Connect with us

kerala

ഷഹബാസ് വധക്കേസ്; ആദ്യ ദിവസം ബിരിയാണി, പിന്നീട് പായസമുള്‍പ്പെടെ സദ്യ; പ്രതികള്‍കള്‍ക്ക് ലഭിക്കുന്നത് മികച്ച പരിഗണന

ഗുണപാഠം നല്‍കുന്നതിനു പകരം തെറ്റായ സന്ദേശമാണ് ഉന്നതരായ അധികൃതര്‍ അറിയാതെ ചില ഉദ്യോഗസ്ഥര്‍ ഇവിടെ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്

Published

on

ഷഹബാസ് വധക്കേസിലെ പ്രതികള്‍ക്ക് ജുവനൈല്‍ ഒബ്‌സര്‍വേഷന്‍ ഹോമില്‍ ലഭിക്കുന്നത് മികച്ച പരിഗണന. താമരശ്ശേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചു വിദ്യാര്‍ഥികളായ അഞ്ചുപേരെയും വേറെവേറെ സെല്ലിലാണ് പാര്‍പ്പിച്ചിരിക്കുന്നതെങ്കിലും ശിക്ഷനടപടികളുടെ ഭാഗമായുള്ള പരിഗണനയല്ല ലഭിക്കുന്നതെന്നാണ് ആരോപണം.

ജുവനൈല്‍ ഹോമില്‍ എത്തിയ ആദ്യ ദിവസംതന്നെ ഉച്ചഭക്ഷണമായി നല്‍കിയത് ബിരിയാണിയാണ്. പിറ്റേദിവസം പായസമുള്‍പ്പെടെ സദ്യ. തിങ്കളാഴ്ച സാമ്പാറും ചോറും വിഭവങ്ങളുമാണ്. വര്‍ഷങ്ങളായി ഒബ്‌സര്‍വേഷന്‍ ഹോമില്‍ ഭക്ഷണം പാകംചെയ്ത് നല്‍കുന്നത് നിര്‍ത്തലാക്കിയിട്ട്. കുക്കിനെ ഉള്‍പ്പെടെ നിയമിച്ചിരുന്നെങ്കിലും ചിലരുടെ ഇടപെടലുകളുടെ അടിസ്ഥാനത്തില്‍ ഭക്ഷണം ബോയ്‌സ് ഹോമില്‍നിന്ന് എത്തിക്കുകയാണ്. കുക്കിനെയും ബോയ്‌സ് ഹോമിലേക്ക് മാറ്റി.

ബോയ്‌സ് ഹോമില്‍ നല്‍കുന്ന ഭക്ഷണം മിക്കദിവസങ്ങളിലും പലരുടെയും സ്‌പോണ്‍സര്‍ഷിപ്പിലാണ്. അതിനാല്‍ മികച്ച ഭക്ഷണമാണ് അവിടെ നല്‍കുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളിലെ ക്രിമിനല്‍വത്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് ഒബ്‌സര്‍വേഷന്‍ ഹോമില്‍ എത്തിക്കുന്നത്. ഗുണപാഠം നല്‍കുന്നതിനു പകരം തെറ്റായ സന്ദേശമാണ് ഉന്നതരായ അധികൃതര്‍ അറിയാതെ ചില ഉദ്യോഗസ്ഥര്‍ ഇവിടെ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊല്ലത്ത് പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു

കിളികൊല്ലൂര്‍ മങ്ങാട് സംഘം മുക്കില്‍ സെന്റ് ആന്റണീസ് ടീ സ്റ്റാള്‍ ഉടമ അമല്‍ കുമാറിന്റെ തലയാണ് രണ്ടംഗ സംഘം അടിച്ചു പൊട്ടിച്ചത്.

Published

on

കൊല്ലം കിളികൊല്ലൂരില്‍ പൊറോട്ട കൊടുക്കാത്തതിന് കടയുടമയുടെ തല അടിച്ചു പൊട്ടിച്ചു. കിളികൊല്ലൂര്‍ മങ്ങാട് സംഘം മുക്കില്‍ സെന്റ് ആന്റണീസ് ടീ സ്റ്റാള്‍ ഉടമ അമല്‍ കുമാറിന്റെ തലയാണ് രണ്ടംഗ സംഘം അടിച്ചു പൊട്ടിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. കട അടയ്ക്കാനൊരുങ്ങുമ്പോള്‍ ബൈക്കിലെത്തിയ യുവാവ് പൊറോട്ട ആവശ്യപ്പെട്ടപ്പോള്‍ എല്ലാം തീര്‍ന്നുവെന്നും പറഞ്ഞതോടെയായിരുന്നു അക്രമം.

ബൈക്കിലെത്തിയ യുവാവ് മറ്റൊരാളെക്കൂടി വിളിച്ച് വരുത്തിയ ശേഷം അക്രമിക്കുകയായിരുന്നു. ഇടിക്കട്ട ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് മര്‍ദനമേറ്റ കടയുടമ പറയുന്നു. അക്രമികളില്‍ ഒരാളെ അറിയാമെന്നും സ്ഥിരം പ്രശ്നക്കാരാണെന്നും അമല്‍ കുമാര്‍ പറയുന്നു. അക്രമത്തിനിടയില്‍ പോലീസ് ജീപ്പ് വരുന്നത് കണ്ട് പ്രതികള്‍ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

നുസൂഖ് പോര്‍ട്ടല്‍ പൂട്ടി; 42,000 തീര്‍ഥാടകര്‍ക്ക് ഹജ്ജ് ചെയ്യാനാവില്ല

കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീഴ്ചയില്‍ ഹജ്ജ് തീര്‍ഥാടകര്‍ക്ക് അവസരം നഷ്ടപ്പെട്ടതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

Published

on

സ്വകാര്യ ഹജ്ജ് ക്വാട്ടയില്‍ ഈ വര്‍ഷം അപേക്ഷിച്ച 42,000 തീര്‍ഥാടകര്‍ക്ക് ഹജ്ജ് ചെയ്യാനാവില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനാല്‍ നുസൂഖ് പോര്‍ട്ടല്‍ അടച്ചു. ഈ വര്‍ഷം അവസരം നഷ്ടപ്പെട്ട തീര്‍ഥാടകര്‍ക്ക് പണം തിരികെ നല്‍കുകയോ അടുത്തവര്‍ഷം അവസരം നല്‍കുകയോ ചെയ്യുമെന്നാണ് സൂചന.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഹജ്ജ് യാത്ര തുടങ്ങിയിരുന്നു. ഇതോടെ സ്വകാര്യ ഹജ്ജ് ക്വാട്ടയില്‍ അപേക്ഷച്ചവരില്‍ മൂന്നില്‍ രണ്ടു പേര്‍ക്കും ഇത്തവണ പോകാനാവില്ലെന്ന് ഉറപ്പായി. 10,000 പേര്‍ക്ക് മാത്രമാണ് ആകെയുള്ള സ്വകാര്യ കോട്ടയായ 52,000 യാത്രക്കാരില്‍ ഇത്തവണ അവസരം ലഭിച്ചത്. അവസാന നിമിഷം 42000 പേര്‍ക്ക് അവസരം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അത് നടന്നില്ല.

ഈ മാസം ആദ്യം തന്നെ നുസൂഖ് പോര്‍ട്ടല്‍ പൂട്ടിയിരുന്നു. സ്വകാര്യ ഏജന്‍സികള്‍ പണമടക്കുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്‌തെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നടപടികള്‍ പൂര്‍ത്തായാക്കാത്തതാണ് തീര്‍ഥാടകര്‍ക്ക് വിനയായത്. ഈ വര്‍ഷം അവസരം നഷ്ടപ്പെട്ടവര്‍ക്ക് അടുത്ത വര്‍ഷം അവസരം നല്‍കുമെന്നാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം വൃത്തങ്ങള്‍ നല്‍കുമെന്ന സൂചന.

ഏജന്‍സികള്‍ അടച്ച തുക ഐബാന്‍ അക്കൗണ്ടില്‍ ഉള്ളതിനാല്‍ അത് തിരികെ നല്‍കാന്‍ സാധിക്കില്ല. രണ്ടിലും മന്ത്രാലയ തല തീരുമാനം വേണമെന്ന് കേന്ദ്ര ഹജ്ജ് കമ്മറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പല ഏജന്‍സികളും വിമാനടിക്കറ്റ് എടുത്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീഴ്ചയില്‍ ഹജ്ജ് തീര്‍ഥാടകര്‍ക്ക് അവസരം നഷ്ടപ്പെട്ടതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

Continue Reading

kerala

പട്ടിക്കാട് ജാമിഅ നൂരിയ സെക്രട്ടറി കുന്നത്ത് ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട് അന്തരിച്ചു

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാരുടെ സഹോദരനാണ്.

Published

on

മലപ്പുറം പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളേജ് സെക്രട്ടറി കുന്നത്ത് ഇബ്രാഹിം ഫൈസി (68)തിരൂര്‍ക്കാട് അന്തരിച്ചു. ദേഹാസ്വസ്ഥത്തെ തുടര്‍ന്ന് കഴിഞ്ഞദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ മലപ്പുറം ഈസ്റ്റ് ജില്ലാ ട്രഷറര്‍, എസൈ്വ എസ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം, സമസ്ത പ്രവാസി സെല്‍ മലപ്പുറം ജില്ലാ സെക്രട്ടറി തുടങ്ങിയ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാരുടെ സഹോദരനാണ്. ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 12ന് തിരൂര്‍ക്കാട് ജുമാ മസ്ജിദില്‍ നടക്കും

Continue Reading

Trending