Connect with us

kerala

സിദ്ധാർത്ഥിന്റെ മരണം, നപടിയെടുക്കാതെ സർവകലാശാല; പ്രധാനപ്രതിയെ അന്വേഷിച്ച് പൊലീസ് കൊല്ലത്ത്

ഹോസ്റ്റല്‍ വാര്‍ഡനെതിരെയും അസിസ്റ്റന്റ് വാര്‍ഡനെതിരെയും സര്‍വകലാശാല ഒരു നടപടിയും എടുത്തിട്ടില്ല.

Published

on

പൂക്കോട്ടെ ജെ.എസ് സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ നടപടിയെടുക്കത്തെ സര്‍വകലാശാല. ഹോസ്റ്റല്‍ വാര്‍ഡനെതിരെയും അസിസ്റ്റന്റ് വാര്‍ഡനെതിരെയും സര്‍വകലാശാല ഒരു നടപടിയും എടുത്തിട്ടില്ല. എന്നാല്‍ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ 4 പ്രതികള്‍ക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി.

കേസില്‍ 12 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കൂടി നടപടിയെടുക്കും. 10 വിദ്യാര്‍ത്ഥികളെ ഒരു വര്‍ഷത്തേക്ക് വിലക്കുകയും ചെയ്തു. പ്രധാനപ്രതിയെ അന്വേഷിച്ച് പൊലീസ് കൊല്ലത്ത് എത്തി.

ഇവര്‍ക്ക് ക്ലാസില്‍ പങ്കെടുക്കാനും പരീക്ഷ എഴുതാനും സാധിക്കില്ല. പ്രതികള്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ മര്‍ദിച്ചവരാണ് ഇവരെന്നാണ് വിവരം. മറ്റ് രണ്ട് പേരെ ഒരു വര്‍ഷത്തേക്ക് ഇന്റേണല്‍ പരീക്ഷ എഴുതുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. മര്‍ദനമേറ്റതായി കണ്ടിട്ടും ആശുപത്രിയില്‍ എത്തിക്കാത്തതിലാണ് നടപടി. ഈ 12 വിദ്യാര്‍ത്ഥികളേയും ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി.

ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെയും ശിക്ഷ പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമം നോക്കി നിന്ന മുഴുവന്‍ പേരെയും ഏഴ് ദിവസം കോളേജില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ഈ ദിവസങ്ങളില്‍ ഹോസ്റ്റലിലും പ്രവേശിക്കാന്‍ കഴിയില്ല. ഫെബ്രുവരി 16,17,18 തീയതികളില്‍ ഹോസ്റ്റലില്‍ ഉണ്ടായിരുന്നവര്‍ക്കാണ് ശിക്ഷ. റാഗിങ് വിരുദ്ധ സമിതിയുടേതാണ് നടപടി.

 

kerala

പെരിന്തല്‍മണ്ണയില്‍ പച്ചക്കറിക്കടയില്‍ നിന്ന് കഞ്ചാവും തോക്കും പിടികൂടി

വെട്ടത്തൂര്‍ ജംങ്ഷനിലെ കടയില്‍ നിന്നാണ് ഒന്നര കിലോ കഞ്ചാവും നാടന്‍ തോക്കും പിടികൂടിയത്.

Published

on

മലപ്പുറം പെരിന്തല്‍മണ്ണയില്‍ പച്ചക്കറിക്കടയില്‍ നിന്ന് കഞ്ചാവും തോക്കും പിടികൂടി. വെട്ടത്തൂര്‍ ജംങ്ഷനിലെ കടയില്‍ നിന്നാണ് ഒന്നര കിലോ കഞ്ചാവും നാടന്‍ തോക്കും പിടികൂടിയത്. സംഭവത്തില്‍ കടയുടമ മണ്ണാര്‍മല സ്വദേശി ഷറഫുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ കാറില്‍ നിന്ന് മറ്റൊരു തോക്കും പൊലീസ് കണ്ടെടുത്തു.

ഒന്നര കിലോയോളം കഞ്ചാവ്, 2 തോക്കുകള്‍, 3 തിരകള്‍, തിരയുടെ 2 കവറുകള്‍ എന്നിവയാണു കണ്ടെത്തിയത്. ഒരു തോക്ക് കടയില്‍നിന്നും മറ്റൊന്ന് കടയുടമയുടെ വാഹനത്തില്‍നിന്നുമാണു കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് നാര്‍ക്കോട്ടിക് സെല്ലിന്റെയും ഡാന്‍സാഫിന്റെയും നേതൃത്വത്തില്‍ മേലാറ്റൂര്‍ പൊലീസാണ് പരിശോധന നടത്തിയത്.

 

Continue Reading

kerala

വഖഫ് ബിൽ ഭേദഗതി ബി.ജെ.പി യുടെ വർഗ്ഗീയ അജണ്ട : മുസ്‌ലിം യൂത്ത് ലീഗ്

പാർലമെൻ്റിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി ബിൽ കേന്ദ്ര സർക്കാറിൻ്റെ വർഗ്ഗീയ അജണ്ടയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി. കെ ഫിറോസും പറഞ്ഞു.

Published

on

കോഴിക്കോട് : പാർലമെൻ്റിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി ബിൽ കേന്ദ്ര സർക്കാറിൻ്റെ വർഗ്ഗീയ അജണ്ടയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി. കെ ഫിറോസും പറഞ്ഞു. ഭരണഘടനയെ നിരന്തരമായി പിച്ചിച്ചീന്തുന്ന നയമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ച് വരുന്നത്. വഖഫ് ഭേദഗതി ബില്ലിൻ്റെ പിന്നിലും ഭരണഘടനാ ലംഘനമാണ് വ്യക്തമാകുന്നത്. ബ്രിട്ടീഷുകാർ ഇന്ത്യയിൽ നടപ്പിലാക്കിയ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയത്തിൻ്റെ തനിപകർപ്പാണ് കേന്ദ്ര സർക്കാർ ഇപ്പോൾ നടപ്പിലാക്കുന്നത്. വ്യത്യസ്ത മത വിഭാഗങ്ങളെ ഭിന്നിപ്പിച്ച് അധികാരത്തിൽ തുടരാനുള്ള സംഘ്പരിവാറിൻ്റെ ഒളി അജണ്ടയുടെ ഭാഗമാണിതെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.

ഇസ്ലാമിക നിയമപ്രകാരം മതപരവും ജീവകാരുണ്യ പരവുമായ ആവശ്യങ്ങൾക്കായി ദൈവത്തിൻ്റെ പേരിൽ സമർപ്പിച്ചിരിക്കുന്ന വസ്തുവാണ് വഖഫ് സ്വത്തുക്കൾ. 1954 ലാണ് വഖഫ് സ്വത്തുക്കളുടെ വിനിയോഗത്തിന് മേൽനോട്ടം വഹിക്കാൻ സംസ്ഥാന തലത്തിൽ വഖഫ് ബോർഡുകളും കേന്ദ്ര തലത്തിൽ വഖഫ് കൗൺസിലും സ്ഥാപിച്ചത്. ഈ നിയമം റദ്ദാക്കി 1995 ൽ വഖഫ് ബോർഡുകൾക്ക് കൂടുതൽ അധികാരം നൽകുന്ന നിയമം വന്നു. 2013 ലെ ഭേദഗതി പ്രകാരമാണ് ഇപ്പോൾ വഖഫ് ബോർഡുകൾ പ്രവർത്തിക്കുന്നത്. എന്നാൽ പുതിയ ബിൽ പ്രകാരം 1995 ലെ വഖഫ് നിയമത്തിലെ 44 വകുപ്പുകളിലാണ് കാതലായ മാറ്റം വരുത്തുന്നത്. വഖഫ് ബോർഡുകളുടെ അധികാര പരിധി കുറക്കുകയും വഖഫ് സ്വത്ത് കയ്യടക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്ന് നേതാക്കൾ തുടർന്നു. വഖഫ് ട്രൈബ്യൂണലിലെ ഒരംഗം ഇസ്ലാമിക പണ്ഡിതനായിരിക്കണം എന്ന വ്യവസ്ഥയും റദ്ദാക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ്. ഇത് ഭാവിയിൽ മറ്റു ന്യൂനപക്ഷ സമുദായങ്ങളെയും ലക്ഷ്യമിടുമെന്ന കാര്യത്തിൽ സംശയമില്ല. പുതിയ ഭേദഗതി പ്രകാരം വഖഫ് ബോർഡിനുള്ള പല അധികാരങ്ങളും ഇല്ലാതാവുകയും ചെയ്യുമെന്നും നേതാക്കൾ വ്യക്തമാക്കി. ഭരണഘടനയെ പച്ചയായി വെല്ലുവിളിക്കുന്ന ഈ നീക്കത്തിനെതിരെ മതേതര മനസ്സുകൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

Continue Reading

kerala

ഓപ്പറേഷന്‍ ഡി-ഹണ്ട്: 1.63 ഗ്രാം എംഡിഎംഎ, 709.03 ഗ്രാം കഞ്ചാവ്, 44 കഞ്ചാവ് ബീഡി പിടിച്ചെടുത്തു

ഇന്നലെ 69 പേരെ അറസ്റ്റ് ചെയ്തു

Published

on

ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2036 പേരെ നടത്തിയ പരിശോധനയില്‍ വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 64 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 69 പേരെ അറസ്റ്റ് ചെയ്തു. എം.ഡി.എം.എ (1.63 ഗ്രാം), കഞ്ചാവ് (709.03 ഗ്രാം), കഞ്ചാവ് ബീഡി (44 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു.

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്.

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും എന്‍.ഡി.പി.എസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.

 

Continue Reading

Trending