Connect with us

india

എം.പി മാർക്ക് ഫണ്ട് വകയിരുത്താൻ വയനാട് ഉരുൾപൊട്ടൽ വൻ പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണം -അമിത് ഷായോട് ശശി തരൂർ

അടിയന്തര സഹായം ദുരിതബാധിത പ്രദേശങ്ങളിലേക്ക് എത്തിക്കുന്നതിനായി എം.പിമാരുടെ ‘പ്രദേശിക വികസ പദ്ധതി മാർഗനി​ർദേശമനുസരിച്ച് ഇങ്ങനെ ചെയ്യണമെന്നാണ് ഷാക്ക് അയച്ച കത്തിലൂടെ തരൂർ ആവശ്യപ്പെട്ടത്. അതിലൂടെ ദുരന്തം ബാധിച്ച പ്രദേശങ്ങളിലെ ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഉദാരമായി ധനസഹായം നൽകാൻ പാർലമെന്റ് അംഗങ്ങൾക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Published

on

എം.പിമാർക്ക് അവരുടെ ഫണ്ട് അനുവദിക്കാൻ കഴിയുംവിധം വയനാട് ഉരുൾപൊട്ടലിനെ ഗുരുതരമായ പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു. അടിയന്തര സഹായം ദുരിതബാധിത പ്രദേശങ്ങളിലേക്ക് എത്തിക്കുന്നതിനായി എം.പിമാരുടെ ‘പ്രദേശിക വികസ പദ്ധതി മാർഗനി​ർദേശമനുസരിച്ച് ഇങ്ങനെ ചെയ്യണമെന്നാണ് ഷാക്ക് അയച്ച കത്തിലൂടെ തരൂർ ആവശ്യപ്പെട്ടത്. അതിലൂടെ ദുരന്തം ബാധിച്ച പ്രദേശങ്ങളിലെ ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഉദാരമായി ധനസഹായം നൽകാൻ പാർലമെന്റ് അംഗങ്ങൾക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ 30ന് അർധരാ​ത്രി പിന്നിട്ട് കേരളത്തിലെ വയനാട് ജില്ലയിൽ വിനാശകരമായ ഉരുൾപൊട്ടലുണ്ടായി. നൂറിലധികം പേർക്ക് ജീവൻ നഷ്ടമായെന്നും എണ്ണമറ്റ ആളുകളെ കാണാതായതായും നിരവധി പേർ ഗുരുതരമായി പരിക്കേറ്റ് ആശുപത്രികളിൽ കഴിയുന്നതായും തരൂർ കത്തിൽ അറിയിച്ചു. എത്രയോ പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നു. സങ്കൽപ്പിക്കാനാവാത്ത ഈ ദുരന്തം മരണത്തിന്റെയും നാശത്തി​ന്റെയും വേദനാജനകമായ കഥകളാണ് അവശേഷിപ്പിച്ചത്.

സായുധ സേനയും തീരരക്ഷാ സേനയും ദേശീയ ദുരന്ത നിവാരണ സേനയും മറ്റ് ഏജൻസികളും ഉൾപ്പെടുന്ന രക്ഷാപ്രവർത്തനങ്ങളിലൂടെ പ്രകൃതിയുടെ വ്യതിയാനങ്ങൾക്കെതിരായ പോരാട്ടം തുടരുകയാണ്. മണ്ണിടിച്ചിലുകൾ എണ്ണമറ്റ ജീവിതങ്ങൾക്ക് നാശം വിതച്ചു. അതിനാൽ വയനാട്ടിലെ ജനങ്ങൾക്ക് സാധ്യമായ എല്ലാ പിന്തുണയും നൽകേണ്ടത് വളരെ പ്രധാനമാണെന്നും തരൂർ കത്തിൽ ഊന്നിപ്പറഞ്ഞു.

സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിൽനിന്നുള്ള ഏകോപിതവും ഉദാരവുമായ പ്രതികരണം ആവശ്യമായി വരുന്നതാണ് ദുരന്തത്തിന്റെ തോത്.ഈ സാഹചര്യത്തിൽ, പാർലമെന്റ് അംഗങ്ങളെ അവരുടെ എം.പി ഫണ്ടിൽനിന്ന് ഒരു കോടി രൂപ വരെയുള്ള പ്രവൃത്തികൾ ശിപാർശ ചെയ്യാൻ അനുവദിക്കുന്ന MPLADS മാർഗനിർദേശങ്ങൾ അനുസരിച്ച് ഇതിനെ ‘കടുത്ത പ്രകൃതിയുടെ ദുരന്തം’ ആയി പ്രഖ്യാപിക്കണമെന്ന് ജൂലൈ 31നയച്ച കത്തിൽ തരൂർ ആവശ്യപ്പെട്ടു.

രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും വേണ്ടിയുള്ള കഠിനമായ ശ്രമങ്ങളെ പിന്തുണക്കുന്നതിൽ ഇത് തീർച്ചയായും വിലമതിക്കാനാവാത്തതായിരിക്കുമെന്നും ഈ അഭ്യർത്ഥന ദയയോടെയും അനുകമ്പയോടെയും പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും തരൂർ പറഞ്ഞു.

പ്രാദേശികമായ ആവശ്യങ്ങളെ അടിസ്ഥാനമാക്കി വികസന പ്രവർത്തനങ്ങൾ നിർദേശിക്കാനും നടപ്പിലാക്കാനും എം.പിമാരെ പ്രാപ്തരാക്കുന്നതാണ് മെമ്പേഴ്‌സ് ഓഫ് പാർലമെന്റ് ലോക്കൽ ഏരിയ ഡെവലപ്‌മെന്റ് സ്‌കീം

india

മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ജോണ്‍ ബര്‍ള തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്

ബിജെപി നേതൃത്വം ഗോത്ര വര്‍ഗക്കാര്‍ക്കായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരുന്നില്ലെന്ന് ജോണ്‍ ബര്‍ള പറഞ്ഞു

Published

on

മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ജോണ്‍ ബര്‍ള തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്. ബിജെപി നേതൃത്വം ഗോത്ര വര്‍ഗക്കാര്‍ക്കായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരുന്നില്ലെന്ന് ജോണ്‍ ബര്‍ള പറഞ്ഞു.

2019ല്‍ പശ്ചിമ ബംഗാളിലെ അലിപുര്‍ദുവാര്‍സ് മണ്ഡലത്തില്‍ നിന്നും ബര്‍ള വിജയിച്ചിരുന്നു. തുടര്‍ന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് സഹമന്ത്രിയായിരുന്നു. എന്നാല്‍ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിച്ചു. തുടര്‍ന്ന് ബിര്‍ള ബിജെപിയുമായി ഇടഞ്ഞിരുന്നു. ബര്‍ളയെ വെട്ടി മനോജ് ടിഗ്ഗയെയായിരുന്നു ബിജെപി അലിപുര്‍ദുവാസ് മണ്ഡലത്തില്‍ മത്സരിപ്പിച്ചത്.

”ഞാന്‍ ബിജെപിയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ഗോത്ര വിഭാഗക്കാരുടെ പുരോഗമനത്തിനായി പ്രവര്‍ത്തിക്കാന്‍ എന്നെ അനുവദിച്ചിരുന്നില്ല. മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഗോത്ര ജനതക്ക് നിതി നല്‍കാന്‍ കഴിയുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്”തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ശേഷം ജോണ്‍ ബിര്‍ള പ്രതികരിച്ചു.

Continue Reading

india

യുപിയില്‍ മുസ്‌ലിം മതസ്ഥാപനങ്ങള്‍ക്കെതിരെ ബുള്‍ഡോസര്‍ രാജ്; മദ്രസകളും, പള്ളികളുമടക്കം 280 സ്ഥാപനങ്ങള്‍ തകര്‍ത്തു

ശ്രാവസ്തിയില്‍ മാത്രം 104 മദ്രസകളും ഒരു പള്ളിയും അഞ്ച് മഖ്ബറയും രണ്ട് ഈദ്ഗാഹുകളും പൊളിച്ചുമാറ്റി

Published

on

മുസ്‌ലിം മതസ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുത്ത് യുപി സര്‍ക്കാര്‍. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേരിട്ടുള്ള നിര്‍ദേശപ്രകാരം നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലെ 225 മദ്രസകള്‍, 30 പള്ളികള്‍, 25 മഖ്ബറകള്‍, 6 ഈദ്ഗാഹുകള്‍ എന്നിവ പൊളിച്ചുനീക്കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ഏഴ് അതിര്‍ത്തി ജില്ലകളിലാണ് ഈ നടപടികള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. ബല്‌റാംപൂര്‍, മഹാരാജ്ഗഞ്ച്, ലഖിംപൂര്‍ ഖേരി, ശ്രാവസ്തി, ബഹ്‌റൈച്, സിദ്ധാര്‍ത്ഥനഗര്‍, പിലിഭിത് തുടങ്ങിയാണ് അവ. ഇതില്‍ ശ്രാവസ്തിയില്‍ മാത്രം 104 മദ്രസകളും ഒരു പള്ളിയും അഞ്ച് മഖ്ബറയും രണ്ട് ഈദ്ഗാഹുകളും പൊളിച്ചുമാറ്റി.

അതിര്‍ത്തി പ്രദേശങ്ങളില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഭൂനിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഈ പ്രദേശങ്ങളിലെ സുരക്ഷാ അപകടസാധ്യതകള്‍ തടയുന്നതിനുമുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമാണ് പൊളിക്കല്‍ നടപടികളെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. അതിര്‍ത്തിയില്‍ 1015 കിലോമീറ്റര്‍ വ്യാപ്തിയില്‍ സമാനമായ പരിശോധനകള്‍ തുടരുമെന്നും അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ ‘സീറോ ടോളറന്‍സ്’ നയം തുടരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

Continue Reading

india

പാകിസ്താന്‍ പതാകയും മറ്റു അനുബന്ധ വസ്തുക്കളും വില്‍ക്കരുത്; ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് നോട്ടീസ്

പാകിസ്താന്‍ പതാകകളുടെയും മറ്റു അനുബന്ധ വസ്തുക്കളുടെയും വില്‍പ്പനയുമായി ബന്ധപ്പെട്ട് ആമസോണ്‍ ഇന്ത്യ, ഫ്‌ലിപ്കാര്‍ട്ട് എന്നിവയടക്കമുള്ള ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് നോട്ടീസ്.

Published

on

പാകിസ്താന്‍ പതാകകളുടെയും മറ്റു അനുബന്ധ വസ്തുക്കളുടെയും വില്‍പ്പനയുമായി ബന്ധപ്പെട്ട് ആമസോണ്‍ ഇന്ത്യ, ഫ്‌ലിപ്കാര്‍ട്ട് എന്നിവയടക്കമുള്ള ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് നോട്ടീസ്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) എല്ലാ കമ്പനികള്‍ക്കും നോട്ടീസ് അയച്ചതായി ഉപഭോക്തൃ കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.

പാകിസ്താന്‍ പതാകകളുടെയും ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പന അനുവദിക്കില്ലെന്ന് യുബുകൈ ഇന്ത്യ, എറ്റ്‌സി, ദി ഫ്‌ലാഗ് കമ്പനി, ദി ഫ്‌ലാഗ് കോര്‍പ്പറേഷന്‍ എന്നിവയ്ക്ക് നല്‍കിയ നോട്ടീസുകളില്‍ റെഗുലേറ്ററി ബോഡി അറിയിച്ചു. അത്തരം വസ്തുക്കള്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും കേന്ദ്രമന്ത്രി വ്യക്തമാക്കി.

‘പാകിസ്താന്‍ പതാകകളുടെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും വില്‍പ്പനയുമായി ബന്ധപ്പെട്ട് @amazonIN, @Flipkart, @UbuyIndia, @Etsy, The Flag Company, The Flag Corporation എന്നിവയ്ക്ക് സിസിപിഎ നോട്ടീസ് അയച്ചിട്ടുണ്ട്. അത്തരം സംവേദനക്ഷമതയില്ലായ്മ അനുവദിക്കില്ല. അത്തരം എല്ലാ ഉള്ളടക്കങ്ങളും ഉടനടി നീക്കം ചെയ്യാനും ദേശീയ നിയമങ്ങള്‍ പാലിക്കാനും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ക്ക് ഇതിനാല്‍ നിര്‍ദ്ദേശം നല്‍കുന്നു’ എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ കേന്ദ്രമന്ത്രി പറഞ്ഞു.

അതേസമയം ആമസോണ്‍ ഇന്ത്യ, ഫ്‌ലിപ്കാര്‍ട്ട് അടങ്ങിയ ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Continue Reading

Trending