നി​ല മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച ബാ​ബു​വി​ന്റെ ബ​ന്ധു രാ​ഹു​ൽ ഇ​യാ​ളെ ജി​ല്ല ആ​ശു​പ​​ത്രി​യി​ലാ​ക്കി. ജി​ല്ല ആ​ശു​പ​ത്രി​യി​ൽ​നി​ന്നും പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം അ​വി​ട​ത്തെ ഡോ​ക്ട​ർ ബാ​ബു​വി​നെ ആ​ഗ്ര​യി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് റ​ഫ​ർ ചെ​യ്തു.

എ​ന്നാ​ൽ, മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് പോ​കാ​തെ ബാ​ബു വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. ബാ​ബു​വി​ന്റെ നി​ല മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് രാ​ഹു​ൽ പി​ന്നീ​ട് ഡോ​ക്ട​ർ​മാ​രെ അ​റി​യി​ച്ചു. ബാ​ബു വ​യ​റി​ന്റെ പു​റം ഭാ​ഗം മാ​ത്ര​മാ​ണ് കീ​റി​യ​തെ​ന്നും ആ​ന്ത​രാ​വ​യ​വ​ങ്ങ​ൾ​ക്ക് മു​റി​വ് പ​റ്റി​യി​​ട്ടി​ല്ലെ​ന്നും ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.

Continue Reading

kerala

‘ചെറുത്തുനിൽപ്പിന്റെ പോരാട്ടത്തിൽ കരുത്തുകാട്ടിയ ഉദ്യോഗസ്ഥർ…’: തലശേരി എസ്ഐമാരെ സ്ഥലം മാറ്റിയതിൽ പൊലീസിന് അതൃപ്തി

ക്രിമിനലുകള്‍ നിലത്തിട്ട് ചവിട്ടുകൂട്ടിയതില്‍ ഇരകളായ പൊലീസുകാരെ സ്ഥലം മാറ്റിയ മുഖ്യമന്ത്രി അടിവരയിട്ട് കൊടുക്കുന്നത് സിപിഎമ്മിനോട് കളിക്കേണ്ടെന്ന ചില ക്രിമിനലുകളുടെ വാക്കുകള്‍ക്കാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തിയിരുന്നു.

Published

on

കണ്ണൂര്‍ മണോളിക്കാവിലെ സിപിഎം- പൊലീസ് സംഘര്‍ഷത്തിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതില്‍ അതൃപ്തി പരസ്യമാക്കി യാത്രയയപ്പ് മൊമെന്റോയിലെ വാചകം. ‘ചെറുത്തുനില്‍പ്പിന്റെ പോരാട്ടത്തില്‍ കരുത്തുകാട്ടിയ ഉദ്യോഗസ്ഥര്‍ക്ക് അഭിവാദ്യങ്ങള്‍’ എന്നാണ് സഹപ്രവര്‍ത്തകര്‍ നല്‍കിയ യാത്രയയപ്പില്‍ നല്‍കിയ മൊമെന്റോയില്‍ എഴുതിയിരിക്കുന്നത്. പൊലീസിനെ ആക്രമിച്ച സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു സ്ഥലംമാറ്റം.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത സിപിഎം പ്രവര്‍ത്തകരായ പ്രതികളെ പൊലീസ് വാഹനം തടഞ്ഞുവച്ചാണ് സിപിഎം പ്രവര്‍ത്തകര്‍ മോചിപ്പിച്ചിരുന്നത്. പിന്നാലെ തലശ്ശേരി പൊലീസ് സ്റ്റേഷനിലെ ദീപ്തി, അഖില്‍ എന്നീ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയായിരുന്നു. ഇന്നലെ വൈകീട്ട് രണ്ട് ഉദ്യോഗസ്ഥര്‍കക്കും സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി.

ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം ഉന്നയിച്ച് പ്രതിപക്ഷം രാഷ്ട്രീയ ആരോപണം ഉന്നയിക്കുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ അതൃപ്തി പരസ്യമാക്കി തങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് സ്‌നേഹാഭിവാദ്യം അര്‍പ്പിച്ചിരിക്കുന്നത്. യാത്രയയപ്പിന്റെയും മൊമെന്റോയുടേയും ചിത്രങ്ങള്‍ ഉദ്യോഗസ്ഥര്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

കേരളത്തിലെ ഏറ്റവും നല്ല പൊലീസ് സ്റ്റേഷനുള്ള അവാര്‍ഡ് നേടിയ സ്റ്റേഷനിലെ പൊലീസുകാരെ ക്രിമിനലുകള്‍ക്ക് വേണ്ടി സ്ഥലം മാറ്റിയത് അപലപനീയമെന്ന് ഇന്നലെ പ്രതിപക്ഷം പ്രതികരിച്ചിരുന്നു.

ക്രിമിനലുകള്‍ നിലത്തിട്ട് ചവിട്ടുകൂട്ടിയതില്‍ ഇരകളായ പൊലീസുകാരെ സ്ഥലം മാറ്റിയ മുഖ്യമന്ത്രി അടിവരയിട്ട് കൊടുക്കുന്നത് സിപിഎമ്മിനോട് കളിക്കേണ്ടെന്ന ചില ക്രിമിനലുകളുടെ വാക്കുകള്‍ക്കാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തിയിരുന്നു. സംസ്ഥാനത്ത് ഉടനീളമുള്ള പൊലീസ് സ്റ്റേഷനുകളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നുവെന്നും പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു.

Continue Reading

india

നാഗ്പൂര്‍ അക്രമം: അറസ്റ്റ് ചെയ്ത 51 പേരും മുസ്‌ലിംകൾ; ഏകപക്ഷീയ നടപടിയെന്ന് വിമർശനം

ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായിട്ട് ഒരു വിഭാഗത്തിൽപ്പെട്ടവരെ മാത്രം അറസ്റ്റ് ചെയ്തതാണ് പ്രതിഷേധത്തിന് കാരണമായത്.

Published

on

നാഗ്പൂർ സംഘർത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത 51 പേരും മുസ്‌ലിംകൾ. പൊലീസിന്‍റേത് ഏകപക്ഷീയ നടപടിയെന്ന് തെളിയിക്കുന്ന എഫ്ഐആർ പുറത്തുവന്നതിന് പിന്നാലെ പ്രതിഷേധം ശക്തമായി. ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായിട്ട് ഒരു വിഭാഗത്തിൽപ്പെട്ടവരെ മാത്രം അറസ്റ്റ് ചെയ്തതാണ് പ്രതിഷേധത്തിന് കാരണമായത്.

തിങ്കളാഴ്ച രാത്രിയാണ് നാഗ്പൂർ സെൻട്രലിലെ മഹൽ പ്രദേശത്ത്ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർമുണ്ടായത്. ഇതിന് പിന്നാലെ പൊലീസ് രജിസ്റ്റർ ചെയ്ത എഫ് ഐ ആറിലാണ് 51 പേരെ പ്രതികളാക്കിയിരിക്കുന്നത്. പ്രതി പട്ടികയിൽ ഉള്ളവരെല്ലാവരും മുസ്‌ലിംകളാണ്. കൂടാതെ കണ്ടാലറിയാവുന്ന 600 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായെന്ന് പൊലീസ് തന്നെ സമ്മതിക്കുമ്പോഴും ഒരു വിഭാഗത്തിൽപ്പെട്ടവരുടെ പേരുകൾ മാത്രം എങ്ങനെയാണ് എഫ്ഐആറിൽ വന്നതെന്ന് ചോദ്യം ഉയരുകയാണ്. പൊലീസ് നടപടി പ്രദേശത്ത് പ്രതിഷേധത്തിന് കാരണമായി. ഏകപക്ഷിയ നടപടി പൊലീസ് അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെട്ടു.

അതിനിടെ മതവികാരം വ്രണപ്പെടുത്തിയ കേസിൽ വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്‌റംഗ് ദളിന്റെയും എട്ട് അംഗങ്ങൾ പൊലീസിന് മുന്നിൽ കീഴടങ്ങി. 6 എഫ്ഐആറുകളാണ് ആകെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് കലാപങ്ങൾക്ക് കാരണമായേക്കാവുന്ന ചെറിയ സംഭവങ്ങൾ പോലും ഗൗരവമായി കാണാനും മുളയിലെ നുള്ളാനും മഹാരാഷ്ട്ര ഡിജിപി രശ്മി ശുക്ല, ജില്ലാ എസ്പിമാരോട് ആവശ്യപ്പെട്ടു.

Continue Reading

Trending