Connect with us

Cricket

ബാബര്‍ അസമിനെ പിന്തള്ളി ശുഭ്മാന്‍ ഗില്‍ നമ്പര്‍ വണ്‍; ഐസിസി റാങ്കിങില്‍ ഇന്ത്യന്‍ വീരഗാഥ

മുൻപ് ഈ നേട്ടം കൈവരിച്ചത് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, എം.എസ് ധോണി, വിരാട് കോലി എന്നിവർ മാത്രമാണ്.

Published

on

ഐസിസി പുറത്തിറക്കിയ ഏറ്റവും പുതിയ ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഇന്ത്യയുടെ യുവതാരം ശുഭ്മാന്‍ ഗില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. പാകിസ്ഥാന്‍റെ ബാബര്‍ അസമിനെ മറികടന്നാണ് ഗില്‍ ഈ നേട്ടം സ്വന്തമാക്കിയത്. 796 റേറ്റിംഗ് പോയന്‍റുകൾ സ്വന്തമാക്കിയ ഗില്‍, ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാമതെത്തുന്ന നാലാമത്തെ ഇന്ത്യൻ താരമായി. മുൻപ് ഈ നേട്ടം കൈവരിച്ചത് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, എം.എസ് ധോണി, വിരാട് കോലി എന്നിവർ മാത്രമാണ്.

ഗില്ലിന്‍റെ ഈ മുന്നേറ്റത്തിന് പ്രധാന കാരണം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ പ്രകടിപ്പിച്ച മികച്ച ഫോമാണ്. പരമ്പരയിലെ മൂന്ന് മത്സരങ്ങളിൽ ഗില്‍ രണ്ട് അർധ സെഞ്ചുറികളും ഒരു സെഞ്ചുറിയും അടക്കം 259 റൺസ് നേടുകയും 86.33 ശരാശരി നിലനിര്‍ത്തുകയും ചെയ്തു. അതേസമയം, ത്രിരാഷ്ട്ര പരമ്പരയിൽ മോശം പ്രകടനം കാഴ്ചവെച്ച ബാബര്‍ അസം 773 റേറ്റിംഗ് പോയന്‍റുമായി രണ്ടാമതായി.

വിരാട് കോലി ആറാം സ്ഥാനത്തും ശ്രേയസ് അയ്യര്‍ ഒമ്പതാം സ്ഥാനത്തുമാണ്. ശ്രീലങ്കൻ നായകൻ ചരിത് അസലങ്ക, എട്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തേക്ക് ഉയർന്നതും ശ്രദ്ധേയമാണ്. ന്യൂസിലന്‍ഡിന്‍റെ ഡാരിൽ മിച്ചൽ രണ്ട് സ്ഥാനങ്ങൾ മുന്നേറി അഞ്ചാമത്തെ സ്ഥാനത്തേക്ക് എത്തി.

2021ലാണ് ബാബര്‍ അസം ആദ്യമായി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ഒന്നാമതെത്തിയത്. 1258 ദിവസത്തേക്ക് ആ സ്ഥാനം ഉറപ്പാക്കിയ ബാബര്‍, 2023 ഏകദിന ലോകകപ്പിന് ശേഷം വീണ്ടും ഒന്നാമതായി. എന്നാൽ, 2024 ടി20 ലോകകപ്പിന് ടീമുകൾ കൂടുതൽ പ്രാധാന്യം നൽകിയതോടെ ഏകദിന റാങ്കിംഗിൽ കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ സംഭവിക്കാതെ ബാബർ തന്നെ ഒന്നാമതായി തുടരുകയായിരുന്നു.

ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായി, മികച്ച ഫോമിലേക്കുള്ള തിരിച്ചുവരവിലൂടെ ശുഭ്മാന്‍ ഗില്‍ ഇന്ത്യയുടെ ശക്തി കൂട്ടുമെന്ന് കണക്കാക്കാം.

Cricket

ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ ഇംഗ്ലണ്ടില്‍ നടത്താം; സന്നദ്ധത അറിയിച്ച് ഇ.സി.ബി

ഇന്ത്യ -പാകിസ്താന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഒരാഴ്ചത്തേക്ക് താല്‍കാലികമായി നിര്‍ത്തിവെച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നടത്താന്‍ സന്നദ്ധത അറിയിച്ച് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ്

Published

on

ഇന്ത്യ -പാകിസ്താന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഒരാഴ്ചത്തേക്ക് താല്‍കാലികമായി നിര്‍ത്തിവെച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നടത്താന്‍ സന്നദ്ധത അറിയിച്ച് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇ.സി.ബി). 16 ഐ.പി.എല്‍ മത്സരങ്ങളാണ് സീസണില്‍ ഇനി ശേഷിക്കുന്നത്. അതേസമയം സംഘര്‍ഷം മയപ്പെടുത്താനായാല്‍ ഇന്ത്യയില്‍തന്നെ ടൂര്‍ണമെന്റ് തുടരാനാകും ബി.സി.സി.ഐയുടെ നീക്കം.

ബി.സി.സി.ഐ സമീപിച്ചാല്‍ ശേഷിക്കുന്ന മത്സരങ്ങള്‍ക്ക് ഇംഗ്ലണ്ട് വേദിയാകാന്‍ തയാറാണെന്ന് ഇ.സി.ബി ചീഫ് എക്‌സിക്യുട്ടീവ് റിച്ചാര്‍ഡ് ഗൗള്‍ഡ് അറിയിച്ചു.

വെള്ളിയാഴ്ച വൈകീട്ടാണ് ഐ.പി.എല്‍ ക്രിക്കറ്റ് ഒരാഴ്ചത്തേക്ക് നിര്‍ത്തിവെക്കുന്നതായി ബി.സി.സി.ഐ അറിയിച്ചത്. സെക്രട്ടറി ദേവജിത്ത് സെക്കിയയാണ് തീരുമാനം അറിയിച്ചത്. ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് സുരക്ഷാഭീഷണിയുള്ള സാഹചര്യത്തിലാണ് മത്സരങ്ങള്‍ മാറ്റിവെക്കുന്നത്.

ധരംശാലയില്‍നടന്ന പഞ്ചാബ് കിങ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം പൂര്‍ത്തിയാക്കാതെ ഉപേക്ഷിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി വെള്ളിയാഴ്ച നടന്ന ഐ.പി.എല്‍ ഗവേണിങ് ബോഡി യോഗത്തിനുശേഷമാണ് മത്സരങ്ങള്‍ നിര്‍ത്തിവെക്കാനുള്ള തീരുമാനമെടുത്തത്.

ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍, ടീം ഫ്രാഞ്ചൈസികള്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് മത്സരം ഒരാഴ്ചത്തേക്ക് മാറ്റിവെക്കാന്‍ തീരുമാനമായത്. അടിയന്തരമായി തീരുമാനം നടപ്പാക്കാനാണ് നിര്‍ദ്ദേശം.

Continue Reading

Cricket

ഐപിഎല്‍; പുതിയ ഷെഡ്യൂള്‍ യഥാസമയം പ്രഖ്യാപിക്കും: ബിസിസിഐ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2025 ‘ഒരാഴ്ചത്തേക്ക് ഉടനടി പ്രാബല്യത്തില്‍’ സസ്‌പെന്‍ഡ് ചെയ്തതായി ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ വെള്ളിയാഴ്ച ഉച്ചയ്ക്ക് പുറത്തിറക്കിയ പ്രസ്താവനയില്‍ സ്ഥിരീകരിച്ചു.

Published

on

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2025 ‘ഒരാഴ്ചത്തേക്ക് ഉടനടി പ്രാബല്യത്തില്‍’ സസ്‌പെന്‍ഡ് ചെയ്തതായി ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ വെള്ളിയാഴ്ച ഉച്ചയ്ക്ക് പുറത്തിറക്കിയ പ്രസ്താവനയില്‍ സ്ഥിരീകരിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിര്‍ത്തി കടന്നുള്ള സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ഉള്‍പ്പെട്ടിരിക്കുന്ന എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും മുന്‍ഗണന നല്‍കാനാണ് ലക്ഷ്യമിടുന്നത്. സസ്പെന്‍ഷന്‍ താത്കാലികമാണെങ്കിലും പുതുക്കിയ ഷെഡ്യൂള്‍ ‘യഥാസമയം’ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ ഉറപ്പുനല്‍കി.

വ്യാഴാഴ്ച (മെയ് 8) പഞ്ചാബ് കിംഗ്സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ ധര്‍മ്മശാലയില്‍ നടന്ന മത്സരം ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് വിശദീകരണം. സമീപ പ്രദേശങ്ങളിലെ വ്യോമാക്രമണ മുന്നറിയിപ്പ് കാരണം അത് പാതിവഴിയില്‍ നിര്‍ത്തിവച്ചു. സംഭവം സുരക്ഷാ ആശങ്കകള്‍ ഉയര്‍ത്തി-പ്രത്യേകിച്ച് വിദേശ കളിക്കാര്‍ക്കിടയില്‍-ബിസിസിഐ വേഗത്തിലുള്ള നടപടിയെടുക്കാനുള്ള ആഹ്വാനവും ശക്തമാക്കി.

ബന്ധപ്പെട്ട അധികാരികളുമായും ബന്ധപ്പെട്ടവരുമായും കൂടിയാലോചിച്ച് സ്ഥിതിഗതികള്‍ സമഗ്രമായി അവലോകനം ചെയ്തതിന് ശേഷമായിരിക്കും മത്സരങ്ങള്‍, വേദികള്‍ എന്നിവയെക്കുറിച്ചുള്ള കൂടുതല്‍ അപ്ഡേറ്റുകള്‍. തങ്ങളുടെ കളിക്കാരുടെ ആശങ്കകളും വികാരങ്ങളും ബ്രോഡ്കാസ്റ്റര്‍, സ്‌പോണ്‍സര്‍, ആരാധകരുടെ അഭിപ്രായങ്ങളും അറിയിച്ച മിക്ക ഫ്രാഞ്ചൈസികളുടെയും പ്രാതിനിധ്യത്തെ തുടര്‍ന്നാണ് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ തീരുമാനമെടുത്തത്. ‘നമ്മുടെ സായുധ സേനയുടെ ശക്തിയിലും തയ്യാറെടുപ്പിലും BCCI പൂര്‍ണ്ണ വിശ്വാസം അര്‍പ്പിക്കുന്നുണ്ടെങ്കിലും, എല്ലാ പങ്കാളികളുടെയും കൂട്ടായ താല്‍പ്പര്യത്തില്‍ പ്രവര്‍ത്തിക്കുന്നത് വിവേകമാണെന്ന് ബോര്‍ഡ് കണക്കാക്കുന്നു.’

Continue Reading

Cricket

‘ഇനി കളി മാറും’; കൊല്‍ക്കത്തക്കെതിരെ 28 പന്തില്‍ സെഞ്ച്വറി നേടിയ ഉര്‍വില്‍ പട്ടേലിനെ കളത്തിലിറക്കി ചെന്നൈ

പരുക്കേറ്റ വന്‍ഷ് ബേദിക്ക് പകരക്കാരനായി ചെന്നൈ നിരയില്‍ യുവതാരം ഉര്‍വില്‍ പട്ടേല്‍ കളത്തില്‍ ഇറങ്ങി

Published

on

കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡനില്‍ നടക്കുന്ന ഐപിഎല്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ബാറ്റിംഗ്. ടോസ് നേടിയ ഹോം ടീം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പരുക്കേറ്റ വന്‍ഷ് ബേദിക്ക് പകരക്കാരനായി ചെന്നൈ നിരയില്‍ യുവതാരം ഉര്‍വില്‍ പട്ടേല്‍ കളത്തില്‍ ഇറങ്ങി.

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ബാറ്റിംഗ് റെക്കോര്‍ഡുള്ള താരമായ ഉര്‍വിലിനെ അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് ചെന്നൈ സ്വന്തമാക്കിയത്. 47 മത്സരങ്ങളില്‍ നിന്നും രണ്ട് സെഞ്ച്വറികളും നാല് അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പടെ 1162 റണ്‍സാണ് താരം നേടിയത്. 26.40 ശരാശരിയും 170.38 സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്. ടി-20 ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരം കൂടിയാണ് ഉര്‍വില്‍ പട്ടേല്‍. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഗുജറാത്തിനു വേണ്ടി 28 പന്തില്‍ നിന്നുമാണ് താരം സെഞ്ച്വറി നേടിയത്. ഇത്ര പന്തില്‍ നിന്നും ടി20 സെഞ്ച്വറി നേടിയ അഭിഷേക് ശര്‍മയുടെ റെക്കോര്‍ഡിനൊപ്പവും ഉര്‍വില്‍ പട്ടേല്‍ തന്റെ പേര് എഴുതി ചേര്‍ത്തിട്ടുണ്ട്.

ഇത്തവണ നിരാശാജനകമായ പ്രകടനങ്ങളാണ് ചെന്നൈ കാഴ്ച്ചവെച്ചത്. പഞ്ചാബ് കിങ്‌സിനോടേറ്റ പരാജയത്തിന് പിന്നാലെ ടൂര്‍ണമെന്റില്‍ നിന്നും ചെന്നൈ പുറത്തായിരുന്നു. 11 മത്സരങ്ങളില്‍ നിന്നും രണ്ട് ജയവും ഒമ്പത് തോല്‍വിയും അടക്കം നാല് പോയിന്റുമായി അവസാന സ്ഥാനത്താണ് ചെന്നൈ. അതുകൊണ്ട് തന്നെ ഇനിയുള്ള മത്സരങ്ങള്‍ ജയിച്ചുകൊണ്ട് മടങ്ങാനാവും ചെന്നൈ ലക്ഷ്യം വെക്കുക.

ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്ലെയിങ് ഇലവന്‍

ആയുഷ് മാത്രേ, ഉര്‍വില്‍ പട്ടേല്‍, ഡെവണ്‍ കോണ്‍വേ, രവീന്ദ്ര ജഡേജ, ഡെവാള്‍ഡ് ബ്രെവിസ്, രവിചന്ദ്രന്‍ അശ്വിന്‍, എംഎസ് ധോണി(വിക്കറ്റ് കീപ്പര്‍/ക്യാപ്റ്റന്‍), അന്‍ഷുല്‍ കംബോജ്, നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, മതീശ പതിരാന.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലെയിങ് ഇലവന്‍

റഹ്‌മാനുള്ള ഗുര്‍ബാസ്(വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, അജിങ്ക്യ രഹാനെ(ക്യാപ്റ്റന്‍), അംഗ്കൃഷ് രഘുവംശി, മനീഷ് പാണ്ഡെ, ആന്ദ്രെ റസല്‍, റിങ്കു സിംഗ്, മോയിന്‍ അലി, രമണ്‍ദീപ് സിംഗ്, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി.

Continue Reading

Trending