Connect with us

kerala

ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി; സര്‍ക്കാറിന്റെ രഹസ്യരേഖകള്‍ ശിവശങ്കര്‍ സ്വപ്നക്ക് കൈമാറിയെന്ന് ഇഡി

ലൈഫ് മിഷന്‍, കെഫോണ്‍ തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികളുടെ സുപ്രധാന രേഖകള്‍ ശിവശങ്കര്‍ സ്വപ്നക്ക് കൈമാറിയെന്ന് ഇഡി

Published

on

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ലൈഫ് മിഷനുമായി ബന്ധപ്പെട്ട പല സുപ്രധാന രേഖകളും സ്വപ്‌ന സുരേഷിന് കൈമാറിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചു. ഇവര്‍ തമ്മിലുള്ള ചാറ്റ് വിവരങ്ങള്‍ ഇഡിക്ക് ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വേണമെന്നും ഇതിനായി ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടണമെന്നും ഇഡി കോടതിയില്‍ ആവശ്യപ്പെട്ടു. ഇത് പ്രകാരം ശിവശങ്കറിന്റെ കസ്റ്റഡി അടുത്ത ബുധനാഴ്ച വരെ നീട്ടി.

ലൈഫ് മിഷന്‍ ക്രമക്കേടില്‍ ഇഡിക്ക് എന്താണ് കാര്യമെന്ന് കോടതി ചോദിച്ചു. സ്വര്‍ണ്ണക്കടത്ത് കേസും ലൈഫ് മിഷന്‍ കേസുമായി ബന്ധമുണ്ടെന്നായിരുന്നു ഇഡിയുടെ നിലപാട്. ലൈഫ് മിഷന്‍ അടക്കമുള്ളവയില്‍ സ്വപ്ന സജീവ പങ്കാളിയാണെന്നും ഇഡി പറയുന്നു. സര്‍ക്കാരിന്റെ രഹസ്യവിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്നയ്ക്ക് വാട്സ് ആപ്പ് വഴി കൈമാറി. ലൈഫ് മിഷന്‍, കെഫോണ്‍ വിവരങ്ങളാണ് കൈമാറിയത്. സര്‍ക്കാര്‍ പദ്ധതികളുടെ വിവരങ്ങള്‍ സ്വപ്നയ്ക്ക് നല്‍കിയെന്ന് ശിവശങ്കര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചുവെന്നും ഇഡി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ പശ്ചാത്തലത്തില്‍ ശിവശങ്കറിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട്. ബുധനാഴ്ച ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. അതുവരെ കസ്റ്റഡിനീട്ടണമെന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റിന്റെ ആവശ്യം. കൂടാതെ മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനോട് നാളെ ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. കസ്റ്റഡികാലാവധി നീട്ടിയ സാഹചര്യത്തില്‍ ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്‌തേക്കുമെന്ന സൂചനയുമുണ്ട്.

 

kerala

പാലക്കാട് യുവാവ് അയല്‍വാസിയെ തലയ്ക്കടിച്ചുകൊന്നു

അയല്‍വാസി വിനോദിനെ കോങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു

Published

on

പാലക്കാട് മദ്യലഹരിയില്‍ യുവാവ് അയല്‍വാസിയെ തലയ്ക്കടിച്ചുകൊന്നു. മുണ്ടൂര്‍ കുന്നംക്കാട് സ്വദേശി മണികണ്ഠന്‍ ആണ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസി വിനോദിനെ കോങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിലായിരുന്നു ആക്രമണം.

മദ്യപിച്ചുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മണികണ്ഠന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.

Continue Reading

kerala

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരുന്നുക്ഷാമം രൂക്ഷം

മരുന്നു കമ്പനികള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക ഉടന്‍ നല്‍കുമെന്ന് പ്രഖ്യാപനവും വന്നെങ്കിലും രോഗികള്‍ ഇപ്പോഴും മരുന്നു കിട്ടാതെ വലയുകയാണ്

Published

on

സംസ്ഥാനത്ത ആശുപത്രികളില്‍ മരുന്നുക്ഷാമം രൂക്ഷം. സര്‍ക്കാര്‍ ഫാര്‍മസികളില്‍ മണിക്കൂറുകളോളം വരി നിന്ന് നിരാശരായി മടങ്ങേണ്ട അവസ്ഥയാണ് ഇപ്പോള്‍. കോഴിക്കോട് മെഡിക്കല്‍ കോളജിലും രോഗികള്‍ ഇപ്പോഴും മരുന്നിനായി നെട്ടോട്ടത്തിലാണ്.

കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തുന്ന സാധാരണക്കാരായ എല്ലാ രോഗികളുടെയും കൂട്ടിരിപ്പുകാരും സ്വകാര്യ ഫാര്‍മസികളില്‍ പോയി ഉയര്‍ന്ന വിലക്ക് മരുന്നുവാങ്ങേണ്ട അവസ്ഥയിലാണ്. മരുന്നു കമ്പനികള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക ഉടന്‍ നല്‍കുമെന്ന് പ്രഖ്യാപനവും വന്നെങ്കിലും രോഗികള്‍ ഇപ്പോഴും മരുന്നു കിട്ടാതെ വലയുകയാണ്. ആശുപത്രികളില്‍ മരുന്നുക്ഷാമമില്ലെന്ന നിയമസഭയിലെ മന്ത്രിമാരുടെ പ്രഖ്യാപനത്തിന്റെ അര്‍ഥമെന്തെന്നറിയാതെ പകച്ചു നില്കുകയാണ് സാധാരണക്കാരായ രോഗികള്‍.

Continue Reading

kerala

ബാഗില്‍ മദ്യക്കുപ്പിയും പണവും; എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ വിദ്യാര്‍ഥിയെത്തിയത് മദ്യലഹരിയില്‍

പരീക്ഷയ്ക്ക് ശേഷം ആഘോഷം നടത്താന്‍ ശേഖരിച്ച പണമാണ് കുട്ടിയുടെ പക്കലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു

Published

on

പത്തനംതിട്ടയില്‍ എസ്എസ്എല്‍സി പരീക്ഷയെഴുതാന്‍ വിദ്യാര്‍ത്ഥി സ്‌കൂളിലെത്തിയത് മദ്യലഹരിയില്‍. പരീക്ഷക്കെത്തിയ കുട്ടിയെ കണ്ട് അധ്യാപകന് സംശയം തോന്നിയതിനെ തുടര്‍ന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് മദ്യക്കുപ്പിയും പതിനായിരം രൂപയും കണ്ടെത്തിയത്. ക്ലാസിന് പുറത്തിറക്കിയ വിദ്യാര്‍ത്ഥിയെ രക്ഷിതാക്കളെത്തി വീട്ടിലേക്ക് കൊണ്ടുപോയി. കുട്ടി പരീക്ഷയെഴുതിയില്ല. കോഴഞ്ചേരിയിലെ സ്‌കൂളിലാണ് സംഭവം.പരീക്ഷയ്ക്ക് ശേഷം ആഘോഷം നടത്താന്‍ ശേഖരിച്ച പണമാണ് കുട്ടിയുടെ പക്കലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.

Continue Reading

Trending