Connect with us

gulf

ചരിത്രം രചിച്ചും വെല്ലുവിളികള്‍ അതിജീവിച്ചും ശൈഖ് തമീന്റെ 10 വര്‍ഷങ്ങള്‍

ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഖത്തര്‍ അമീറായി പത്തു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കടന്നുപോയത് ചരിത്ര വിജയങ്ങളിലൂടെയും അതിജീവന വഴികളിലൂടെയും.

Published

on

അശ്റഫ് തൂണേരി

ദോഹ: ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഖത്തര്‍ അമീറായി പത്തു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ കടന്നുപോയത് ചരിത്ര വിജയങ്ങളിലൂടെയും അതിജീവന വഴികളിലൂടെയും. 2013 ജൂണ്‍ 25 നാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അധികാരമേറ്റത്. 2022-ല്‍ അറബ് മേഖലയില്‍ ആദ്യമായി ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിച്ചു സംഘാടനം അവിസ്മരണീയമാക്കിയ അദ്ദേഹം ലോകോത്തര നിലവാരത്തിലേക്ക് ഖത്തറിന്റെ അടിസ്ഥാന വികസന സൗകര്യങ്ങള്‍ വികസിപ്പിച്ചത് പുതിയൊരു മുന്നേറ്റമായി. അറബ് മേഖലയേയും മധ്യപൂര്‍വ്വ ഏഷ്യയേയും ഒന്നടങ്കം പ്രതിസന്ധിയിലാക്കിയ ഗള്‍ഫ് ഉപരോധം, കോവിഡ് മഹാമാരി എന്നിയെല്ലാം സധൈര്യം നേരിട്ട അമീര്‍ രാജ്യത്തെ സ്വാശ്രയത്വത്തിലേക്ക് നയിച്ചു.

2017 ല്‍ അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിച്ച് അയല്‍ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധമായിരുന്നു അമീര്‍ എന്ന നിലയില്‍ നേരിട്ട പ്രധാന വെല്ലുവിളി. ഒരു നിലക്കും സ്വദേശികളും വിദേശികളുമായ ജനങ്ങളെ ബാധിക്കാതെ ഉപരോധം നേരിട്ട് ശൈഖ് തമീം ജനനായകന്‍ ആയി മാറി. ഭക്ഷ്യ മേഖലയില്‍ ഉള്‍പ്പെടെ പ്രാദേശിക ഉത്പാദനവും കൃഷിയും വര്‍ധിപ്പിച്ചു. ലോക രാജ്യങ്ങളില്‍ നിന്ന് നേരിട്ട് ഇറക്കുമതി സാധ്യമാക്കാന്‍ പുതിയ ഹമദ് തുറമുഖം സര്‍വ്വ സജ്ജമാക്കി. പല മേഖലകളിലും ഖത്തര്‍ സ്വയംപര്യാപ്തത കൈവരിച്ചു.

ഉപരോധം ഉണ്ടായിട്ടുപോലും നയതന്ത്ര നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ ആവര്‍ത്തിച്ചു.കോവിഡ് ചികിത്സയും വാക്‌സിനും സൗജന്യമായി നല്‍കിയ ഖത്തര്‍ ലോകത്ത് ഏറ്റവും കുറഞ്ഞ മരണ നിരക്ക് രേഖപ്പെടുത്തിയ രാജ്യമായി. രോഗവ്യാപനത്തെ പ്രതിരോധിക്കാന്‍ ശാസ്ത്രീയമായി സമയ ബന്ധിത കര്‍മ്മ പരിപാടികള്‍ നടത്തി. അറബ് അസഹിഷ്ണുത മാധ്യമ വിമര്‍ശനങ്ങളായി ലോക കപ്പിന് മുമ്പും മത്സര സന്ദര്ഭങ്ങളിലും പുറത്തുവന്നപ്പോള്‍ അവയും തികഞ്ഞ പക്വതയോടെയാണ് ഖത്തര്‍ നേരിട്ടത്.
ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളില്‍ ഒന്നായി റാങ്കിംഗില്‍ ഇപ്പോഴുള്ള ഹമദ് അന്താരാഷ്ട്ര വിമാനത്താവളം 2014-ല്‍ ഔദ്യോഗികമായി തുടങ്ങി. പിന്നീട് അത് വിപുലീകരിച്ചു.

ലോകത്തിലെ ഏറ്റവും വലിയ ‘ഗ്രീന്‍ഫീല്‍ഡ്’ തുറമുഖ-വികസന പദ്ധതിയായ ഹമദ് തുറമുഖം 2016-ല്‍ ഉദ്ഘാടനം ചെയ്തു. 2019-ല്‍,അത്യാധുനിക സൗകര്യങ്ങളോടെയുള്ള ദോഹ മെട്രോ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു.10 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള, 1,800,000 സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച അല്‍ഖര്‍സ സോളാര്‍ പവര്‍ പ്ലാന്റ് 2020 ല്‍ തുടക്കമിട്ടു. ദ്രവീകൃത പ്രകൃതി വാതക കയറ്റുമതിയില്‍ മുമ്പനായ ഖത്തര്‍ സമ്പത്തിലും ലോക മേല്‍ക്കോയ്മ നിലനിര്‍ത്തിയിരുന്നു. ഉപരോധ കാലത്ത് പോലും സാമ്പത്തിക വളര്‍ച്ച കൈവരിച്ച ഖത്തര്‍ 2017-ല്‍ ഏകദേശം 43 ബില്യണ്‍ ഡോളറാണ് ബാങ്കുകളിലേക്ക് നിക്ഷേപിച്ചത്.

ഇതിനകം നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ (എഫ്.ഡി.ഐ) സുരക്ഷിത കേന്ദ്രമായി മാറിയ ഖത്തര്‍ 2019 നും 2022 നും ഇടയില്‍ 70 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 2021-ല്‍ ആദ്യമായി ഷൂറ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് നടത്തി ജനാധിപത്യത്തിന് ശക്തി പകര്‍ന്ന അമീര്‍ ആഫ്രിക്കയിലെ ഉള്‍പ്പെടെ പല ലോക രാജ്യങ്ങളിലും നയതന്ത്ര പരിഹാരത്തിന് ശ്രമങ്ങള്‍ നടത്തി. അഫ്ഘാന്‍ പ്രതിസന്ധി ഉടലെടുത്തപ്പോള്‍ അമേരിക്കന്‍ പൗരന്മാരെ ഉള്‍പ്പെടെ ആയിരക്കണക്കിന് പേരെ പ്രത്യേക വിമാനങ്ങള്‍ വഴി രക്ഷപെടുത്തി. ഇത്തരം ഏറെ ദൗത്യങ്ങള്‍ക്കും വികസന മുന്നേറ്റങ്ങള്‍ക്കും നേതൃത്വം വഹിച്ച 10 വര്‍ഷങ്ങളാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം പിന്നിട്ടത്.

 

gulf

പ്രവാസി ഭാരതീയ അവര്‍ഡ് പ്രഖ്യാപിച്ചു; യുഎഇയില്‍നിന്ന് രാമകൃഷ്ണ ശിവസ്വാമി

കൊല്ലം സ്വദേശിയായ രാമകൃഷ്ണന്‍ ശിവ സ്വാമി അയ്യര്‍ ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്പ് ചെയര്‍മാനാണ്

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: ഇന്ത്യാ ഗവണ്മന്റ് പ്രവാസി ഇന്ത്യക്കാര്‍ക്ക് നല്‍കുന്ന പരമോന്നത ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. ഇന്ത്യയിലും വിദേശത്തും ചെയ്ത മികച്ച നേട്ടങ്ങളെ വിലയിരുത്തിയാണ് ജേതാക്കളെ തെരഞ്ഞെടുത്തതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. മൊത്തം 27 പേരെയാണ് അവാര്‍ഡ് നല്‍കി ആദരിക്കുന്നത്.

യുഎഇയില്‍നിന്നും സൗദിയില്‍നിന്നുമായി മിഡില്‍ ഈസ്റ്റില്‍നിന്ന് രണ്ടുപേര്‍ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. യുഎഇയില്‍നിന്ന് രാമകൃഷ്ണന്‍ ശിവസ്വാമി അയ്യര്‍ എന്ന മലയാളി ബിസ്‌നസ്‌കാരനാണ് ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡിനായത്. കൊല്ലം സ്വദേശിയായ രാമകൃഷ്ണന്‍ ശിവ സ്വാമി അയ്യര്‍ ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്പ് ചെയര്‍മാനാണ്. വാണിജ്യരംഗത്തെ സേവനം വിലയിരുത്തിയാണ് ഇദ്ദേഹത്തെ ആദരവിന് തെരഞ്ഞെടുത്തത്. സൗദി അറേബ്യയില്‍നിന്ന് ആതുരസേവനരംഗത്തെ മികവിന് ഡോ. സയിദ് അന്‍വര്‍ ഖുര്‍ഷിദ് തെരഞ്ഞെടുക്കപ്പെട്ടു. പതിനെട്ടാമത് പ്രവാസി ഭാരതീയ ദിവസ് കണ്‍വെന്‍ഷന്റെ ഈ മാസം 8മുതല്‍ 10വരെ ഒഡീഷയിലെ ഭു വനേശ്വറിലാണ് നടക്കുന്നത്. കണ്‍വെന്‍ഷനില്‍ വെച്ച് ഇന്ത്യന്‍ രാഷ്ട്രപതി പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

ഉപരാഷ്ട്രപതി ചെയര്‍മാനും വിദേശകാര്യ മന്ത്രി വൈസ് ചെയര്‍മാനുമായുള്ള അവാര്‍ഡ് കമ്മിറ്റി യാണ് പ്രവാസി ഭാരതീയ സമ്മാന്‍ ജേതാക്കളെ തെരഞ്ഞെടുത്തത്. 25 രാജ്യങ്ങളില്‍നിന്നായി 27 പേരെയാ ണ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്. അമേരിക്കയില്‍ നിന്നുള്ള മൂന്നുപേര്‍ക്ക് അവാര്‍ഡുണ്ടെങ്കിലും മറ്റു 24 രാജ്യങ്ങളില്‍നിന്ന് ഒരാള്‍ വീതമാണ് തെരഞ്ഞെടുത്തത്. സാമൂഹ്യ സേവനത്തിന് ആസ്‌ട്രേലിയ, ഫിജി, ഗ്യുയാന, മൗറീഷ്യസ്, റഷ്യ, സ്‌പെയിന്‍, ഉഗാണ്ട, യുഎസ്എ എന്നീ എട്ടുരാജ്യങ്ങളില്‍നിന്നുള്ളവ രാണ് അര്‍ഹരായത്. വിദ്യാഭ്യാസ മേഖലയിലെ മികച്ച സേവനത്തിന് ആസ്ട്ര്യ, റഷ്യ, സിങ്കപ്പൂര്‍, മ്യാന്‍മര്‍ എന്നീ നാലുരാജ്യങ്ങളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടു.

Continue Reading

gulf

കെ.​എം.​സി.​സി ‘കോ​ൺ​കോ​ഡ​ൻ​ഷി​യ എ​ക്സി​ക്യൂ​ട്ടി​വ് ക്യാ​മ്പ്’ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

Published

on

കെ.​എം.​സി.​സി ഖ​മീ​സ് മു​ശൈ​ത്ത് ടൗ​ൺ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ‘കോ​ൺ​കോ​ഡ​ൻ​ഷി​യ എ​ക്സി​ക്യൂ​ട്ടി​വ് ക്യാ​മ്പ്’ ലോ​ഗോ യൂ​ത്ത് ലീ​ഗ് മ​ല​പ്പു​റം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ അ​ബ്ദു​ൽ ല​ത്തീ​ഫ് പ്ര​കാ​ശ​നം ചെ​യ്തു.

സം​ഘ​ട​ന​യി​ൽ നേ​തൃ​പ​ര​മാ​യ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ക്കു​ന്ന​വ​ർ​ക്ക് അ​വ​രു​ടെ നേ​തൃ​പാ​ട​വം വി​ക​സി​പ്പി​ക്കു​ന്ന​തി​നും പു​തി​യ കാ​ല​ത്തെ അ​ഭി​മു​ഖീ​ക​രി​ക്കാ​വു​ന്ന ത​ര​ത്തി​ൽ ആ​വ​ശ്യ​മാ​യ നൈ​പു​ണ്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി ‘ലീ​പ്പ്’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ന​ട​ക്കു​ന്ന കോ​ൺ​കോ​ഡ​ൻ​ഷി​യ നേ​തൃ​പ​രി​ശീ​ല​ന പ​രി​പാ​ടി​യാ​ണ് സം​ഘാ​ട​ക​ർ ക്യാ​മ്പ് കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ബ​ഷീ​ർ മൂ​ന്നി​യൂ​ർ, ജ​ലീ​ൽ കാ​വ​നൂ​ർ, അ​ലി സി. ​പൊ​ന്നാ​നി, ന​ജീ​ബ് തു​വ്വൂ​ർ, ഹാ​ഫി​സ്‌ ന​ഹ് ല, ​ഉ​മ്മ​ർ ചെ​ന്നാ​രി​യി​ൽ, റി​യാ​സ് മേ​പ്പ​യൂ​ർ, ഷം​സു​താ​ജ്, മി​സ്ഫ​ർ മു​ണ്ടു​പ​റ​മ്പ്, റ​ഹ്മാ​ൻ മ​ഞ്ചേ​രി, ഷ​രീ​ഫ് മോ​ങ്ങം, മ​ഹ്റൂ​ഫ് കോ​ഴി​ക്കോ​ട്, സ​ലിം കൊ​ണ്ടോ​ട്ടി, അ​ഷ്റ​ഫ് പൊ​ന്നാ​നി, നാ​സി​ക്ക് അ​ഹ​മ്മ​ദ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Continue Reading

gulf

മൊബൈല്‍ ഫോണ്‍ വഴി തട്ടിപ്പ്: 15 അംഗ സംഘത്തെ അജ്മാന്‍ പൊലീസ് അറസ്റ്റ് ചെയ്തു

തട്ടിപ്പിന് ഉപയോഗിച്ച 19 മൊബൈല്‍ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തു

Published

on

റസാഖ് ഒരുമനയൂര്‍

അജ്മാന്‍: മൊബൈല്‍ ഫോണ്‍ വഴി തട്ടിപ്പ് നടത്തുന്ന ഏഷ്യന്‍ വംശജരായ 15 അംഗ സംഘത്തെ അജ്മാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. മൊബൈല്‍ ഫോണില്‍ വിളിച്ചു ഔദ്യോഗിക രേഖകള്‍ ശരിപ്പെടുത്താനെന്ന വ്യാജേന ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആരായുന്നതുള്‍പ്പെടെയുള്ള തരത്തില്‍ പണം തട്ടിയെടുക്കു ന്ന സംഘത്തെയാണ് അജ്മാന്‍ പൊലീസ് തന്ത്രപരമായി പിടികൂടിയത്.

വ്യാജ വിവരങ്ങളും രേഖകളും ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത ഫോണ്‍ കാര്‍ഡുകളില്‍നിന്നാണ് ഇവര്‍ മറ്റുള്ളവരെ വിളിച്ചു തട്ടിപ്പ് നടത്തിയിരുന്നത്. ഇങ്ങിനെ കബളിപ്പിക്കുന്നവരെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തി ല്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയതെന്ന് അജ്മാന്‍ പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റി ഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ അഹമ്മദ് സഈദ് അല്‍നുഐമി പറഞ്ഞു.

തട്ടിപ്പിന് ഉപയോഗിച്ച 19 മൊബൈല്‍ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തു. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പ്രതികളെ പിടികൂടിയ പൊലീസ് സംഘത്തെ അദ്ദേഹം പ്രശംസിച്ചു. ഇത്തരം തട്ടിപ്പുകളില്‍ ആരും കുടുങ്ങിപ്പോകരുതെന്നും ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ യഥാസമയം പൊലീസിനെ അറിയിക്കണമെന്നും അജ്മാന്‍ പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

തങ്ങളുടെ അക്കൗണ്ടുകളോ ബാങ്ക് കാര്‍ഡുകളോ ബ്ലോക്ക് ചെയ്തിരിക്കുകയോ മരവിപ്പിക്കുക യോ ആണെന്ന് തട്ടിപ്പുകാര്‍ ഇരകളെ വിശ്വസിപ്പിക്കുന്നു. ബാങ്കുകള്‍ ഫോണിലൂടെ ബാങ്ക് ഡാറ്റ അപ്‌ഡേ റ്റ് ചെയ്യാന്‍ ആവശ്യപ്പെടാറില്ലെന്നും ഇത്തരം കോളുകള്‍ തട്ടിപ്പാണെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. ബാങ്ക് വിവരങ്ങളോ തങ്ങളുടെ വ്യക്തിഗത വിവരങ്ങളോ ഫോണ്‍കോളിലൂടെ ആര്‍ക്കും കൈമാറരുത്.

ബാങ്കുകള്‍, മറ്റു ഔദ്യോഗിക ഓഫീസുകള്‍ എന്നിവിടങ്ങളില്‍നിന്ന് ഫോണിലൂടെ വിവരങ്ങള്‍ ശേഖരിക്കു ന്നതല്ല. അതുകൊണ്ടുതന്നെ ഇത്തരം തട്ടിപ്പുകാരെക്കുറിച്ച കരുതിയിരിക്കണമെന്ന് പൊലീസ് ആവര്‍ത്തിച്ചു പറഞ്ഞു.

രാജ്യത്തെ ജനങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ പൊലീസ് സദാജാഗരൂക രാണെന്നും തട്ടിപ്പുകാര്‍ക്കെതിരെ കടുത്ത നിരീക്ഷണം എപ്പോഴുമുണ്ടാകുമെന്നും അജ്മാന്‍ പൊലീസ് വ്യക്തമാക്കി. വ്യാജഫോണ്‍ കോളിലൂടെ നിരവധി പേര്‍ക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ട്.

ഇത്തരം തട്ടിപ്പുകളെക്കുറിച്ച് പൊലീസ് നിരന്തരം മുന്നറിയിപ്പ് നടത്തുന്നുണ്ടെങ്കിലും പലരും വീണ്ടും തട്ടിപ്പില്‍ കുടുങ്ങിപ്പോകുന്നുണ്ട്. നറുക്കെടുപ്പില്‍ ഭാഗ്യശാലിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്ന വ്യാജ സന്ദേശം നല്‍കിയും നേരത്തെ പണം തട്ടിയെടുത്ത അനുഭവങ്ങള്‍ പലര്‍ക്കുമുണ്ടായിട്ടുണ്ട്.

അന്താരാഷ്ട്ര തലത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്ന സംഘത്തെ വിവിധ രാജ്യങ്ങളില്‍ പലപ്പോഴായി അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇംഗ്ലീഷ്, അറബി ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള അഭ്യസ്ത വിദ്യരാണ് പലപ്പോഴും മൊബൈല്‍ ഫോണിലൂടെ ഇരകളെ വിളിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്യുന്നത്. കേരളത്തിലും വ്യത്യസ്ത തരത്തിലായി ഓണ്‍തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ നഷ്ടപ്പെട്ട നിരവധി പേരുണ്ട്.

 

Continue Reading

Trending