Connect with us

kerala

ഗവർണർക്ക് നേരെ എസ്എഫ്ഐ കരിങ്കൊടി; വെല്ലുവിളിയുമായി ഗവർണർ

എസ്എഫ്ഐക്കാർ എവിടെ പ്രതിഷേധിച്ചാലും പുറത്തിറങ്ങുമെന്നും ആരിഫ് മുഹമ്മദ് ഖാൻ

Published

on

കണ്ണൂരിൽ ഗവർണർക്കെതിരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ച് മടങ്ങും വഴി മട്ടന്നൂരിൽ വച്ചാണ് ഗവർണർക്ക് നേരെ പ്രതിഷേധമുണ്ടായത്. വാഹനത്തിൽ നിന്നും പുറത്തിറങ്ങിയ ഗവർണർ എസ്എഫ്ഐ പ്രവർത്തകരെ വെല്ലുവിളിച്ചു. എസ്എഫ്ഐക്കാർ എവിടെ പ്രതിഷേധിച്ചാലും പുറത്തിറങ്ങുമെന്നും ആരിഫ് മുഹമ്മദ് ഖാൻ.

സംഘർഷ സാധ്യത കണക്കിലെടുത്ത്‌ മട്ടന്നൂർ നഗരത്തിൽ വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്. ഗവർണർ എത്തും മുൻപേ പ്രതിഷേധം തുടങ്ങുകയും കരിങ്കൊടിയുമായി റോഡിന്റെ വശത്ത് പ്രവർത്തകർ തടിച്ചുകൂടുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസവും ഗവർണർക്കെതിരെ എസ്എഫ്ഐ കരിങ്കൊടി കാണിച്ചിരുന്നു. മട്ടന്നൂരിൽ വിമാനമിറങ്ങി വയനാട്ടിലേയ്ക്ക് തിരിച്ച ഗവർണർക്കെതിരെയാണ് എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധം നടത്തിയത്. നിങ്ങൾ എവിടെയെല്ലാം പ്രതിഷേധിച്ചാലും അവിടെയെല്ലാം താൻ പുറത്തിറങ്ങുമെന്ന് ഗവർണർ എസ്എഫ്ഐകാരോട് പറഞ്ഞു. സിആർപിഎഫും പൊലീസും ചേർന്ന് ഗവർണറെ വലയം ചെയ്ത് വാഹനത്തിലേക്ക് തിരികെ കയറ്റി.

 

kerala

അമ്മു സജീവിന്റെ മരണം പ്രിന്‍സിപ്പലിനും വൈസ് പ്രിന്‍സിപ്പലിനും സസ്‌പെന്‍ഷന്‍

ചുട്ടിപ്പാറ എസ്എംഇ നഴ്‌സിങ് കോളജ് പ്രിന്‍സിപ്പല്‍ എന്‍. അബ്ദുള്‍ സലാമിനെയും സൈക്യാട്രി അധ്യാപകന്‍ സജിയെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്

Published

on

പത്തനംതിട്ട: നഴ്‌സിങ് വിദ്യാര്‍ഥി അമ്മു സജീവ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ കോളജ് പ്രിന്‍സിപ്പലിനും വൈസ് പ്രിന്‍സിപ്പലിനും സസ്‌പെന്‍ഷന്‍. ചുട്ടിപ്പാറ എസ്എംഇ നഴ്‌സിങ് കോളജ് പ്രിന്‍സിപ്പല്‍ എന്‍. അബ്ദുള്‍ സലാമിനെയും സൈക്യാട്രി അധ്യാപകന്‍ സജിയെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്.

നവംബര്‍ 15ന് ആയിരുന്നു സംഭവം. തിരുവനന്തപുരം അയിരൂപ്പാറ സ്വദേശി അമ്മു എസ്. സജീവിനെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അമ്മുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. പൊലീസിന് നല്‍കിയ മൊഴിയില്‍ അമ്മുവിന്റെ സഹപാഠികളായ അലീനയ്ക്കും അഷിതയ്ക്കും അഞ്ജനയ്ക്കുമെതിരെ പിതാവ് ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്യ്തിരുന്നു. പിന്നീട് പത്തനംതിട്ട കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.

Continue Reading

kerala

മൂകാഭിനയത്തിൽ മൂന്നാംതവണയും മുന്നിലെത്തി വൈഗ

കഴിഞ്ഞ രണ്ടു തവണ ഹൈസ്കൂൾ വിഭാഗത്തിലും ഇത്തവണ ഹയർ സെക്കൻഡറി വിഭാഗത്തിലുമായാണ് വൈഗ നേട്ടം കൈവരിച്ചത്

Published

on

മൂകാഭിനയത്തിൽ തുടർച്ചയായ മൂന്നാം തവണയും എ ഗ്രേഡുമായി വൈഗ. വയനാട് പിണങ്ങോട് ഡബ്ല്യു. ഒ.എച്ച്.എസ്.എസ് സ്കൂളിലെ ഹയർ സെക്കൻഡറി വിദ്യാർഥിയാണ് ഹാട്രിക് നേട്ടത്തിനുടമയായ വൈഗ.
കഴിഞ്ഞ രണ്ടു തവണ ഹൈസ്കൂൾ വിഭാഗത്തിലും ഇത്തവണ ഹയർ സെക്കൻഡറി വിഭാഗത്തിലുമായാണ് വൈഗ നേട്ടം കൈവരിച്ചത്.
ജാതിയുടെയും നിറത്തിന്റെയും പേരിലുള്ള മാറ്റിനിർത്തലുകളുടെ പശ്ചാത്തലത്തിൽ കറുപ്പ് എന്ന ഏകാഭിനയവുമായെത്തിയാണ് വൈഗയുടെ നേട്ടം. മുപ്പത് വർഷമായി നാടക രംഗത്തും ചിത്രകലയിലും സജീവസാനിദ്ധ്യമായ സത്യൻ മുദ്രയാണ് വൈഗയുടെ ഗുരു. അടുത്ത വർഷവും സമകാലീന പ്രസക്തമായ മറ്റൊരു വിഷയവുമായി സംസ്ഥാന സ്കൂൾ കലോത്സവ മത്സരത്തിലെത്തുമെന്ന്
വൈഗ പറയുന്നു.

Continue Reading

kerala

പത്തൊൻപതാം തവണയും തിരുവാതിരത്തിളക്കവുമായി എടപ്പാൾ ഡി.എച്ച്.ഒ. എച്ച് എസ് എസ്.

ഹൈ സ്കൂൾ വിഭാഗത്തിൽ തുടർച്ചയായ പത്തൊൻപതാം വർഷവും എ ഗ്രേഡ് നേടി

Published

on

ഹൈ സ്കൂൾ വിഭാഗത്തിൽ തുടർച്ചയായ പത്തൊൻപതാം വർഷവും എ ഗ്രേഡ് നേടി മലപ്പുറം എടപ്പാൾ ഡിഎച്ച്ഒഎച്ച്എസ്. സ്കൂൾ ‘ പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ ഹൈ സ്കൂൾ വിഭാഗം തിരുവാതിര കളി മത്സരം ആരംഭിച്ചു, ആദ്യമായി മത്സരിച്ചതും എടപ്പാൾ ഡി എച്ച് ഒ എച്ച് എസ് എസാണ്.
18 വർഷമായി തുടരുന്ന മികവ് ഇക്കുറിയും ആവർത്തിക്കാനായതിൻ്റെ ആവേശത്തിലാണ് കുട്ടികളും അധ്യാപകരും.തൻഹ മെഹസ്, പി.ആര്യ , എം.ആർ. പാർവണ, ശീതൾമനോജ്‌, കെ.എസ്. ക്യഷ്ണ പ്രിയ, ഗൗരി പ്രദീപ്, എം. ആർ. ഗാഥ, എം ആർ, അമേയ , ക്യഷ്ണ ദീപക്, കൃപ ദീപക് എന്നിവർ അടങ്ങുന്ന സംഘമാണ് തിരുവാതിര അവതരിപ്പിച്ചത്. അരുൺ തേഞ്ഞിപ്പലമാണ് നൃത്താധ്യാപകൻ.

Continue Reading

Trending