തട്ടമിടാത്തതിനാല്‍ ഷാനിമോള്‍ ഉസ്മാനെ മുസ്ലീങ്ങള്‍ തോല്‍പ്പിച്ചു എന്ന വാദം സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്. കിത്താബ് എന്ന നാടകത്തിലൂടെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ റഫീഖ് മംഗലശ്ശേരി അടക്കമുള്ളവര്‍ മുന്നോട്ട് വെച്ച ഒരു വാദമാണ് ഇത്.
വാസ്തവമെന്താണ്?
2011ലെ സെന്‍സസ് കണക്കുള്‍ പ്രകാരം ആലപ്പുഴ ജില്ലയിലെ ആകെ മുസ്ലീം ജനസംഖ്യ 10.55 ശതമാനം മാത്രമാണ്. അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി എന്നീ 7 നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് ആലപ്പുഴ ലോകസഭാ മണ്ഡലം.
ഷാനിമോള്‍ ഉസ്മാന് 4,35,496 വോട്ട് നേടിയപ്പോള്‍ എം.എം ആരിഫ് 4,45,970 വോട്ട് നേടി. 10474 (0.96%) വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആരിഫ് ജയിച്ചു.
ആരിഫ് ലീഡ് ചെയ്ത മണ്ഡലങ്ങള്‍:
ചേര്‍ത്തല 16895 വോട്ടിന്റെ ലീഡ്. മുസ്ലീം ജനസംഖ്യ 2.97% കായംകുളം 4297 വോട്ടിന്റെ ലീഡ്. മുസ്ലീം ജനസംഖ്യ 30.07% ഏറ്റവും കൂടുതല്‍ മുസ്ലീം ജനസംഖ്യയുള്ള കായംകുളത്തില്‍ നിന്ന് കേവലം 4297 ലീഡ് ചെയ്യാനാണ് ആരിഫിന് കഴിഞ്ഞത്. ഏറ്റവും കുറവ് മുസ്ലീം ജനസംഖ്യയുള്ള ചേര്‍ത്തലയില്‍ നിന്നുള്ള വോട്ടുകളാണ് ആരിഫിനെ ജയിപ്പിക്കുന്നത്. ഇത് രണ്ടും പ്രകടമായ സി.പി.ഐ.എം ബെല്‍ടുകളായ മണ്ഡലങ്ങളാണ്.
ഇതില്‍ രണ്ടിലും മുസ്ലീം ഫാക്ടര്‍ പ്രവര്‍ത്തിച്ചിട്ടില്ല എന്ന് വ്യക്തം.
ഷാനിമോള്‍ ഉസ്മാന്‍ ലീഡ് ചെയ്ത മണ്ഡലങ്ങള്‍:
അരൂര്‍: 648 വോട്ടിന്‌റെ ലീഡ്. മുസ്ലീം ജനസംഖ്യ 14.30% അമ്പലപ്പുഴ: 638 വോട്ടിന്റെ ലീഡ്. മുസ്ലീം ജനസംഖ്യ 19.85% കരുനാഗപ്പള്ളി: 4780 വോട്ടിന്റെ ലീഡ്. മുസ്ലീം ജനസംഖ്യ 25.49% ഹരിപ്പാട്: 5844 വോട്ടിന്റെ ലീഡ്. മുസ്ലീം ജനസംഖ്യ 8.12 ആലപ്പുഴ: 69 വോട്ടിന്റെ ലീഡ്. മുസ്ലീം ജനസംഖ്യ 23.62
ശ്രദ്ധിക്കേണ്ട ഒരു കാര്യം ആലപ്പുഴ മണ്ഡലത്തില്‍ ബി.ജെ.പിക്കുണ്ടായ വളര്‍ച്ചയാണ്. 7 മണ്ഡലങ്ങളിലും ബി.ജെ.പിക്ക് വോട്ട് കുതിച്ചുയര്‍ന്നിട്ടുണ്ട് എന്ന് കാണാന്‍ സാധിക്കും. ബി.ജെ.പി സ്ഥാനാര്‍ത്ഥി രാധാകൃഷ്ണന്‍ 1,87,729 വോട്ട് നേടി. ബി.ജെ.പിക്ക് 1,44,678 വോട്ടുകളാണ് അധികമായി ലഭിച്ചിരിക്കുന്നത്. യു.ഡു.എഫിന് മാത്രം 27,029 വോട്ടുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് കാണിക്കുന്നത് ആലപ്പുഴയിലെ വോട്ട് ഒഴുക്കുകള്‍ എങ്ങോട്ടാണ് എന്നാണ്. മുസ്ലീം മതവിശ്വാസികളായ എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ ചൂണ്ടിക്കാണിച്ചും വര്‍ഗീയത പറഞ്ഞും വന്‍ തോതിലുള്ള ഹിന്ദു കണ്‍സോളിഡേഷന് ബി.ജെ.പിക്ക് സാധിച്ചു എന്നത് ഇതില്‍ വ്യക്തമാണ്. മുസ്ലീങ്ങളുടെ വോട്ടുകള്‍ ഇരുമുന്നണികള്‍ക്കുമായി വിഭജിക്കപ്പെട്ടപ്പോള്‍, ഷാനിമോള്‍ ഉസ്മാനെ വിജയിപ്പിക്കാന്‍ തക്ക വിധത്തില്‍ കോണ്‍ഗ്രസിലെ വോട്ടുകള്‍ ഉണ്ടായില്ല എന്നതാണ് പരാജയ കാരണമായി വിലയിരുത്താന്‍ സാധിക്കുന്നത്. പ്രസ്തുത വോട്ടുകള്‍ പ്രകടമായി തന്നെ രാധാകൃഷ്ണന് മറിഞ്ഞിരിക്കുന്നു.
ഇത് ആര്‍ക്കും പരിശോധിക്കാന്‍ തന്നെ തോന്നാതിരിക്കുകയും മുസ്ലീമായ ഷാനിമോള്‍ ഉസ്മാന്റെ പരാജയകാരണം കേവലം 10 ശതമാനം മാത്രം ജനസംഖ്യവരുന്ന മുസ്ലീങ്ങളുടെ ചുമലില്‍ കയറ്റിവെക്കുകയുമാണ് റഫീഖ് മംഗലശ്ശേരി അടക്കമുള്ളവര്‍ ചെയ്തിരിക്കുന്നത്. തനി വംശീയമായ സമീപനങ്ങളാണ് ഇവര്‍ സോഷ്യല്‍മീഡിയകളിലൂടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.
മണ്ഡലകാലത്തിന് തുടക്കം കുറിച്ചുകൊണ്ട് ശബരിമല നട തുറന്നു. വൈകീട്ട് നാലു മണിയോടെയാണ് നട തുറന്നത്. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷാണ് നട തുറന്നത്. ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ സന്നിഹിതരായിരുന്നു. ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍കുമാറും മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരിയും ചുമതലയേറ്റെടുക്കും.
നാളെ മുതല്‍ ദര്‍ശനത്തിനായി ഭക്തര്‍ക്ക് പ്രവേശനം ലഭിക്കും. പ്രതിദിനം എഴുപതിനായിരം പേര്‍ക്ക് ദര്‍ശനം നടത്താനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയത്. പതിനായിരം പേര്‍ക്ക് സ്പോട്ട് ബുക്കിങ്ങിനുള്ള സൗകര്യവുമുണ്ടായിരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. 30,000 പേരാണ് ഇന്ന് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം ബുക്ക് ചെയ്തത്. നവംബര്‍ 29 വരെ ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായതായും ദേവസ്വം ബോര്‍ഡ് അറിയിച്ചു.
എന്നാല്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴി സമയം ലഭിച്ചവര്‍ എന്തെങ്കിലും കാരണവശാല്‍ യാത്ര മാറ്റിവയ്‌ക്കേണ്ടി വന്നാല്‍ ഉടന്‍ ബുക്കിങ് കാന്‍സല്‍ ചെയ്യാനുള്ള നിര്‍ദേശവുമുണ്ട്. അല്ലെങ്കില്‍ പിന്നീട് ദര്‍ശനാവസരം നഷ്ടമാകും. കാന്‍സല്‍ ചെയ്യുന്ന സമയം സ്‌പോട്ട് ബുക്കിങിലേക്ക് മാറുന്നതായിരിക്കും. പതിനായിരം പേര്‍ക്ക് പമ്പ, എരുമേലി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ നിന്ന് സ്‌പോട്ട് ബുക്കിങ് വഴി മലകയറാവുന്നതാണ്. സ്‌പോട്ട് ബുക്കിങ്ങിന് ആധാറോ അതിന്റെ പകര്‍പ്പോ കാണിക്കണം. അതില്ലാത്തവര്‍ പാസ്‌പോര്‍ട്ടോ വോട്ടര്‍ ഐ ഡി കാര്‍ഡോ ഹാജരാക്കേണ്ടതാണ്. കെട്ടുമായെത്തുന്ന ഒരു ഭക്തനുപോലും മടങ്ങിപ്പോകേണ്ട സാഹചര്യമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.
കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ബി.ജെ.പി നേതാവ് അഡ്വ. ബി. ഗോപാലകൃഷ്ണനും വഖഫ് വിഷയത്തിൽ നടത്തിയ വർഗീയ പ്രസംഗങ്ങൾക്കെതിരെ പോലീസ് കേസെടുക്കാത്തതിനെ വിമർശിച്ച് സി.പി.ഐ മുഖപത്രമായ ജനയുഗം. കിരാതം എന്നാണ് വഖഫ് ബോർഡിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്.
ശബരിമലയിലെ വാവര് സ്വാമിയെ ചങ്ങായി എന്ന് ബി. ഗോപാലകൃഷ്ണനും. വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന ഇവക്കെതിരെ നിയമം നടപ്പാക്കേണ്ട പോലീസ് അനങ്ങിയില്ല. രാജ്യദ്രോഹക്കുറ്റം ചുമത്താവുന്ന വിഷം ചീറ്റലാണിതെന്ന് പത്രത്തിലെ കോളത്തിൽ പറയുന്നു. പൂരം കലക്കിയതിന് കേസെടുത്ത പോലീസ് ഇവർക്കെതിരെ പെറ്റി കേസ് പോലുമെടുത്തില്ല. മുഖ്യമന്ത്രി പറഞ്ഞത് പൂരം കലക്കിയില്ല എന്നാണ് എന്ന് പത്രം പറയുന്നു.
റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിനുമായി സംസാരിച്ച് നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുക്രെയ്നിൽ നടക്കുന്ന യുദ്ധം ഇരുവരും തമ്മിൽ ചർച്ച ചെയ്തുവെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. യുദ്ധം ഇനിയും വ്യാപിപ്പിക്കരുതെന്ന് ട്രംപ് പുടിനോട് നിർദേശിച്ചുവെന്നാണ് റിപ്പോർട്ട്. യു.എസിന് യുറോപ്പിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ടെന്നും ട്രംപ് പുടിനെ ഓർമിപ്പിച്ചു.
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള തുടർ ചർച്ചകൾ നടത്തുമെന്ന് പുടിനെ ട്രംപ് അറിയിച്ചു. നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്ന് ഡോണൾഡ് ട്രംപ് വാഗ്ദാനം നൽകിയിരുന്നു.
തന്റെ രണ്ടാം ഭരണകാലയവളവ് യുക്രെയ്നിലെ കടുത്ത യുദ്ധത്തോടെ ആരംഭിക്കാൻ ട്രംപ് ആഗ്രഹിക്കുന്നില്ലെന്ന് മുൻ യു.എസ് ഉദ്യോഗസ്ഥൻ വാഷിങ്ടൺ പോസ്റ്റിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ പുടിനുമായുള്ള ചർച്ച. യുക്രെയ്ൻ പ്രസിഡന്റ് വ്ലോദമിർ സെലൻസ്കിയുമായും ട്രംപ് സംസാരിച്ചിരുന്നു. ബുധനാഴ്ചയാണ് ട്രംപ് സെലൻസ്കിയുമായി ഫോണിൽ സംസാരിച്ചത്.
അതേസമയം, അരിസോണയുടെ ഫലം കൂടി പുറത്ത് വന്നതോടെ യു.എസ് തെരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം വ്യക്തമാക്കി. ട്രംപ് മൊത്തം 312 ഇലക്ടറൽ വോട്ടുകൾ സ്വന്തമാക്കി. 226 വോട്ടുകൾ നേടാൻ മാത്രമാണ് കമലക്ക് കഴിഞ്ഞത്. സെനറ്റിലും ജനപ്രതിനിധി സഭയിലും ഭൂരിപക്ഷം തെളിയിക്കാൻ ട്രംപിന് മൊത്തം 270 വോട്ടുകൾ മാത്രമാണ് വേണ്ടിയിരുന്നത്.