മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ കുത്തുന്നതിനിടെയുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ ട്രെയിനിന് തീപിടിച്ച് 8 പേര്‍ക്ക് പരിക്ക്. ഉത്തര്‍പ്രദേശിലെ എത്വയിലാണ് സംഭവം. ഡല്‍ഹി-ദര്‍ഭംഗ എക്‌സ്പ്രസിലാണ് തീ പടര്‍ന്നത്.
തിപിടിത്തത്തില്‍ ട്രെയിനിന്റെ 4 കോച്ചുകള്‍ കത്തിനശിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹി-ദര്‍ഭംഗ എക്‌സ്പ്രസ് ട്രെയിനിന്റെ 4 സ്ലീപ്പര്‍ കോച്ചുകള്‍ക്കാണ് തീപിടിച്ചത്. സംഭവം നടക്കുമ്പോള്‍ ട്രെയിനില്‍ യാത്രക്കാരുടെ തിരക്ക് ഉണ്ടായിരുന്നു. കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഇലക്ട്രിക് ബോര്‍ഡിലാണ് ആദ്യം തീ കണ്ടത്. യാത്രക്കാരിലൊരാള്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനായി പ്ലഗില്‍ കുത്തിയതോടെയാണ് ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തുടര്‍ന്ന് അതിവേഗം തീ പടരുകയായിരുന്നു. തീപിടിത്തത്തില്‍ യാത്രക്കാരുടെ നിരവധി ബാഗുകള്‍ കത്തിയമര്‍ന്നു. വിലപിടിപ്പുള്ള സാധനങ്ങള്‍ കത്തിനശിച്ചതായി യാത്രക്കാര്‍ പറയുന്നു.
റെയില്‍വേ അധികൃതര്‍ വിവരം അനുസരിച്ചത് അനുസരിച്ച് പത്തോളം യൂണിറ്റ് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയാണ് തീപിടിത്തം നിയന്ത്രണവിധേയമാക്കിയത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.