Connect with us

kerala

അഞ്ചൽ സെൻ്റ് ജോൺസ് കോളജിൽ എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് സംഘർഷം; അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്‌

പരിക്കേറ്റ ഇരു സംഘടനകളിലെയും അഞ്ച് വിദ്യാർഥികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Published

on

അഞ്ചൽ സെൻ്റ് ജോൺസ് കോളജിൽ എസ്.എഫ്.ഐ – എ.ഐ.എസ്.എഫ് പ്രവർത്തകർ ഏറ്റുമുട്ടി. പരിക്കേറ്റ ഇരു സംഘടനകളിലെയും അഞ്ച് വിദ്യാർഥികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

എസ്.എഫ്.ഐ പ്രവർത്തകരായ ആഷിഖ്, അബിൻ, ഫായിസ്, ബോണി എന്നിവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിലും എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി ശിവപ്രസാദ് പുനലൂരിനെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോളജ് യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. തുടർന്ന് മിക്ക ദിവസങ്ങളിലും ചെറിയ സംഘർഷങ്ങളും പതിവായിരുന്നു.

ഏതാനും ദിവസം മുമ്പ് എ.ഐ.എസ്.എഫ് യൂനിറ്റ് പ്രസിഡൻ്റായ വിദ്യാർഥിനിയോട് എസ്.എഫ്.ഐ പ്രവർത്തകർ മോശമായി സംസാരിച്ചെന്നാരോപിച്ച് എ.ഐ.എസ്.എഫ് പ്രവർത്തകർ പ്രശ്നമുണ്ടാക്കിയിരുന്നു.

തിങ്കളാഴ്ച ഉച്ചയോടെ കോളജിൽ വച്ച് എ.ഐ.എസ്.എഫ് പ്രവർത്തകനെ എസ്.എഫ്.ഐ പ്രവർത്തകർ ചേർന്ന് ഉപദ്രവിച്ചതായി കാട്ടി കോളജ് അധികൃതർക്ക് എ.ഐ.എസ്.എഫ് പരാതി നൽകി. ഇതിൽ പ്രകോപിതരായ എസ്.എഫ്.ഐ പ്രവർത്തകർ മർദ്ദിക്കുകയായിരുന്നെന്ന് എ.ഐ.എസ്.എഫ് പ്രവർത്തകർ പറഞ്ഞു.

പരിക്കേറ്റതിനെത്തുടർന്ന് അഞ്ചൽ ഗവ. ആശുപത്രിയിലെത്തിയവരെ എസ്.എഫ്.ഐ പ്രവർത്തകർ പിന്തുടർന്ന് ആശുപത്രിയിൽ കയറി മർദ്ദിച്ചതായും പരാതിയുണ്ട്. തുടർന്നാണ് എ.ഐ.എസ്.എഫ് പ്രവർത്തകരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇരുകൂട്ടർക്കെതിരേയും അഞ്ചൽ പൊലീസ് കേസെടുത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വയനാട് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം; പോലീസ് ഭീഷണിപ്പെടുത്തിയെന്ന പരാതിയിലും അന്വേഷണം

അഞ്ചുകുന്ന് മാങ്കാവ് സ്വദേശി രതിന്‍ ആണ് കഴിഞ്ഞദിവസം ജീവനൊടുക്കിയത്.

Published

on

വയനാട് പനമരത്ത് പൊലീസിന്റെ ഭീഷണി ഭയന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. വയനാട് എസ്പിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തില്‍ പൊലീസിനെതിരായ ആരോപണങ്ങളില്‍ വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്. അഞ്ചുകുന്ന് മാങ്കാവ് സ്വദേശി രതിന്‍ ആണ് കഴിഞ്ഞദിവസം ജീവനൊടുക്കിയത്.

പൊതുസ്ഥലത്ത് വെച്ച് പ്രശ്‌നമുണ്ടാക്കിയെന്ന് ആരോപിച്ച് കമ്പളക്കാട് പൊലീസ് രതിനെതിരെ എടുത്ത കേസാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. പോക്‌സോ കേസില്‍ പെടുത്തുമെന്ന് കമ്പളക്കാട് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന ബന്ധുക്കളുടെ പരാതിയില്‍ കല്‍പ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് വകുപ്പ്തല അന്വേഷണം. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു.
പോക്‌സോ കേസില്‍ പെടുത്തുമെന്ന കമ്പളക്കാട് പൊലീസിന്റെ ഭീഷണിയെ തുടര്‍ന്നാണ് രതിന്‍ ആത്മഹത്യ ചെയ്തത് എന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാല്‍, പൊതുസ്ഥലത്ത് പ്രശ്‌നം ഉണ്ടാക്കിയതില്‍ മാത്രമാണ് കേസെടുത്തതെന്നാണ് പൊലീസിന്റെ വാദം.

Continue Reading

gulf

കണ്ണൂര്‍ സ്വദേശി റിയാദില്‍ ഹൃദയാഘാത മൂലം മരിച്ചു

മോർച്ചറിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾ പൂർത്തയാക്കി ചൊവ്വാഴ്ച രാവിലെ ഫ്ലൈ നാസ് എയർലൈൻസിൽ കോഴിക്കോട് എത്തിക്കും.

Published

on

ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ വെങ്ങര സ്വദേശി കനാടത്ത് മുരളീധരൻ (52) റിയാദിൽ നിര്യാതനായി. പരേതരായ മുണ്ടക്കതറമ്മൽ പവിത്രൻ-കാനാടത്ത് സാവിത്രി ദമ്പതികളുടെ മകനാണ്.

ആറു മാസം മുമ്പാണ് റിയാദിലെ സുലൈയിലുള്ള ടി.എസ്.ടി കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. നെഞ്ച് വേദനയെ തുടർന്ന് ശുമൈസി കിങ് സഊദ് മെഡിക്കൽ സിറ്റിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. മോർച്ചറിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾ പൂർത്തയാക്കി ചൊവ്വാഴ്ച രാവിലെ ഫ്ലൈ നാസ് എയർലൈൻസിൽ കോഴിക്കോട് എത്തിക്കും.

മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകും.

Continue Reading

kerala

‘സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചാരണം’: ശ്രീകുമാര്‍ മേനോന് എതിരായ മ‍ഞ്ജുവിന്റെ പരാതിയിലെ കേസ് റദ്ദാക്കി

2019 ഒക്ടോബര്‍ 23നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

Published

on

സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പ്രതിയായ കേസ് റദ്ദാക്കി ഹൈക്കോടതി. ചലച്ചിത്ര താരം മഞ്ജു വാര്യരുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസാണ് റദ്ദാക്കിയത്. സാമൂഹ്യമാധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടത്തിയെന്നായിരുന്നു മഞ്ജു വാര്യരുടെ പരാതി. ഒടിയന്‍ സിനിമയ്ക്ക് ശേഷമുള്ള സൈബര്‍ ആക്രമണത്തിലായിരുന്നു മഞ്ജു പരാതി നല്‍കിയിരുന്നത്. 2019 ഒക്ടോബര്‍ 23നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഒടിയന്‍ സിനിമയ്ക്ക് ശേഷമുള്ള സൈബര്‍ ആക്രമണത്തിലാണ് പരാതി. മഞ്ജു വാര്യര്‍ അന്നത്തെ സംസ്ഥാന പൊലീസ് മേധാവിക്ക് നേരിട്ട് നല്‍കിയ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തിരുന്നത്. സ്ത്രീകളോടു അപമര്യാദയോടെയുളള പെരുമാറ്റം, സ്ത്രീയുടെ അന്തസ്സിന് ഭംഗം വരുത്തല്‍, സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്തായിരുന്നു ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തത്.

തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍ നടപടികള്‍ റദ്ദാക്കി. ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും മഞ്ജു വാര്യര്‍ നാല് വര്‍ഷത്തോളം നിലപാട് അറിയിച്ചില്ല. തുടര്‍ന്നാണ് 2019 ഒക്ടോബര്‍ 23ന് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കിയത്.

Continue Reading

Trending