Connect with us

kerala

‘മാപ്പപേക്ഷ’ പദപ്രയോഗം: അഭിപ്രായം തേടി നിയമസഭ ഭാഷാസമിതി

പൗരന്റെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കുകയും വ്യക്തിത്വത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്ന പദമായതിനാല്‍ മാപ്പപേക്ഷ എന്ന പദവും കാഴ്ചപാടും ഒഴിവാക്കണമെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.

Published

on

‘മാപ്പപേക്ഷ’ പദപ്രയോഗം തുടരണോ? ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിനോടും നിയമവകുപ്പിനോടും അഭിപ്രായം തേടി നിയമസഭ ഔദ്യോഗിക ഭാഷ സമിതി. മാപ്പപേക്ഷ എന്ന പദം പൗരന്റെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കുകയും വ്യക്തിത്വത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്ന പദമായതിനാല്‍ മാപ്പപേക്ഷ എന്ന പദവും കാഴ്ചപാടും ഒഴിവാക്കണമെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.

ഏതെല്ലാം വകുപ്പുകളിലാണ് മാപ്പപേക്ഷ നിലവിലുള്ളത് എന്ന വിവരം അറിയിക്കാന്‍ സെക്രട്ടറിയേറ്റിലെ വകുപ്പുളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിവരം ലഭ്യമായാല്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ: ആശ തോമസ് ഐ എ എസ്. ന്റെ ഇടക്കാല റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍, ജനന മരണ വിവാഹ രജിസ്‌ട്രേഷന്‍ തുടങ്ങി നിരവധി ആവശ്യങ്ങളുമായി ബന്ധപ്പെട്ട് സമയബന്ധിതമായി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ സര്‍ക്കാറിന് മാപ്പപേക്ഷയും നല്‍കണമെന്നാണ് നിയമം

ജനാധിപത്യ രാജ്യത്ത് തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ കാലതാമസം വരുത്തുന്ന പൗരന്‍ ഭരണകൂടത്തോട് മാപ്പപേക്ഷിക്കണമെന്നത് പ്രാകൃതവും നാടുവാഴി കോളോണിയല്‍ ഭരണത്തെ ഓര്‍മ്മപ്പെടുത്തുന്നതുമാണെന്നും കലക്ടര്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാപ്പപേക്ഷ സ്വീകരിക്കാനോ മാപ്പ് നല്‍കാനോ ഭരണഘടനാപരമായി അവകാശമില്ല. ജുഡീഷ്യറിക്കും പ്രസിഡന്റിനും മാത്രമാണ് അത്തരം അധികാരമുള്ളതെന്നുമാണ് പരാതി.

ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാര്‍ ജനങ്ങളോട് മാപ്പപേക്ഷിക്കാന്‍ ആവശ്യപ്പെടുന്നത് ജനാധിപത്യവിരുദ്ധവും പൗരന്റെ ആത്മാഭിമാനവും വ്യക്തിത്വവും ചോദ്യചെയ്യുന്നതിന് തുല്ല്യവുമാണ്. ‘മാപ്പപേക്ഷ’ക്ക് പകരം മനുഷ്യാന്തസ്സ് ഉയര്‍ത്തിപ്പിടിക്കാനാവശ്യമായ പുതിയ പദങ്ങള്‍ വികസിപ്പിക്കുകയും ആ പദം ഉപയോഗിക്കാനുള്ള സാഹചര്യവുമാണ് ഉണ്ടാവേണ്ടത്. ഔദ്യോഗിക ഭാഷ സമിതി ചൂണ്ടിക്കാട്ടി.

kerala

മാനന്തവാടിയില്‍ യുവതിയെ ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു

കൊലക്ക് ശേഷം ആണ്‍ സുഹൃത്ത് ഓടി രക്ഷപെട്ടു

Published

on

വയനാട് മാനന്തവാടിയില്‍ യുവതിയെ ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു. വാകേരി സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ യുവതിയുടെ കുട്ടിക്ക് പരിക്കേറ്റു. ഒരു കുട്ടിയെ കാണാനില്ല, ഈ കുട്ടിയെ കണ്ടെത്താന്‍ തിരച്ചില്‍ നടക്കുകയാണ്.

കൊലക്ക് ശേഷം ആണ്‍ സുഹൃത്ത് ഓടി രക്ഷപെട്ടു. ഇയാള്‍ക്കായും തെരച്ചില്‍ നടക്കുന്നുണ്ട്.

Continue Reading

kerala

പാലക്കാട് വീടിനുമുകളില്‍ മരം വീണ് നാലുപേര്‍ക്ക് പരിക്ക്

പാറുവിന്റെ പരിക്ക് ഗുരുതരമാണ്.

Published

on

പാലക്കാട് മരം വീണ് വീട് തകര്‍ന്ന് നാലുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി വാരുകുന്ന് പാറു (80), മകന്‍ മണികണ്ഠന്‍ (50), മണികണ്ഠന്റെ ഭാര്യ ജയശ്രീ (43), മകന്‍ ജോമേഷ് (23), ജ്യോതിഷ് (14 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വീട്ടില്‍ ഉണ്ടായിരുന്ന മറ്റൊരു മകന്‍ ജോനേഷ് (20) പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ശക്തമായ മഴയില്‍ വീടിന് സമീപത്തുള്ള പുളിമരം കടപുഴകി വീടിനുമുകളില്‍ വീഴുകയായിരുന്നു. പരിക്കേറ്റവരെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാറുവിന്റെ പരിക്ക് ഗുരുതരമാണ്.

Continue Reading

kerala

കായല്‍ നീന്തി കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് 38 കാരന്‍ മരിച്ചു

കോളരിക്കല്‍ സ്വദേശി അനീഷ് ആണ് മരിച്ചത്.

Published

on

എറണാകുളത്ത് ഒഴുക്കില്‍പ്പെട്ട് 38 കാരന്‍ മരിച്ചു. വടുതലയില്‍ ആണ് അപകടമുണ്ടായത്. കോളരിക്കല്‍ സ്വദേശി അനീഷ് ആണ് മരിച്ചത്.

ഇന്ന് വൈകിട്ടായിരുന്നു അപകടമുണ്ടായത്. കായല്‍ നീന്തി കടക്കുന്നതിനിടെ അനീഷ് ഒഴുക്കില്‍പ്പെടുകയായിരുന്നു. സ്‌കൂബ സംഘം എത്തിയാണ് മൃതദേഹം മുങ്ങിയെടുത്തത്.

Continue Reading

Trending