X

ത്രാസ് പൊട്ടിവീണുണ്ടായ അപകടത്തില്‍ ദുരൂഹത; ശശി തരൂരില്‍ നിന്നും പൊലീസ് മൊഴിയെടുക്കും

തിരുവനന്തപുരം: ക്ഷേത്രത്തില്‍ തുലാഭാര നേര്‍ച്ചക്കിടെ ത്രാസ് പൊട്ടിവീണ് പരിക്കേറ്റ സംഭവത്തില്‍ ദുരൂഹത ഇല്ലെന്ന് പോലീസ്. അതേസമയം സംഭവത്തില്‍ ശശി തരൂര്‍ എം.പിയില്‍ നിന്നും പൊലീസ് മൊഴിയെടുക്കും പരാതി നല്‍കും. ശശിതരൂര്‍ എത്തുന്നതിന് മുമ്പേ തുലാഭാരം തൂക്കിയിരുന്നുവെന്നും കൊളുത്തില്‍ ക്രതൃമത്വം കാണിച്ചോയെന്ന് സംശയമുണ്ടെന്നും കണിച്ചാണ് ഡിസിസി ഇന്നലെ പരാതി നല്‍കിയത്.

സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് തിരുവനന്തപുരം ഡിസിസിയുടെ പരാതി. സംഭവത്തില്‍ അട്ടിമറി നടന്നിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. എന്നാല്‍ സംഭവത്തില്‍ ദുരൂഹത ഇല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അമിത ഭാരം മൂലം സംഭവിച്ച അപകടമാകാമെന്നാണ് പോലീസ് വിലയിരുത്തല്‍. പൊലീസ് വിശദീകരണം തൃപ്തികരമാണ് എന്ന് ഡിസിസി അധ്യക്ഷന്‍ നെയ്യാറ്റിന്‍കര സനല്‍ പ്രതികരിച്ചു.

ഗാന്ധാരിയമ്മന്‍ കോവിലില്‍ പഞ്ചസാര തുലാഭാരം നടത്തവെയാണ് ത്രാസ് പൊട്ടിവീണത്. തുലാഭാരത്തിനിടെ ത്രാസിന്റെ കൊളുത്ത് ഇളകി വീണാണ് ശശി തരൂരിന് പരിക്ക് പറ്റിയത്. തലയില്‍ എട്ട് സ്റ്റിച്ചിട്ടുണ്ടെന്നും എന്നാല്‍ പരിക്ക് ഗുരുതരമല്ലെന്നും തരൂര്‍ തന്നെ വ്യക്തമാക്കിയിരുന്നു.

അതിനിടെ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ മെഡിക്കല്‍ കോളജിലെത്തി ശശി തരൂരിന്റെ സന്ദര്‍ശിച്ചു.

chandrika: