Connect with us

india

ഹിമാചലിലെ അദാനിക്കെതിരായ നീക്കം: കോണ്‍ഗ്രസിന് പൊന്‍തൂവല്‍ !

ഇതിന് കടപ്പെട്ടിരിക്കുന്നത് കോണ്‍ഗ്രസിന്‍രെ നേതൃത്വത്തോടാണ്.

Published

on

കെ.പി ജലീല്‍

കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശില്‍ അദാനിക്കെതിരെ റെയ്ഡിന് മുന്‍കൈയെടുത്തത് സുഖ്‌വീന്ദര്‍ സിംഗ് എന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തി. രാജ്യത്തെ ശതകോടീശ്വരനെതിരെ നീങ്ങാന്‍ മുഖ്യമന്ത്രിക്ക് ധൈര്യം നല്‍കിയതില്‍ പ്രധാനി മറ്റാരുമല്ല; രാഹുല്‍ ഗാന്ധിയും. ഭാരത് ജോഡോ യാത്രയെയും രാഹുലിനെയും നിരന്തരം പരിഹസിച്ച സി.പി.എം ഭരിക്കുന്ന കേരളത്തില്‍ പോലും ചെയ്യാന്‍ മടിക്കാത്ത നടപടിയാണ് ഹിമാചല്‍ എന്ന ഹിമാലയ സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്തത്. ഇതിന് കടപ്പെട്ടിരിക്കുന്നത് കോണ്‍ഗ്രസിന്‍രെ നേതൃത്വത്തോടാണ്. രാജ്യത്ത് നിമിഷങ്ങള്‍ക്കുള്ളിലെന്നോണം ശതകോടീശ്വരനായി ഉയര്‍ന്നു വന്ന അദാനി ഗ്രൂപ്പിന് ഗുജറാത്തിലെ രാഷ്ട്രീയനേതൃത്വത്തിന്റെ കനത്ത പിന്തുണയുണ്ടായിരുന്നു. മോദി അധികാരത്തിലേറിയ 2014 മുതല്‍ക്കാണ് അദാനി ഉയരങ്ങളിലേക്ക് കുതിക്കുന്നത്.അതിന് കാരണം സര്‍ക്കാരുകളുടെ ശക്തമായ സഹായം തന്നെയായിരുന്നു. രാജ്യത്തെ വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, ഖനികള്‍, എണ്ണ സംസ്‌കരണം, ഇറക്കുമതി തുടങ്ങി സകല മേഖലകളിലും കൈവെച്ച അദാനിയുടെ ഓഹരികള്‍ വാങ്ങിക്കൂട്ടാന്‍ ജനങ്ങളും ഓടുകയായിരുന്നു. പൊടുന്നനെയാണ് അദാനി വന്‍കടക്കെണിയിലാണെന്ന് അമേരിക്കന്‍ ആസ്ഥാനമായ സ്ഥാപനം ഹിന്‍ഡെന്‍ബെര്‍ഗ് ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്. ഇന്ത്യയില്‍ അംബാനിയെയും അദാനിയെയും വെല്ലാന്‍ ആരുമില്ലെന്നും ആര്‍ രാജ്യത്ത് വിജയിക്കണം, ഭരിക്കണം എന്ന ്തീരുമാനിക്കുന്നത് ഇവര്‍ രണ്ടുപേരാണെന്നും ആയിരുന്നു ജനങ്ങളും ചിന്തിച്ച് തുടങ്ങിയത്. ഇവരുമായി ഏറ്റുമുട്ടിയാല്‍ ഭരണം ഒരിക്കലും കിട്ടില്ലെന്നും ധാരണ പരന്നു. അതിനിടയിലാണ ്‌കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി അദാനിക്കെതിരെ പാര്‍ലമെന്റില്‍ ആഞ്ഞടിച്ചത്. മുന്‍ ബി.ജെ.പി നേതാവ് ഡോ. സുബ്രഹ്മണ്യം സ്വാമ ി പറഞ്ഞത്, അദാനിയുടെ തകര്‍ച്ച മോദിയുടെ തകര്‍ച്ചയാണെന്നാണ്. ഏതായാലും രാജ്യതത്െ വിപ്ലവം പറയുന്ന സര്‍ക്കാരുകള്‍ പോലും മടിച്ചിടത്താണ് ഹിമാചല്‍ കോണ്‍ഗ്രസും സര്‍ക്കാരും വന്‍ സാമ്പത്തികഭീമനെതിരെ നീങ്ങിയിരിക്കുന്നത്. ഇത് കോണ്‍ഗ്രസിന്റെ തലയിലെ പൊന്‍തൂവലാണെന്നതില്‍ സംശയമില്ല.കേരളത്തില്‍ അദാനി ഗ്രൂപ്പിന് മല്‍സ്യത്തൊഴിലാളികളെ കുടിയൊഴിപ്പിച്ചും പുനരധിവാസം നല്‍കാതെയും സര്‍വസഹായവും നല്‍കുന്ന തിരക്കിലാണ് സി.പി.എം എന്നതാണ് ഇതിലെ വിരോധാഭാസം.

കഴിഞ്ഞ അഞ്ചുവര്‍ഷമായി ജി.എസ്.ടി അടക്കുന്നില്ലെന്നാണ ്‌സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്. അക്കാലമത്രയും സംസ്ഥാനം ഭരിച്ചത് ബി.ജെ.പി സര്‍ക്കാരായിരുന്നു എന്നത് ബി.ജെ.പിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും ലാളനകളെത്ര അദാനിക്കുണ്ട് എന്നതിന് തെളിവാണ്. സിംഗപ്പൂര്‍ ആസ്ഥാനമായ വില്‍മര്‍ ഗ്രൂപ്പുമായി ചേര്‍ന്നാണ ്ഹിമാചലില്‍ അദാനി എണ്ണവ്യവസായ രംഗത്ത് കമ്പനി സ്ഥാപിച്ചിരിക്കുന്നത്. തുല്യഓഹരികളാണുള്ളത്. ഇത്തരത്തില്‍ ആറ് കമ്പനികള്‍ സംസ്ഥാനത്ത് മാത്രമുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

എയര്‍ ഇന്ത്യ വിമാനത്തില്‍ വെടിയുണ്ട കണ്ടെത്തിയ സംഭവം; അന്വേഷണം ആരംഭിച്ചു

ദുബായില്‍നിന്ന് ഡല്‍ഹിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നാണ് വെടിയുണ്ട കണ്ടെത്തിയത്.

Published

on

എയര്‍ ഇന്ത്യ വിമാനത്തില്‍നിന്ന് വെടിയുണ്ട കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ദുബായില്‍നിന്ന് ഡല്‍ഹിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നാണ് വെടിയുണ്ട കണ്ടെത്തിയത്. വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി തുടരുന്നതിനിടെയാണ് സംഭവം. ഡല്‍ഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഒക്ടോബര്‍ 27-ാം തീയതിയായിരുന്നു സംഭവം. ദുബായ്-ഡല്‍ഹി AI916 വിമാനത്തിലെ സീറ്റിലെ പോക്കറ്റില്‍നിന്നാണ് വൃത്തിയാക്കുന്നതിനിടെ ജീവനക്കാര്‍ക്ക് വെടിയുണ്ട ലഭിച്ചതെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. തുടര്‍ന്ന് എയര്‍ ഇന്ത്യ അധികൃതര്‍ എയര്‍പോര്‍ട്ട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഡല്‍ഹി പൊലീസിന് പരാതി നല്‍കിയത്.

ആയുധ നിയമപ്രകാരം ഡല്‍ഹി പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ആഭ്യന്തര-അന്താരാഷ്ട്ര വിമാനങ്ങളടക്കം 510-ഓളം വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വ്യാജ ഭീഷണികളാണെന്ന് കണ്ടെത്തിയിരുന്നു.

 

Continue Reading

india

‘ആര്‍എസ്എസിനെ വിദ്വേഷ സംഘടനയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണം’, ജസ്റ്റിന്‍ ട്രൂഡോക്ക് കത്തയച്ച് കാനഡയിലെ ദക്ഷിണേഷ്യന്‍ കമ്മ്യൂണിറ്റി അംഗങ്ങള്‍

കാനഡയിലെ 25 ദക്ഷിണേഷ്യന്‍ കമ്മ്യൂണിറ്റി അംഗങ്ങളാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.

Published

on

ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോക്ക് തുറന്ന കത്തയച്ച് ദക്ഷിണേഷ്യന്‍ കമ്മ്യൂണിറ്റികളിലെ അംഗങ്ങള്‍. ആര്‍എസ്എസിനെയും അനുബന്ധ സംഘടനകളെയും വിദ്വേഷ ഗ്രൂപ്പുകളുടെയോ, തീവ്ര വലതുപക്ഷ സംഘടനകളുടെയോ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടാണ് കത്ത്. കാനഡയിലെ 25 ദക്ഷിണേഷ്യന്‍ കമ്മ്യൂണിറ്റി അംഗങ്ങളാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.

കാനഡയിലെ സിഖ് വിരുദ്ധ ആക്രമണങ്ങളില്‍ ആര്‍എസ്എസിന്റെയും സംഘപരിവാറിന്റെയും ബന്ധം കാട്ടി നാഷണല്‍ കൗണ്‍സില്‍ ഓഫ് കനേഡിയന്‍ മുസ്ലിംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ഉദ്ധരിച്ച് കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ പ്രസ്താവനയും പുറത്തിറക്കി. 2023ലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

 

Continue Reading

india

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്ന് തീവ്രവാദികളെ വധിച്ചു

സംഭവത്തില്‍ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു.

Published

on

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു. സംഭവത്തില്‍ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു. ജമ്മുകശ്മീരിലെ അനന്ത്‌നാഗ്, ഖന്യാര്‍ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

ഖന്യാറില്‍ നടന്ന ഏറ്റുമുട്ടലില്‍ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇവിടെ നിന്നുമാണ് ഒരു ഭീകരനെ വധിച്ചത്.

ഇതിനിടെ അനന്ത്‌നാഗിലെ ഹല്‍ക്കാന്‍ ഗാലിയില്‍ സൈന്യം നടത്തിയ ആന്റി ടെററിസ്റ്റ് ഓപ്പറേഷനില്‍ രണ്ട് തീവ്രവാദികളെ വധിച്ചു. ജമ്മു കശ്മീരിലെ ബന്ദിപ്പോര മേഖലയിലും സൈന്യം തിരച്ചില്‍ ആരംഭിച്ചു.

ഒക്ടോബര്‍ 20-ന് ഗംദേര്‍ബല്‍ ജില്ലയിലെ ടണല്‍ നിര്‍മാണസൈറ്റില്‍വെച്ച് ഭീകരാക്രമണം നടന്നിരുന്നു. സംഭവത്തില്‍ ഒരു പ്രാദേശിക ഡോക്ടറും ബീഹാറില്‍ നിന്നുള്ള രണ്ട് തൊഴിലാളികളും ഉള്‍പ്പെടെ ഏഴ് പേര്‍ വെടിയേറ്റ് മരിച്ചിരുന്നു.

 

Continue Reading

Trending