kerala
ഐക്യദാര്‍ഢ്യത്തിന് നന്ദി പറയാന്‍ സീദ്ധീഖ് കാപ്പനും കുടുംബവും പാണക്കാടെത്തി
നിയമ സഹായത്തിനും രാഷ്ട്രീയ പോരാട്ടത്തിനും സിദ്ധീഖ് കാപ്പനോടൊപ്പം മുസ്ലിം ലീഗ് പാര്‍ട്ടി ഉണ്ടാകുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു.

മലപ്പുറം : മുസ്ലിം ലീഗ് പാര്‍ട്ടിയും പ്രവര്‍ത്തകരും നല്‍കിയ പിന്തുണക്കും ഐക്യദാര്‍ഢ്യത്തിനും നന്ദി പറയാന്‍ സിദ്ധീഖ് കാപ്പനും ഭാര്യ റൈഹാനത്തും പാണക്കാട്ടെത്തി. പാണക്കാട് എത്തിയ കാപ്പനെയും ഭാര്യയെയും സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും മുനവ്വറലി ശിഹാബ് തങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. മാധ്യമ പ്രവര്‍ത്തകനും പത്ര പ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയുമായിരുന്ന സിദ്ധീഖ് കാപ്പനെ ഹത്രാസിലേക്കുള്ള യാത്രാമധ്യേ സംഘ്പരിവാര്‍ സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ജയിലിടക്കുകയായിരുന്നു. രണ്ട് മാസവും നാല് മാസവും നീണ്ട ജയില്‍വാസത്തിനൊടുവില്‍ കഴിഞ്ഞ മാസമാണ് സിദ്ധീഖ് കാപ്പന്‍ ജാമ്യം ലഭിച്ച് നാട്ടില്‍ എത്തിയത്.
നേരത്തെ സിദ്ധീഖ് കാപ്പന് നിയമ സഹായം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ റൈഹാനത്ത് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെയും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെും നേരിട്ട് വന്ന് കണ്ടിരുന്നു. കാപ്പന്റെ ഭാര്യയും ബന്ധുക്കളും വരുന്നതറിഞ്ഞ് സുപ്രീം കോടതി അഭിഭാഷകനും ഡല്‍ഹി കെ.എം.സി.സി പ്രസിഡന്റുമായ അഡ്വ. ഹാരിസ് ബീരാനെ വിളിച്ചു വരുത്തിയിരുന്നു. അതിന് ശേഷം തങ്ങളുടെ നിര്‍ദ്ദേശാനുസരണം ആണ് അഡ്വ. ഹാരിസ് ബീരാന്‍ ഈ കേസ് ഏറ്റെടുക്കുന്നത്. നീതിക്ക് വേണ്ടി അലയുന്ന റൈഹാനത്തിനെ ഒറ്റപ്പെടുത്തില്ലയെന്നും കേരളം ഒറ്റക്കെട്ടായി സിദ്ധീഖ് കാപ്പന്റെ മോചനത്തിനായി നില്‍ക്കുമെന്നും മുനവ്വര്‍ തങ്ങള്‍ അന്ന് റൈഹാനത്തിന് ഉറപ്പ് നല്‍കയിരുന്നു. ഈ ഉറപ്പുകള്‍ പാലിക്കപ്പെട്ടതില്‍ അതിയായ സന്തോഷവും കടപ്പാടുമുണ്ടെന്ന് കാപ്പനും ഭാര്യയും തങ്ങന്‍മാരെ അറിയിച്ചു. പാര്‍ലമെന്റില്‍ ലീഗ് എം.പിമാരുടെ ഇടപെടലിനും അവര്‍ നന്ദി രേഖപ്പെടുത്തി.
തുടര്‍ന്നും നിയമ സഹായത്തിനും രാഷ്ട്രീയ പോരാട്ടത്തിനും സിദ്ധീഖ് കാപ്പനോടൊപ്പം മുസ്ലിം ലീഗ് പാര്‍ട്ടി ഉണ്ടാകുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. സിദ്ധീഖ് കാപ്പന്റെ സന്ദര്‍ശനത്തെ തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിന്നു തങ്ങള്‍. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു, യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാന്‍, അഡ്വ. ഡാനിഷ് എന്നിവരും സന്നിഹിതരായിരുന്നു.
kerala
ഇ ഡി ഉദ്യോഗസ്ഥന് എതിരായ വിജിലൻസ് കേസ്; അറസ്റ്റിലായ മൂന്ന് പേർക്ക് ജാമ്യം

കൊച്ചി: ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലി കേസിൽ അറസ്റ്റിലായ മൂന്ന് പേർക്ക് ജാമ്യം. മൂവാറ്റുപുഴ വിജിലൻസ് കോടതിയെയാണ് ജാമ്യം അനുവദിച്ചത്. പ്രതികളെ കസ്റ്റഡിയിൽ വേണമെന്നുള്ള അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി തള്ളി. പ്രതികൾ ഒരാഴ്ച വിജിലൻസിന് മുമ്പിൽ ഹാജരാകണമെന്ന് കോടതി നിർദേശം നൽകി.
കൊല്ലത്തെ കശുവണ്ടി വ്യവസായിയുടെ പേരിലുളള കേസ് ഒഴിവാക്കാന്‍ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് പ്രതികൾക്കെതിരെ വിജിലൻസ് കേസെടുത്തത്. ഇ ഡി കൊച്ചി യൂണിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍കുമാറാണ് കേസിലെ ഒന്നാം പ്രതി.
സംഭവത്തിൽ പരാതിക്കാരനെതിരായ ഇഡി കേസിന്റെ ഫയൽ ആവശ്യപ്പെട്ട് ഇഡിക്ക് വിജിലൻസ് കത്ത് നൽകി. വിജിലൻസ് കേസിന്റെ എഫ്ഐആർ ഇഡിയും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികളിൽ നിന്നും പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ ഫോർമാറ്റ് ചെയ്ത അവസ്ഥയിലാണുള്ളത്. ഇതിന്‍റെ ശാസ്ത്രീയ പരിശോധനകള്‍ നടത്തുമെന്നും വിജിലന്‍സ് ഇന്നലെ അറിയിച്ചിരുന്നു.
kerala
കാസര്‍കോട് മാണിക്കോത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു കുട്ടിയുടെ നില ഗുരുതരം

കാസർകോട്∙ കാഞ്ഞങ്ങാട് മാണിക്കോത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്.
ഇവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. വൈകിട്ട് 4.15 ഓടെയായിരുന്നു സംഭവം. കൂടുതൽ കുട്ടികൾ കുളത്തിൽ കുളിക്കാനിറങ്ങിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ കുളത്തിൽ തിരച്ചിൽ തുടരുകയാണ്.
kerala
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തിൽ നാളെ മുതൽ പരക്കെ മഴയ്ക്ക് സാധ്യത. കൊല്ലം തിരുവനന്തപുരം ഒഴികെയുള്ള ബാക്കി എല്ലാ ജില്ലകളിലും നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ യെല്ലോ മുന്നറിയിപ്പ് തുടരും. ഈ മാസം 25 നുള്ളിൽ കേരളത്തിൽ കാലവർഷം എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
-
kerala23 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala3 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala3 days ago
ദേശീയപാത തകർന്നിടിഞ്ഞ സംഭവം ഏറെ ആശങ്കാജനകം: സമദാനി
-
Health2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala2 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
Cricket2 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി