Connect with us

kerala

ഷുക്കൂര്‍ വധക്കേസ്: കൊലയാളികളും ഗൂഡാലോചന നടത്തിയവരും ശിക്ഷിക്കപ്പെടണമെന്ന് പ്രതിപക്ഷ നേതാവ്‌

രാഷ്ട്രീയ കൊലപാതകങ്ങളെല്ലാം നടക്കുന്നത് സി.പി.എം സംസ്ഥാന-ജില്ലാ നേതാക്കളുടെ അറിവോടെയാണെന്ന യു.ഡി.എഫ് ആരോപണത്തിന് അടിവരയിടുന്നതാണ് അരിയില്‍ ഷൂക്കൂര്‍ വധക്കേസില്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രം.

Published

on

തിരുവനന്തപുരം: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാക്കളായ പി.ജയരാജനും ടി.വി രാജേഷും സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി തള്ളിയ സി.ബി.ഐ കോടതി വിധി സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പി ജയരാജനും ടി.വി രാജേഷും സഞ്ചരിച്ച വാഹനം തടഞ്ഞെന്ന് ആരോപിച്ചാണ് യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂറിനെ പരസ്യ വിചാരണ നടത്തി സി.പി.എം ക്രിമിനല്‍ സംഘം ക്രൂരമായി കൊലപ്പെടുത്തിയത്. കൊലയാളികളും കൊലപാതകത്തിന് ഗൂഡാലോചന നടത്തിയവരും ഉള്‍പ്പെടെയുള്ള എല്ലാ ക്രിമിനലുകളും ശിക്ഷിക്കപ്പെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

രാഷ്ട്രീയ കൊലപാതകങ്ങളെല്ലാം നടക്കുന്നത് സി.പി.എം സംസ്ഥാന-ജില്ലാ നേതാക്കളുടെ അറിവോടെയാണെന്ന യു.ഡി.എഫ് ആരോപണത്തിന് അടിവരയിടുന്നതാണ് അരിയില്‍ ഷൂക്കൂര്‍ വധക്കേസില്‍ സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രം. സി.പി.എം നേതാക്കള്‍ക്കൊപ്പം ആശുപത്രി മുറിയില്‍ ഗൂഡാലോചന നടത്തിയ രണ്ടു ക്രിമിനലുകള്‍ കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തു എന്നതിനുള്ള തെളിവുകളും സി.ബി.ഐ ഹാജരാക്കിയിട്ടുണ്ട്.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായ കൊടുംക്രിമിനലുകള്‍ക്ക് ഇപ്പോഴും സംരക്ഷണം ഒരുക്കുകയും ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിയുകയും ചെയ്യുന്ന സി.പി.എം, ഷൂക്കൂര്‍ വധക്കേസ് പ്രതികളെയും സംരക്ഷിക്കുമെന്ന് ഉറപ്പാണ്. മാഫിയ സംഘത്തെ പോലെ പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയും അതിന്റെ നേതാക്കളും സര്‍ക്കാരിന് നേതൃത്വം നല്‍കുന്നു എന്നത് കേരളത്തിനും അപമാനമാണ്. രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്തലും ക്രിമിനല്‍ കൊട്ടേഷന്‍ സംഘങ്ങളെയും ഉപയോഗിച്ചുള്ള ലഹരിക്കടത്തും സ്വര്‍ണം പൊട്ടിക്കലുമല്ല രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് സി.പി.എമ്മിലെ പുതുതലമുറ നേതാക്കളെങ്കിലും തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു.

kerala

ഇന്ത്യയിലെ സ്ത്രീകള്‍ വ്യാജ ലൈംഗികാതിക്രമ പരാതികള്‍ ഉന്നയിക്കില്ലെന്ന ധാരണ കാലഹരണപ്പെട്ടുവെന്ന് ഹൈക്കോടതി

വ്യക്തി വിരോധം തീര്‍ക്കുന്നതിനും നിയമ വിരുദ്ധ ആവശ്യങ്ങള്‍ക്കായും സ്ത്രീകള്‍ വ്യാജപരാതികള്‍ നല്‍കുന്നുണ്ട്

Published

on

ഇന്ത്യയിലെ സ്ത്രീകള്‍ വ്യാജ ലൈംഗികാതിക്രമ പരാതികള്‍ ഉന്നയിക്കില്ലെന്ന ധാരണ കാലഹരണപ്പെട്ടുവെന്ന് ഹൈക്കോടതി. വ്യക്തി വിരോധം തീര്‍ക്കുന്നതിനും നിയമ വിരുദ്ധ ആവശ്യങ്ങള്‍ക്കായും സ്ത്രീകള്‍ വ്യാജപരാതികള്‍ നല്‍കുന്നുണ്ട്. സമീപ വര്‍ഷങ്ങളില്‍ നിരവധി വ്യാജ ബലാത്സംഗ കേസുകള്‍ ഫയല്‍ ചെയ്യപ്പെട്ടുവെന്നും ലൈംഗികാതിക്രമ പരാതികള്‍ എപ്പോഴും ശരിയാകണമെന്നില്ലെന്നും ഹൈക്കോടതി പറഞ്ഞു.വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പട്ടാമ്പി കൊപ്പം സ്വദേശിക്കെതിരായ കേസ് റദ്ദാക്കിയാണ് കോടതി ഉത്തരവ്.

പരാതികളില്‍ പലതും ആധികാരികത ഇല്ലാത്തതാണ്. വിവാഹം നടന്നില്ലെന്ന കാരണത്താല്‍ മാത്രം ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കാണാനാകില്ല. യാഥാര്‍ത്ഥ്യം മനസിലാക്കാതെ പൊലീസ് കേസെടുക്കരുതെന്നും ജസ്റ്റിസ് എ. ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു.

പട്ടാമ്പി കൊപ്പം സ്വദേശിക്കെതിരായുള്ള കേസില്‍ പരാതിക്കാരിയും ഹരജിക്കാരനും 2014 മുതല്‍ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.

Continue Reading

kerala

എട്ടു ദിവസത്തിനിടെ 3568 റെയ്ഡുകള്‍; 554 മയക്കുമരുന്ന് കേസുകള്‍, 555 പേരെ പിടികൂടി എക്‌സൈസ്

1.9 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തു

Published

on

സംസ്ഥാനത്ത് എട്ടു ദിവസത്തിനിടെ 3568 റെയ്ഡുകള്‍ നടത്തി എക്‌സൈസ്. 554 മയക്കുമരുന്ന് കേസുകളില്‍ 1.9 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തു. ഈ കേസുകളില്‍ 570 പേരെ പ്രതിചേര്‍ക്കുകയും ഇതില്‍ 555 പേരെ പിടികൂടുകയും ചെയ്തു.

ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ് ഒരാഴ്ച കൂടി ദീര്‍ഘിപ്പിക്കാനാണ് തീരുമാനം. മോട്ടോര്‍ വാഹന വകുപ്പ്, പൊലീസ്, വനം വകുപ്പ് തുടങ്ങിയ സേനകളുമായി ചേര്‍ന്നുള്ള 50 സംയുക്ത പരിശോധനകളും നടത്തിയിട്ടുണ്ട്. 33709 വാഹനങ്ങള്‍ ഇക്കാലയളവില്‍ പരിശോധിച്ചത്.

സ്‌കൂള്‍, കോളേജ്, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ നടത്തുന്ന പ്രത്യേക നിരീക്ഷണം കൂടുതല്‍ ശക്തമാക്കും. സ്‌കൂള്‍ പരിസരത്ത് 998, ബസ് സ്റ്റാന്‍ഡ് പരിസരത്ത് 282, ലേബര്‍ ക്യാമ്പുകളില്‍ 104, റെയില്‍വേ സ്റ്റേഷനുകളില്‍ 89 പരിശോധനകള്‍ നടത്തി.

എക്‌സൈസ് പരിശോധനയില്‍ 64.46 ഗ്രാം എംഡിഎംഎ, 25.84 ഗ്രാം മെത്താംഫിറ്റമിന്‍, 39.56 ഗ്രാം ഹെറോയിന്‍, 14.5 ഗ്രാം ബ്രൌണ്‍ ഷുഗര്‍, 12.82 ഗ്രാം നൈട്രോസെഫാം ഗുളികകള്‍, 113.63 കിലോ കഞ്ചാവ്, 14.8 കിലോ കഞ്ചാവ് കലര്‍ത്തിയ ചോക്ലേറ്റ്, 96.8 ഗ്രാം കഞ്ചാവ് കലര്‍ത്തിയ ഭാംഗ്, 29.7 ഹാഷിഷ് ഓയില്‍, 20 ഗ്രാം ചരസ് എന്നിവയാണ് പിടിച്ചത്.

Continue Reading

kerala

തിരുവനന്തപുരത്ത് പൊലീസ് യുവാവിനെ അകാരണമായി മര്‍ദിച്ചതായി പരാതി

മുരിക്കുംപുഴ സ്വദേശി ഷിബുവിനെ മര്‍ദിച്ചതായാണ് പരാതി

Published

on

തിരുവനന്തപുരത്ത് പൊലീസ് യുവാവിനെ അകാരണമായി മര്‍ദിച്ചതായി പരാതി. ഉത്സവ ഘോഷയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ മംഗലപുരം എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം മുരിക്കുംപുഴ സ്വദേശി ഷിബുവിനെ മര്‍ദിച്ചതായാണ് പരാതി.

കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഷിബുവിന്റെ മക്കളുടെയും ഭാര്യയുടെയും മുന്നില്‍വെച്ചായിരുന്നു മര്‍ദനം. മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഷിബു ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.

Continue Reading

Trending