Connect with us

kerala

സിദ്ധീഖ് കാപ്പന്റെ മാതാവ് ആശുപത്രിയില്‍; മകനെ കാണണമെന്ന് മാത്രം ആവശ്യം

വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സിദ്ധീഖ് കാപ്പന്റെ മാതാവ് 90 വയസ്സ് പിന്നിട്ട കദീജക്കുട്ടി ഏറെ നാളായി ചികിത്സയിലാണ്

Published

on

വേങ്ങര സ്വദേശിയും യു.പി പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകനുമായ സിദ്ധീക്ക് കാപ്പന്റെ മാതാവ് വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍. തന്റെ ഇളയ മകന്‍ സിദ്ധീക്ക് കാപ്പനെ കാണണമെന്ന് മാത്രമാണ് അത്യാസന്ന നിലയിലുള്ള മാതാവ് ബന്ധുക്കളോട് ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം സിദ്ധീക്ക് കാപ്പന്റെ ജാമ്യഹര്‍ജി പരിഗണിച്ച സുപ്രീം കോടതി വീഡിയോ കോണ്‍ഫറന്‍സിലൂടെ മാതാവിനെ കാണാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന കാണാനോ, മകനെ തിരിച്ചറിയാനോ കഴിയുന്ന അവസ്ഥയിലല്ല ഉമ്മയെന്ന് സിദ്ധീക്ക് കാപ്പന്റെ ഭാര്യ റൈഹാനത്ത് പറഞ്ഞു.

വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സിദ്ധീഖ് കാപ്പന്റെ മാതാവ് 90 വയസ്സ് പിന്നിട്ട കദീജക്കുട്ടി ഏറെ നാളായി ചികിത്സയിലാണ്. രണ്ട് ദിവസം മുമ്പ് ആരോഗ്യനില തീര്‍ത്തും മോശമായി. നാലര മാസം മുമ്പാണ് ഏറ്റവുമൊടുവില്‍ ഇവര്‍ മകന്‍ സിദ്ധീക്കിനെ കാണുന്നത്. ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുന്നതിനിടെ ബോധം തെളിയുമ്പോഴെല്ലാം തന്റെ ഏഴ് മക്കളില്‍ ഇളയമകന്‍ സിദ്ധീക്കിനെ കാണണമെന്ന് മാത്രമാണ് ഉമ്മ ആവശ്യപ്പെടുന്നത്.

 

kerala

ക്ഷേത്ര മാതൃകയില്‍ രൂപംമാറ്റിയ ഓട്ടോറിക്ഷ പിടികൂടി മോട്ടോര്‍ വാഹനവകുപ്പ്

വ്യാഴാഴ്ച ഉച്ചക്ക് ളാഹയ്ക്ക് സമീപം ചെളിക്കുഴിയില്‍ വെച്ചാണ് വാഹനം മോട്ടോര്‍ വാഹന വകുപ്പ് ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തത്.

Published

on

ശബരിമല ദര്‍ശനത്തിനായി എത്തിയ തീര്‍ഥാടക സംഘം സഞ്ചരിച്ച ഓട്ടോറിക്ഷ മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പിടികൂടി. ക്ഷേത്രത്തിന്റെ മാതൃകയില്‍ രൂപംമാറ്റിയ ഓട്ടോറിക്ഷയാണ് പിടികൂടിയത്.

അടൂര്‍ ഏഴംകുളം സ്വദേശി മനീഷും സുഹൃത്തുക്കളായ നാലുപേരുമാണ് രൂപമാറ്റം വരുത്തിയ ഓട്ടോയില്‍ ശബരിമല ദര്‍ശനത്തിനായി സഞ്ചരിച്ചിരുന്നത്. വ്യാഴാഴ്ച ഉച്ചക്ക് ളാഹയ്ക്ക് സമീപം ചെളിക്കുഴിയില്‍ വെച്ചാണ് വാഹനം മോട്ടോര്‍ വാഹന വകുപ്പ് ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തത്.

വാഹനത്തിന്റെ പെര്‍മിറ്റ്, ഫിറ്റ്‌നസ് ഉള്‍പ്പെടെ റദ്ദാക്കി. 5000 രൂപ പിഴയും ഈടാക്കി. രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ കണ്ടെത്തി കോടതി നിര്‍ദേശപ്രകാരമുള്ള ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

 

Continue Reading

kerala

കോതമംഗലത്ത് ആറ് വയസ്സുകാരി മരിച്ച സംഭവം; കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

Published

on

കോതമംഗലത്ത് ആറ് വയസ്സുകാരി മരിച്ച സംഭവത്തില്‍ കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ പിതാവ് അജാസ് ഖാനെയും വളര്‍ത്തമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. എന്നാല്‍ പിടിയിലായവര്‍ ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല.

കോതമംഗലം നെല്ലിക്കുഴിയിലാണ് യുപി സ്വദേശിയായ ആറുവയസ്സുകാരിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നാണ് കുടുംബം പോലീസിനോട് പറഞ്ഞിരുന്നത്. അജാസ് ഖാനും ഭാര്യയും ഒരു മുറിയിലും മരിച്ച മുസ്‌കാനും മറ്റൊരു കുട്ടിയും വേറെ മുറിയിലുമായിരുന്നു. രാവിലെ നോക്കുമ്പോള്‍ കുട്ടി മരിച്ച് കിടക്കുകയായിരുന്നുവെന്നാണ് അജാസ് ഖാന്‍ മൊഴി നല്‍കിയിരുന്നത്.

കോതമംഗലം പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.

 

 

 

Continue Reading

kerala

പത്തനംതിട്ടയില്‍ ഗര്‍ഭിണി കാല്‍ വഴുതി കിണറില്‍ വീണു

പത്തനംതിട്ട ഇലന്തൂര്‍ കാരംവേലിയില്‍ ആണ് സംഭവം ഉണ്ടായത്.

Published

on

പത്തനംതിട്ടയില്‍ ഗര്‍ഭിണി കാല്‍ വഴുതി കിണറില്‍ വീണു. ഫയര്‍ഫോഴ്‌സ് എത്തി യുവതിയെ രക്ഷപ്പെടുത്തി. പത്തനംതിട്ട ഇലന്തൂര്‍ കാരംവേലിയില്‍ ആണ് സംഭവം ഉണ്ടായത്. സംഭവത്തില്‍ അമ്മയ്ക്കും ഗര്‍ഭസ്ഥ ശിശുവിനും ആരോഗ്യ പ്രശ്‌നങ്ങളില്ല.

വെള്ളം എടുക്കാന്‍ പോകുന്നതിനിടെ കാല്‍ വഴുതി കിണറില്‍ വീഴുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാര്‍ സംഭവസ്ഥലത്തേക്ക് ഓടിയെത്തി. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് യുവതിയെ രക്ഷപ്പെടുത്തി. നിലവില്‍ യുവതി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

 

 

Continue Reading

Trending