Connect with us

Cricket

‘സഞ്ജുവിനെ ക്യാപ്റ്റനാക്കിയതില്‍ സഹതാരങ്ങള്‍ക്ക് അതൃപ്തി’; വിമര്‍ശനവുമായി സെവാഗ്

രാജസ്ഥാന്‍ റോയല്‍സ് ക്യാമ്പിലെ ഡഗൗട്ടില്‍ വിദേശ താരങ്ങളുമായുള്ള ആശയ വിനിമയം പോലും വേണ്ടവിധം നടക്കുന്നുണ്ടെന്ന് തോന്നുന്നില്ലെന്ന് സെവാഗ് പറഞ്ഞു

Published

on

ഡല്‍ഹി: സഞ്ജു സാംസണിനെ നായകനാക്കിയതില്‍ രാജസ്ഥാന്‍ റോയല്‍സിലെ സഹ താരങ്ങള്‍ക്ക് അതൃപ്തിയുണ്ടായിരിക്കാമെന്ന് ഇന്ത്യന്‍ മുന്‍ താരം വീരേന്ദര്‍ സെവാഗ്. രാജസ്ഥാന്‍ റോയല്‍സ് ക്യാമ്പിലെ ഡഗൗട്ടില്‍ വിദേശ താരങ്ങളുമായുള്ള ആശയ വിനിമയം പോലും വേണ്ടവിധം നടക്കുന്നുണ്ടെന്ന് തോന്നുന്നില്ലെന്ന് സെവാഗ് പറഞ്ഞു.

ഒരു ബൗളര്‍ മോശമായി പന്തെറിഞ്ഞു കഴിഞ്ഞാലോ ബാറ്റ്സ്മാന്‍ മോശമായി കളിച്ചാലോ ക്യാപ്റ്റന്‍ അടുത്തെത്തി തോളില്‍ തട്ടി ആശ്വസിപ്പിക്കണം. ക്യാപ്റ്റന്‍ തന്നില്‍ വിശ്വസിക്കുന്നു എന്ന ആത്മവിശ്വാസം ഇത് കളിക്കാര്‍ക്ക് നല്‍കും. പന്ത് അങ്ങനെ ചെയ്യുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും സെവാഗ് പറഞ്ഞു.

രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി 11 വ്യക്തികളാണ് ഗ്രൗണ്ടിലുള്ളത്. ടീം എന്ന നിലയിലല്ല അവര്‍ കളിക്കുന്നത് എന്ന് ഇന്ത്യന്‍ മുന്‍ താരം പ്രഗ്യാന്‍ ഓജ പറഞ്ഞു. സെവാഗിന്റേയും ഓജയുടേയും വിമര്‍ശനങ്ങളോട് രാജസ്ഥാന്‍ മാനേജ്മെന്റ് പ്രതികരിക്കുമോയെന്ന് വ്യക്തമല്ല.

വിജയ വഴിയിലേക്ക് മടങ്ങിയെത്തിയതിന്റെ സന്തോഷത്തിലാണ് രാജസ്ഥാന്‍ റോയല്‍സ് ഇപ്പോള്‍. ബൗളര്‍മാരുടെ മികവില്‍ 134 റണ്‍സില്‍ കൊല്‍ക്കത്തയെ രാജസ്ഥാന്‍ പിടിച്ചുകെട്ടി. പിന്നാലെ സഞ്ജു പതിവ് ശൈലിയില്‍ നിന്ന് മാറി ബാറ്റ് വീശിയതോടെ രാജസ്ഥാന്‍ വലിയ അപകടങ്ങളില്ലാതെ ജയം പിടിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

സിഡ്നിയിലും ഇന്ത്യ തോറ്റു, പത്ത് വര്‍ഷത്തിന് ശേഷം കിരീടം തിരിച്ചുപിടിച്ച് ഓസീസ്

അരങ്ങേറ്റ ടെസ്റ്റില്‍ ആറ് ബൗണ്ടറികള്‍ ഉള്‍പ്പെടെ 34 പന്തില്‍ 39 റണ്‍സെടുത്ത വെബ്സ്റ്ററാണ് ഓസീസിന് വിജയം അനായാസമാക്കിയത്.

Published

on

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ സിഡ്നി ടെസ്റ്റും വിജയിച്ച് പരമ്പര 3-1 ന് സ്വന്തമാക്കി സ്വന്തമാക്കി ഓസ്ട്രേലിയ. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഓസീസ് ജയം. വാഷിങ്ടണ്‍ സുന്ദറിനെതിരെ ബൗണ്ടറി നേടിയാണ് ഓസീസിന്റെ ജയം. അരങ്ങേറ്റ ടെസ്റ്റില്‍ ആറ് ബൗണ്ടറികള്‍ ഉള്‍പ്പെടെ 34 പന്തില്‍ 39 റണ്‍സെടുത്ത വെബ്സ്റ്ററാണ് ഓസീസിന് വിജയം അനായാസമാക്കിയത്. 38 പന്തില്‍ 34 റണ്‍സുമായി ട്രാവിസ് ഹെഡ്ഡും മികച്ച ഇന്നിങ്സ് കാഴ്ചവെച്ചു.

ജയത്തോടെ ലോക ടെസ്റ്റ്ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിന് യോഗ്യത നേടി. ഇന്ത്യ ഉയര്‍ത്തിയ 162 റണ്‍സ് പിന്തുടര്‍ന്ന ഓസ്ട്രേലിയ 4 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇന്ന് രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഓസ്ട്രേലിയ ഒരു ഘട്ടത്തില്‍ 58 ന് 3 എന്ന നിലയില്‍ എത്തിയിരുന്നു. 45 പന്തില്‍ 41 റണ്‍സ് നേടിയ ഉസ്മാന്‍ ഖവാജയാണ് രണ്ടാം ഇന്നിങ്സില്‍ ഓസീസിന്റെ ടോപ് സ്‌കോറര്‍.

സിഡ്നി ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 157 റണ്‍സിന് പുറത്തായിരുന്നു. ഇന്നലെ കളി നിര്‍ത്തുമ്പോള്‍ 141 റണ്‍സിന് ആറ് വിക്കറ്റ് എന്ന നിലയിലായിരുന്നു ഇന്ത്യ. ഇന്ന് കളി തുടങ്ങി 16 റണ്‍സെടുക്കുന്നതിനിടെ ശേഷിക്കുന്ന നാല് വിക്കറ്റുകളും വീണതോടെ ഇന്ത്യ ഓള്‍ ഔട്ടായി.

ഇന്ന് കളി തുടങ്ങിയപ്പോള്‍ 45 പന്തില്‍ 13 റണ്‍സെടുത്ത ജഡേജയാണ് ആദ്യം പുറത്തായത്. കമ്മിന്‍സിന്റെ ഓവറില്‍ അല്കസ് ക്യാരിക്ക് ക്യാച്ച് നല്‍കി ജഡേജ പുറത്തായപ്പോള്‍ 147 ന് 7 എന്ന നിലിയിലായിരുന്നു. പിന്നീട് 10 റണ്‍സെടുക്കുന്നതിനിടെയാണ് ശേഷിക്കുന്ന വിക്കറ്റുകളും വീണു. വാഷിങ്ടണ്‍ സുന്ദര്‍(12),സിറാജ്(4),ബുംറ(0) എന്നിങ്ങനെയാണ് പുറത്തായവര്‍.

Continue Reading

Cricket

സിഡ്‌നി ടെസ്റ്റില്‍ രോഹിത് ശര്‍മ കളിക്കില്ല

സിഡ്‌നി ടെസ്റ്റില്‍ നിന്ന് രോഹിത് ശര്‍മ പിന്മാറി.

Published

on

ഓസ്‌ട്രേലിയക്കെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിക്കില്ല. സിഡ്‌നി ടെസ്റ്റില്‍ നിന്ന് രോഹിത് ശര്‍മ പിന്മാറി. മോശം ഫോമിനെ തുടര്‍ന്നായിരുന്നു ഈ തീരുമാനം. ഇതോടെ ജസ്പ്രീത് ബുംറ ടീമിനെ നയിക്കും. ശുഭ്മാന്‍ ഗില്‍ രോഹിത്തിന് പകരം ടീമില്‍ എത്തും.

രോഹിത് ശര്‍മ ഇന്ത്യയെ നയിച്ച മൂന്നു ടെസ്റ്റുകളില്‍ രണ്ടിലും ഇന്ത്യയ്ക്ക് തോല്‍വിയായിരുന്നു. പെര്‍ത്തില്‍ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയെ നയിച്ചത് ജസ്പ്രീത് ബുംറ ആയിരുന്നു. പരമ്പരയില്‍ ഇന്ത്യയ്ക്ക് വിജയം നേടാനും കഴിഞ്ഞു.

ടെസ്റ്റിലെ അഞ്ച് ഇന്നിങ്സുകളില്‍ നിന്നായി വെറും 31 റണ്‍സാണ് രോഹിത്ത് നേടിയത്.

Continue Reading

Cricket

ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ പുരസ്‌കാരം; ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച് സ്മൃതി മന്ദാനയും അര്‍ഷ്ദീപ് സിങും

പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിക്കുന്നത് ജനുവരി അവസാനമായിരിക്കും.

Published

on

ഐസിസി ട്വന്റി ട്വന്റി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടികയില്‍ ഇന്ത്യതാരങ്ങള്‍ അര്‍ഷ്ദീപ് സിങും സ്മൃതി മന്ദാനയും ഇടംപിടിച്ചു. കഴിഞ്ഞ ട്വന്റി ട്വന്റി ലോകകപ്പില്‍ ഇന്ത്യയുടെ അവിസ്മരണീയമായ വിജയത്തിനു വലിയ പങ്കുവഹിച്ച ബൗളറായിരുന്നു അര്‍ഷ്ദീപ് സിങ്. ഈ വര്‍ഷം പതിനെട്ട് മത്സരങ്ങളില്‍ നിന്നായി ആകെ 36 വിക്കറ്റുകള്‍ താരം വീഴ്ത്തിയിട്ടുണ്ട്. അതേസമയം ഈ വര്‍ഷം പന്ത്രണ്ട് മത്സരങ്ങളായിരുന്നു സ്മൃതി മന്ദാന കളിച്ചത്. 743 റണ്‍സാണ് താരം നേടിയത്.

അതേ സമയം 2024-ലെ ട്വന്റി ട്വന്റി ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായി ഇന്ത്യന്‍ സ്പീഡ്സ്റ്റര്‍ ജസ്പ്രീത് ബുംറ തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിലും ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ പുരസ്‌കാരത്തിനായുള്ള ചുരുക്കപ്പട്ടികയില്‍ താരത്തിന് ഇടംപിടിക്കാനായില്ല. ലോക കപ്പിലെ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ രണ്ടാമനായിരുന്നു ബുംറ. പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിക്കുന്നത് ജനുവരി അവസാനമായിരിക്കും.

 

Continue Reading

Trending