Connect with us

GULF

ഷബ്‌ന നജീബിന്റെ നോവൽ ലാൽ ജോസ് പ്രകാശനം ചെയ്തു

ഷബ്ന നജീബിന്റെ പ്രഥമ പുസ്തകം ‘ജമീലത്തു സുഹ്റ’ സഊദിയിൽ പ്രകാശനം ചെയ്തു.

Published

on

ദമ്മാം: എഴുത്തുകാരി ഷബ്ന നജീബിന്റെ പ്രഥമ പുസ്തകം ‘ജമീലത്തു സുഹ്റ’ സഊദിയിൽ പ്രകാശനം ചെയ്തു.
അൽഖോബാർ നെസ്റ്റോ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ ചലച്ചിത്രസംവിധായകൻ ലാൽ ജോസ് ആണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.

എഴുത്ത് എപ്പോഴും ഒരാളുടെ ആത്മാവിഷ്‌ക്കാരമാണെന്ന് ലാൽ ജോസ് പറഞ്ഞു. ഏകാന്തതയും സ്വച്ഛതയും ആവോളം ആവശ്യമുള്ള ഇടമാണ് സർഗ്ഗാവിഷ്കാരത്തിന്റെ പണിപ്പുര. തീരെ ചെറുതായ ഒരു സ്വരം പോലും എഴുത്തിടത്തിൽ ചിന്തകളെ അപഹരിച്ചേക്കാം. എന്നിട്ടും പ്രവാസജീവിതത്തിൻറെ യാന്ത്രികതകൾക്കിടയിൽ ഷബ്ന നജീബിനെപ്പോലൊരു തിരക്കുള്ള സാമൂഹ്യപ്രവർത്തകക്ക് തൻറെ ചിന്തകളെ ഏകോപിപ്പിക്കാനായത് അഭിനന്ദിക്കപ്പെണ്ടതാണെന്നും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും ലാൽ ജോസ് പറഞ്ഞു. ഷബ്നയുടെ ഭർതൃമാതാവ് ജമീല മുഹമ്മദ് പുസ്തകം ഏറ്റുവാങ്ങി. പ്രകാശനസമിതി ചെയർമാൻ ആലിക്കുട്ടി ഒളവട്ടൂരിന്റെ അധ്യക്ഷതയിൽ മുഹമ്മദ് കുട്ടി കോഡൂർ യോഗം ഉത്ഘാടനം ചെയ്തു. മാധ്യമപ്രവർത്തൻ സാജിദ് ആറാട്ടുപുഴ പുസ്തകപരിചയം നടത്തി. മുഖ്യാതിഥി ലാൽ ജോസിനെ നജ്മുസമാൻ, മുഷാൽ തഞ്ചേരി, ഷാനി പയ്യോളി എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു. ഡോ. ടി. പി. മുഹമ്മദ്‌, നജീബ് എരഞ്ഞിക്കൽ, മുസ്തഫ പാവേൽ, ഹുസൈൻ വേങ്ങര, ഷംസു പള്ളിയാളി, റോയ്സൺ, ഓ പി ഹബീബ് എന്നിവർ ചേർന്ന് ലാൽജോസിനുള്ള ഉപഹാരം സമർപ്പിച്ചു. ഷബ്‌ന നജീബിനെ ലാൽ ജോസ് മെമെന്റോ നൽകി ആദരിച്ചു. എഴുത്തുകാരിക്കുള്ള പൊന്നാടയും ഉപഹാരവും ഹാജിറ, സീനത്ത്, ഷിജില ഹമീദ്, മുബീന മുസ്തഫ, ഫൗസിയ റഷീദ്, ഹുസ്നാ ആസിഫ്, ആയിഷ ജലീൽ എന്നിവർ ചേർന്ന് സമ്മാനിച്ചു.

മൻസൂർ പള്ളൂർ, സി അബ്ദുൽ ഹമീദ്, ഡോക്ടർ.സിന്ധു ബിനു, ഇഖ്ബാൽ ആനമങ്ങാട്, അബ്ദുൾ അസീസ് റഫ, ഉമർ ഓമശ്ശേരി, അബ്ദുൽ മജീദ് സിജി, റുഖിയാ റഹ്മാൻ, സുമയ്യാ ഫസൽ , പ്രദീപ്‌ കൊട്ടിയം, നന്ദിനി മോഹൻ എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു. ഷബ്ന നജീബ് മറുപടി പ്രസംഗം നടത്തി.
സാമൂഹ്യ പ്രവർത്തകരായ ഷെരീഫ് എളേറ്റിൽ, നിലാസ് നൈന,ഷാനവാസ് വലിയകത്ത്,ഹുസൈൻ നിലമ്പൂർ എന്നിവരെ വേദിയിൽ ലാൽ ജോസ് ഉപഹാരം നൽകി ആദരിച്ചു.

പുസ്തകത്തിന്റെ പ്രസാധകരായ ഡെസ്റ്റിനി പബ്ലിക്കേഷൻ, ചടങ്ങിനോടനുബന്ധിച്ചു വേദിയിൽ ദൃശ്യവിഷ്കാരമൊരുക്കിയ സഫ്റൺ മുജീബ്, പുസ്തകപ്രകാശനത്തോടനുബന്ധമായി നടത്തിയ ചിത്രരചനാമത്സരത്തിലെ വിജയി നൂർ മമ്പാട്, എഴുത്തുകാരിയെയും, മുഖ്യാതിഥിയെയും കുറിച്ചുള്ള വീഡിയോ ചിട്ടപ്പെടുത്തിയ ഷനീബ്അബൂബക്കർ,സാംസ്കാരികപരിപാടികൾക്ക് നേതൃത്വം നൽകിയ നജ്മുസമാൻ ,എന്നിവർക്കും ലാൽജോസ് ഉപഹാരങ്ങൾ സമ്മാനിച്ചു. അഫ്‌റിൻ ,മെഹറിൻ എന്നിർ ഖിറാഅത്ത് നടത്തി.
അനുബന്ധമായി നടന്ന കലാസന്ധ്യയിൽ തന്നു, സാറാ മുവാസ്, ഫാത്തിമാ ഹുദാ, അസിൻ ,വിസ്മയാ സജീഷ്, അദ്വികാ നിതിൻ, ദിയാ ജരാർ, നിഖിൽ മുരളീധരൻ , കല്ല്യാണി ബിനു, റൗഫ് ചാവക്കാട് എന്നിവർ വിവിത പരിപാടികളും കാസർഗോഡ് മൊഞ്ചത്തീസ്‌ ഒരുക്കിയ ഒപ്പനയും ചടങ്ങിന് മിഴിവേകി. അഷ്‌റഫ്‌ ആളത്ത് സ്വാഗതവും ആസിഫ് മേലങ്ങാടി നന്ദിയും പറഞ്ഞു. നിതിൻ കണ്ടമ്പേത്ത്, ഡോ. അമിത ബഷീർ അവതാരകരായിരുന്നു.അൻവർ നജീബ്, അൻവർ നാദിർ , താജുന്നിസ, അഫ്രിൻ ഫാത്തിമ,അദ്നാൻ നജീബ് ,ഫവാസ് എന്നിവരും പങ്കുകൊണ്ടു.നജ്മുസമാൻ, മുഷാൽ , നജീബ് എരഞ്ഞിക്കൽ, സിറാജ് അബൂബക്കർ, റസാഖ് ബാവു, ആസിഫ് ,ഷാനിബ ഉമർ, നിയാസ്, സാബിത്, ജാഫർ, ഹാജറ സലീം, സീനത്ത് അഷ്‌റഫ്‌, ഫൗസിയ, റൂഖിയ റഹ്‌മാൻ, സഫ്രൺ, ഹുസ്ന ആസിഫ് , തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.

GULF

റഹീം കേസിൽ ഇന്നും വിധിയുണ്ടായില്ല

അബ്ദുല്‍ റഹീമിന്റെ മോചനകാര്യത്തില്‍ ഇന്നും തീര്‍പ്പുണ്ടായില്ല.

Published

on

റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ 19 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ മോചനകാര്യത്തില്‍ ഇന്നും തീര്‍പ്പുണ്ടായില്ല.

പതിനൊന്നാം തവണയാണ് റിയാദിലെ ക്രിമിനല്‍ കോടതി കേസ് മാറ്റിവെക്കുന്നത്. തിങ്കളാഴ്ച രാവിലെ 8:30ന് സിറ്റിങ് ആരംഭിച്ചെങ്കിലും മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു.

പതിവുപോലെ ജയിലില്‍നിന്ന് അബ്ദുല്‍ റഹീമും അഭിഭാഷകരും ഓണ്‍ലൈന്‍ കോടതിയില്‍ പങ്കെടുത്തു. 05-05-2025 സൗദി സമയം രാവിലെ 10ന് കേസ് വീണ്ടും പരിഗണിക്കും.

 

Continue Reading

GULF

ജുബൈലില്‍ മലയാളി നഴ്‌സ് മരിച്ചു

പത്തനംതിട്ട തിരുവല്ല വള്ളംകുളം സ്വദേശിനിയും ജുബൈല്‍ അല്‍ മന ആശുപത്രിയിലെ അത്യാഹിത വിഭാഗം സ്റ്റാഫ് നഴ്സുമായ ശ്രീലക്ഷ്മി മരിച്ചു

Published

on

ജുബൈല്‍: പത്തനംതിട്ട തിരുവല്ല വള്ളംകുളം സ്വദേശിനിയും ജുബൈല്‍ അല്‍ മന ആശുപത്രിയിലെ അത്യാഹിത വിഭാഗം സ്റ്റാഫ് നഴ്സുമായ ശ്രീലക്ഷ്മി (35) മരിച്ചു.

പുലര്‍ച്ചെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തി ചികിത്സ തേടിയെങ്കിലും മരിച്ചു. ജുബൈല്‍ നവോദയ കലാസാംസ്‌കാരിക വേദി സാമൂഹികക്ഷേമ വിഭാഗം കണ്‍വീനര്‍ ശ്രീകുമാറിന്റെ ഭാര്യയാണ്. ജുബൈല്‍ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ദേവികയാണ് മകള്‍. ജുബൈല്‍ പൊതുസമൂഹത്തില്‍ ഏറെ പരിചിതയായ, എപ്പോഴും സേവന സന്നദ്ധയുമായിരുന്ന ശ്രീലക്ഷ്മിയുടെ അപ്രതീക്ഷിത വിയോഗം മലയാളി സമൂഹത്തെയൊന്നാകെ ദുഃഖത്തിലാഴ്ത്തി.

നവോദയ ജുബൈല്‍ കുടുംബവേദി ടൗണ്‍ ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള ടയോട്ട യൂനിറ്റ് എക്‌സിക്യൂട്ടീവ് അംഗവും ആണ് ശ്രീലക്ഷ്മി. മൃതദേഹം ജുബൈല്‍ അല്‍ മന ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണാനന്തര നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നു.

 

Continue Reading

GULF

ബിടിഎസിന്റെ സേവനം അവിസ്മരണീയം

ഇസ്ലാമിക് സെന്ററില്‍ ബിടിഎസ് തങ്ങള്‍ സ്മാരക ഹാള്‍ ഉല്‍ഘാടനം ചെയ്തു

Published

on

അബുദാബി: അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ബിടിഎസ് പൂകോയ തങ്ങള്‍ സ്മാരക  ഹാള്‍ ഉല്‍ഘാടനം ചെയ്തു. ആറുപതിറ്റാണ്ടുമുമ്പ് അബുദാബിയിലെ പ്രവാസി സംഘടനകള്‍ രൂപീക രിക്കുന്നതിന് നേതൃത്വം നല്‍കിയ ബിടിഎസ് പൂകോയ തങ്ങളുടെ സ്മരണക്കായാണ് മിനിഹാളിന് അദ്ദേത്തിന്റെ നാമം നല്‍കിയത്. പ്രസിഡണ്ട് പി ബാവ ഹാജി ഉല്‍ഘാടനം ചെയ്തു. തുടര്‍ന്നു നടന്ന അനുസ്മരണ സംഗമത്തില്‍ വൈസ് പ്രസിഡന്റ് അബ്ദുള്ള ഫാറൂഖി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പി ബാവഹാ ജി ഉത്ഘാടനം ചെയ്തു. കബീര്‍ ഹുദവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ഹിദായത്തു ല്ല സ്വാഗതം പറഞ്ഞു.
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, ചന്ദ്രിക റീഡേഴ്‌സ് ഫോറം തുടങ്ങി നിരവധി സംഘടന കള്‍ക്ക് രൂപം നല്‍കിയ ബിടിഎസ് പൂകോയതങ്ങളുടെ സേവനം എക്കാലവും സ്മരിക്കപ്പെടുമെന്ന് അനു സ്മണ പരിപാടിയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. പ്രവാസത്തിന്റെ ആദ്യനാളുകളില്‍ കഷ്ടതകള്‍ ഏറെ അനുഭവിച്ചാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സംഘനകള്‍ രൂപീകരിക്കപ്പെട്ടത്. അതിന്റെഫലമായി പിന്നീട് വന്ന തലമുറകള്‍ക്ക് സംഘടനാ സംവിധാനത്തിന്റെ ഗുണം അനുഭവിക്കുവാനും പതിനായിരങ്ങള്‍ക്ക് ആശ്വാസം പകരുവാനും കഴിഞ്ഞിട്ടുള്ളതായി നേതാക്കള്‍ പറഞ്ഞു.
കേരള മുസ്ലിം ജമാഅത്ത്, കേരള മുസ്ലിം വെല്‍ഫയര്‍ സെന്റര്‍, മലയാളി മുസ്ലിം വെല്‍ഫയര്‍ സെ ന്റര്‍ ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, ചന്ദ്രിക റീഡേഴ്‌സ് ഫോറം, സുന്നി സെന്റര്‍, വളാഞ്ചേരി മര്‍കസുതര്‍ബിയ്യത്തുല്‍ ഇസ്ലാമിയ അബുദാബി കമ്മിറ്റി, മാലിക് ദീനാര്‍ ഇസ്ലാമിക് കോംപ്ലക്‌സ്, കടപ്പുറം മുസ്ലിം വെല്‍ഫെ യര്‍അസോസിയേഷന്‍ തുടങ്ങിയ നിരവധി സംഘടനകള്‍ക്ക് രൂപം നല്‍കുന്നതില്‍ ബിടിഎസ് പൂകോയ തങ്ങള്‍ നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ ചാവക്കാട് കടപ്പുറം ബുഖാറയില്‍ കുടുംബാംഗമായ ബിടിഎസ് സയ്യിദ് പരമ്പരയിലെ പ്രമുഖനാണ്. പതിനായിരക്കണക്കിന് പ്രവാസികള്‍ക്ക് അ ത്താണിയായി മാറിയ സംഘടനകളുടെ പിതാവ് എന്ന വിശേഷണത്തിന് അര്‍ഹനായ അദ്ദേഹം അധികാ രസ്ഥാനങ്ങളില്‍നിന്ന് എക്കാലവും അകലം പാലിച്ചിരുന്നു.
ശുകൂറലി കല്ലുങ്ങല്‍, യൂസഫ് മാട്ടൂല്‍, ഇ പി മൂസ്സഹാജി, വിപികെ അബ്ദുള്ള, ഇബ്രാഹിം മുസ്ല്യാര്‍, സി.സമീര്‍, ബി സി അബൂബക്കര്‍, പി കെ അഹമ്മദ്, റസാഖ് ഒരുമനയൂര്‍, ടി കെ അബ്ദുസലാം, അഡ്വ. കെവി മുഹമ്മദ്കുഞ്ഞി, വി ബീരാന്‍കുട്ടി, കെകെ ഹംസക്കുട്ടി, ഇബ്രാഹിം മാട്ടൂല്‍, കളപ്പാട്ടില്‍ അബുഹാ ജി, മുഹമ്മദ് അന്‍വര്‍ കയ്പമംഗലം എന്നിവര്‍ സംസാരിച്ചു. ഹാഷിം ഹസ്സന്‍കുട്ടി, ജാഫര്‍ കുറ്റിക്കോട്, മഷൂദ് നീര്‍ച്ചാല്‍, റഷീദ് പട്ടാമ്പി, കോയ തിരുവത്ര, ഹംസഹാജി പാറയില്‍, ബാസിത് കുറ്റ്യാടി, അസീസ് കാളിയാടാന്‍, ജാഫര്‍ തങ്ങള്‍, ജലാല്‍ കടപ്പുറം, അഹമ്മദ്, ശറഫുദ്ധീന്‍ കൊപ്പം, സലിം നാട്ടിക, ഹനീഫ പടിഞ്ഞാര്‍മൂല, ജലീല്‍ കാര്യാടത്, അബ്ദുല്‍ അസീസ് ബാര്‍മുദ, റഷീദലി മമ്പാട് തുടങ്ങിയവര്‍ സം ബന്ധിച്ചു.

Continue Reading

Trending