Connect with us

kerala

ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെ ഫോണ്‍ കൈക്കലാക്കി എസ്‌ഐ; സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഷന്‍

ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെ മൊബൈല്‍ ഫോണ്‍ എടുത്ത് ഉപയോഗിച്ച എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

Published

on

തിരുവനന്തപുരം: ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെ മൊബൈല്‍ ഫോണ്‍ എടുത്ത് ഉപയോഗിച്ച എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം മഗംലപുരം മുന്‍ എസ്‌ഐയും ഇപ്പോള്‍ ചാത്തന്നൂര്‍ എസ്‌ഐയുമായ ജ്യോതി സുധാകറിനെയാണ് സസ്‌പെന്റ് ചെയ്തത്. മരിച്ച വ്യക്തിയുടെ ഫോണ്‍ ബന്ധുക്കള്‍ക്ക് നല്‍കാതെ തന്റെ ഔദ്യോഗിക സിം അതിലിട്ട് ഉപയോഗിക്കുകയായിരുന്നു.

മംഗലപുരം സ്വദേശിയായ അരുണ്‍ ജെറി കഴിഞ്ഞ 18ന് ട്രെയിന്‍ തട്ടി മരിച്ചിരുന്നു. ജെറിയുടെ ഫോണ്‍ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ പിന്നീട് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് എസ്‌ഐ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. ഇപ്പോള്‍ ചാത്തന്നൂര്‍ എസ്‌ഐ ആയ ജ്യോതി സുധാകര്‍ മംഗലപുരം സ്റ്റേഷനില്‍ ജോലി ചെയ്യുമ്പോഴാണ് ഫോണ്‍ എടുത്തത്. അരുണ്‍ ജെറിയുടെ ഇന്‍ക്വസ്റ്റ് നടത്തുമ്പോഴാണ് എസ്‌ഐ ഫോണെടുത്തത്.

പിന്നീട് ജ്യോതി സുധാകര്‍ മംഗലപുരത്ത് നിന്ന് സ്ഥലംമാറി പോയി. എന്നാല്‍ ഫോണ്‍ കാണുന്നില്ലെന്ന് ബന്ധുക്കള്‍ നിരന്തരം ആരോപണം ഉന്നയിച്ചുകൊണ്ടിരുന്നു. ഒടുവില്‍ സൈബര്‍ പൊലീസിലേക്കും പരാതി എത്തി. ഈ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഫോണ്‍ എസ്‌ഐ തന്നെയാണ് കൈക്കലാക്കിയതെന്ന് മനസിലായത്. ഇതോടെയാണ് ജ്യോതി സുധാകറിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പെരിയ ഇരട്ടക്കൊലക്കേസ്: പ്രതികളുടെ ശിക്ഷ നാളെ വിധിക്കും

കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി നാളെ വിധി പറയുക.

Published

on

പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതികളുടെ ശിക്ഷ നാളെ വിധിക്കും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി നാളെ വിധി പറയുക. വധശിക്ഷവരെ കിട്ടാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്.

സിപിഎം നേതാവും ഉദുമ മുന്‍ എംഎല്‍എയുമായ കെവി.കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ളവരാണ് കേസിലെ കുറ്റവാളികള്‍. ഒന്നു മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കെതിരെയാണ് കൊലക്കുറ്റം തെളിഞ്ഞിരിക്കുന്നത്.

 

Continue Reading

kerala

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ നടന്ന പ്രതിഷേധം; നാവാമുകുന്ദ, മാര്‍ബേസില്‍ സ്‌കൂളുകള്‍ക്ക് വിലക്ക്

സംസ്ഥാന സ്‌കൂള്‍ കലോത്സവം തിരുവനന്തപുരത്ത് നടക്കാനിരിക്കെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടി.

Published

on

എറണാകുളത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന വേദിയില്‍ പ്രതിഷേധിച്ച രണ്ട് സ്‌കൂളുകള്‍ക്കെതിരെ നടപടി. തിരുന്നാവായ നാവാമുകുന്ദ സ്‌കൂളിനെയും കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിനെയും അടുത്ത കായിക മേളയില്‍നിന്ന് വിലക്കി.

സ്‌കൂള്‍ കലാ-കായിക മേള അലങ്കോലമാക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു. കഴിഞ്ഞ കായിക മേളയുടെ സമാപന വേദിയില്‍ അധ്യാപകരും കുട്ടികളും നടത്തിയ പ്രതിഷേധം അന്വേഷിക്കാന്‍ മൂന്നംഗ കമ്മീഷനെ വിദ്യാഭ്യാസ വകുപ്പ് നിയമിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശിപാര്‍ശ അനുസരിച്ചാണ് നടപടി.

എറണാകുളത്തു നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ തിരുവനന്തപുരം ജിവിരാജ സ്‌പോര്‍ട്‌സ് സ്‌കൂളിന് രണ്ടാം സ്ഥാനം നല്‍കിയതായിരുന്നു പ്രതിഷേധത്തിനു വഴിവെച്ചത്. വിദ്യാര്‍ത്ഥികളെ ഇറക്കി പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് നടപടി. നാവാ മുകുന്ദാ സ്‌കൂളിലെ മൂന്ന് അധ്യാപകര്‍ക്കും മാര്‍ ബേസിലിലെ രണ്ട് അധ്യാപകര്‍ക്കുമെതിരെ വകുപ്പ് തല നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

സംസ്ഥാന സ്‌കൂള്‍ കലോത്സവം തിരുവനന്തപുരത്ത് നടക്കാനിരിക്കെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടി.

 

Continue Reading

kerala

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എസ് ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു

സമകാലിക മലയാളം വാരികയുടെ സ്ഥാപക പത്രാധിപനും എഴുത്തുകാരനുമായിരുന്നു ജയചന്ദ്രന്‍ നായര്‍.

Published

on

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എസ് ജയചന്ദ്രന്‍ നായര്‍ അന്തരിച്ചു. സമകാലിക മലയാളം വാരികയുടെ സ്ഥാപക പത്രാധിപനും എഴുത്തുകാരനുമായിരുന്നു ജയചന്ദ്രന്‍ നായര്‍. 85 വയസ്സായിരുന്നു. ബംഗളൂരുവിലെ ആശുപത്രിയില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സംസ്‌കാരം ഇന്നു രാത്രി ബംഗളൂരുവില്‍. ഭാര്യ സരസ്വതിയമ്മ, മകള്‍ ദീപ, മകന്‍ ജയദീപ്.

ദീര്‍ഘകാലം കലാകൗമുദി വാരികയുടെ പത്രാധിപരായിരുന്നു. നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആത്മകഥയായ എന്റെ പ്രദക്ഷിണ വഴികള്‍ക്ക് 2012ല്‍ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ജി അരവിന്ദനെക്കുറിച്ചുള്ള മൗനപ്രാര്‍ഥന പോലെ എന്ന കൃതി 2018ല്‍ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ദേശീയ പുരസ്‌കാരം നേടി.

ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത പിറവി, സ്വം എന്നീ ചിത്രങ്ങളുടെ രചന ജയചന്ദ്രന്‍ നായരുടേതാണ്. ഈ ചിത്രങ്ങളുടെ നിര്‍മാണവും നിര്‍വഹിച്ചു.

റോസാദലങ്ങള്‍, പുഴകളും കടലും, അലകളില്ലാത്ത ആകാശം, വെയില്‍ത്തുണ്ടുകള്‍, ഉന്മാദത്തിന്റെ സൂര്യകാന്തികള്‍ എന്നിവയാണ് പ്രധാന കൃതികള്‍. ഷാജി എന്‍ കരുണിന്റെ സിനിമകളെക്കുറിച്ചുള്ള പഠനമായ ഏകാന്ത ദീപ്തിയാണ് അവസാന കൃതി.

കൗമുദി ദിനപത്രത്തിലൂടെയാണ് അദ്ദേഹം പത്രപ്രവര്‍ത്തനം തുടങ്ങിയത്. മലയാളരാജ്യം, കേരള ജനത, കേരള കൗമുദി എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. 1975ല്‍ കലാകൗമുദി വാരികയില്‍ സഹപത്രാധിപരും തുടര്‍ന്ന് പത്രാധിപരുമായി. 1997ല്‍ സമകാലിക മലയാളം വാരിക പത്രാധിപരായി ചുമതലയേറ്റു. 2013 വരെ മലയാളം വാരികയില്‍ പ്രവര്‍ത്തിച്ചു.

കെ ബാലകൃഷ്ണന്‍ സ്മാരക പുരസ്‌കാരം, കെസി സെബാസ്റ്റ്യന്‍ അവാര്‍ഡ്, കെ വിജയാഘവന്‍ അവാര്‍ഡ്, എംവി പൈലി ജേണലിസം അവാര്‍ഡ്, സിഎച്ച് മുഹമ്മദ് കോയ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കാഴ്ചയുടെ സത്യം എന്ന കൃതിക്ക് 2012ല്‍ കേരള ചലച്ചിത്ര അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചു.

 

Continue Reading

Trending