X
    Categories: indiaNews

‘ലൗ ജിഹാദ്’ വോട്ട് കൊയ്യാനുള്ള ബി.ജെ.പി ആയുധം; ഇക്കണക്കിന് പോയാല്‍ ഭരണമാറ്റമുണ്ടാകും: വിമര്‍ശനവുമായി ശിവസേന നേതാവ്

മുംബൈ: ബിജെപിക്കെതിരെ കടുത്ത വിമര്‍ശനവുമായി രാജ്യസഭാ അംഗവും ഉദ്ദവ് താക്കറെ വിഭാഗം നേതാവുമായ സഞ്ജയ് റാവത്ത് രംഗത്ത്. ലൗ ജിഹാദ് ഹിന്ദുക്കള്‍ക്കിടയില്‍ ഭീതി വിതച്ച് വോട്ട് കൊയ്യാനുള്ള ബി.ജെ.പി ആയുധമാണെന്നാണ് റാവത്തിന്റെ പുതിയ പരാമര്‍ശം. ശിവസേന മുഖപത്രം ‘സാംന’യില്‍ എഴുതുതുന്ന കോളത്തിലാണ് റാവത്തിന്റെ അഭിപ്രായപ്രകടനം.

‘രാമജന്മഭൂമി പ്രശ്‌നം പരിഹരിച്ചു. ഇനി അതു പറഞ്ഞ് വോട്ട് പിടിക്കാനാകില്ല. നരേന്ദ്ര മോദിയും അമിത് ഷായും ഇനി വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും പുതിയ വിത്തുകള്‍ വിതയ്ക്കരുതെന്നും അദ്ദേഹം ലേഖനത്തില്‍ ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിയുടെ വ്യക്തിപ്രഭാവം തുടരുകയാണെങ്കില്‍ അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ഭരണമാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദുവിനെ ഉണര്‍ത്തുക എന്നത് ബി.ജെ.പി അജണ്ടയാണ്. എന്നാല്‍ അതിന് സമൂഹത്തില്‍ വിദ്വേഷവും വിഭജനവും സൃഷ്ടിക്കരുത്. ഇപ്പോഴത്തെ ഭരണാധികാരികള്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ അവകാശങ്ങളും അസ്തിത്വവും അംഗീകരിക്കാത്തവരാണെന്നും കൂട്ടിച്ചേര്‍ത്തു.

webdesk13: