Connect with us

kerala

ആവി പിടിച്ചാല്‍ കോവിഡ് സുഖപ്പെടുമോ? വാട്‌സപ്പ് സന്ദേശത്തിന്റെ യാഥാര്‍ഥ്യം വെളിപ്പെടുത്തി ഡോക്ടര്‍

ആവി വാരാചരണം വഴി കോവിഡ് മൂക്കിനകത്ത് വെന്തു മരിക്കും, ലോകം കോവിഡ് മുക്തമാകും എന്ന പോസ്റ്റ് വാട്‌സപ്പിലും ഫെയ്‌സ്ബുക്കിലും പ്രചരിച്ചിരുന്നു

Published

on

ആവി പിടിക്കുന്നതു വഴി കോവിഡ് മാറുമെന്ന വ്യാജ പ്രചാരണത്തിനെതിരെ ഡോ. ഷിംന അസീസ്. ചൂടുള്ള നീരാവി മൂക്കില്‍ വലിച്ചു കയറ്റിയാല്‍ കോവിഡ് മാറുമെന്ന് ഒരു ഡോക്ടറും പറഞ്ഞിട്ടില്ലെന്ന് അവര്‍ പറഞ്ഞു. വ്യാജപ്രചാരണമാണിത്. മൂക്കടപ്പ് തോന്നിയാല്‍ അതിനു ആശ്വാസം കിട്ടാനും മൂക്കിനകത്തെ സ്രവത്തിന്റെ കട്ടി കുറയാനുമാണ് ആവി പിടിക്കുന്നതെന്ന് ഷിംന പറഞ്ഞു. ആവി വാരാചരണം വഴി കോവിഡ് മൂക്കിനകത്ത് വെന്തു മരിക്കും, ലോകം കോവിഡ് മുക്തമാകും എന്ന പോസ്റ്റ് വാട്‌സപ്പിലും ഫെയ്‌സ്ബുക്കിലും പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് ഡോ.ഷിംന അസീസ് രംഗത്തു വന്നത്.

ഡോക്ടര്‍ ഷിംന അസീസിന്റെ ഫെയ്‌സ്ബുക് കുറിപ്പ് മുഴുവന്‍ വായിക്കാം:
‘ആവി വാരാചാരണം’ വഴി കൊറോണ വൈറസ് മൂക്കിനകത്ത് വെന്ത് മരിക്കും, ലോകം കൊറോണ മുക്തമാകും എന്ന പോസ്റ്റ് വാട്ട്‌സ്ആപ്പിലും ഫേസ്ബുക്കിലും അറഞ്ചം പുറഞ്ചം ഷെയര്‍ ചെയ്ത് ആത്മസായൂജ്യമടയുന്ന നെന്മമരങ്ങളേ… ഇവിടെ കമോണ്‍…
ഇവിടെ ഒരു ഡോക്ടറും സെപ്റ്റംബര്‍ 25 മുതല്‍ ഒക്‌ടോബര്‍ 1 വരെ രണ്ട് നേരം ചൂടുള്ള നീരാവി മൂക്കില്‍ വലിച്ച് കയറ്റിയാല്‍ കൊവിഡ് രോഗം ബാധിക്കില്ലെന്നോ മാറുമെന്നോ പറഞ്ഞിട്ടില്ല. വെറും വ്യാജപ്രചരണമാണത്. മൂക്കടപ്പ് തോന്നിയാല്‍ അതിന് ആശ്വാസം കിട്ടാനും മൂക്കിനകത്തെ മൂക്കട്ടയെന്ന് നമ്മള്‍ വിളിക്കുന്ന സ്രവത്തിന്റെ കട്ടി കുറയാനും ആണ് ആവി പിടിക്കുന്നത്. ഒന്നൂടി വ്യക്തമാക്കിയാല്‍ ലക്ഷണങ്ങളെ ചികിത്സിക്കുന്ന, രോഗിക്ക് കംഫര്‍ട്ട് കൊടുക്കാനുള്ള ഒരു സൂത്രപ്പണി മാത്രമാണത്. ഇതിന് പ്രത്യേകിച്ച് ശാസ്ത്രീയ അടിസ്ഥാനമൊന്നുമില്ല.

മറ്റൊരു കാര്യം, മൂക്കിലും തൊണ്ടയിലും മാത്രം എത്തുന്ന ചൂടുള്ള ആവി ശ്വാസകോശത്തിനകത്ത് കുടുംബവും പ്രാരാബ്ധവുമായി കൂടിയിരിക്കുന്ന കോവിഡ് വൈറസിനെ കൊല്ലാന്‍ ശേഷിയുള്ളതല്ല. വെറുതേ രണ്ട് നേരം ആവി മൂക്കില്‍ കേറ്റാന്‍ വെള്ളം ചൂടാക്കാനുള്ള ഗ്യാസും കറന്റും വേസ്റ്റാക്കരുത്.

അശ്രദ്ധമായി ചെയ്താല്‍ പൊള്ളലേല്‍ക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്ന ന്യൂനതയുമുണ്ട് ഈ പരിപാടിക്ക്, പ്രത്യേകിച്ച് കുഞ്ഞിമക്കള്‍ക്ക്. അത്തരം കേസുകള്‍ ലോകമെമ്പാടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പഴത്തെ സാഹചര്യത്തില്‍ വഴീക്കൂടെ പോണോര് മുഴുവന്‍ രാവിലേം വൈകീട്ടും ആവി വലിച്ച് മൂക്കിലും അണ്ണാക്കിലും കേറ്റി പൊള്ളിക്കാന്‍ നിന്നാല്‍ അതൂടി ചികിത്സിക്കാന്‍ ഞങ്ങള്‍ക്ക് തല്‍ക്കാലം നിര്‍വ്വാഹമില്ല. വെറുതേ നിങ്ങക്കും ഞങ്ങള്‍ക്കും പണിയുണ്ടാക്കരുത് സൂര്‍ത്തുക്കളേ.
ഇതൊക്കെ ഷെയര്‍ ചെയ്യുന്ന നേരത്ത് കൊറോണ വരാതിരിക്കാന്‍ കൈകള്‍ കഴുകൂ, മാസ്‌ക് ധരിക്കൂ, സാമൂഹിക അകലം പാലിക്കൂ, വെറുതെ വായും പൊളിച്ച് അലഞ്ഞുതിരിഞ്ഞ് നടന്ന് സ്വയം ഒരു സാമൂഹികദുരന്തം ആകാതിരിക്കൂ. വേണേല്‍ അതെഴുതി നാല് പേര്‍ക്കയച്ച് കൊടുത്ത് മാതൃകാമാനവരാകൂ…
പൊതുജനതാല്‍പര്യാര്‍ത്ഥം,

https://www.facebook.com/DrShimnaAzeez/posts/2490265124600944

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

റോഡ് കെട്ടിയടച്ചല്ല സമരം നടത്തേണ്ടതെന്ന് ജി. സുധാകരൻ; ‘എല്ലാവരും ഗതാഗത നിയമങ്ങൾ അനുസരിക്കണം

വിരമിച്ച സഹകരണ ബാങ്ക് ജീവനക്കാരുടെ സമര പരിപാടി ഉദ്ഘാടനം ചെയ്യവെയാണ് പാര്‍ട്ടിക്കെതിരെ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

Published

on

റോഡ് കെട്ടിയടച്ചല്ല സമരം നടത്തേണ്ടതെന്ന് സി.പി.എം മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ജി. സുധാകരന്‍. വിരമിച്ച സഹകരണ ബാങ്ക് ജീവനക്കാരുടെ സമര പരിപാടി ഉദ്ഘാടനം ചെയ്യവെയാണ് പാര്‍ട്ടിക്കെതിരെ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ഗതാഗത തടസമില്ലാതെ വേണം പരിപാടികള്‍ സംഘടിപ്പിക്കാനെന്നും എല്ലാവരും ഗതാഗത നിയമങ്ങള്‍ പൂര്‍ണമായും അനുസരിക്കണമെന്നും സുധാകരന്‍ പറഞ്ഞു.

ആലപ്പുഴ മേല്‍പാലത്തിന്റെ വളരെ മുമ്പ് അനുവദിച്ചതെങ്കിലും നിര്‍മാണം നടത്തിയത് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്താണ്. പാലം അനുവദിച്ച ആളുടെ പേര് കേരളത്തിലെ വലിയ പത്രത്തില്‍ വന്നുവെങ്കിലും നിര്‍മിച്ച തന്റെ പേരില്ലായിരുന്നു. മേല്‍പാലത്തിനായി മുഴുവന്‍ പണവും നല്‍കിയത് സംസ്ഥാന സര്‍ക്കാരാണെന്നും ജി. സുധാകരന്‍ ചൂണ്ടിക്കാട്ടി.

പെന്‍ഷന്‍ നല്‍കണമെന്ന് എം.വി രാഘവന്‍ എഴുതിവെച്ചിരുന്നു, എന്നാല്‍ നല്‍കിയിരുന്നില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. സര്‍ക്കാര്‍ സംവിധാനം പോലെ രാഷ്ട്രീയത്തിലും വിരമിക്കല്‍ ഉണ്ടെന്നും എന്നാല്‍, പെന്‍ഷനും ഗ്രാറ്റുവിറ്റിയുമില്ലെന്നും ജി. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

പിവി അൻവറിൻറെ പൊലീസ് സുരക്ഷ പിൻവലിച്ചു

സുരക്ഷക്കായി വീടിന് സമീപം പൊലീസ് പിക്കറ്റ് പോസ്റ്റും പിൻവലിച്ചു പിവി അൻവർ ഡിജിപിക്ക് നൽകിയ പരാതി അടിസ്ഥാനത്തിലാണ് വീടിന് സുരക്ഷ ഒരുക്കിയിരുന്നത്.

Published

on

പിവി അൻവറിനും വീടിനും നൽകിയിരുന്ന പൊലീസ് സുരക്ഷ പിൻവലിച്ചു. സുരക്ഷാ ഡ്യൂട്ടിയിലുള്ള ആറു പേരെയാണ് സർക്കാർ പിൻവലിച്ചത്. സുരക്ഷക്കായി വീടിന് സമീപം പൊലീസ് പിക്കറ്റ് പോസ്റ്റും പിൻവലിച്ചു പിവി അൻവർ ഡിജിപിക്ക് നൽകിയ പരാതി അടിസ്ഥാനത്തിലാണ് വീടിന് സുരക്ഷ ഒരുക്കിയിരുന്നത്.

കഴിഞ്ഞ ദിവസമാണ് പി വി അൻവർ എംഎൽഎ സ്ഥാനം രാജി വെച്ചത്. സ്പീക്കര്‍ എ എൻ ഷംസീറിനെ കണ്ട് അൻവർ രാജിക്കത്ത് കൈമാറുകയായിരുന്നു. എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്ത കാറിലാണ് അന്‍വര്‍ സ്പീക്കറെ കാണാന്‍ എത്തിയത്. സ്പീക്കറെ കണ്ട ശേഷം പി വി അൻവർ രാജി സ്ഥിരീകരിച്ചു. കാലാവധി തീരാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെയാണ് അന്‍വറിന്‍റെ നിര്‍ണായക നീക്കം.

11 ന് തന്നെ രാജിവെക്കുന്ന കാര്യം സ്പീക്കറെ ഇ മെയിൽ മുഖേന അറിയിച്ചിരുന്നു. രാജിവെക്കാൻ ഉദ്ദേശിച്ചല്ല കൊൽക്കത്തയിൽ പോയത്. കേരളം നേരിടുന്ന പ്രധാന പ്രശ്നം വന്യജീവി പ്രശ്നത്തിൽ ശക്തമായ നിലപാട് പാർലമെന്റിൽ സ്വീകരിക്കണമെന്ന് മമത ബാനർജിയോട് ആവശ്യപ്പെട്ടു.

പാർട്ടിയുമായി സഹകരിച്ച് പോയാൽ ദേശീയ തലത്തിൽ പ്രശ്‌നം ഉന്നയിക്കാമെന്ന് മമത ഉറപ്പ് നൽകി. ഇന്ത്യയിലെ മലയോര മേഖലയിലെ ജനത്തിന് വേണ്ടിയാണ് ഇനി പോരാട്ടം. അതിന് വേണ്ടിയാണ് രാജിയെന്നും രാജിക്ക് നിർദേശിച്ചത് മമതയാണെന്നും അൻവർ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Continue Reading

crime

ഹൈക്കോടതി മുന്‍ ജഡ്ജിക്കും രക്ഷയില്ല; സൈബര്‍ തട്ടിപ്പിന് ഇരയായി

ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലൂടെ 850 ശതമാനം ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

Published

on

സൈബര്‍ തട്ടിപ്പില്‍ കുടുങ്ങി ഹൈക്കോടതി മുന്‍ ജഡ്ജിയും. ഓഹരിവിപണിയില്‍ വന്‍തുക ലാഭം വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പില്‍ ജസ്റ്റിസ് എ ശശിധരന്‍ നമ്പ്യാര്‍ക്ക് 90 ലക്ഷം രൂപയാണ് നഷ്ടമായത്. ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലൂടെ 850 ശതമാനം ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ജഡ്ജിയുടെ പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ തൃപ്പൂണിത്തുറ ഹില്‍ പാലസ് പൊലീസ് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ഡിസംബറിലാണ് സംഭവം. നാലാംതീയതി മുതല്‍ 30-ാം തീയതി വരെ പലതവണകളായാണ് തട്ടിപ്പുസംഘം ജഡ്ജിയില്‍നിന്ന് പണം തട്ടിയത്. വാട്സ്ആപ്പ് വഴിയാണ് തട്ടിപ്പുസംഘം ജഡ്ജിയെ പരിചയപ്പെട്ടത്. ആദിത്യബിര്‍ള ഇക്വിറ്റി ഗ്രൂപ്പിന്റെ പേരിലായിരുന്നു തട്ടിപ്പ്. ആദിത്യബിര്‍ള ഇക്വിറ്റി ഗ്രൂപ്പിന്റെ പ്രതിനിധികള്‍ എന്ന് പറഞ്ഞ് പരിചയപ്പെട്ടവരാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് 850 ശതമാനം വരെ ലാഭം വാഗ്ദാനംചെയ്ത് ഓഹരിവിപണിയില്‍ നിക്ഷേപിക്കാന്‍ പ്രലോഭിപ്പിച്ചു. പിന്നാലെയാണ് പണം തട്ടിയതെന്നും പരാതിയില്‍ പറയുന്നു. അയാന ജോസഫ്, വര്‍ഷ സിങ് എന്നീ പേരുകളില്‍ പരിചയപ്പെട്ടവരാണ് തട്ടിപ്പിന് പിന്നില്‍. സംഭവത്തില്‍ ഇരുവരെയും പ്രതിചേര്‍ത്ത്് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

Trending