Connect with us

kerala

വര്‍ഗീയത പ്രോത്സാഹിപ്പിച്ചു എന്നല്ലാതെ ഗോള്‍വാള്‍ക്കര്‍ക്ക് ശാസ്ത്രവുമായി എന്തു ബന്ധമാണുള്ളത്; ശശി തരൂര്‍

വര്‍ഗീയത എന്ന രോഗം പ്രോത്സാഹിപ്പിച്ചു എന്നതല്ലാതെ ഗോള്‍വാള്‍കര്‍ക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ലെന്ന് ശശി തരൂര്‍ പറഞ്ഞു

Published

on

തിരുവനന്തപുരം: തലസ്ഥാനത്തെ രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിന്റെ രണ്ടാമത്തെ ക്യാമ്പസിന് എംഎസ് ഗോള്‍വാള്‍ക്കറിന്റെ പേര് നല്‍കാനുളള തീരുമാനത്തിനെതിരെ ശശി തരൂര്‍ എംപി. വര്‍ഗീയത എന്ന രോഗം പ്രോത്സാഹിപ്പിച്ചു എന്നതല്ലാതെ ഗോള്‍വാള്‍കര്‍ക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. രാജീവ് ഗാന്ധിക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്നത് രാജീവ് ഗാന്ധിയുടെ ചരിത്രമറിയുന്നവര്‍ക്ക് അറിയാമെന്നും തരൂര്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.

ശശി തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ മുഴുവന്‍ രൂപം
തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിന്റെ രണ്ടാമത്തെ കാമ്പസിന് ‘ശ്രീ ഗുരുജി മാധവ് സദാശിവ ഗോള്‍വാള്‍ക്കര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ലക്‌സ് ഡിസീസ് ഇന്‍ കാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്‍ഫെക്ഷന്‍’ എന്ന് പേരിടാന്‍ തീരുമാനിച്ചിരിക്കുന്നുവെന്ന് വാര്‍ത്ത!!

വര്‍ഗീയത എന്ന രോഗം പ്രോത്സാഹിപ്പിച്ചു എന്നതല്ലാതെ എം എസ് ഗോള്‍വാള്‍കര്‍ക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല! രാജീവ് ഗാന്ധിക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്നത് രാജീവ് ഗാന്ധിയുടെ ചരിത്രമറിയുന്നവര്‍ക്ക് അറിയാം അദ്ദേഹം ശാസ്ത്ര സംബന്ധിയായ എല്ലാ നവീകരണ പദ്ധതികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും പ്രചോദനമായിരുന്നു എന്ന്; അതിനായി ഫണ്ടും അദ്ദേഹം നീക്കിവെച്ചിരുന്നു. ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിച്ച ബി ജെ പി യുടെ മറ്റു നേതാക്കള്‍ ആരുമില്ലായിരുന്നോ? ഗോള്‍വാള്‍ക്കര്‍ എന്ന ഹിറ്റ്‌ലര്‍ ആരാധകന്‍ ഓര്‍മ്മിക്കപ്പെടേണ്ടത് 1966ല്‍ വി എച്ച് പി യുടെ ഒരു പരിപാടിയില്‍ അദ്ദേഹം നടത്തിയ ‘മതത്തിന് ശാസ്ത്രത്തിന് മേല്‍ മേധാവിത്വം വേണമെന്ന’ പരാമര്‍ശത്തിന്റെ പേരിലല്ലേ?

https://www.facebook.com/ShashiTharoor/posts/10158223450718167

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സഹാനുഭൂതി കാണിക്കണം, ആ രീതിയില്‍ അദ്ദേഹത്തെ കാണണം; സുരേഷ് ഗോപിയെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

അദ്ദേഹത്തോട് താന്‍ ഏറ്റുമുട്ടാന്‍ ഇല്ല. സഹാനുഭൂതിയും സ്‌നേഹവും എംപതിയും മാത്രമേ ഉള്ളൂ എന്നും ബ്രിട്ടാസ് പരിഹസിച്ചു

Published

on

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്. അദ്ദേഹത്തോട് സഹാനുഭൂതി കാണിക്കണമെന്നും ആ രീതിയില്‍ കാണണമെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ജബല്‍പൂരില്‍ വി.എച്ച്.പിക്കാര്‍ ക്രൈസ്തവരെ ആക്രമിച്ചതിനെ കുറിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി ‘ബ്രിട്ടാസിന്റെ വീട്ടില്‍ പോയി വെച്ചാല്‍ മതി’യെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന മറുപടി പറയുകയായിരുന്നു ബ്രിട്ടാസ്. അദ്ദേഹത്തോട് താന്‍ ഏറ്റുമുട്ടാന്‍ ഇല്ല. സഹാനുഭൂതിയും സ്‌നേഹവും എംപതിയും മാത്രമേ ഉള്ളൂ എന്നും ബ്രിട്ടാസ് പരിഹസിച്ചു.

‘സുരേഷ് ഗോപി പറയുന്നത് സീരിയസായി എടുക്കരുത്. അദ്ദേഹം പറയുന്നത് എത്ര ലാഘവത്തോടെയാണ് ഞാന്‍ കാണുന്നത്. എന്റെ വീട്ടില്‍ വന്ന് പറയണമെന്ന് അദ്ദേഹം പറയുമ്പോഴും എനിക്ക് അദ്ദേഹത്തോട് സഹാനുഭൂതിയും സ്‌നേഹവുമേ ഉള്ളൂ. അദ്ദേഹത്തെ ആ രീതിയില്‍ കാണണം. അദ്ദേഹത്തിന്റെ ഓരോ വാക്കും ഗൗരവത്തില്‍ കണ്ട് അതിനനുസരിച്ച് പ്രതികരണം നടത്തേണ്ടതില്ല. ഓരോ വ്യക്തിയോടും നമ്മള്‍ അതിനനുസരിച്ചല്ലേ പെരുമാറേണ്ടത്. അദ്ദേഹത്തിന് പകരം വേറൊരു നേതാവാണ് പറഞ്ഞതെങ്കില്‍ നമ്മള്‍ ഗൗരവത്തോടെ കാണും. സുരേഷ് ഗോപി പറയുന്നതിനെ ബിജെപി പോലും സീരിയസായി എടുക്കുന്നില്ല. കേന്ദ്ര സഹമന്ത്രിയാണ് എന്നത് കറക്റ്റാണ്. എന്നാല്‍, അദ്ദേഹത്തോട് സഹാനുഭൂതിയും എംപതിയും പ്രകടിപ്പിക്കണം. നമ്മുടെ ജനപ്രതിനിധിയും സുഹൃത്തുമായ അദ്ദേഹത്തെ തള്ളിക്കളയരുത്. യുക്തിഭദ്രമായി സംസാരിക്കാന്‍ അദ്ദേഹത്തെ മാധ്യമപ്രവര്‍ത്തകരും സഹായിക്കണം’ -ബ്രിട്ടാസ് മാധ്യമങ്ങളോട് പറഞ്ഞു.

‘സുരേഷ് ഗോപി ശത്രുവല്ല. രാഷ്ട്രീയ പ്രതിയോഗി മാത്രമാണ്. കുറച്ചുകൂടി സഭ്യമായ രീതിയില്‍ അദ്ദേഹത്തിന് സംസാരിക്കാമായിരുന്നു. പക്ഷേ, ഞാന്‍ അദ്ദേഹത്തെ കുറ്റം പറയില്ല. കാരണം, അദ്ദേഹം ദീര്‍ഘകാലം സ്‌ക്രിപ്റ്റ്‌റൈറ്ററുടെ സഹായത്തോടെയാണ് വിരാജിച്ചത്. ഇപ്പോള്‍ അതിന്റെ അഭാവമുണ്ട്. രാഷ്ട്രീയ സ്‌ക്രിപറ്റ് റൈറ്ററെ വെക്കാന്‍ രാജീവ് ചന്ദ്രശേഖര്‍ മുന്‍കൈയെടുക്കണം. നിങ്ങള്‍ എന്റെ വീട്ടില്‍ വന്നു ചോദിക്കുന്നതില്‍ ബുദ്ധിമുട്ടില്ല. രാജ്യസഭയിലെ ചര്‍ച്ചയ്ക്ക് ശേഷം സുരേഷ് ഗോപി പുറത്തിറങ്ങി ഊഷ്മളതയോടെ എന്നോട് സംസാരിച്ചിരുന്നു. അദ്ദേഹം നടനകലയിലെ വൈഭവം പ്രകടിപ്പിക്കുന്നു. മിത്രമാണ് സുരേഷ്‌ഗോപി. അദ്ദേഹത്തിന് രാഷ്ട്രീയത്തിലും സ്‌ക്രിപറ്റ് റൈറ്ററുടെ ആവശ്യമുണ്ട്’ -ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

സുരേഷ് ഗോപി ഏത് പാര്‍ട്ടിയിലാണെന്ന് സുരേഷ് ഗോപിക്ക് അറിയില്ല. ബിജെപിക്കും അക്കാര്യത്തില്‍ സംശയമുണ്ട്. ‘അദ്ദേഹം പറയുന്നത് തൂക്കിനോക്കുന്നതിലും കാര്യമില്ല. ജനപ്രതിനിധികള്‍ സംസാരിക്കുമ്പോള്‍ കുറേക്കൂടി സഭ്യത ഉണ്ടാകുന്നത് നല്ലതാണ്. ഞാന്‍ മുന്നയെയും യൂദാസിനെയും കുറിച്ച് രാജ്യസഭയില്‍ പറഞ്ഞപ്പോള്‍ അത് താനാണ് എന്ന് അദ്ദേഹത്തിന് ഒരു ഉള്‍വിളി തോന്നിയിരിക്കാം. സ്വയം തോന്നിയത് കൊണ്ടാണ് അദ്ദേഹം എഴുന്നേറ്റ് നിന്ന് പ്രതികരിച്ചത്. അതുകൊണ്ടായിരിക്കാം സംഭവിച്ചത്. അദ്ദേഹം ഒരു നടനാണല്ലോ എന്തൊക്കെ പറഞ്ഞാലും’ -ബ്രിട്ടാസ് പറഞ്ഞു.

Continue Reading

kerala

ലൈസന്‍സില്ലാതെ കെ.സുരേന്ദ്രന്‍ ട്രാക്ടറോടിച്ചതില്‍ ഉടമക്ക് പിഴ

പാലക്കാട് ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റാണ് ഉടമക്ക് 5,000 രൂപ പിഴയീടാക്കിയത്

Published

on

ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ ലൈസന്‍സില്ലാതെ ട്രാക്ടറോടിച്ചതില്‍ ഉടമക്ക് പിഴ. പാലക്കാട് ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റാണ് ഉടമക്ക് 5,000 രൂപ പിഴയീടാക്കിയത്. ട്രാക്ടര്‍ ഓടിക്കാനുള്ള ലൈസന്‍സ് സുരേന്ദ്രന് ഇല്ലെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഉടമയെ കണ്ടെത്തി എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം നടപടിയെടുക്കുകയായിരുന്നു.

കഴിഞ്ഞ പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി റാലി സംഘടിപ്പിച്ചപ്പോഴാണ് സുരേന്ദ്രന്‍ ട്രാക്ടര്‍ ഓടിച്ചത്. ഇതിനെതിരെ പാലക്കാട് എസ്.പി ആര്‍.ആനന്ദിന് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം വാഹനം അന്വേഷിച്ച് കണ്ടെത്തുകയും ഉടമയില്‍നിന്നും പിഴയിടാക്കുകയുമായിരുന്നു.

Continue Reading

india

ജബല്‍പൂര്‍ വിഷയം; തല്‍ക്കാലം മറുപടി പറയാന്‍ സൗകര്യമില്ല: സുരേഷ് ഗോപി

ജബല്‍പൂരില്‍ ക്രിസ്ത്യന്‍ പാതിരിമാരെ വി.എച്ച്.പി പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ക്ഷുഭിതനായി സുരേഷ് ഗോപി.

Published

on

ജബല്‍പൂരില്‍ ക്രിസ്ത്യന്‍ പാതിരിമാരെ വി.എച്ച്.പി പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ക്ഷുഭിതനായി സുരേഷ് ഗോപി. അതങ്ങ് ബ്രിട്ടാസിന്റെ വീട്ടില്‍ കൊണ്ടു വെച്ചാല്‍ മതിയെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

ജബല്‍പൂര്‍ വിഷയത്തില്‍ തല്‍ക്കാലം മറുപടി പറയാന്‍ സൗകര്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമണങ്ങളെ കുറിച്ച് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ജോണ്‍ ബ്രിട്ടാസ് നടത്തിയ പ്രസംഗത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

അതേസമയം മുനമ്പത്ത് എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന കാണാമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

ജബല്‍പൂരിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പൊട്ടിത്തെറിച്ചായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ജബല്‍പൂരിലെ സംഭവത്തെ ന്യായീകരിക്കുകയാണോ എന്ന ചോദ്യത്തിന് പൊട്ടിത്തെറിച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ആരോടാണ് ചോദിക്കുന്നതെന്ന് സൂക്ഷിച്ച് സംസാരിക്കണമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞു. ബീ കെയര്‍ഫുള്‍. ജബല്‍പൂരില്‍ സംഭവിച്ചതിന് നിയമപരമായി നടപടി എടുക്കും. മറ്റ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സൗകര്യമില്ല – അദ്ദേഹം പറഞ്ഞു.

 

Continue Reading

Trending