Connect with us

main stories

ശിവശങ്കര്‍ വീണ്ടും അറസ്റ്റില്‍

കസ്റ്റംസ് അധികൃതര്‍ ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവില്‍ ഇഡി അറസ്റ്റ് ചെയ്തിട്ടുള്ള ശിവശങ്കര്‍ കാക്കനാട് ജയിലിലാണ്.

Published

on

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കസ്റ്റംസ് അധികൃതര്‍ ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവില്‍ ഇഡി അറസ്റ്റ് ചെയ്തിട്ടുള്ള ശിവശങ്കര്‍ കാക്കനാട് ജയിലിലാണ്.

അറസ്റ്റ് രേഖപ്പെടുത്താൻ ഇന്നലെ കോടതി അനുമതി നൽകിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കസ്റ്റംസ് സൂപ്രണ്ട് വി. വിവേകാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെയാണ് സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതി അനുമതി നല്‍കിയത്.

എറണാകുളം സെഷന്‍സ് കോടതിയാണ് അറസ്റ്റിന് അനുമതി നല്‍കിയത്. ശിവശങ്കറിന്‍റെ പങ്കിന് തെളിവ് കിട്ടിയെന്ന് കസ്റ്റംസ് കോടതിയില്‍ വ്യക്തമാക്കി. അതേസമയം യുഎഇ കോൺസുൽ ജനറലും അറ്റാഷെയും വിദേശത്തേക്ക് ഡോളർ കടത്തിയെന്ന് കസ്റ്റംസ് കോടതിയില്‍ പറഞ്ഞു. നിരവധി തവണ ഇരുവരും വിദേശത്തേക്ക് ഡോളർ കടത്തിയെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്.

വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ സ്വപ്നയെയും സരിതിനെയും കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന കസ്റ്റംസിന്റെ അപേക്ഷ ഇന്ന് സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ കോടതി പരിഗണിക്കും. രണ്ടു പേരെയും വീഡിയോ കോൺഫറൻസിലൂടെ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

india

ഗസ്സയില്‍ ഇസ്രാഈല്‍ നടത്തുന്ന ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് മാര്‍പാപ്പ

ആയുധങ്ങള്‍ താഴെവെയ്ക്കണമെന്നും എല്ലാ ബന്ദികളെ മോചിപ്പിക്കാനും കൃത്യമായ വെടിനിര്‍ത്തലില്‍ എത്തിച്ചേരാനും കഴിയുന്ന തരത്തില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

Published

on

ഗസ്സ മുനമ്പിലെ ഇസ്രാഈല്‍ ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്നും ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നും ”നിശ്ചിത വെടിനിര്‍ത്തല്‍” വേണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ ഞായറാഴ്ച ആഹ്വാനം ചെയ്തു.

‘നിരവധി മരണങ്ങളും പരിക്കുകളുമുള്ള ഗാസ മുനമ്പിലെ തീവ്രമായ ഇസ്രാഈല്‍ ബോംബാക്രമണം പുനരാരംഭിച്ചതില്‍ എനിക്ക് സങ്കടമുണ്ട്’, മാര്‍പാപ്പ അറിയിച്ചു.

”ആയുധങ്ങള്‍ ഉടനടി താഴെവെയ്ക്കണമെന്നും എല്ലാ ബന്ദികളെ മോചിപ്പിക്കാനും കൃത്യമായ വെടിനിര്‍ത്തലില്‍ എത്തിച്ചേരാനും കഴിയുന്ന തരത്തില്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുള്ള ധൈര്യം കണ്ടെത്തണമെന്നും ഞാന്‍ ആവശ്യപ്പെടുന്നു,” ഞായറാഴ്ച വത്തിക്കാനിലേക്ക് മടങ്ങുന്നതിനിടെ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

‘ഗസ്സ മുനമ്പിലെ മാനുഷിക സാഹചര്യം വീണ്ടും വളരെ ഗൗരവമുള്ളതാണ്, ഇതിന് വൈരുദ്ധ്യമുള്ള കക്ഷികളുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും അടിയന്തിര പ്രതിബദ്ധത ആവശ്യമാണ്’, അദ്ദേഹം പറഞ്ഞു.

ശ്വാസതടസ്സം മൂലം അഞ്ചാഴ്ചയിലേറെ ചികിത്സയില്‍ കഴിയുകയായിരുന്ന മാര്‍പാപ്പ ഞായറാഴ്ചയാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം വത്തിക്കാനിലേക്ക് മടങ്ങിയത്.

ആശുപത്രി ബാല്‍ക്കണിയില്‍ വീല്‍ചെയറില്‍ ഇരുന്നുകൊണ്ട് അദ്ദേഹത്തെ കാണാന്‍ തടിച്ചുകൂടിയ നൂറുകണക്കിന് ആളുകള്‍ക്ക് മാര്‍പാപ്പ മൃദുവായി കൈവീശി.

ഫെബ്രുവരി 14 ന് ശ്വാസതടസ്സവും ശ്വാസകോശ സംബന്ധമായ അസുഖവും മൂലം ന്യുമോണിയയായി വികസിച്ചതിനെ തുടര്‍ന്ന് റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫ്രാന്‍സിസിന്റെ ആദ്യ പൊതുദര്‍ശനമായിരുന്നു.

 

Continue Reading

kerala

ആശാവര്‍ക്കര്‍മാരുടെ കൂട്ട ഉപവാസം ഇന്ന് മുതല്‍

Published

on

സെക്രട്ടറിയേറ്റിനു മുന്നിലെ സമരം ശക്തമാക്കാനൊരുങ്ങി ആശ വര്‍ക്കര്‍മാര്‍. ആശാവര്‍ക്കര്‍മാരുടെ കൂട്ട ഉപവാസം ഇന്ന് മുതല്‍ തുടങ്ങുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

അതേസമയം സമരപ്പന്തലിലെ ആശമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വീടുകളിലും ഉപവാസമിരിക്കുമെന്ന് ആശമാര്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍ മൂന്ന് പേര്‍ വീതമാണ് ഉപവാസമിരിക്കുന്നത്. നിരാഹാരമിരിക്കുന്നവര്‍ക്ക് പിന്തുണയുമായിട്ടാണ് മറ്റുള്ളവരും ഉപവാസം ഇരിക്കുക.

ഓണറേറിയം വര്‍ധിപ്പിക്കണമെന്നതടക്കമുള്ള നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള ആശാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം നാല്‍പ്പത്തിമൂന്നാം ദിവസവും തുടരുകയാണ്. മൂന്നാം ഘട്ടമായി ആശമാര്‍ തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് അഞ്ചാം ദിവസമാണ്. നേരത്തെ നിരാഹാരമിരുന്ന ആര്‍ ഷീജയുടെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

 

 

Continue Reading

main stories

ഗസ്സയില്‍ കരയുദ്ധം തുടര്‍ന്ന് ഇസ്രാഈല്‍; മൂന്ന് ദിവസത്തിനുള്ളില്‍ 600 ഓളം പേര്‍ കൊല്ലപ്പെട്ടു

ഇസ്രാഈല്‍ വ്യോമാക്രമണങ്ങളും കര ആക്രമണങ്ങളും ശക്തമാകുമ്പോള്‍ മരണസംഖ്യ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.

Published

on

ഗസ്സയില്‍ കരയുദ്ധം തുടര്‍ന്ന് ഇസ്രാഈല്‍. റാഫ അതിര്‍ത്തിയില്‍ വ്യാപക ആക്രമണമാണ് ഇസ്രാഈല്‍ നടത്തുന്നത്. ബെയ്ത് ലാഹിയ പട്ടണത്തിനും മധ്യപ്രദേശങ്ങള്‍ക്കും സമീപം വടക്ക് ഭാഗത്തേക്ക് ഇസ്രാഈല്‍ സൈന്യം നീങ്ങാനാണ് ശ്രമം. ചൊവ്വാഴ്ച ഇസ്രാഈല്‍ ഗസ്സ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനുശേഷം 590-ലധികം ഫലസ്തീനികള്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായി മെഡിക്കല്‍ അധികൃതര്‍ പറഞ്ഞു. ഇസ്രാഈല്‍ വ്യോമാക്രമണങ്ങളും കര ആക്രമണങ്ങളും ശക്തമാകുമ്പോള്‍ മരണസംഖ്യ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.

വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ന്നതിനുശേഷം ഹമാസ് ഇസ്രാഈലിന് നേരെ ആദ്യത്തെ മിസൈലുകള്‍ തൊടുത്തുവിട്ടിരുന്നു. ടെല്‍ അവീവിന് തെക്ക് സൈനിക സൈറ്റില്‍ കൂടുതല്‍ മിസൈലുകള്‍ വിക്ഷേപിച്ചതായി യെമനിലെ ഹൂതികള്‍ പറഞ്ഞു.

ഗസ്സയ്ക്കെതിരായ ഇസ്രാഈലിന്റെ യുദ്ധത്തില്‍ 49,617 ഫലസ്തീനികള്‍ മരിക്കുകയും 112,950 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗസ്സയുടെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അതിന്റെ മരണസംഖ്യ 61,700 ആയി അപ്ഡേറ്റ് ചെയ്തു, അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായ ആയിരക്കണക്കിന് ഫലസ്തീനികള്‍ മരിച്ചതായി അനുമാനിക്കുന്നു.

 

 

Continue Reading

Trending