Connect with us

india

മഹാരാഷ്ട്രയിലെ പോര് ഡല്‍ഹിയിലേക്ക്; ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്ന് ശിവസേന

പാര്‍ട്ടി മുഖപത്രമായ സാംനയില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് കോഷ്യാരിക്കെതിരെ സേന കടന്നാക്രമണം നടത്തിയത്

Published

on

മുംബൈ: സംസ്ഥാന സര്‍ക്കാറുമായി അസ്വാരസ്യത്തില്‍ നില്‍ക്കുന്ന ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരിയെ തിരിച്ചുവിളിക്കണമെന്ന ആവശ്യവുമായി ശിവസേന. കോഷ്യാരിയെ തിരിച്ചുവിളിച്ച് രാജ്ഭവന്റെ അന്തസ്സ് കാത്തു സൂക്ഷിക്കണമെന്ന് സേന പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും ആവശ്യപ്പെട്ടു.

പാര്‍ട്ടി മുഖപത്രമായ സാംനയില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് കോഷ്യാരിക്കെതിരെ സേന കടന്നാക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായുള്ള ഗവര്‍ണറുടെ വാക്‌പോരായാണ് സേനയെ ചൊടിപ്പിച്ചത്. സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നത്.

ബാറുകളും റെസ്റ്ററന്റുകളും തുറന്നിട്ടും എന്തു കൊണ്ടാണ് ക്ഷേത്രങ്ങള്‍ തുറക്കാത്തത് എന്നാണ് കോഷ്യാരി മുഖ്യമന്ത്രിക്കെഴുതിയ കത്തില്‍ ചോദിച്ചിരുന്നത്. ഉദ്ധവിന്റെ ഹിന്ദുത്വത്തെയും അദ്ദേഹം ചോദ്യം ചെയ്തിരുന്നു. കത്തിന് മറുപടിയായി ആരില്‍ നിന്നെങ്കിലും ഹിന്ദുത്വം പഠിക്കേണ്ട ആവശ്യം തനിക്കില്ലെന്നും തനിക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും ഉദ്ധവ് പറഞ്ഞിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പൂഞ്ചില്‍ പാകിസ്താന്‍ സൈനികര്‍ നടത്തിയ വെടിവയ്പ്പില്‍ 15 പേര്‍ കൊല്ലപ്പെട്ടു

43 പേര്‍ക്ക് പരിക്കേറ്റെന്നും മരണപ്പെട്ടവരെല്ലാം പൂഞ്ച് സ്വദേശികളായ കശ്മീരികളാണെന്നും ഇന്ത്യന്‍ സൈന്യം അറിയിച്ചു

Published

on

ഇന്ത്യന്‍സായുധ സൈന്യം നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാകിസ്താന്‍ പൂഞ്ചില്‍ പാകിസ്താന്‍ സൈനികര്‍ നടത്തിയ വെടിവയ്പ്പില്‍ 15 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പൂഞ്ചിലേയും താങ്ദാറിലെയും ജനവാസമേഖലകളിലാണ് ഷെല്ലാക്രമണം ഉണ്ടായത്. 43 പേര്‍ക്ക് പരിക്കേറ്റെന്നും മരണപ്പെട്ടവരെല്ലാം പൂഞ്ച് സ്വദേശികളായ കശ്മീരികളാണെന്നും ഇന്ത്യന്‍ സൈന്യം അറിയിച്ചു. പരിക്കേറ്റവരെ ചികിത്സയ്ക്കായി പ്രദേശത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പൂഞ്ചില്‍ അതിര്‍ത്തിപ്രദേശങ്ങളിലെ മലമുകളില്‍ നിലയുറപ്പിച്ച പാക് സൈനികര്‍ നിരപരാധികളായ കശ്മീരികള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. വീടുകളടക്കം ലക്ഷ്യമിട്ടായിരുന്നു ഭീകരരുടെ ആക്രമണം.

Continue Reading

india

ഓപ്പറേഷന്‍ സിന്ദൂര്‍; പാകിസ്താന്‍ ഓഹരി വിപണിയില്‍ ഇടിവ്

കറാച്ചി സ്റ്റോക്ക് എക്‌സ്‌ചേഞ്ച് 5.5 ശതമാനം തകര്‍ച്ച നേരിട്ടു

Published

on

ഇന്ത്യന്‍ സായുധസേനയടെ ഓപ്പറേഷന്‍ സിന്ദൂരിനുശേഷം പാകിസ്താന്‍ ഓഹരി വിപണിയില്‍ ഇടിവ്. കറാച്ചി സ്റ്റോക്ക് എക്‌സ്‌ചേഞ്ച് 5.5 ശതമാനം തകര്‍ച്ച നേരിട്ടു. പാകിസ്താന്റെ പ്രധാന ഓഹരി വിപണി സൂചികയായ കറാച്ചി -100 ഇന്നത്തെ ആദ്യ വ്യാപാരത്തില്‍ 6,272 പോയിന്റ്,ഏകദേശം 6 ശതമാനം ഇടിഞ്ഞു.

കഴിഞ്ഞദിവസത്തിലെ ക്ലോസിംഗ് പോയിന്റായ 113,568.51 നെ അപേക്ഷിച്ച് 107,296.64 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി. അര്‍ദ്ധരാത്രിക്ക് ശേഷം ഇന്ത്യ പാകിസ്താനില്‍ ആക്രമണം നടത്തിയതോടെ വിപണിയില്‍ വലിയ സമ്മര്‍ദ്ദമാണ് പ്രതീക്ഷിച്ചിരുന്നത്.

അതേസമയം ഇന്ത്യയ്ക്കെതിരായ നടപടിക്ക് പാക് സൈന്യത്തിന് പൂര്‍ണ അധികാരം നല്‍കിയതായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരിഫ്. പാകിസ്താന്‍ സൈന്യം പ്രതികരണം തീരുമാനിക്കുമെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവരം പുറത്ത് വിട്ട് പാകിസ്താന്‍ PMO.

പാകിസ്താനില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യത്തെ നേരിടാന്‍ തയ്യാറായിരിക്കാന്‍ ആശുപത്രികള്‍ക്കും പാക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ 36 മണിക്കൂറിലേക്ക് നിര്‍ത്തിവച്ചു. വ്യോമപാത പൂര്‍ണ്ണമായും അടച്ചു. പാക് പഞ്ചാബിലെയും ഇസ്ലാമാബാദിലെയും സ്‌കൂളുകളും അടച്ചു.

Continue Reading

india

ഓപ്പറേഷന്‍ സിന്ദൂര്‍; തിരിച്ചടിയില്‍ മസ്ഊദ് അസ്ഹറിന്റെ വീട് തകര്‍ന്നു; സഹോദരിയടക്കം 14 പേര്‍ കൊല്ലപ്പെട്ടു

കൊല്ലപ്പെട്ടവരില്‍ 10 പേര്‍ കുടുംബാംഗങ്ങളും നാലുപേര്‍ അടുത്ത അനുയായികളുമാണ്

Published

on

പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ സായുധസൈന്യം നടത്തിയ ഓപ്പറേഷന്‍ സിന്ദൂരില്‍ ജയ്‌ഷെ മുഹമ്മദ് തലവന്‍ മസ്ഊദ് അസ്ഹറിന്റെ വീട് തകര്‍ന്നതായും കുടുംബത്തിലെ 14 പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ 10 പേര്‍ കുടുംബാംഗങ്ങളും നാലുപേര്‍ അടുത്ത അനുയായികളുമാണ്. ഇക്കാര്യം ജെയ്‌ഷെ മുഹമ്മദ് സ്ഥിരീകരിച്ചിട്ടുണ്ട്. ‘തന്റെ കുടുംബത്തിലെ പത്ത് പേര്‍ കൊല്ലപ്പെട്ടു. എന്നാല്‍ തനിക്ക് ഖേദമോ നിരാശയോ ഇല്ല. സര്‍വ്വശക്തനായ അല്ലാഹുവിനെ കാണാനുള്ള സമയം മാറ്റിവയ്ക്കാന്‍ കഴിയുന്നതല്ല. അവര്‍ ഒരുമിച്ചാണ് സ്വര്‍ഗത്തിലേക്ക് പോയത്. അവരുടെ വേര്‍പാടിന് അല്ലാഹു നിശ്ചയിച്ച സമയം ഇതായിരുന്നു. ഇനി ആരും കരുണ പ്രതീക്ഷിക്കരുത്. ശവസംസ്‌കാര പ്രാര്‍ത്ഥനകള്‍ ഇന്ന് നടക്കും’- മസൂദ് അസര്‍ പ്രസ്താവനയില്‍ പറയുന്നു.

ഇന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ സിന്ദൂരിലാണ് മസൂദ് അസറിന്റെ പത്ത് കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടത്. അസറിന്റെ സഹോദരിയും ഭര്‍ത്താവും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി സൂചന. ഇന്ന് പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ കരസേന തകര്‍ത്തിരുന്നു. നാല് ജയ്‌ശെ മുഹമ്മദ്, മൂന്ന് ലശ്കറെ ത്വയ്യിബ, രണ്ട് ഹിസ്ബുല്‍ മുജാഹിദീന്‍ കേന്ദ്രങ്ങളാണ് സൈന്യം തകര്‍ത്തത്. പാക് സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചിട്ടില്ലെന്നും കരസേന വ്യക്തമാക്കി. ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. 55 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. ആക്രമണമുണ്ടായ വിവരം പാക് പ്രധാനമന്ത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്.

Continue Reading

Trending