crime
ഓണ്‍ലൈന്‍ ചികിത്സയ്ക്കിടെ ഡോക്ടര്‍ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം; കേസെടുക്കാതെ പൊലീസ്
പ്രതിയെ പറ്റി വ്യക്തമായ വിവരമുണ്ടായിട്ടും പൊലീസ് അലംഭാവം കാണിക്കുകയാണെന്ന് ഡോക്ടർ പറഞ്ഞു

തിരുവനന്തപുരം: ഓൺലൈൻ ചികിത്സക്കിടെ വനിതാ ഡോക്ടർക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിച്ച ആൾക്കെതിരെ നടപടി എടുക്കാതെ പൊലീസ്. ഒരു മാസം മുമ്പാണ് ഇ സഞ്ജീവനി പോർട്ടൽ വഴി പരിശോധന നടത്തവെ ഡോക്ടർക്ക് നേരെ അതിക്രമം ഉണ്ടായത്. ഡോക്ടറുടെ പരാതിയിൽ 10 ദിവസത്തിന് ശേഷമാണ് തമ്പാനൂർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പ്രതിയെ പറ്റി വ്യക്തമായ വിവരമുണ്ടായിട്ടും പൊലീസ് അലംഭാവം കാണിക്കുകയാണെന്ന് ഡോക്ടർ പറഞ്ഞു.
’25-ാം തീയതി രാത്രി നൈറ്റ് ഡ്യൂട്ടിയായിരുന്നു. 11.55 ആയപ്പോഴായിരുന്നു ഫോൺകോള്‍ വരുന്നത്. ആദ്യത്തെ ഫോൺകോള്‍ അസിഡിറ്റി എന്ന് പറഞ്ഞാണ് വന്നത്. ഓഡിയോ, വീഡിയോ ഇല്ലാത്തതുകൊണ്ട് കട്ടായി. രണ്ടാമത് വീണ്ടുംവിളിച്ചു. വയറുവേദന എന്ന് പറഞ്ഞായിരുന്നു ആ കോള്‍ വന്നത്. ഓഡിയോ, വീഡിയോ ഉണ്ടായിരുന്നു. ആ യുവാവിനെ കാണാന്‍ സാധിച്ചിരുന്നു. രാഹുല്‍ കുമാര്‍ എന്ന വ്യാജ പേരിലാണ് വിളിച്ചത്. ഭോപ്പാല്‍, മധ്യപ്രദേശ് എന്നായിരുന്നു അഡ്ഡ്രസ് വച്ചിരുന്നത്. 25 വയസായിരുന്നു. ആദ്യം മുതലേ സംസാരിക്കുന്നുണ്ടായിരുന്നില്ല. ചാറ്റ് മെസ്സേജില്‍ ഐ കാണ്ട് സീ എന്ന മെസ്സേജ് മാത്രമാണ് അയച്ചുകൊണ്ടിരുന്നത്. ഐ കാന്‍ സീയു എന്ന് ഞാന്‍ തിരിച്ചു പറയുന്നുണ്ട്. പ്ലീസ് ടെല്‍മി യുവര്‍ കംപ്ലെയിന്റ് എന്ന് പറഞ്ഞു. അപ്പോഴും ഐ കാണ്ട് സീയു എന്ന മെസ്സേജാണ് വരുന്നത്. ഇത് പറഞ്ഞു കഴിഞ്ഞ ഉടനെ തന്നെ ക്യാമറ താഴ്ത്തി സ്വയംഭോഗം ചെയ്യാന്‍ തുടങ്ങി. അടുത്ത ദിവസം രാവിലെ സ്‌റ്റേറ്റ് നോഡല്‍ ഓഫീസറിന് പരാതി കൊടുത്തു. എസ്എംഡിയെയും ഡിപിഎമ്മിനെയും അറിയിച്ചിട്ടുണ്ടായിരുന്നു. ഡിപിഎം വഴി തമ്പാനൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയത്.
അഡ്രസ് എവിടെ നിന്ന് ലഭിച്ചുവെന്നറിയില്ല. പരാതിയിൽ എഫ്ഐആർ ഇടുന്നതിന് വൈകിയിരുന്നു. ഫെബ്രുവരി പതിനൊന്നാം തീയതിയാണ് എഫ്‌ഐആര്‍ ഇടുന്നത്. 12-ാം തീയതി കഴിഞ്ഞപ്പോഴാണ് അറിയുന്നത് സംഭവം നടന്നത് എന്റെ വീട്ടില്‍വെച്ചായതുകൊണ്ട് വീടിന് സമീപത്തുള്ള പൊലീസ് സ്റ്റേഷനിലാണ് പരാതി കൈമാറേണ്ടതെന്ന കാര്യം. തമ്പാനൂരില്‍ നിന്ന് കഴക്കൂട്ടത്തേക്ക് കേസ് കൈമാറിയിരുന്നു. 13-ാം തീയതി കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ നിന്നും വിളിച്ചിരുന്നു. കേസ് കിട്ടിയിട്ടുണ്ട്. മൊഴിയെടുക്കാന്‍ വനിതാ പൊലീസ് വീട്ടില്‍ വരുമെന്ന് അറിയിച്ചിരുന്നു. 14-ാം തീയതി മൊഴിയെടുക്കാന്‍ പൊലീസ് വന്നു. പക്ഷേ പൊലീസ് എത്തുന്നതിന് മുന്‍പേ പ്രതിയുടെ മാതാപിതാക്കള്‍ എന്നെ വന്ന് കണ്ടു. 2022ല്‍ സമാനമായ കേസുണ്ടായതായി പ്രതിയുടെ പിതാവ് പറഞ്ഞു. ഒരു പെണ്‍കുട്ടി റോഡിലൂടെ നടന്നുവരുമ്പോള്‍ പാന്റ് താഴ്ത്തി കാണിച്ചുവെന്നുള്ള പരാതി രജിസ്റ്റര്‍ ചെയ്തിരുന്നു. കേസ് ഇപ്പോഴും തീര്‍ന്നിട്ടില്ല നടന്നുകൊണ്ടിരിക്കുകയാണെന്നും പിതാവ് പറഞ്ഞു’, ഡോക്ടർ പറഞ്ഞു.
crime
മദ്യലഹരിയില്‍ സുഹൃത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി; രണ്ടുപേര്‍ അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര പേങ്ങാട്ട് കടവിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൊല്ലപ്പെട്ട ജോബിയുടെ ബന്ധു റെജി, റെജിയുടെ സുഹൃത്ത് വിശാഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ തുടര്‍ന്ന തര്‍ക്കം കൊലപാതകത്തില്‍ അവസാനിക്കുകയായിര്‍ന്നു.
കയ്യില്‍ കത്തിയുമായി റെജിയുടെ വീട്ടില്‍ എത്തിയ വിശാഖ് ജോബിയുടെ കൈത്തണ്ടയില്‍ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം കത്തി കഴുകി വൃത്തിയാക്കിതിന് ശേഷം സുഹൃത്തിനെ തിരികെ ഏല്‍പ്പിക്കുകയായിരുന്നു. ഇന്നലെയായിരുന്നു ജോബിയുടെ മൃതദേഹം വടശ്ശേരിക്കരയിലെ വീട്ടില്‍ പരിക്കുകളോടെ കണ്ടെത്തിയത്.
crime
നന്തൻകോട് കൂട്ടക്കൊലയിൽ കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരൻ, ശിക്ഷ നാളെ

തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ പ്രതി കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി. പ്രതിക്കുള്ള ശിക്ഷയിൽ കോടതി നാളെ വാദം കേൾക്കും. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ വിഷ്ണുവാണ് വിധി പ്രസ്താവിച്ചത്. സാത്താന്‍ പൂജയ്ക്കായി അമ്മയെയും അച്ഛനെയും സഹോദരിയെയും അടക്കം കൊലപ്പെടുത്തിയ കേസില്‍ കേഡല്‍ ജിന്‍സണ്‍ രാജയാണ് മാത്രമാണ് പ്രതി.
അച്ഛന്‍, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു. കൊലപാതകം നടത്തിയ ശേഷം ഒളിവില്‍ പോയ രാജ- ജീന്‍ ദമ്പതികളുടെ മകന്‍ കേഡല്‍ ജിന്‍സണ്‍ രാജയെ ദിവസങ്ങള്‍ക്കകം പൊലീസ് പിടികൂടി.
ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന സാത്താന്‍ ആരാധനയുടെ ഭാഗമായാണ് പ്രതി കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പ്രതിക്ക് മാതാപിതാക്കളോടു വിരോധം ഉണ്ടായിരുന്നെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൊലപാതകം, തെളിവു നശിപ്പിക്കല്‍, വീട് അഗ്നിക്കിരയാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കുമേല്‍ ചുമത്തിയിട്ടുള്ളത്. കേസില്‍ 92 സാക്ഷികളെ വിസ്തരിച്ചിരുന്നു.
crime
വയനാട് മകന്‍ പിതാവിനെ വെട്ടിക്കൊന്നു

വയനാട്: മാനന്തവാടിയിൽ പിതാവിനെ മകന്‍ വെട്ടിക്കൊന്നു. എടവക സ്വദേശി ബേബിയാണ് ( 63)കൊല്ലപ്പെട്ടത്. മകൻ റോബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രാത്രി 11 മണിയോടെ വീട്ടിലെത്തിയ റോബിന് പിതാവ് വാതില്‍തുറന്ന് കൊടുത്തിരുന്നില്ലെന്നും തുടര്‍ന്ന് മകന്‍ വാതില്‍ ചവിട്ടിപ്പൊളിച്ചെന്നും നാട്ടുകാര്‍ പറയുന്നു. ഇതിച്ചൊല്ലിയുള്ള വാക്കേറ്റത്തിലാണ് ബേബിക്ക് കുത്തേറ്റത്.
ബേബിയുടെ നെഞ്ചിൽ കുത്തേറ്റതിന് പിന്നാലെ മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നു. ഇവിടെ ചികിത്സക്ക് ആവശ്യമായ സൗകര്യമില്ലാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റെഫര്‍ ചെയ്യുകയായിരുന്നു. ഐസിയു ആംബുലന്‍സ് എത്തിക്കുന്നതിന് മുന്‍പ് തന്നെ ബേബി മരിച്ചിരുന്നു.
-
kerala2 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള് ഹജ്ജിന്
-
india2 days ago
ഐഎസ്ഐ ഏജന്റുമായി രഹസ്യ ചാറ്റ്; ഓപ്പറേഷന് സിന്ദൂറിന്റെ നിര്ണ്ണായക വിവരങ്ങള് കൈമാറി’; ജ്യോതി മല്ഹോത്രയ്ക്കെതിരെ ഗുരുതര കണ്ടെത്തല്
-
kerala3 days ago
പിണറായിയുടെ കൂറ്റന് ഫ്ളക്സിന് 15 കോടി; ധൂര്ത്ത് കൊണ്ട് ആറാടി സര്ക്കാര് വാര്ഷികാഘോഷം
-
india3 days ago
വഖഫ് പ്രക്ഷോഭം; തെലങ്കാനയിലെ വാറങ്കലില് വഖഫ് ഭേദഗതി നിയമത്തിനെതിരെ അണിനിരന്ന് ആയിരങ്ങള്
-
kerala3 days ago
ചാവക്കാടും ആറുവരി പാതയില് വിള്ളല് രൂപപ്പെട്ടു
-
kerala2 days ago
ദേശീയപാത തകര്ച്ച: ഗഡ്കരിയെ നേരില് കണ്ട് ഇ.ടി. മുഹമ്മദ് ബഷീര് എം.പി
-
kerala2 days ago
റാപ്പ് സംഗീതത്തിന് പട്ടിക ജാതി പട്ടിക വര്ഗ വിഭാഗവുമായി പുലബന്ധമില്ല; വേടനെതിരെ വിവാദ പ്രസ്താവനയുമായി കെ.പി ശശികല
-
india2 days ago
കന്നഡ എഴുത്തുക്കാരി ബാനു മുഷ്താഖിന് ബുക്കര് സമ്മാനം; ഇന്ത്യയിലേക്ക് രണ്ടാം തവണ