Video Stories
മോദി ‘രാമക്ഷേത്ര മതില്’ തീര്‍ക്കാന്‍ പോയാല്‍ ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എങ്ങനെ പ്രതിരോധിക്കുമെന്ന് ഷിബു ബേബിജോണ്‍

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ രൂക്ഷ വിമര്‍ശവുമായി മുന്‍ മന്ത്രിയും ആര്.എസ്.പി നേതാവുമായ ഷിബു ബേബിജോണ്‍. വനിതാ മതില്’ നിര്‍മ്മാണത്തിന് സംസ്ഥാന ഗവണ്മെന്റ് നേതൃത്വം നല്‍കുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെയും നാളിതുവരെയുള്ള കീഴ്വഴക്കങ്ങളെയും ധാരണകളെയും തകര്‍ത്തു കൊണ്ടാണെന്ന് ഷിബു ബേബിജോണ്‍ പറഞ്ഞു.
അയോദ്ധ്യ ക്ഷേത്ര നിര്‍മ്മാണത്തിന് മോദി ഗവണ്മെന്റ് സംഘ പരിവാറുകളെ പിന്തുണയ്ക്കുന്ന ഹിന്ദു സംഘടനകളുടെ യോഗം വിളിച്ച് ‘വനിതാ മതില്’ പോലെ ‘രാമക്ഷേത്ര മതില്’ തീര്‍ക്കാന്‍ പോയാല്‍ ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയ്ക്ക് എങ്ങനെ പ്രതിരോധിക്കാനും പ്രതികരിക്കാനും സാധിക്കുമെന്ന് ഷിബു ചോദിച്ചു.
മോദി ചെയ്യാന്‍ ആഗ്ര ഹിക്കുന്ന നവോത്ഥാനവും പിണറായി പ്രഖ്യാപിച്ച ‘നവോത്ഥാന’വും ഭരണഘടനപരമല്ലാ എന്നത് തീര്‍ച്ച.
പതിറ്റാണ്ടുകള്‍ക്കപ്പുറം കേരളത്തിലെ നവോത്ഥാന നായകര്‍ തകര്‍ത്തെറിഞ്ഞ ജാതി വ്യവസ്ഥിതിയെയും സാമൂദായിക അത്തയും പുന:സ്ഥാപിക്കാന്‍ ശ്രമിക്കുന്ന പിണറായിക്കെതിരെ കേരളത്തില്‍ മതേതര വന്മതില് ഉയരുകയാണ് വേണ്ടതെന്നും അഭിപ്രായപ്പെട്ടു.
എല്ലാ ഭരണാധികാരികളും ഗവണ്മെന്റുകളും പ്രവര്‍ത്തിക്കേണ്ടുന്നത് പൂര്‍ണ്ണമായും ഭരണഘടനാനുസൃതമായിട്ടാണ്. നമ്മുടെ മുഖ്യമന്ത്രിയ്ക്ക് ഭരണഘടനയും നിയമ വ്യവസ്ഥയും ബാധകമല്ലായെന്നതരത്തില്‍ എങ്ങനെയാണ് ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നത്. ഹിന്ദു മത സംഘടന കളുടെ മാത്രം യോഗം വിളിച്ച് ഹിന്ദു വനിതകളുടെ മതില് പണിയുന്നതില്‍ ‘നവോത്ഥാനം’ എന്തെന്ന് മാത്രം എത്ര ആലോചിച്ചിട്ടും മന:സിലാകുന്നില്ലാ. ചില ഹിന്ദു മത സാമുദായിക സംഘടനകളെ അധികാരത്തിന്റെ ബലത്തില്‍ തെറ്റിദ്ധരിപ്പിച്ച് ധ്രൂവീകരണത്തിന് ശ്രമിക്കുന്നത്, വിഘടനവാദ രാഷ്ട്രീയമാണെന്നും ഷിബു ബേബിജോണ്‍ പറഞ്ഞു.
മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്നും ഇതര മത-സാമൂദായിക സംഘടനകളെ ഗവണ്മെന്റ് ഒഴിവാക്കിയത് ഹിന്ദുമത സംഘടനകള്‍ ഒഴികെയുള്ള സംഘടനകള്‍ കേരളത്തില്‍ ‘നവോത്ഥാന’ത്തിന് എതിരായതുകൊണ്ടാണോ എന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം.
യോഗത്തില്‍ പങ്കെടുത്തവരുടെ പേരില്‍ ഏതെല്ലാം വകുപ്പുകള്‍ പ്രകാരം നിലവില്‍ കേസുകള്‍ ഉണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും ഗവണ്മെന്റ് വെളിപ്പെടുത്താന്‍ തയ്യാറുണ്ടോയൊന്നും ഷിബു ബേബിജോണ്‍ ചോദിച്ചു.
Video Stories
ഗള്‍ഫിലേക്ക് കൊണ്ടുപോകാനായി അയല്‍വാസി ഏല്‍പ്പിച്ച അച്ചാര്‍ കുപ്പിയില്‍ ലഹരിമരുന്ന് കണ്ടെത്തി
കണ്ണൂര്‍ ചക്കരക്കല്‍ ഇരിവേരി കണയന്നൂരിലെ മിഥിലാജിന്റെ വീട്ടില്‍ അയല്‍വാസിയായ ജിസിന് ഏല്‍പ്പിച്ച കുപ്പിയിലാണ് എംഡിഎംഎ, ഹാഷിഷ് ഓയില്‍ എന്നിവ കണ്ടെത്തിയത്.

കണ്ണൂരില്‍ ഗള്‍ഫിലേക്ക് കൊണ്ടുപോകാനായി അയല്‍വാസി ഏല്‍പ്പിച്ച അച്ചാര്‍ കുപ്പിയില്‍ ലഹരിമരുന്ന് കണ്ടെത്തി. കണ്ണൂര്‍ ചക്കരക്കല്‍ ഇരിവേരി കണയന്നൂരിലെ മിഥിലാജിന്റെ വീട്ടില്‍ അയല്‍വാസിയായ ജിസിന് ഏല്‍പ്പിച്ച കുപ്പിയിലാണ് എംഡിഎംഎ, ഹാഷിഷ് ഓയില്‍ എന്നിവ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രിയാണ് സൗദി അറേബ്യയിലേക്ക് പോകാനിരിക്കുന്ന മിഥിലാജിന്റെ വീട്ടില്‍ ജിസിന് അച്ചാര്‍ കുപ്പി ഏല്‍പ്പിച്ചത്. മിഥിലാജിന്റെ ഒപ്പം ജോലി ചെയ്യുന്ന ആള്‍ക്ക് കൊടുക്കാന്‍ നല്കിയ അച്ചാര്‍ കുപ്പിക്ക് സീല്‍ ഇല്ലാതിരുന്നതാണ് വീട്ടുകാര്‍ക്ക് സംശയം തോന്നാന്‍ കാരണം. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചെറിയ പ്ലാസ്റ്റിക് കവറിലാക്കി ലഹരി മരുന്ന് ഒളിപ്പിച്ചതായി കണ്ടെത്തിയത്. സംശയം തോന്നിയ വീട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.
പൊലീസെത്തി പരിശോധിച്ചപ്പോള്‍ എംഡിഎംഎ ആണെന്ന് സ്ഥിരീകരിച്ചു. 2.6 ഗ്രാം എംഡിഎംഎയും, 3.4 ഗ്രാം ഹാഷിഷും ഉണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചക്കരക്കല്‍ സ്വദേശികളായ കെ.പി.അര്‍ഷദ് (31), കെ.കെ.ശ്രീലാല്‍ (24), പി. ജിസിന് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.
Video Stories
അസമിലെ കുടിയൊഴിപ്പിക്കല്‍; അധികൃതർ നടത്തിയ നിയമ വിരുദ്ധ പ്രവര്‍ത്തനം; സമദാനി
ന്യൂനപക്ഷ വേട്ടക്കെതിരെ പാര്‍ലമെന്റില്‍ സമദാനിയുടെ ശക്തമായ ഇടപെടല്‍

Video Stories
ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി
ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.
മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.
-
kerala3 days ago
മുണ്ടക്കൈ-ചൂരല്‍മല ദുരന്തം; ഓര്‍മകള്‍ക്ക് ഒരു വര്‍ഷം; എങ്ങുമെത്താതെ പുനരധിവാസം
-
kerala2 days ago
മലപ്പുറത്ത് മാലിന്യ സംസ്കരണ യൂണിറ്റില്‍ അപകടം; മൂന്ന് അതിഥി തൊഴിലാളികള്‍ മരിച്ചു
-
News3 days ago
ന്യുയോര്‍ക്കില്‍ വീണ്ടും വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു; ആറ് പേര്‍ക്ക് വെടിയേറ്റു
-
india3 days ago
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; ഇന്ത്യാ സഖ്യം എംപിമാര്‍ ഛത്തീസ്ഗഢിലേക്ക്
-
GULF2 days ago
സൗദി അറേബ്യയിലെ ദമ്മാമിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു
-
kerala2 days ago
കന്യാസ്ത്രീകളുടെ അറസ്റ്റ്; പാര്‍ലമെന്റിന് പുറത്ത് യുഡിഎഫ് എംപിമാരുടെ പ്രതിഷേധം
-
india3 days ago
രാജ്യതലസ്ഥാനത്ത് ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് ആസ്ഥാന മന്ദിരം ഒരുങ്ങി; ഖാഇദെ മില്ലത്ത് സെന്റര്‍ ഉദ്ഘാടനം ഓഗസ്റ്റ് 24ന്
-
kerala3 days ago
ഇന്നും ഒറ്റപ്പെട്ടെ ശക്തമായ മഴ തുടരും; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്