ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ ശശി തരൂര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. കൊലക്കേസിലെ പ്രതി എന്ന് രവിശങ്കര്‍ പ്രസാദ് ട്വിറ്ററിലൂടെ പരിഹസിച്ചിരുന്നു. ഇതിനെതിരെയാണ് തരൂര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
ശിവലിംഗത്തിന് മുകളിലിരിക്കുന്ന തേളായതുകൊണ്ട് കൈകൊണ്ടെടുക്കാനും ചെരിപ്പുകൊണ്ട് തല്ലിക്കൊല്ലാനും കഴിയില്ലെന്ന് തരൂര്‍ പ്രധാനമന്ത്രിയെ കുറിച്ച് പറഞ്ഞിരുന്നു. ഇതിന് മറുപടിയായ കൊലക്കേസിലെ പ്രതി ഭഗവാന്‍ ശിവനെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് രവിശങ്കര്‍ പ്രസാദ് ട്വീറ്റ് ചെയ്തു.
രവിശങ്കര്‍ പ്രസാദിന്റെ പരാമര്‍ശം മനപ്പൂര്‍വമുള്ള അവഹേളനമാണെന്നും അതിനാല്‍ രവിശങ്കര്‍ പ്രസാദ് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് തരൂര്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ട്വീറ്റ് നീക്കം ചെയ്ത രവിശങ്കര്‍ പ്രസാദ് മാപ്പ് പറയാന്‍ തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് തരൂര്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.