Connect with us

GULF

യുഎഇ പിറന്ന അതേവര്‍ഷം ജനിച്ച ഷമീമിന്റെ പുസ്തകം ‘വൈ സ്‌കൈ ഈസ് നോട്ട് ദി ലിമിറ്റ്’ പ്രകാശനം ചെയ്തു

രാജ്യത്തിന്റെ വളര്‍ച്ചാ വിജയം പ്രമേയം

Published

on

ഷാര്‍ജ: 1971 ഡിസംബര്‍ 2ന് ദുബായില്‍ ജനിച്ച മലയാളി ഷമീം യൂസഫ് കളരിക്കല്‍ എഴുതിയ ‘വൈ സ്‌കൈ ഈസ് നോട്ട് ദി ലിമിറ്റ്: വിഗ്‌നെറ്റ്‌സ് ഓഫ് എ യുഎഇ എക്‌സ്പാറ്റ് ഹൂ ഷെയേഴ്‌സ് ബര്‍ത് ഡേ വിത് ഹോസ്റ്റ് കണ്‍ട്രി’ എന്ന പുസ്തകം രാജ്യം ഒരു യൂണിയനായി രൂപീകരിച്ച അതേ ദിവസം നവംബര്‍ 5ന് ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ (എസ്‌ഐബിഎഫ് 2023) പ്രകാശനം ചെയ്തു.
റൈറ്റേഴ്‌സ് ഫോറത്തില്‍ നടന്ന ചടങ്ങില്‍ റീജന്‍സി ഗ്രൂപ് ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീന്‍ എഴുത്തുകാരന്റെ മാതാവ് സഹീദ യൂസഫിന് പുസ്തകം നല്‍കി പ്രകാശനം ചെയ്തു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ വാക്കുകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ‘വൈ സ്‌കൈ ഈസ് നോട്ട് ദി ലിമിറ്റ്’ എന്ന തലക്കെട്ട് തെരഞ്ഞെടുത്തതിന് ഷമീമിനെ അഭിനന്ദിക്കുന്നതായി പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് ഷംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീന്‍ പറഞ്ഞു. ”ആകാശം വളര്‍ച്ചയുടെ പരിധിയല്ല” എന്ന് പറഞ്ഞു കൊണ്ട് എപ്പോഴും പ്രചോദിപ്പിക്കുകയും ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുകയും ചെയ്യുന്നു.
ഈ മഹത്തായ രാജ്യത്തിന്റെ ജന്മദിനമായ 1971 ഡിസംബര്‍ 2ന് യുഎഇയില്‍ ജനിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്ന് ഷമീം പറഞ്ഞു. മഹാനായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ നേതൃത്വത്തില്‍ യുഎഇ എന്ന പേരില്‍ ഒരു ഏകീകൃത ഫെഡറേഷന്‍ രൂപീകരിക്കാന്‍ ട്രൂഷ്യല്‍ സ്റ്റേറ്റുകള്‍ ഒന്നിച്ച ദിവസമായിരുന്നു അത്.
50 വര്‍ഷത്തിനുള്ളില്‍ യുഎഇയെ രാജ്യങ്ങളുടെ മുന്‍നിരയിലേക്ക് കൊണ്ടുവന്ന ഭരണാധികാരികളുടെ വീക്ഷണത്തിനുള്ള കാടപ്പാടാണീ ഗ്രന്ഥം. പ്രവാസികളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റം കൊണ്ടുവന്ന അത്ഭുതകരമായ സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്താനുള്ള തന്റെ എളിയ പരിശ്രമമുണ്ടിതിലെന്നും അദ്ദേഹം പറഞ്ഞു. ഈ രാജ്യത്തിന്റെ വളര്‍ച്ചയുടെ കഥ പ്രവാസികളുടെ വളര്‍ച്ചയുടെ നാഴികക്കല്ലുകള്‍ കൂടിയാണ് -ഷമീം കൂട്ടിച്ചേര്‍ത്തു.
ജീവിതം സമ്പന്നമാക്കാന്‍ പരാവധി പ്രയോജനം നേടുന്നതിന് ഈ രാജ്യം നല്‍കുന്ന അവസരങ്ങളെ കുറിച്ച് ഈ പുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്നു. സന്തോഷകരവും വിജയകരവുമായ ജീവിതം നയിക്കാന്‍ ആതിഥേയ രാജ്യം അവസരങ്ങള്‍ പൂര്‍ണമായി വിനിയോഗിക്കാന്‍ തന്റെ സഹപ്രവര്‍ത്തകരെ പ്രചോദിപ്പിക്കാനുള്ള യഥാര്‍ത്ഥ ഉദാഹരണങ്ങള്‍ താനിതില്‍ ഉദ്ധരിച്ചിട്ടുമുണ്ട്, കാരണം ആകാശം പരിധിയല്ല -അദ്ദേഹം വിശദീകരിച്ചു.
പുസ്തക മേളയില്‍ ഏറ്റവും കൂടുതല്‍ പുതിയ പുസ്തകങ്ങള്‍ പുറത്തിറക്കിയ ലിപി പബ്‌ളികേഷന്‍സ് ആണ് പ്രസാധകര്‍. സീനിയര്‍ ബിസിനസ് ജേര്‍ണലിസ്റ്റും എഴുത്തുകാരനുമായ ഭാസ്‌കര്‍ രാജ് ആണ് ഈ പുസ്തകം എഡിറ്റ് ചെയ്തത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

മിഡില്‍ ഈസ്റ്റില്‍ അതിവേഗം വളരുന്ന വിമാനത്താവളം

അബുദാബി എയര്‍പോര്‍ട്ടില്‍ ഒമ്പത് മാസത്തിനിടെ 21.7ദശലക്ഷം യാത്രക്കാര്‍ 

Published

on

റസാഖ് ഒരുമനയൂര്‍
അബുദാബി: അബുദാബി എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായി. ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ അബുദാബി എയര്‍പോര്‍ട്ട് വഴി 21.7 ദശലക്ഷംപേര്‍ യാത്ര ചെയ്തതായി അബുദാബി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. മുന്‍വര്‍ഷത്തേക്കാള്‍ ഗണ്യമായ വര്‍ധനവാണ് ഈ 2024 ആദ്യമൂന്നുപാതത്തില്‍ കൈവരിച്ചിട്ടുള്ളത്. പുതിയ എയര്‍ലൈനുകള്‍, വിപുലീകരിച്ച റൂട്ടുകള്‍, തന്ത്രപ്രധാനമായ ലൊക്കേഷന്‍ എന്നിവ അബുദാബി യെ ഒരു പ്രമുഖ ആഗോള വ്യോമയാന കേന്ദ്രമായി മാറ്റിയതായി ബന്ധപ്പെട്ടവര്‍ അവകാശപ്പെട്ടു.
മിഡില്‍ ഈസ്റ്റിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വിമാനത്താവളമെന്ന ഖ്യാതി അബുദാബി നേടിക്കൊണ്ടിരിക്കുകയാണ്. 2023ലെ മൂന്നാം പാദത്തെ അപേക്ഷിച്ച് 27% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. യാത്രക്കാരുടെ എണ്ണത്തിലെ കുതിച്ചുചാട്ടം വിനോദ സഞ്ചാരികള്‍ക്കും ബിസിനസ്സ് യാത്രക്കാര്‍ക്കും അബുദാബി ഇഷ്ട കേന്ദ്രമായി മാറിയെന്നാണ് വ്യക്തമാക്കുന്നത്.
നിലവിലുള്ള എയര്‍ലൈനുകള്‍ റൂട്ടുകള്‍ വിപുലീകരിച്ചതും തുര്‍ക്ക് മെനിസ്ഥാന്‍ എയര്‍ലൈന്‍സ്, ഹൈനാന്‍ എയര്‍ലൈന്‍സ്, ബ്രിട്ടീഷ് എയര്‍വേസ്, അകാസ എയര്‍, ഫ്ളൈ നാസ് എന്നിവയുള്‍പ്പെടെയുള്ള പുതിയ എയര്‍ലൈനുകളുടെ ആഗമനവും യാത്രക്കാരുടെ വര്‍ധനവിന് കാരണമായി. 92,677 യാത്രക്കാരുടെ യാത്ര സുഗമമാക്കിക്കൊണ്ട് ആഗസ്റ്റ് രണ്ടിന് ഏറ്റവും തിരക്കേറിയ ദിവസമായി രേഖപ്പെടുത്തി. സെപ്റ്റംബര്‍ 30 വരെ, പോയിന്റ് ടു പോയിന്റ് ട്രാഫിക് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 27.3% വര്‍ദ്ധിച്ചു. ഈ വര്‍ഷം ആദ്യആറുമാസത്തിനിടെ 13.9ദശലക്ഷം പേരാണ് യാത്ര ചെയ്ത്.
”ഈ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് അബുദാബി എയര്‍പോര്‍ട്ട് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ എലീന സോര്‍ലിനി പറഞ്ഞു. അബുദാബി എയര്‍പോര്‍ ട്ടിന്റെ വളര്‍ച്ചയുടെ വേഗതയും കരുത്തും വ്യക്തമാക്കുന്നതാണ്.  പുതിയ എയര്‍ലൈനുകളുടെ ആഗമന വും നിലവിലുള്ളവയുടെ ശക്തമായ പ്രകടനവും അബുദാബിയില്‍ മുന്‍നിര വ്യോമയാന കേന്ദ്രമെന്ന വി ശ്വാസത്തെ കൂടുതല്‍ ഊട്ടി ഉറപ്പിക്കുന്നു. കാര്‍ഗോ ഓപ്പറേഷനുകളിലും ഇത് പ്രകടമാണ്.
ആഗോള വ്യോമയാന ഭൂപടത്തില്‍ അബുദാബിയു ടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് കണക്റ്റിവിറ്റിയും വ്യാപാരവും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്  അടി സ്ഥാന സൗകര്യങ്ങളിലും സേവനങ്ങളിലും നിക്ഷേപം നടത്താന്‍ പ്രതിജ്ഞാബദ്ധരാണെന്ന് അവര്‍ പറഞ്ഞു. കാര്‍ഗോ വിഭാഗം ഈവര്‍ഷം 572,000 മെ ട്രിക് ടണ്ണിലെത്തി. 2023ല്‍ ഇതേ കാലയളവില്‍ നേടിയ 465,000 മെട്രിക് ടണ്ണുമായി താരതമ്യപ്പെടുത്തുമ്പോള്‍ 23% വളര്‍ച്ച രേഖപ്പെടുത്തി.

Continue Reading

gulf

റിയാദിലെ ജയിലിലെത്തിയിട്ടും ഉമ്മക്ക് റഹീമിനെ​ നേരിൽ കാണാനായില്ല

നിയമ സഹായ സമിതി വഴിയല്ലാതെ എത്തിയത് കൊണ്ട് കാണാനാകില്ലെന്ന് റഹീം ഉമ്മയെ അറിയിക്കുകയായിരുന്നു.

Published

on

സഊദി  അറേബ്യയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ ഉമ്മക്ക് നേരിട്ട് കാണാനായില്ല. വീഡിയോ കോൾ വഴി റഹീം ഉമ്മയുമായി സംസാരിച്ചു. നിയമ സഹായ സമിതി വഴിയല്ലാതെ എത്തിയത് കൊണ്ട് കാണാനാകില്ലെന്ന് റഹീം ഉമ്മയെ അറിയിക്കുകയായിരുന്നു.

നിയമ സഹായ സമിതിയുടെ അറിവില്ലാതെ, ചില വ്യക്തികളുടെ സഹായത്തോടെയാണ് റഹീമിന്റെ ജ്യേഷ്ഠനും ഉമ്മയും റിയാദിലെത്തിയത്. മോചനത്തിന് തടസ്സമുണ്ടാകുമെന്ന് കരുതിയാണ് കൂടിക്കാഴ്ചക്ക് തയ്യാറാകാതിരുന്നതെന്ന് നിയമസഹായ സമിതി അറിയിച്ചു.

ഉംറ തീർത്ഥാടനത്തിന് ശേഷം ജയിലിലെത്തി റഹീമിനെ കാണാനായിരുന്നു കുടുംബം കരുതിയിരുന്നത്. റഹീമിന്റെ മോചനം നീണ്ടതോടെയാണ് കുടുംബം സൗദിയിലേക്ക് പോയത്. രണ്ടാഴ്ച മുമ്പ്‌ മോചന ഉത്തരവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. കോടതി സിറ്റിങ് അനുവദിച്ചിരുന്നെങ്കിലും കേസ് ബെഞ്ച് മാറ്റുകയായിരുന്നു.

വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടത് എന്നാണ് കോടതി അറിയിച്ചത്. വിശദവിവരങ്ങൾ പരിശോധിച്ച ശേഷമായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടതെന്നും ചീഫ് ജസ്റ്റിസിന്റെ ഓഫീസ് ഇക്കാര്യം തീരുമാനിക്കുമെന്നും അറിയിച്ചു.

ചീഫ് ജസ്റ്റീസിന്റെ ഓഫിസ് ഇക്കാര്യം തീരുമാനിക്കുമെന്ന് അറിയിപ്പ് ലഭിച്ചതായി റിയാദിലെ റഹീം നിയമ സഹായ സമിതി അറിയിച്ചിരുന്നു. റഹീമിന്റെ അഭിഭാഷകൻ ഒസാമ അൽ അമ്പർ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി, റഹീമിന്റെ കുടുംബ പ്രതിനിധി സിദ്ദീഖ് തുവ്വൂർ എന്നിവർ കോടതിയിലെത്തിയിരുന്നു. നടപടിക്രമങ്ങളെല്ലാം പൂർത്തിയായതിനാൽ മോചന ഉത്തരവ് വൈകില്ലെന്ന് പ്രതീക്ഷയിലാണ് സഹായ സമിതി.

Continue Reading

GULF

അടുത്ത അഞ്ച് വർഷത്തിൽ ജിസിസിയിൽ ലുലു തുറക്കുക 100 സ്റ്റോറുകൾ; പ്രഖ്യാപനവുമായി എംഎ യൂസുഫലി

അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ നവംബർ 14ന് ലുലുവിൻ്റെ ഷെയറുകൾ ലിസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു

Published

on

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ജിസിസി രാജ്യങ്ങളിൽ 100 ലുലു സ്റ്റോറുകൾ തുറക്കുമെന്ന് കമ്പനി ചെയർമാനും സ്ഥാപകനുമായ എംഎ യൂസുഫലി. ഇത് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലുലു ഐപിഒയുടെ ഓവർസബ്സ്ക്രിപ്ഷനെപ്പറ്റിയുള്ള വാർത്താസമ്മേളനത്തിലാണ് യൂസുഫലിയുടെ പ്രഖ്യാപനം.

“ജിസിസി വളരെ ശക്തമായ ഒരു സാമ്പത്തിക വ്യവസ്ഥിതിയാണ്. ഞങ്ങൾ ജിസിസിയിലാകെയുള്ള റീട്ടെയിൻ ശൃംഖലയുമാണ്. ജനസംഖ്യ വർധിക്കുകയാണ്. അതുകൊണ്ട് തന്നെ കൂടുതൽ ഔട്ട്ലറ്റുകൾ തുറക്കേണ്ടതുണ്ട്.”- യൂസുഫലി പറഞ്ഞു. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ നവംബർ 14ന് ലുലുവിൻ്റെ ഷെയറുകൾ ലിസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

91 റീട്ടെയിൽ ഷോപ്പുകൾ ഇപ്പോൾ തീരുമാനിച്ചിട്ടുണ്ടെന്ന് ലുലു റീട്ടെയിൽ സിഇഒ സൈഫീ രൂപവാല പറഞ്ഞു. ഉടൻ തന്നെ ഇത് 100ലെത്തും. ഇതിനായുള്ള ചർച്ചകൾ നടക്കുകയാണ്. നിലവിൽ 240 സ്റ്റോറുകളിലായി 50,000 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. പുതിയ സ്റ്റോറുകൾ കൂടി വരുന്നതോടെ ജോലിസാധ്യത വർധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഓട്ടോണമസ് സ്റ്റോറുകൾ കൂടി ലുലു ഗ്രൂപ്പിൻ്റെ പരിഗണനയിലുണ്ട്. ചെറിയ സ്റ്റോറുകളിൽ ഓട്ടോണമസ് സേവനമൊരുക്കാനാണ് ശ്രമം. നിലവിൽ ഇതിൻ്റെ ട്രയൽ റൺ നടക്കുകയാണ്. ഈ ട്രയൽ റണ്ണുകളുടെ ഫലം പുറത്തുവരുന്നതിനനുസരിച്ച് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. ജിസിസിയിലെ 240 ഔട്ട്ലെറ്റുകളായി ഒരു ദിവസം ആറ് ലക്ഷത്തിലധികം ആളുകളാണ് എത്തുന്നത്. വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള 85 രാജ്യങ്ങളിലെ സാധനങ്ങൾ ലുലു ഔട്ട്ലറ്റുകളിൽ ഉണ്ട്.

Continue Reading

Trending