Connect with us

kerala

മാസപ്പടി കേസില്‍ റിപ്പോര്‍ട്ട് ഉടന്‍ കൈമാറുമെന്ന് എസ്എഫ്‌ഐഒ; വീണ്ടും ബിജെപി – സിപിഎം ഡീലിലേക്കോ?

മുഖ്യമന്ത്രിയേയും സിപിഎമ്മിനെയും സംബന്ധിച്ച് നിര്‍ണായകമാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.

Published

on

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്സാലോജിക് കമ്പനിയുമായുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിൽ അന്വേഷണം അവസാന ഘട്ടത്തിലെന്ന് എസ്എഫ്ഐഒ. ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. രണ്ടാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് കൈമാറും.

സിഎംആര്‍എല്‍ കരിമണല്‍ കമ്പനിയില്‍ നിന്നും വീണയുടെ കമ്പനിയായ എക്സാലോജിക് മാസപ്പടി പറ്റിയ കേസിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് നടത്തുന്ന അന്വേഷണം അവസാന ഘട്ടത്തിലാണ്. ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് റിപ്പോര്‍ട്ട് ഉടന്‍ കേന്ദ്രത്തിന് കൈമാറുമെന്ന് എസ്എഫ്‌ഐഒ വെളിപ്പെടുത്തിയത്.

അന്വേഷണത്തിൻ്റെ ഭാഗമായി വീണാ വിജയൻ അടക്കം 20 പേരുടെ മൊഴി എടുത്തു. ശശിധരൻ കർത്തയുടെ മകൻ ശരൺ എസ് കർത്തയുടെയും മൊഴി എടുത്തു. സിഎംആർ എല്ലിൻ്റെ ഹർജി തള്ളണമെന്നും എസ്എഫ്ഐഒ സത്യവാങ്മൂലത്തിൽ ആവശ്യപ്പെടുന്നു. മാസപ്പടി ഇടപാട് ആദായ നികുതി ഇൻ്ററിം സെറ്റിൽമെന്‍റ് ബോർഡ് തീർപ്പാക്കിയതാണെന്നും, മറ്റ് അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സിഎംആർഎല്ലിന്റെ ഹര്‍ജി.

മുഖ്യമന്ത്രിയേയും സിപിഎമ്മിനെയും സംബന്ധിച്ച് നിര്‍ണായകമാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. മാസപ്പടി കേസില്‍ വീണയ്ക്ക് എതിരെ നടപടി വന്നാല്‍ പ്രതിപക്ഷം അത് രാഷ്ട്രീയ ആയുധമാക്കും. സിപിഎമ്മിന് പുതിയ ഒരു തലവേദനയുമാകും. പാര്‍ട്ടിയാണ് വീണയ്ക്ക് എതിരെയുള്ള ആരോപണത്തെ പ്രതിരോധിക്കുന്നത്. വീണയെ ഉന്നം വയ്ക്കുന്നത് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം മുഖ്യമന്ത്രിയാണ്.

kerala

ഷൊർണൂരിൽ കുടുങ്ങിയ വന്ദേഭാരത് ട്രെയിൻ യാത്ര പുനരാരംഭിച്ചു

5.30ഓടെ തകരാറിലായ ട്രെയിൻ രണ്ട് മണിക്കൂറിന് ശേഷമാണ് ഷൊർണൂർ സ്‌റ്റേഷനിലെത്തിച്ചത്

Published

on

പാലക്കാട്: സാങ്കേതിക തകരാറിനെ തുടർന്ന് ഷൊർണൂരിൽ കുടുങ്ങിയ വന്ദേഭാരത് ട്രെയിൻ യാത്ര പുനരാരംഭിച്ചു. വഴിയിൽ കുടുങ്ങിയ വന്ദേഭാരത് മറ്റൊരു എൻജിൻ കൊണ്ടുവന്ന് കെട്ടിവലിക്കുകയായിരുന്നു. ഡീസൽ എൻജിൻ കൊണ്ടുവന്ന് പിറകിലേക്ക് നീക്കി ഷൊർണൂർ സ്റ്റേഷനിൽ എത്തിച്ചാണ് സാങ്കേതിക തകരാർ പരിഹരിച്ചത്.

കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്‌സ്പ്രസ് ഷൊർണൂർ സ്റ്റേഷൻ വിട്ട ശേഷം കൊച്ചിൻ പാലത്തിന് സമീപത്തുവെച്ചാണ് നിശ്ചലമായത്. 5.30ഓടെ തകരാറിലായ ട്രെയിൻ രണ്ട് മണിക്കൂറിന് ശേഷമാണ് ഷൊർണൂർ സ്‌റ്റേഷനിലെത്തിച്ചത്.

Continue Reading

kerala

കായംകുളത്ത് അഞ്ച് സിപിഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു

Published

on

ആലപ്പുഴ: കായംകുളത്ത് അഞ്ച് സിപിഎം പ്രവർത്തകർ ബിജെപിയിലേക്ക്. പത്തിയൂർ മുൻ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ അഞ്ച് പേരാണ് ബിജെപിയിൽ ചേർന്നത്. മുൻ ബ്രാഞ്ച് സെക്രട്ടറി രാജൻ, ഗീത ശ്രീകുമാർ, വേണു നാലാനക്കൽ എന്നിവരെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ ഷാൾ അണിയിച്ച് സ്വീകരിച്ചു.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പത്തിയൂർ പഞ്ചായത്തിലെ 12-ാം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലായിരുന്നു സ്വീകരണം. പത്താം തിയതിയാണ് ഉപതിരഞ്ഞെടുപ്പ്. സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന ബിപിൻ സി ബാബുവും ബിജെപിയ്ക്ക് വേണ്ടി പ്രചരണത്തിൽ സജീവമാണ്.

Continue Reading

kerala

ഉപഗ്രഹത്തിൽ സാങ്കേതിക പ്രശ്‌നം; പ്രോബ-3യുടെ വിക്ഷേപണം മാറ്റിവെച്ചു

ഐഎസ്ആർഒ പിഎസ്എൽവി-സി 59 ഉപയോഗിച്ചാണ് വിക്ഷേപണം നടത്താനിരുന്നത്

Published

on

യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ പ്രോബ 3 പേടകത്തിന്റെ വിക്ഷേപണം മാറ്റി. ഉപഗ്രഹത്തിൽ സാങ്കേതിക പ്രശ്‌നം കണ്ടെത്തിയതിനെ തുടർന്നാണിത്. ഐഎസ്ആർഒ പിഎസ്എൽവി-സി 59 ഉപയോഗിച്ചാണ് വിക്ഷേപണം നടത്താനിരുന്നത്. ഇന്ന് വൈകുന്നേരം 4.08നാണ് വിക്ഷേപണം തീരുമാനിച്ചിരുന്നത്. എന്നാൽ 43 മിനിറ്റും 50 സെക്കൻഡും ബാക്കി നിൽക്കെ കൗണ്ട് ഡൗൺ അവസാനിപ്പിച്ചു

നാളെ വൈകുന്നേരം 4.12ന് വീണ്ടും വിക്ഷേപണം നടത്താൻ ശ്രമിക്കും. ഐഎസ്ആർഒയുടെ കൊമേഴ്‌സ്യൽ വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡും യൂറോപ്യൻ സ്‌പേസ് ഏജൻസിയും സഹകരിച്ചാണ് പ്രോബ 3 ദൗത്യം നയിക്കുന്നത്. ഇഎസ്ഇ നിർമിച്ച കൊറോണ ഗ്രാഫ്, ഒക്യൂൽറ്റർ എന്നീ ഒരു ജോഡി പേടകങ്ങളെ ഐഎസ്ആർഒ ഒരൊറ്റ വിക്ഷേപണ വാഹനത്തിൽ ബഹിരാകാശത്തേക്ക് അയക്കുന്ന പ്രത്യേക ദൗത്യമാണിത്.

സൂര്യന്റെ അന്തരീക്ഷത്തിൽ ഏറ്റവും ബാഹ്യഭാഗത്തുള്ളതും ചൂടിയേറിയതുമായ കൊറോണയെ കുറിച്ച് പഠിക്കുകയാണ് പ്രോബ-3യിലെ രണ്ട് കൃത്രിമ ഉപഗ്രങ്ങളുടെ ലക്ഷ്യം. നിശ്ചിത ഉയരത്തിൽ ഒരു പേടകത്തിന് മുന്നിൽ മറ്റൊരു പേടകം വരുന്ന തരത്തിൽ പ്രത്യേകമായി വിന്യസിക്കപ്പെടുന്ന കൊറോണ ഗ്രാഫും ഒക്യൂൽറ്ററും ബഹിരാകാശത്ത് കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിക്കും.

Continue Reading

Trending