Connect with us

kerala

കോഴിക്കോട് ജില്ലയില്‍ ഷിഗല്ലെ രോഗവ്യാപനമുണ്ടായത് വെള്ളത്തിലൂടെയെന്ന് പ്രാഥമിക റിപ്പോര്‍ട്ട്

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗമാണ് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്

Published

on

കോഴിക്കോട്: ജില്ലയില്‍ ഷിഗെല്ല രോഗവ്യാപനമുണ്ടായത് വെള്ളത്തിലൂടെയെന്ന് പ്രാഥമിക പഠന റിപ്പോര്‍ട്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗമാണ് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതുവരെ ജില്ലയില്‍ അമ്പതോളം പേരാണ് ഷിഗെല്ല രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളത്.

കോഴിക്കോട് കോട്ടാംപറമ്പില്‍ പതിനൊന്ന് വയസുള്ള കുട്ടി ഷിഗെല്ല ബാധിച്ച് മരിച്ചതിനെ തുടന്ന് ഇവിടെ അതീവ ജാഗ്രതയാണ് ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. കടലുണ്ടി, ഫറോക്ക്, പെരുവയല്‍, വാഴൂര്‍ പ്രദേശങ്ങളിലും ഷിഗെല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

എന്നാല്‍ കോട്ടാംപറമ്പ് മേഖലയില്‍ എങ്ങനെ ഷിഗെല്ല ബാക്ടീരിയ എത്തിയതെന്ന് കണ്ടെത്താനായില്ല. വയറിളക്കം, പനി, വയറുവേദന, ഛര്‍ദി, ക്ഷീണം, രക്തം കലര്‍ന്ന മലം. ഇതൊക്കെയാണ് ഷിഗല്ല രോഗത്തിന്റെ ലക്ഷണങ്ങള്‍. ഷിഗല്ല ബാക്ടീരിയയാണ് രോഗത്തിന് കാരണം. ഈ രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്.

എന്താണ് ഷിഗെല്ല ബാക്ടീരിയ?

ഒരാളുടെ ദഹനവ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഒരു തരം അണുബാധയാണ് ഷിഗെല്ല. ഷിഗെലോസിസ് അഥവാ ഷിഗെല്ല എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുത്ത ഒരു കൂട്ടം ബാക്ടീരിയകളാണ് ഈ രോഗമുണ്ടാകുന്നത്. പ്രധാനമായും മലിന ജലത്തിലൂടെയും മലവിസര്‍ജ്യവുമായുള്ള സമ്പര്‍ക്കത്തിലൂടെയും, ചില സാഹചര്യങ്ങളില്‍ ഭക്ഷണത്തിലൂടെയുമാണ് ഷിഗെല്ല ബാക്ടീരിയകള്‍ വ്യാപനം നടത്തുന്നത്. പ്രായമായവരേക്കാളും മുതിര്‍ന്ന കുട്ടികളേക്കാളും ഷിഗെല്ല രോഗസാധ്യത കൂടുതലുള്ള പലപ്പോഴും കൊച്ചുകുട്ടികളിലാണ്. ബാക്ടീരിയകള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങും. എന്നാല്‍ ഷിഗെല്ല ബാധിച്ച എല്ലാവരിലും ഒരുപോലെ രോഗലക്ഷങ്ങള്‍ പുറത്തു കാട്ടിയെന്നു വരില്ല. പ്രധാനമായും ചെറിയ പ്രായത്തിലുള്ള കുട്ടികളിലാണ് കൂടുതല്‍ ലക്ഷണങ്ങളെ പുറത്തു കാട്ടുന്നത്.

ലക്ഷണങ്ങള്‍

തുടര്‍ച്ചയായ വയറിളക്കമാണ് ഷിഗെല്ലയുടെ പ്രധാന ലക്ഷണം. വയറുവേദന, ഓക്കാനം, ഛര്‍ദ്ദി ഇതോടൊപ്പം ഉണ്ടാകാം. ഷിഗെല്ല ബാധിച്ചവരുടെ മലത്തില്‍ രക്തക്കറ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പനി വന്നേക്കാനും സാധ്യതയുണ്ട്. സാധാരണഗതിയില്‍ ഷിഗെല്ല വൈറസ് ബാധിച്ച് 3 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ ആരംഭിക്കുന്നു. എന്നിരുന്നാലും, ചില സന്ദര്‍ഭങ്ങളില്‍, അണുബാധയുടെ ലക്ഷണങ്ങള്‍ ഒരാഴ്ചയോളം കഴിഞ്ഞും പ്രത്യക്ഷപ്പെടാം.

വയറിളക്കവും ഷിഗെല്ലയുടെ മറ്റ് ലക്ഷണങ്ങളും സാധാരണയായി 2 മുതല്‍ 7 ദിവസം വരെ നീണ്ടുനില്‍ക്കും. എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷവും വയറിളക്കം കുറയുന്നില്ലെങ്കില്‍ ഡോക്ടറുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങള്‍ തേടേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ചും രോഗം ബാധിച്ച് നിങ്ങളുടെ ശരീരത്തില്‍ ഭക്ഷണമോ ജലാംശമോ ശരിയായ രീതിയില്‍ നിലനിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ ഇത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കും. ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നത് ഷിഗെല്ലോ വൈറസുമായി ഉണ്ടാവുന്ന ആരോഗ്യപ്രശ്‌നങ്ങളെ കൂടുതല്‍ ഗുരുതരമാക്കുന്നതാണ്. അതുകൊണ്ടുതന്നെ രോഗം ബാധിച്ചാല്‍ പ്രതിരോധത്തിനായി ആദ്യം ചെയ്യേണ്ട കാര്യം ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക എന്നത് തന്നെയാണ്.

ചികിത്സ

ബാക്ടീരിയ ബാധിച്ചതുമായി ബന്ധപ്പെട്ട് ശരീരത്തിലുണ്ടാവുന്ന നിര്‍ജ്ജലീകരണത്തെ ചെറുക്കുക എന്നതാണ് മിക്ക സാഹചര്യങ്ങളിലും ആദ്യമേ ചെയ്യേണ്ട കാര്യം. ഈ ഘട്ടത്തില്‍ ധാരാളം ദ്രാവകങ്ങള്‍ കുടിക്കേണ്ടത് പ്രധാനമാണ്, പ്രത്യേകിച്ചും ഇലക്ട്രോലൈറ്റ് അടങ്ങിയവ. ഒ.ആര്‍.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം എന്നിവയെല്ലാം ഇതിന് മികച്ചതാണ്. രോഗവുമായി ബന്ധപ്പെട്ട ഉണ്ടാവുന്ന വയറിളക്കം ഒഴിവാക്കാനായി ഏതെങ്കിലും തരത്തിലുള്ള മരുന്നുകള്‍ കഴിക്കുന്നത് ഉചിതമല്ല, കാരണം ഇത് നിങ്ങളുടെ ശരീരത്തിലെ ബാക്ടീരിയകളെ കൂടുതല്‍ നേരം നിലനിര്‍ത്തുകയും അണുബാധയെ കൂടുതല്‍ വഷളാക്കുകയും ചെയ്‌തേക്കാം.

കഠിനമായ ലക്ഷണങ്ങള്‍ പുറത്തു കാണുകയാണെങ്കില്‍ അല്ലെങ്കില്‍ മുന്‍പേ പറഞ്ഞ പോലെ 3 ദിവസത്തിനു ശേഷവും ലക്ഷണങ്ങള്‍ കുറയുന്നില്ലെങ്കില്‍ വൈദ്യചികിത്സ ആവശ്യമാണ് എന്നറിയുക. രോഗം സ്ഥിരീകരിച്ചാല്‍ ദഹനനാളത്തില്‍ നിന്ന് ബാക്ടീരിയകളെ നീക്കം ചെയ്യുന്നതിനുള്ള ആന്റിബയോട്ടിക്കുകള്‍ അടങ്ങിയ ശരിയായ മരുന്നുകള്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കാസര്‍കോട് എരഞ്ഞിപ്പുഴയില്‍ മൂന്ന് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി

യാസിന്‍, സമദ് എന്നീ വിദ്യാര്‍ഥികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

Published

on

കാസര്‍കോട് കാനത്തൂര്‍ എരഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ മുന്ന് കുട്ടികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ഒരാളുടെ മൃതദേഹം കണ്ടെത്തി. എരഞ്ഞിപ്പുഴ സ്വദേശി സിദ്ദിഖിന്റെ മകന്‍ റിയാസിന്റെ മൃതദേഹമാണ് കിട്ടിയത്. 17 വയസ്സായിരുന്നു. യാസിന്‍, സമദ് എന്നീ വിദ്യാര്‍ഥികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

ജ്യേഷ്ഠാനുജന്‍മാരുടെ മക്കളാണ് പുഴയില്‍ അപകടത്തില്‍പ്പെട്ടത്. അവധി ദിവസമായതിനാല്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂവരുംആഴമുള്ള ഭാഗത്ത് എത്തിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. അപകടത്തില്‍പ്പെട്ട ഒരുകുട്ടിയുടെ മൃതദേഹം കണ്ടെത്തി. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയണ്. പതിമൂന്ന് വയസ്സുകാരായ യാസിന്‍, സമദ് എന്നിവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്.

റിയാസിന്റെ മൃതദേഹം കാസര്‍കോട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ തുടരുന്നത്. ബേഡകം പൊലീസ് ഉള്‍പ്പടെ സ്ഥലത്ത് എത്തിയിട്ടുണ്ട്.

Continue Reading

kerala

സുനില്‍ കുമാറിനെ തള്ളി സി.പി.ഐ; മേയറെ പിന്തുടർന്ന് വിമര്‍ശിക്കുന്നത് ശരിയല്ല

. വി.എസ് സുനില്‍കുമാര്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും വത്സരാജ് പറഞ്ഞു.

Published

on

കോര്‍പ്പറേഷന്‍ മേയര്‍ എം.കെ വര്‍ഗീസിനെതിരായ മുന്‍ മന്ത്രി വി എസ് സുനില്‍ കുമാറിന്റെ വിമര്‍ശനത്തെ തള്ളി സി.പി.ഐ ജില്ലാ നേതൃത്വം. ക്രിസ്മസിന് കേക്ക് നല്‍കിയതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് സി.പി.ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് പ്രതികരിച്ചു. എല്‍ഡിഎഫ് മേയറായി എം.കെ വര്‍ഗീസ് തുടരട്ടെ. മേയറെ അവിശ്വസിക്കേണ്ടതില്ല. വി.എസ് സുനില്‍കുമാര്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും വത്സരാജ് പറഞ്ഞു.

മേയറെ പിന്തുടര്‍ന്ന് വിമര്‍ശിക്കുന്നത് ശരിയല്ല. ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് മേയറെടുത്ത നിലപാടില്‍ സിപിഐയ്ക്ക് വിയോജിപ്പുണ്ടായിരുന്നു. എല്‍ഡിഎഫ് നയങ്ങളുമായി ഒത്തുപോകുമെന്ന് മേയര്‍ പറഞ്ഞതാണ്. അത് മേയര്‍ ഇപ്പോള്‍ തെറ്റിച്ചിട്ടില്ല. മേയര്‍ക്കെതിരായി സിപിഐയ്ക്ക് ഇപ്പോള്‍ നിലപാടില്ല. പാര്‍ട്ടി നിലപാട് സുനില്‍കുമാര്‍ മനസിലാക്കും. വിശദീകരണം ചോദിക്കേണ്ടതില്ല. രാഷ്ട്രീയ നേതാക്കള്‍ പരസ്പരം വീടുകളില്‍ പോകുന്നതില്‍ തെറ്റില്ല എന്നാണ് വത്സരാജിന്റെ പ്രതികരണം.

മേയറുമായുള്ള ആരോപണ പ്രത്യാരോപണങ്ങളില്‍ നിന്നും പിന്മാറുന്ന നിലപാടാണ് വി എസ് സുനില്‍ കുമാറും സ്വീകരിച്ചത്.
എല്‍ഡിഎഫ് തീരുമാനപ്രകാരമാണ് മേയര്‍ തുടരുന്നത്. അത് തുടരട്ടെ. ഭവന സന്ദര്‍ശന വിവാദം മുന്നോട്ടു കൊണ്ടുപോകാന്‍ താല്‍പര്യമില്ല
കൂടുതല്‍ പ്രതികരണത്തിനില്ലെന്നും സുനില്‍കുമാര്‍ പ്രതികരിച്ചു.

Continue Reading

kerala

ഒരുപാട് അനുഭവിച്ചു, മതിയായി, ഇനി മരിച്ചാല്‍ മതി, വധശിക്ഷ വേണം; കോടതിയില്‍ പെരിയ കേസ് പ്രതി

ഗൂഢാലോചന, പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ തെളിഞ്ഞിട്ടുള്ളത്.

Published

on

പെരിയ ഇരട്ടകൊലപാതകത്തില്‍ പങ്കില്ലെന്നും ഒരുപാട് അനുഭവിച്ച തനിക്ക് മരിച്ചാല്‍ മതിയെന്നും പെരിയ ഇരട്ടക്കൊല കേസിലെ 15-ാം പ്രതി എ. സുരേന്ദ്രന്‍ എന്ന വിഷ്ണു സുര. ഇനി ജീവിക്കാന്‍ ആഗ്രഹമില്ല. അതുകൊണ്ട് വധശിക്ഷ നല്‍കി ജീവന്‍ അവസാനിപ്പിക്കാന്‍ സഹായിക്കണം എന്നായിരുന്നു കരഞ്ഞുകൊണ്ടുള്ള പ്രതിയുടെ അപേക്ഷ. ഗൂഢാലോചന, പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ തെളിഞ്ഞിട്ടുള്ളത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാല്‍, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഉദുമ മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ 14 പ്രതികള്‍ കുറ്റക്കാരാണെന്നാണ് സിബിഐ കോടതി കണ്ടെത്തിയത്. എ. പീതാംബരന്‍ (മുന്‍ പെരിയ ലോക്കല്‍ കമ്മിറ്റി അംഗം), സജി സി. ജോര്‍ജ് (സജി), കെ.എം. സുരേഷ്, കെ. അനില്‍ കുമാര്‍ (അബു), ജിജിന്‍, ആര്‍. ശ്രീരാഗ് (കുട്ടു), എ. അശ്വിന്‍ (അപ്പു), സുബീഷ് (മണി), എ. മുരളി, ടി. രഞ്ജിത്ത് (അപ്പു), കെ. മണികണ്ഠന്‍ (ഉദുമ മുന്‍ ഏരിയ സെക്രട്ടറി, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), എ. സുരേന്ദ്രന്‍ (വിഷ്ണു സുര), സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം), രാഘവന്‍ വെളുത്തോളി (രാഘവന്‍ നായര്‍) (മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി) കെ.വി. ഭാസ്‌കരന്‍ എന്നിവരാണ് കുറ്റക്കാര്‍.

ഒന്ന് മുതല്‍ 8 വരെയുള്ള പ്രതികള്‍ക്കെതിരെ കൊലക്കുറ്റം, ഗൂഢാലോചന കുറ്റങ്ങള്‍ തെളിഞ്ഞു. സിബിഐ പ്രതി ചേര്‍ത്ത പത്തില്‍ നാല് സിപിഎം നേതാക്കളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. പ്രതികള്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കും.

Continue Reading

Trending