Connect with us

Culture

ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

Published

on

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും ബീഹാറില്‍ നിന്ന് നിലവില്‍ ലോക്‌സഭാംഗവുമായ ശത്രൂഗ്നന്‍ സിന്‍ഹ കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി മോദിക്കെതിരെയും പാര്‍ട്ടി കേന്ദ്ര നേതൃതത്തിനെതിരെയും പരസ്യമായി വിമര്‍ശനങ്ങളുന്നയിച്ചതിന്റെ പേരില്‍ ബിജെപി അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കില്ലെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ജനുവരിയില്‍ മമതാ ബനര്‍ജി ബംഗാളില്‍ വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ സമ്മേളനത്തില്‍ പങ്കെടുത്ത് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. റാഫേല്‍ ഇടപാടിലെ വിവരങ്ങള്‍ മറച്ചുവെച്ചാല്‍ കാവല്‍ക്കാരന്‍ കള്ളനാണെന്ന് ജനങ്ങള്‍ വിളിച്ചു പറയുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. എന്നാല്‍ ശത്രുഘ്‌നന്‍ സിന്‍ഹക്കെതിരെ അച്ചടക്ക നടപടി കൈക്കൊള്ളാന്‍ ബിജെപി കേന്ദ്ര നേതൃത്തം തയ്യാറായിരുന്നില്ല. മുന്‍ കേന്ദ്ര മന്ത്രിമരായ അരുണ്‍ഷൂരി, യശ്വന്ത് സിന്‍ഹ തുടങ്ങിയവരുടെ നിരയിലേക്ക് മറ്റൊരാള്‍ കൂടിയെത്തുന്നത് പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള മോദി വിരുദ്ധ ക്യാംപിനെ ശക്തിപ്പെടുത്തിയേക്കാം എന്ന് കരുതിയാണ് സിന്‍ഹക്കെതിരെ നടപടികള്‍ ഉണ്ടാവാതിരുന്നതന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ബിഹാറിലെ പഠ്‌നാ സാഹിബ് മണ്ഡലത്തില്‍ ശത്രുഘ്‌നന്‍ സിന്‍ഹക്ക് പകരം കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദിനെ പരിഗണിക്കാനാണ് ബിജെപിയുട നീക്കം.

india

മതവികാരം വ്രണപ്പെടും; നവരാത്രിക്ക് ഡല്‍ഹിയിലെ ഇറച്ചിക്കടകള്‍ അടച്ചിടണമെന്ന് ബിജെപി എം.എല്‍.എമാര്‍

മുമ്പ് ഡല്‍ഹിയില്‍ അധികാരത്തിലിരുന്ന ആം ആദ്മി പാര്‍ട്ടി ഇറച്ചി കടകളെ പ്രോത്സാഹിപ്പിക്കുകയായിരുന്നുവെന്നും എം.എല്‍.എമാര്‍ ആരോപിച്ചു.

Published

on

ഹിന്ദുവികാരം വ്രണപ്പെടുന്നതിനാല്‍ നവരാത്രിക്കാലത്ത് ഇറച്ചിക്കടകള്‍ അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലെ ബി.ജെ.പി എം.എല്‍.എമാര്‍. ബി.ജെ.പി എം.എല്‍.എമാരായ രവീന്ദര്‍ നേഗിയുടെയും നീരജ് ബസോയുടേതുമാണ് വിചിത്ര വാദം. മട്ടണ്‍ ഉള്‍പ്പെടെ വില്‍ക്കുന്ന ഇറച്ചി കടകള്‍ ഹിന്ദുവികാരങ്ങളെ വ്രണപ്പെടുത്തുമെന്നാണ് എം.എല്‍.എമാരുടെ വാദം. മുമ്പ് ഡല്‍ഹിയില്‍ അധികാരത്തിലിരുന്ന ആം ആദ്മി പാര്‍ട്ടി ഇറച്ചി കടകളെ പ്രോത്സാഹിപ്പിക്കുകയായിരുന്നുവെന്നും എം.എല്‍.എമാര്‍ ആരോപിച്ചു.

നവരാത്രിക്കാലത്ത് ക്ഷേത്രങ്ങള്‍ക്ക് മുന്നില്‍ പോലും ഇറച്ചിക്കടകള്‍ തുറക്കാറുണ്ടെന്നും നവരാത്രി ഹിന്ദുക്കളുടെ ഉത്സവമാണെന്നും ഇറച്ചിക്കടകള്‍ കാണുന്ന തങ്ങളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും ബി.ജെ.പി എം.എല്‍.എമാര്‍ ആരോപിക്കുന്നു. അതേസമയം ഈദിന് പായസം കുടിച്ചാല്‍  ആടിനെ അറുക്കേണ്ട ആവശ്യമില്ലെന്നും ദല്‍ഹിയിലുടനീളം തന്റെ നിര്‍ദേശം നടപ്പിലാക്കിയില്ലെങ്കിലും തന്റെ മണ്ഡലമായ പട്പര്‍ഗഞ്ച് മണ്ഡലത്തില്‍ കടകള്‍ അടച്ചിടുമെന്നും രവീന്ദര്‍ നേഗി പറഞ്ഞു.

അടച്ചിടാനായി തന്റെ മണ്ഡലത്തില്‍ എല്ലാ ശ്രമങ്ങള്‍ നടത്തുമെന്നും താന്‍ മുന്‍സിപ്പല്‍ കോര്‍പ്പറേറ്ററായിരുന്ന കാലഘട്ടത്തില്‍ ഇതേ വിഷയത്തിനായി വാദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നവരാത്രി സമയത്ത് ഇറച്ചിക്കടകള്‍ അടച്ചിടണമെന്നും ഈ ഇറച്ചിക്കടകള്‍ ജനവാസ മേഖലകളില്‍ പാടില്ലെന്നുമാണ് മറ്റൊരു എം.എല്‍.എയായ നീരജ് ബസോയയുടെ വാദം.

ഇറച്ചി വില്‍പ്പനക്കാര്‍ ഗുണ്ടായിസത്തില്‍ ഏര്‍പ്പെടുന്നുവെന്നും റെസിഡന്‍ഷ്യല്‍ ഏരിയകളിലെ ഇറച്ചിക്കടകള്‍ അടച്ചുപൂട്ടാന്‍ തങ്ങള്‍ കത്തെഴുതുമെന്നും എം.എല്‍.എ പറഞ്ഞു. നവരാത്രി സമയത്ത് മാത്രമല്ല, വര്‍ഷം മുഴുവനും റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ മാംസക്കടകള്‍ അനുവദിക്കരുതെന്നും അത്തരം സ്ഥാപനങ്ങള്‍ വാണിജ്യ മേഖലകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്നും ബസോയ വാദിക്കുന്നു.

സമീപകാലത്ത് ഗണ്യമായ തോതില്‍ മാംസക്കടകള്‍ തുറന്നിട്ടുണ്ടെന്നും ആം ആദ്മി പാര്‍ട്ടി അവരുടെ ഭരണകാലത്ത് അവയെ പ്രോത്സാഹിപ്പിച്ചിരുന്നുവെന്നും പറഞ്ഞ ബന്‍സോയ നഗരത്തിലെ ഈ കടകള്‍ അടച്ചുപൂട്ടുന്നതിന് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രിക്കും, ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ക്കും, ദല്‍ഹി പൊലീസ് കമ്മീഷണര്‍ക്കും താന്‍ കത്തെഴുതുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

Continue Reading

GULF

ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതിയിലേക്ക് 5 മില്യൺ ദിർഹം (11.78 കോടി രൂപ) നൽകി ഡോ. ഷംഷീർ വയലിൽ

പദ്ധതിക്കുള്ള പിന്തുണയ്ക്ക് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഡോ. ഷംഷീറിനെ ആദരിച്ചു

Published

on

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റമദാനോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതിയിലേക്ക് 5 മില്യൺ ദിർഹം (11.78 കോടി രൂപ) നൽകി ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ. പിതാക്കന്മാരെ ആദരിക്കുന്നതിനും അർഹരായവർക്ക് ചികിത്സയും ആരോഗ്യസംരക്ഷണവും നൽകുന്നതിനുമായി ആരംഭിച്ച സുസ്ഥിര എൻഡോവ്മെൻറ് ഫണ്ട് മാതാപിതാക്കളോടുള്ള ബഹുമാനം, കാരുണ്യം, ഐക്യദാർഢ്യം എന്നീ മൂല്യങ്ങളെ പ്രോത്സാഹിപ്പിക്കാനും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ യു ഇ യുടെ സ്ഥാനം ഊട്ടിയുറപ്പിക്കാനും ലക്ഷ്യമിട്ടാണ്.

ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പദ്ധതിയിൽ പങ്കാളിയായതിന് ഡോ. ഷംഷീറിനെ ആദരിച്ചു.

സമൂഹത്തിൽ പിന്നോക്കം നിൽക്കുന്ന വ്യക്തികളുടെ ജീവിതത്തിൽ വെളിച്ചവും പ്രത്യാശയും പകരുന്ന ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതി യുഎഇ യുടെ പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു. “നമ്മുടെ ജീവിതത്തിൽ പിതാക്കന്മാർ വഹിക്കുന്ന പങ്ക്, അവരുടെ സമർപ്പണം, നല്ലൊരു തലമുറയെ വാർത്തെടുക്കാനുള്ള അവരുടെ ത്യാഗങ്ങൾ എന്നിവയ്ക്കെല്ലാമുള്ള ആദരവാണ് ഫാദേഴ്സ് എൻഡോവ്മെൻറ് ഫണ്ടിലേക്കുള്ള ബുർജീലിന്റെ സംഭാവന. മറ്റുള്ളവർക്ക് കൈത്താങ്ങാവുക എന്ന ബുർജീലിന്റെ ആശയത്തോട് ചേർന്ന് നിൽക്കുന്നതാണിത്. മാത്രമല്ല, ഇതിലൂടെ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റിവ്സിന്റെ ജീവകാരുണ്യ പ്രവർത്തന വ്യാപ്തി ആഗോളതലത്തിൽ വർധിപ്പിക്കാനും സാധിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

റമദാനിൽ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റിവ്സ് നടപ്പാക്കുന്ന ജീവകാരുണ്യ പദ്ധതികളിലെ സ്ഥിരം പങ്കാളിയാണ് ഡോ. ഷംഷീർ. പാവപ്പെട്ടവർക്ക് ഭക്ഷണമെത്തിക്കാനുള്ള മുൻ വർഷങ്ങളിലെ പദ്ധതിയിലും അദ്ദേഹം ഭാഗമായിരുന്നു.

വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതിയിലേക്ക് സംഭാവന നൽകാം. ഇതിനായി വെബ്സൈറ്റ് (Fathersfund.ae), കോൾ സെന്റർ (800 4999), ദുബായ് നൗ (Dubai Now) ആപ്പ്, ദുബായ് കമ്മ്യൂണിറ്റി സംഭാവന പ്ലാറ്റ്ഫോമായ ജൂഡ് (Jood.ae) , ബാങ്ക് ട്രാൻസാക്ഷൻ, എസ് എംഎസ് (10 ദിർഹം സംഭാവന ചെയ്യാൻ 1034 എന്ന നമ്പറിലേക്കും, 50 ദിർഹം സംഭാവന ചെയ്യാൻ 1035 ലേക്കും, 100 ദിർഹം സംഭാവന ചെയ്യാൻ 1036 ലേക്കും, 500 ദിർഹത്തിന് 1038 ലേക്കും ‘ഫാദർ’ എന്ന് എസ്എംഎസ് ചെയ്യുക) എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

Continue Reading

kerala

പകുതിയിലേറെ പൊതു മേഖലാ സ്ഥാപനങ്ങളും നഷ്ടത്തിലെന്ന് സിഎജി റിപ്പോര്‍ട്ട്; നഷ്ടത്തിലുള്ളവ അടച്ചുപൂട്ടണമെന്നും സിഎജി

കേരളത്തിലുള്ള 131 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 77 എണ്ണവും നഷ്ടത്തിലാണെന്ന് സിഎജി വ്യക്തമാക്കുന്നു.

Published

on

സിപിഎം നേതാക്കള്‍ വീമ്പടിക്കുന്നതു പോലെയല്ല സംസ്്ഥാനത്തിന്റെ യഥാര്‍ത്ഥ അവസ്ഥ. നേതാക്കളുടെ അവകാശവാദങ്ങള്‍ പൊളിയ്ക്കുന്നതാണ് സിഎജി പുറത്തുവിട്ട റിപ്പോര്‍ട്ടിലെ കണക്കുകള്‍. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ വന്‍ നഷ്ടത്തിലാണുള്ളത്. കേരളത്തിലുള്ള 131 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 77 എണ്ണവും നഷ്ടത്തിലാണെന്ന് സിഎജി വ്യക്തമാക്കുന്നു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നിയമസഭയുടെ ടേബിളില്‍ വച്ചു. ബജറ്റ് ചര്‍ച്ചയുടെ അവസാന മണിക്കൂറിലാണ് റിപ്പോര്‍ട്ട് സഭയില്‍ എത്തിയിരിക്കുന്നത്.

കേരളത്തിലെ പൊതുമേഖയിലെ ദയനീയ അവസ്ഥ കാണിക്കുന്ന റിപ്പോര്‍ട്ടാണിത്. 131 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 77എണ്ണവും നഷ്ടത്തിലാണുള്ളത്. 58 പൊതുമേഖലാ സ്ഥാപനങ്ങളാണ് ലാഭത്തിലുള്ളത്. സ്ഥാപനങ്ങളുടെ ആകെ നഷ്ടം 18,026.49 കോടിയാണ് . ലാഭകരമല്ലാത്തത് അടച്ചുപൂട്ടണമെന്നാണ് സിഎജി ശുപാര്‍ശ. 18 പൊതുമേഖലാ സ്ഥാപനങ്ങള്‍ 1986 മുതല്‍ അടച്ചുപൂട്ടലിന്റെ വിവിധ ഘട്ടങ്ങളിലാണ് ഇവ അടച്ചുപൂട്ടാനുള്ള നടപടികള്‍ ഊര്‍ജിതമാക്കണം.

അതേസമയം, കെഎസ്ആര്‍ടിസി കണക്കുകള്‍ നല്‍കുന്നില്ലെന്ന് സിഎജി പരാമര്‍ശിക്കുന്നു. 2016 ന് ശേഷം കെഎസ്ആര്‍ടിസി ഓഡിറ്റിന് രേഖകള്‍ നല്‍കിയിട്ടില്ലെന്ന് സിഎജി. കുറ്റപ്പെടുത്തുന്നു.

കെ എം എം എല്ലിലെ ക്രമക്കേടുകളും സിഎജി ചൂണ്ടിക്കാട്ടുന്നുണ്ട്. അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നതില്‍ കെ എം എം എല്‍ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നും യോഗ്യത ഇല്ലാത്തവര്‍ക്ക് കരാര്‍ നല്‍കിയൈന്നും സിഎജി കണ്ടെത്തി. ടെന്റര്‍ വിളിക്കാതെ വാങ്ങിയതില്‍ നഷ്ടം ഉണ്ടായതായും കണക്കുകള്‍ പറയുന്നു. 23. 17 കോടി രൂപയുടെ നഷ്ടമാണ് ഈ ഇനത്തില്‍ വരുത്തിയിരിക്കുന്നത്. പൊതു ടെന്റര്‍ വിളിക്കണമെന്നും C& AG ശുപാര്‍ശ ചെയ്യുന്നു

Continue Reading

Trending