Connect with us

kerala

പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുന്നവരുമായി അകലം പാലിച്ചില്ലെങ്കില്‍ വെന്റിലേറ്ററിലാവും: ഓണക്കിറ്റ് തട്ടിപ്പിനെതിരെ ഷമ്മി തിലകന്‍

ഓണക്കിറ്റ് തട്ടിപ്പ് വിവാദമായ പശ്ചാത്തലത്തിലാണ് ഷമ്മിതിലകന്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്.

Published

on

തിരുവനന്തപുരം: സര്‍ക്കാറിന്റെ ഓണക്കിറ്റില്‍ വന്‍ തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി നടന്‍ ഷമ്മി തിലകന്‍. പ്രജകളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുന്ന ഇത്തരം വൈറസുകളുമായി അകലം പാലിച്ചില്ലെങ്കില്‍ ശിഷ്ടകാലം ശ്വാസമെടുക്കാന്‍ പോലുമാവാതെ വെന്റിലേറ്ററില്‍ കേറേണ്ടി വരുമെന്ന് ഷമ്മി തിലകന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മാവേലി_നാടുവാണീടുംകാലം
മാനുഷരെല്ലാരും_ഒന്നുപോലെ..!
ആമോദത്തോടെ_വസിക്കുംകാലം
ആപത്തെങ്ങാര്‍ക്കുമൊട്ടില്ലമില്ലാതാനും
കള്ളവുമില്ലചതിയുമില്ലാ..; #എള്ളോളമില്ലാ_പൊളിവചനം..!
എന്ന് നമ്മള്‍ പാടി കേട്ടിട്ടുണ്ട്..!
എന്നാല്‍..;
ഇത്തരം പലവ്യഞ്ജന കിറ്റിലെ തട്ടിപ്പുകളും..; പറഞ്ഞിരുന്നതിനേക്കാള്‍ കുറഞ്ഞയളവിലുള്ള ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യലുമൊക്കെ അന്നും ഉണ്ടായിരുന്ന നടപടിക്രമങ്ങളായിരുന്നു..!
കേട്ടിട്ടില്ലേ..?
കള്ളപ്പറയും_ചെറുനാഴിയും..; #കള്ളത്തരങ്ങള്‍_മറ്റൊന്നുമില്ല..!???
ആ ആമോദക്കാലത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരും ഇത്യാദി കലകളില്‍ നൈപുണ്യം ഉള്ളവരായിരുന്നു എന്നല്ലേ മനസ്സിലാക്കേണ്ടത്..???
അപ്പൊപ്പിന്നെ നമ്മളായിട്ട് മോശക്കാര്‍ ആകാന്‍ പാടില്ലല്ലോ എന്ന് കരുതി മനഃപൂര്‍വ്വം ചെയ്തതാണെന്നാണ് #സപ്ലൈകോ_സാറമ്മാരുടെ ന്യായം പറച്ചില്‍..!??

ഇത്തരം മുടന്തന്‍ ന്യായങ്ങള്‍ നിരത്തി വിജിലന്‍സിന്റേയും, കസ്റ്റംസിന്റേയും, എന്‍ഫോഴ്‌സ്‌മെന്റിന്റേയും, N.I.A-യുടേയുമൊക്കെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥ മേലാളന്മാരെ സംരക്ഷിക്കുവാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന ഇന്നത്തെ മാവേലിമാരോട് ഒന്നേ പറയാനുള്ളൂ..!?
ഇലക്ഷന്‍ അടുത്തടുത്തു വരുന്ന ഈ സാഹചര്യത്തില്‍..; വോട്ട് ചെയ്യുന്നതിന് പ്രത്യുപകാരമായി ജനങ്ങള്‍ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്ന ആനുകൂല്യങ്ങള്‍..; ഒരു തുക നിശ്ചയിച്ച് ജനങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കുക..! അവര്‍ അവര്‍ക്ക് ആവശ്യമുള്ളത് അതുകൊണ്ട് വാങ്ങിക്കൊള്ളട്ടെ..!
ഈ കോവിഡ് കാലത്തെങ്കിലും പ്രജകളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുന്ന ഇത്തരം വൈറസുകളുമായി സാമൂഹിക അകലം പാലിക്കുക..!
ഇല്ലെങ്കില്‍ ശിഷ്ടകാലം ഒന്ന് ശ്വാസം എടുക്കാന്‍ പോലുമാവാതെ വെന്റിലേറ്ററില്‍ കേറേണ്ടി വരും..!
ജാഗ്രതൈ.

ലാല്‍സലാം…??

 

kerala

മതപരമായ ചടങ്ങുകള്‍ക്ക് മാത്രം ആനകളെ ഉപയോഗിക്കാം; അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട്

സ്വകാര്യ ചടങ്ങുകളിലോ ഉദ്ഘാടനങ്ങളിലോ ആനകളെ ഉപയോഗിക്കരുതെന്നും ശിപാര്‍ശ.

Published

on

ആന എഴുന്നള്ളിപ്പില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ശിപാര്‍ശ ചെയ്ത് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട്. ആനകളെ ഉപയോഗിക്കാന്‍ മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ പറ്റൂൂയെന്ന് റിപ്പോര്‍ട്ടിലുണ്ട്. സ്വകാര്യ ചടങ്ങുകളിലോ ഉദ്ഘാടനങ്ങളിലോ ആനകളെ ഉപയോഗിക്കരുതെന്നും ശിപാര്‍ശ.

രണ്ട് എഴുന്നള്ളിപ്പുകള്‍ക്കിടയില്‍ ആനകള്‍ക്ക് 24 മണിക്കൂര്‍ നിര്‍ബന്ധിത വിശ്രമം വേണമെന്നും എഴുന്നുള്ളിപ്പുകള്‍ക്ക് നിര്‍ത്തുമ്പോള്‍ ആനകള്‍ തമ്മില്‍ മൂന്ന് മീറ്ററെങ്കിലും അകലം പാലിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആനകളുടെ സമീപത്ത് നിന്നും 10 മീറ്റര്‍ എങ്കിലും അകലത്തില്‍ ജനങ്ങളെ നിര്‍ത്തണമെന്‌നും 65 വയസ്സ് പ്രായം കഴിഞ്ഞ ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുതെന്നും റിപ്പോര്‍ട്ട്.

മാത്രമല്ല, ഒരു ദിവസം 100 കിലോമീറ്ററിലധികം ദൂരം ആനകളെ വാഹനങ്ങളില്‍ കൊണ്ടുപോകാന്‍ പാടില്ലെന്നും പുഷ്പവൃഷ്ടി, തലപ്പൊക്ക മത്സരം, വണങ്ങല്‍ എന്നിവ പാടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

 

Continue Reading

kerala

ചെർപുളശ്ശേരി മുനിസിപ്പാലിറ്റിയെ വാർഡ് വിഭജനത്തിൽ നിന്നും ഒഴിവാക്കി

2011ലെ സെൻസസ് പ്രകാരം സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം നിശ്ചയിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു

Published

on

ചെർപുളശ്ശേരി മുനിസിപ്പാലിറ്റിയിൽ വാർഡ് വിഭജന പ്രക്രിയ ഒഴിവാക്കിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. 2011 ലെ സെൻസസ് പ്രകാരം 2015 ൽ വാർഡ് വിഭജനം നടന്നതും 2024 ലെ അംഗസംഖ്യ നിശ്ചയിക്കൽ വിജ്ഞാപന പ്രകാരം വാർഡുകളുടെ എണ്ണത്തിൽ മാറ്റമില്ലാത്തതുമായ തദ്ദേശസ്ഥാപനങ്ങളിൽ വാർഡ് വിഭജനം നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ച് ഒക്ടോബർ 22നാണ് ചെർപ്പുളശ്ശേരിയിലെ യുഡിഎഫ് നേതാക്കളായ ഷാനവാസ് ബാബു, സുബീഷ് എന്നിവർ അഡ്വ മുഹമ്മദ് ഷാ മുഖാന്തിരമാണ് ഹൈക്കോടതിയെ സമീപിച്ചത്.

2011ലെ സെൻസസ് പ്രകാരം സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം നിശ്ചയിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇത് പ്രകാരം 8 മുനിസിപ്പാലിറ്റികളിൽ വാർഡുകളുടെ എണ്ണത്തിൽ വർദ്ധനവില്ല. എന്നാൽ ഇത്തരത്തിലുള്ള തദ്ദേശസ്ഥാപനങ്ങളിലും വാർഡുകളുടെ നിലവിലുള്ള അതിരുകൾ പുനർനിർണിക്കണമെന്ന് ഡീലിമിറ്റേഷൻ കമ്മീഷൻ വിഭജനം സംബന്ധിച്ച മാർഗ്ഗരേഖയിൽ വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരം ഇത്തരത്തിലുള്ള തദ്ദേശസ്ഥാപനങ്ങളും വാർഡ് വിഭജന റിപ്പോർട്ട് തയ്യാറാക്കി ജില്ലാ കലക്ടർക്ക് കഴിഞ്ഞ 25ന് സമർപ്പിച്ചിരുന്നു.

വാർഡുകളുടെ എണ്ണം വർദ്ധിക്കാത്ത തദ്ദേശസ്ഥാപനങ്ങളിൽ മുഴുവൻ വാർഡുകളുടെയും അതിരുകൾ പുനർനിർണയിക്കണമെന്ന് മാർഗരേഖ ചട്ട വിരുദ്ധമാണെന്ന് പരാതിക്കാർ വാദിച്ചു. നേരത്തെ ഹരജി ഫയലിൽ സ്വീകരിച്ച കോടതി സംസ്ഥാന സർക്കാരിനും ഡീലിമിറ്റേഷൻ കമ്മീഷനും നോട്ടീസ് നൽകിയിരുന്നു. കേസ് ഇന്ന് വീണ്ടും പരിഗച്ചപ്പോഴാണ് ചട്ട വിരുദ്ധമായ നീക്കത്തിൽ നിന്ന് പിന്മാറിക്കൊണ്ട് ഉത്തരവിറക്കിയതായി ഡിലിമിറ്റേഷൻ കമ്മീഷൻ്റെ അഭിഭാഷകൻ അറിയിച്ചത്. എന്നാൽ എണ്ണം വർധിക്കാത്ത മറ്റ് തദ്ദേശസ്ഥാപനങ്ങളിലും വാർഡുകളുടെ അതിരുകൾ പുനക്രമീകരിക്കും. ഇവിടങ്ങളിൽ 2011 ലെ സെൻസസ് പ്രകാരം വിഭജനം നടന്നിട്ടില്ല എന്നാണ് ഡീലിമിറ്റേഷൻ കമ്മീഷണൻറെ വാദം .

Continue Reading

kerala

ഒരുമിച്ച് കിടന്നപ്പോള്‍ പാമ്പ് കടിയേറ്റ മുത്തശ്ശി ചികിത്സയില്‍; കടിയേറ്റത് അറിയാതിരുന്ന എട്ടുവയസുകാരി മരിച്ചു

Published

on

പാലക്കാട്: മുത്തശ്ശിക്കൊപ്പം ഉറങ്ങാൻ കിടന്ന 8 വയസ്സുകാരി പാമ്പുകടിയേറ്റ് മരിച്ചു. വണ്ണാമട മൂലക്കട മുഹമ്മദ് ജുബീറലി – സബിയ ബീഗം ദമ്പതികളുടെ മകൾ അസ്ബിയ ഫാത്തിമ (8) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ 1.30ന് വണ്ണാമട മൂലക്കടയിലാണ് സംഭവം.

ഉറങ്ങാന്‍ കിടന്ന മുത്തശ്ശി റഹ്മത്തിനെ പാമ്പ് കടിച്ചിരുന്നു. തുടര്‍ന്ന്, നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മുത്തശ്ശിയെ ചികിത്സിച്ച് വരുന്നതിനിടെ 2.30ന് അസ്ബിയ ഫാത്തിമ തളര്‍ന്നു വീഴുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിക്കും പാമ്പു കടിയേറ്റ വിവരം അറിയുന്നത്.

 

Continue Reading

Trending