kerala
‘ഗവർണർ നോമിനേറ്റ് ചെയ്ത എസ്എഫ്ഐയുടെ 2 സെനറ്റ് അംഗങ്ങൾ രാജിവെക്കുമോ?’; വിമര്‍ശിച്ച് എംഎസ്എഫ്
ഗവര്‍ണര്‍ നല്‍കിയ 18 പേരുടെ ലിസ്റ്റില്‍ 2 എ.ബി.വി.പി ഉള്‍പ്പെടെ 4 സംഘപരിവാര്‍ ഉണ്ട് എന്നപോലെ തന്നെ സര്‍ക്കാര്‍ നല്‍കിയ 18 പേരുടെ ലിസ്റ്റില്‍ 18 പേരും സി.പി.എം നേതാക്കളാണ്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധിക്കുന്ന എസ.്എഫ്.ഐയെ വിമര്‍ശിച്ച് എം.എസ്.എഫ്. ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത എസ്.എഫ്.ഐയുടെ 2 സെനറ്റ് അംഗങ്ങള്‍ രാജിവെക്കുമോ എന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ചോദിച്ചു.
കഴിഞ്ഞ 2 ദിവസമായി സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ എസ്.എഫ്.ഐ സമരം നടത്തുന്നു. ഈ സമരം ആത്മാര്‍ത്ഥമാണെങ്കില്‍ ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത 4 വിദ്യാര്‍ഥി പ്രതിനിധികളില്‍ പട്ടാമ്പി എസ്.എന്‍.ജി.സി കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി സ്‌നേഹയും, ഗുരുവായൂരപ്പന്‍ കോളേജിലെ അശ്വിന്‍ രാജ് എന്നീ 2 അംഗങ്ങള്‍ എ.ബി.വി.പിയാണ്.
മടപ്പള്ളി കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി സിയാനയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ അനുഷയും എസ്.എഫ്.ഐ നേതാക്കളുമാണ്. ഈ 2 എസ്.എഫ്.ഐ അംഗങ്ങള്‍ രാജി വെക്കാന്‍ തയ്യാറുണ്ടോ എന്ന് പി.കെ നവാസ് ചോദിച്ചു.
ഗവര്‍ണര്‍ നല്‍കിയ 18 പേരുടെ ലിസ്റ്റില്‍ 2 എ.ബി.വി.പി ഉള്‍പ്പെടെ 4 സംഘപരിവാര്‍ ഉണ്ട് എന്നപോലെ തന്നെ സര്‍ക്കാര്‍ നല്‍കിയ 18 പേരുടെ ലിസ്റ്റില്‍ 18 പേരും സി.പി.എം നേതാക്കളാണ്. 18 സെനറ്റ് അംഗങ്ങളില്‍ ഗവര്‍ണര്‍ 4 കാവി അംഗങ്ങളെ തിരുകി കയറ്റാന്‍ ശ്രമിച്ചാലും സര്‍ക്കാര്‍ 18 ചുവപ്പന്‍ അംഗങ്ങളെ തിരുകി കയറ്റിയാലും രണ്ടും എതിര്‍ക്കപ്പെടേണ്ടതാണ്.
സര്‍വകലാശാലയുടെ അക്കാദമിക് നിലവാരം സംരക്ഷിക്കാനാണ് തങ്ങള്‍ ഈ സമരം ചെയ്യുന്നത് എന്ന് പറയുന്ന എസ്.എഫ്.ഐയോട്, തള്ളൊക്കെ കൊള്ളാം പക്ഷേ വിദ്യാര്‍ഥികള്‍ മണ്ടന്‍മാരല്ലെന്നും പി കെ നവാസ് പറഞ്ഞു.
ജൂണ്‍ മാസം ഗവര്‍ണര്‍ക്ക് നോമിനേറ്റ് ചെയ്ത 6 സിന്‍ഡിക്കേറ്റ് അംഗങ്ങളില്‍ ആറ് പേരും സഖാക്കളാണ്. മാത്രമല്ല, ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ലിജീഷ് സി.പി.എം മലപ്പുറം ജില്ലാ കമ്മറ്റി അംഗങ്ങള്‍ കലീമുദ്ദീന്‍ ഉള്‍പ്പെടെയുള്ളവരെ ഉള്‍പ്പെടുത്തി രാഷ്ട്രീയ വത്ക്കരിച്ച സിന്‍ഡിക്കേറ്റാണ് ഇപ്പോഴും കാലിക്കറ്റ് സര്‍വകലാശാലയിലുള്ളതെന്നും പി കെ നവാസ് വ്യക്തമാക്കി.
എസ.്എഫ്.ഐ എന്തിന് സമരം ചെയ്യുന്നു എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയൊള്ളൂ 4 വിദ്യാര്‍ത്ഥി പ്രതിനിധിയെ ഗവര്‍ണര്‍ നോമിനേറ്റ് ചെയ്തതില്‍ രണ്ടെണ്ണമേ തങ്ങള്‍ക്ക് കിട്ടിയിട്ടുള്ളൂ എന്നതാണെന്നും പി കെ നവാസ് വിമര്‍ശിച്ചു. ഇരിക്കുന്ന പദവിയുടെ മഹത്വമറിയാത്ത ഗവര്‍ണറെ കുറിച്ച് പലതവണ എം.എസ്.എഫ് പരാതി ഉന്നയിച്ചപ്പോള്‍ ഭായ്-ഭായ് കളിച്ചവര്‍ ഇപ്പോ കളിക്കുന്ന സമര നാടകം തിരിച്ചറിയാന്‍ വിദ്യാര്‍ത്ഥി സമൂഹത്തിന് സാധിക്കുമെന്നും പി കെ നവാസ് കൂട്ടിച്ചേര്‍ത്തു.
kerala
ആലുവയിലെ മൂന്ന് വയസുകാരിയുടെ കൊലപാതകം; അമ്മക്കെതിരെ കൊലക്കുറ്റം ചുമത്തി
കുട്ടിയെ അമ്മ സന്ധ്യ എന്തിന് കൊലപ്പെടുത്തി എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല

ആലുവയില്‍ മൂന്ന് വയസുകാരി കല്യാണിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മക്കെതിരെ കൊലക്കുറ്റം ചുമത്തി. കുട്ടിയെ അമ്മ സന്ധ്യ എന്തിന് കൊലപ്പെടുത്തി എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. വിഷയത്തില്‍ അമ്മ സന്ധ്യയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സന്ധ്യയുടെ അറസ്റ്റ് പൊലീസ് ഉടന്‍ രേഖപ്പെടുത്തും.
അമ്മ സന്ധ്യ കുട്ടിയെ മുന്‍പും അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നാണ് ബന്ധുക്കള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഇന്നലെയാണ് മൂന്ന് വയസുകാരിയെ അമ്മ സന്ധ്യ മൂഴിക്കുളം പാലത്തിന് മുകളില്‍ നിന്ന് പുഴയിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തയത്. ആലുവയില്‍ നിന്ന് കുട്ടിയെ കാണാതായി എന്നായിരുന്നു അമ്മ ആദ്യം പൊലീസിന് നല്‍കിയ മൊഴി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തില്‍ കുട്ടിയുമായി സന്ധ്യ ആലുവയില്‍ ബസ് ഇറങ്ങിയെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ കുട്ടിയെ മൂഴിക്കുളം പാലത്തിന് മുകളില്‍ നിന്ന് താഴേയ്ക്ക് എറിഞ്ഞതായി യുവതി പൊലീസിനോട് വ്യക്തമാക്കി. മൂഴിക്കുളം പാലത്തിന് താഴെ പൊലീസും സ്‌കൂബ ടീമും അടക്കം നടത്തിയ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കുട്ടിയുടെ മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
kerala
വടക്കന്‍ ജില്ലകളില്‍ മഴ കനക്കും; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെയും ഓറഞ്ച് അലേര്‍ട്ടാണ്.

തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലയില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെയും ഓറഞ്ച് അലേര്‍ട്ടാണ്.
മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്കു പടിഞ്ഞാറന്‍ ഉള്‍ക്കടലിനും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. മഴ കനക്കുന്ന പശ്ചാത്തലത്തില്‍ പൊതുജനം ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്നും മുന്നറിയിപ്പ്.
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് ഇന്ന് രാത്രി11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി 0.7 മുതല്‍ 0.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ), കൊല്ലം (ആലപ്പാട് മുതല്‍ ഇടവ വരെ), തൃശൂര്‍ (ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ) ജില്ലകളില്‍ 20/05/2025 (ഇന്ന്) രാത്രി 11.30 വരെ 0.3 മുതല്‍ 0.7 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
kerala
കോഴിക്കോട് പുതിയ സ്റ്റാന്‍ഡിലെ തീപിടിത്തം; കലക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും
ജില്ലാ ഫയര്‍ ഓഫീസറുടെ റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷമാകും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

കോഴിക്കോട് പുതിയ സ്റ്റാന്‍ഡിലെ തുണിക്കടയിലുണ്ടായ തീപിടിത്തത്തില്‍ കലക്ടര്‍ ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ജില്ലാ ഫയര്‍ ഓഫീസറുടെ റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷമാകും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നും മറ്റു ദുരൂഹതകളില്ലെന്നുമാണ് ഇതുവരെയുള്ള നിഗമനം.
കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ചുള്ള നിര്‍മാണവും കെട്ടിടത്തില്‍ ഫയര്‍ എന്‍ഒസി ഇല്ലാതിരുന്നതും റിപ്പോര്‍ട്ടിന്റെ ഭാഗമാകുമെന്നാണ് സൂചന. ഫയര്‍ ഓഡിറ്റ് കാര്യക്ഷമമാക്കുക, അഗ്‌നിശമന സംവിധാനങ്ങള്‍ ആധുനികവത്കരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ടാകും.
കോഴിക്കോട് പുതിയ സ്റ്റാന്റിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തം മണിക്കൂറുകള്‍ നീണ്ട ആശങ്കയാണ് നഗരത്തില്‍ സൃഷ്ടിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെയുണ്ടായ വ്യാപാര കെട്ടിടത്തിലെ തീ രാത്രി 11 മണിയോടെയാണ് നിയന്ത്രണ വിധേയമാക്കിയത്. വെല്ലുവിളികളെ അതിജീവിച്ചാണ് തീ അണക്കാനുള്ള ദൗത്യം പൂര്‍ത്തിയായത്.
-
india3 days ago
ഒഡിഷയില്‍ ഇടിമിന്നലേറ്റ് 10 മരണം
-
india3 days ago
ഇന്ത്യാ- പാക് സംഘര്‍ഷം: നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ ഇന്ന് പുനരാരംഭിക്കും
-
india3 days ago
പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; ടാവല്‍ ബ്ലോഗര്‍ ഉള്‍പ്പെടെ ആറ് പേര് അറസ്റ്റില്‍
-
kerala3 days ago
മെസി കേരളത്തിലേക്കില്ല; ഉത്തരവാദിത്തം സ്പോണ്‍സറുടെ തലയില്‍ചാരി കായിക മന്ത്രി
-
News3 days ago
ഒറ്റ രാത്രികൊണ്ട് നൂറോളം ഗസ്സക്കാര്‍ കൊല്ലപ്പെട്ടാലും ലോകം അത് ശ്രദ്ധിക്കില്ല; വിവാദപരാമര്‍ശം നടത്തി ഇസ്രാഈല്‍ എംപി
-
india2 days ago
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് മദ്രാസ് ഹൈക്കോടതി
-
kerala3 days ago
ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ പ്രതിയായ കൈക്കൂലി കേസ്; വിശദമായ അന്വേഷണത്തിന് ഒരുങ്ങി വിജിലന്‍സ്
-
kerala3 days ago
പാക്കിസ്ഥാനെതിരായ നയതന്ത്രനീക്കം; സര്‍വ്വകക്ഷി സംഘത്തില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും